scorecardresearch

University Announcements 20 June 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news| education|ie malayalam

university news

University Announcements 20 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം - 2023 ട്രയല്‍ അലോട്ട്‌മെന്റ് 21/06/2023 ന് പ്രസിദ്ധീകരിക്കും.
കേരള സര്‍വകലാശാലയുടെ 2023-24 അധ്യയന വര്‍ഷത്തിലെ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് അഡ്മിഷന്‍ വെബ് സൈറ്റില്‍ (https://admissions.keralauniversity.ac.in/ ) 21/06/2023 പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിച്ചതിന് ശേഷം ഓപ്ഷനുകള്‍
ചേര്‍ക്കുന്നതിനും പുനര്‍ക്രമീകരിക്കുന്നതിനും (ലാസ്റ്റ് ഇന്‍ഡക്‌സ് മാര്‍ക്ക് വെബ്‌സൈറ്റില്‍ ലഭ്യമാണ്) 23/06/2023 വരെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രൊഫൈലില്‍ മാറ്റങ്ങള്‍ വരുത്തുന്നവര്‍ ആയതിന്റെ പുതിയ പ്രിന്റ് ഔട്ട് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കേണ്ടതാണ്. ട്രയല്‍ അലോട്ട്‌മെന്റ് വന്നതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ഓപ്ഷനുകള്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ലഭിച്ച കോളേജുകള്‍ക്കും കോഴ്‌സുകള്‍ക്കും തുടര്‍ന്ന് വരുന്ന അലോട്ട്‌മെന്റുകളില്‍ മാറ്റങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ട്രയല്‍ അലോട്ട്‌മെന്റ് ലഭിച്ചു ഏന്നത് കൊണ്ട് മാത്രം അഡ്മിഷന്‍ ലഭിക്കണമെന്നില്ല. ഒന്നാം അലോട്ട്‌മെന്റ് 24/06/2023 ന് പ്രസിദ്ധീകരിക്കുന്നതാണ്. പുതുക്കിയ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍,രണ്ടാം സെമസ്റ്റര്‍, മൂന്നാം സെമസ്റ്റര്‍, നാലാംസെമസ്റ്റര്‍, അഞ്ചാം സെമസ്റ്റര്‍, ആറാം സെമസ്റ്റര്‍ എം.സി.എ.ഡിഗ്രി(സപ്ലിമെന്ററി2017-2019 അഡ്മിഷന്‍, 2015 സ്‌കീം), ജൂലൈ 2023 പരീക്ഷയുടെ രജിസ്‌ട്രേഷന്‍ 21/06/2023ന് ആരംഭിക്കുന്നതാണ്.പിഴയില്ലാതെ 29/06/2023 വരെയും 150/രൂപ പിഴയോടുകൂടി 03/07/2023 വരെയും 400/ രൂപ പിഴയോടുകൂടി 05/07/2023 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ കേരള സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വൈവ വോസി

കേരള സര്‍വകലാശാല 2023 ജൂണ്‍ മാസം 26 തീയതി ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം. ബി .എ (ഫുള്‍ടൈം (യു. ഐ. എം ഉള്‍പ്പെടെ)/ (ട്രാവല്‍ ആന്‍ഡ് ടൂറിസം) ഇന്റേണ്‍ഷിപ്പ് കോംപ്രിഹെന്‍സിവ് വൈവ വോസി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.വിശദവിവരം വെബ്‌സൈറ്റില്‍

Advertisment

പരീക്ഷാഫലം

കേരളസര്‍വകലാശാല ഐ.യു.സി.ജി.ജി.റ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി 2023 മാര്‍ച്ചില്‍ നടത്തിയ പി.ജി. ഡിപ്ലോമ പ്രോഗ്രാം ഇന്‍ മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക്‌സ് 2022-23 ബാച്ചിന്റെ (സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

കോളേജ് മാറ്റം

കേരളസര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ അഞ്ചാം സെമെസ്റ്ററിലേക്ക് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് (സി.ബി.സി.എസ്.എസ്) 2023-24 അദ്ധ്യായന വര്‍ഷത്തില്‍ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. കോളേജ് മാറ്റം ഗവണ്‍മെന്റ് / എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും, യു.ഐ.റ്റി സെന്ററുകള്‍ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം + 2 അല്ലെങ്കില്‍ തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ ശുപര്‍ശയോടൊപ്പം 1050 / രൂപ ഫീസ് അടച്ചു ചേരാന്‍ പോകുന്ന കോളേജില്‍ 07.07.2023 നു മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575 - രൂപ കൂടി അടക്കേണ്ടതാണ്. അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തിയതി 12.07.2023 ആണ്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭ്യമാണ്.നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ ബി.എസ് സി / ബി.കോം ഏപ്രില്‍ 2023 ന്യൂ ജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പ്രോഗ്രാം (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റില്‍ ബിരുദ-പി.ജി. കോഴ്സുകളില്‍ സീറ്റ് വര്‍ധിക്കും

