scorecardresearch
Latest News

University Announcements 20 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 20 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.ബി.എസ്.എസ്. ബി.എസ്‌സി.ഇലക്‌ട്രോണിക്‌സ് (340) (2010, 2011, 2012 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂണ്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. ലോജിസ്റ്റിക്‌സ് (196) (റെഗുലര്‍ – 2020 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 1 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂണ്‍ 29 ന് ആരംഭിക്കുന്ന സി.ബി.സി.എസ്. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്‌സി., ബി.കോം. (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2019, 2018, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2016, 2015, 2014 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., ജൂണ്‍ 2022 (റെഗുലര്‍ – 2020 സ്‌കീം, സപ്ലിമെന്ററി – 2020 സ്‌കീം (2020 അഡ്മിഷന്‍), 2011 സ്‌കീം (2019, 2018, 2017, 2016 അഡ്മിഷന്‍), മേഴ്‌സിചാന്‍സ് 2011 സ്‌കീം (2011 അഡ്മിഷന്‍ മുതല്‍ 2015 അഡ്മിഷന്‍ വരെ) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണ്‍ 29 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്., ജൂണ്‍ 2022 (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 – 2016 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ജൂണ്‍ 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (2015 സ്‌കീം – സപ്ലിമെന്ററി & മേഴ്‌സിചാന്‍സ്), മെയ് 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.പി.എ. ഡാന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂണ്‍ 29, 30 തീയതികളില്‍ രാവിലെ 10 മണി മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ ബി.സി.എ./ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (എസ്.ഡി.ഇ.), രണ്ടാം സെമസ്റ്റര്‍ ബി.എഡ്. എന്നീ ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ഇ.ജെ.കകക (മൂന്ന്) സെക്ഷനില്‍ ജൂണ്‍ 20 മുതല്‍ 27 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

ദേശീയ വര്‍ക്ക്‌ഷോപ്പ്

കേരളസര്‍വകലാശാല കൊമേഴ്‌സ് വിഭാഗം റിസര്‍ച്ചേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2022 ജൂണ്‍ 22 മുതല്‍ 24 വരെ ‘എനേബ്‌ളിംഗ് ക്വാളിറ്റി പബ്ലിക്കേഷന്‍സ്’ എന്ന വിഷയത്തില്‍ ദേശീയ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

MG University Announcements: എംജി സർവകലാശാല

വോക്ക്-ഇൻ ഇന്റർവ്യു 28 ന്

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസ് ഹോസ്റ്റലിലേയ്ക്ക് കുക്ക്, സഹായി എന്നിവരുടെ നിലവിലുള്ള ഓരോ ഒഴിവിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിന് വോക് – ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുളളവർ പ്രായം പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ് സയൻസസ് ഓഫീസിൽ ജൂൺ 28 ന് രാവിലെ 11 ന് എത്തിച്ചേരണം.

പരീക്ഷാ ഫീസ്

ജൂലൈ 19 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. നഴ്‌സിങ് (2016 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ നാല് വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ അഞ്ചിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ആറിനും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2022 മാർച്ചിൽ നടന്ന ഒന്നാം വർഷ എം.എസ് സി. മെഡിക്കൽ അനാട്ടമി (നോൺ-സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജൂലൈ നാല് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് (അപ്ലൈഡ്) (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂലൈ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. മ്യൂസിക് റെഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂലൈ അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌സയന്‍സ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി. ബയോകെമിസ്ട്രി, നിയമപഠന വകുപ്പിലെ എല്‍.എല്‍.എം. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 8 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍ നവംബര്‍ 2020 ഇംപ്രൂവ്‌മെന്റ്, നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂണ്‍ 28, ജൂലൈ 2 തീയതികളില്‍ തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ നടക്കും. ക്യാമ്പില്‍ പങ്കെടുക്കേണ്ട അദ്ധ്യാപകരുടെ നിയമന ഉത്തരവ് അതാതു പ്രിന്‍സിപ്പാള്‍മാര്‍ക്ക് അയച്ചിട്ടുണ്ട്. ക്യാമ്പ് രാവിലെ 9.30-ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ സെന്റര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 1 വരെയും 170 രൂപ പിഴയോടെ ജൂലൈ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എഡ്. പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ ധർമ്മശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന് (2022 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ബി.എഡ്.അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്കും 4 