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ബിരുദ-പി.ജി. പ്രവേശനത്തിന് ഈ അധ്യയനവര്‍ഷം നിയമപരിധിയിലെ പരമാവധി സീറ്റുകളില്‍ പ്രവേശനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് കാണിച്ച് കത്ത് നല്‍കിയ കോളേജുകളില്‍ ആനുപാതിക സീറ്റ് വര്‍ധന സയന്‍സ് വിഷയങ്ങളില്‍ 20 ശതമാനവും ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളില്‍ 30 ശതമാനവുമായിരിക്കും.  

തീരുമാനങ്ങള്‍

നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതും പുതിയ പാഠ്യപദ്ധതി വികസനവുമായും ബന്ധപ്പെട്ട് ജൂലായ് നാലിന് സര്‍വകലാശാലയില്‍ നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും.
സര്‍വകലാശാലാ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ജൂലായ് 22-ന് കാമ്പസില്‍ നടക്കുന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പുതിയ ഇന്‍ക്യുബേഷന്‍ സെന്ററിന്റെയും മറ്റ് പദ്ധതികളുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലാ ജേണലിസം പഠനവകുപ്പില്‍ ഡോ. കെ.പി. അനുപമക്ക് അസി. പ്രൊഫസറായി നിയമനം നല്‍കും.

നാമനിര്‍ദേശിത സിന്‍ഡിക്കേറ്റിന്റെ ആദ്യയോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വി.എസ്. അനില്‍ കുമാര്‍, ഐ.ടി. വകുപ്പ്  അഡീഷണല്‍ സെക്രട്ടറി എം. രാജേഷ് കുമാര്‍, സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. ഇ.കെ.സതീഷ് എന്നിവര്‍ പങ്കെടുത്തു.

ബിരുദ പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ് 21-ന്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് 21-ന് പ്രസിദ്ധീകരിക്കും. പ്രവേശനവിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ 22ന് വൈകീട്ട് 5 മണിവരെ അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം.  https://admission.uoc.ac.in/ admission?pages=ug നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ എല്ലാവിധ തിരുത്തലുകള്‍ക്കും (പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഒഴികെ) 22-ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും.  ഇതിനായി വിദ്യാര്‍ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്. തിരുത്തലുകള്‍ക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. Edit/Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്‌മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്‌മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമായതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക് കൃത്യമാണെന്നും, NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ +2 തലത്തിലുള്ളതാണെന്നും നോണ്‍-ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.  2022, 2023 വര്‍ഷങ്ങളില്‍  VHSE- NSQF  സ്‌കീമില്‍ +2 പാസായ  വിദ്യാര്‍ത്ഥികള്‍ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം.

പരീക്ഷാ രജിസ്‌ട്രേഷന്‍

ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റിലെ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ ജൂലായ് മൂന്ന് വരെ രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം അവസാന സെമസ്റ്റര്‍ എം.എസ് സി. മാത്സ് ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസ്‌ക്‌സ്, അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറി മൈക്രോ ബയോളജി, എം.കോം. ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.

നവകേരള സ്‌കോളര്‍ഷിപ്പ്

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് (മോഡ്-1) അപേക്ഷിക്കാനുള്ള സമയം ജൂലായ് അഞ്ച് വരേക്ക് നീട്ടി. തപാലിലും ഇ-മെയിലിലും അപേക്ഷ സമര്‍പ്പിക്കാം. വിശദമായ വിജ്ഞാപനം സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഇന്റഗ്രേറ്റഡ് എം.എസ് സി. കോഴ്‌സുകളായ കോഴ്‌സുകളായ ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. കോഴ്‌സുകളായ ഇംഗ്ലീഷ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷ്ണല്‍ റിലേഷന്‍സ്, സോഷ്യോളജി എന്നിവയുടെ റഗുലര്‍, ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2020, 2021, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021, 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.  ഒന്നാം സെമസ്റ്റര്‍ എം.കോം. (സി.സി.എസ്.എസ്.) നവംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പി.എച്ച്.ഡി. ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യണം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും മറ്റ് അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസര്‍ച്ച് ഗൈഡുമാര്‍ 2023 പി.എച്ച്.ഡി. എന്‍ട്രന്‍സ് വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍, അതത് വകുപ്പ് മേധാവികള്‍/ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ കോളേജ്/ ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലിലെ ലിങ്കില്‍ 25-നകം സമര്‍പ്പിക്കണം.  

MG University Announcements: എംജി സര്‍വകലാശാല

എം.ജി, കണ്ണൂർ സർവകലാശാലകളുടെ ജോയിൻറ് മാസ്റ്റേഴ്‌സ്
പ്രോഗ്രാം; ജൂൺ 27വരെ അപേക്ഷിക്കാം

മഹാത്മാ ഗാന്ധി സർവകലാശാലയും കണ്ണൂർ സർവകലാശാലയും സംയുക്തമായി നടത്തുന്ന ജോയിൻറ് മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള സയമപരിധി നീട്ടി. എം.എസ്സി ഫിസിക്‌സ്(നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജി), എം.എസ്സി കെമിസ്ട്രി(നാനോ സയൻസ് ആൻറ് നാനോടെക്‌നോളജി) കോഴ്‌സുകൾക്ക് ജൂൺ 27വരെ അപേക്ഷ സ്വീകരിക്കും.  

എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് നാനോ സയൻസ് ആൻറ് നാനോ ടെക്‌നോളജിയും കണ്ണൂർ സർവകലാശാലയിലെ ഫിസിക്‌സ്, കെമിസ്ട്രി വകുപ്പുകളും ചേർന്നാണ് കോഴ്‌സുകൾ ഏകോപിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് രണ്ടു സർവകലാശാലകളിലെയും സൗകര്യങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്താൻ കഴിയും വിധത്തിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്.   പഠന കാലത്ത് വ്യവസായ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ടാകും.

രണ്ടു കോഴ്‌സുകളും എം.ജി, കണ്ണൂർ സർവകലാശാലകളുടെ റെഗുലർ എം.എസ്സി കോഴ്‌സുകൾക്ക് തുല്യമായിരിക്കും. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് അവർ തിരഞ്ഞെടുക്കുന്ന പേരൻറ് യൂണിവേഴ്‌സിറ്റിയിൽനിന്നാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. www.epay.mgu.ac.in എന്ന ലിങ്കിൽ ആപ്ലിക്കേഷൻ ഫീസ് അടച്ച് https://forms.gle/JYksNtK9Qi2N2f7A8 എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പൊതു വിഭാഗത്തിൽ പെടുന്ന വിദ്യാർഥികൾക്ക് 500 രൂപയും പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.  കൂടുതൽ വിവരങ്ങൾക്ക് 9446866088, 8185998052 എന്നീ ഫോൺ നമ്പരുകളിലും nnsst@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.

എഴുത്തു പരീക്ഷ 22ന്

മഹാത്മാ ഗാന്ധി സർവകലാശാല നടത്തിയ ഏകജാലക പ്രവേശന പരീക്ഷയിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിസിലെ എം.എ സോഷ്യൽ വർക്ക് ഇൻ ഡിസബിലിറ്റി സ്റ്റഡീസ് ആൻഡ് ആക്ഷൻ പ്രോഗ്രാമിൻറെ  ചുരുക്കപ്പട്ടികയിലുൾപ്പെട്ട വിദ്യാർഥികൾക്ക്   ജൂൺ 22ന് രാവിലെ 10 മുതൽ 11 വരെ എഴുത്തു പരീക്ഷ നടക്കും.ജൂൺ 22,23 തിയതികളിലാണ് ഇൻറർവ്യു.  വിദ്യാർഥികൾക്ക് ഇ-മെയിലിൽ അറിയിപ്പ് നൽകിയിട്ടുണ്ട്.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജൂലൈ 24 ന് ആരംഭിക്കുന്ന മൂന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി(2019 അഡ്മിഷൻ റഗുലർ, 2014 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2013ന് മുൻപുള്ള അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂലൈ 10 വരെ ഫീസടച്ച് അപേക്ഷ നൽകാം.ജൂലൈ 11ന് പിഴയോടു കൂടിയും ജൂലൈ 12ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.ആദ്യ മെഴ്‌സി ചാൻസ് വിദ്യാർഥികൾ 5795 രൂപയും രണ്ടാം മെഴ്‌സി ചാൻസ് വിദ്യാർഥികൾ 8110 രൂപയും സ്‌പെഷ്യൽ ഫീസ് പരീക്ഷാഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം.

പ്രാക്ടിക്കൽ

2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച ഒന്നാം സെമസ്റ്റർ(സി.എസ്.എസ് - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) എം.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22നും എം.എസ്.സി കമ്പ്യൂട്ടർ സയൻസ് - ഡേറ്റാ അനലിറ്റിക്‌സ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22, 23 തീയതികളിലും നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സിഎസ് - ബി.കോം, ബി.എ മോഡൽ 1,2,3 (പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനിൽ ഫീസ് അടച്ച് ജൂലൈ അഞ്ചു വരെ അപേക്ഷിക്കാം.
2022 നവംബറിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ എൽ.എൽ.ബി (ഓണേഴ്‌സ് - 2016,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് - 2015,2016,2017 അഡ്മിഷനുകൾ സപ്ലിമെൻററി) ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ അഞ്ചു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: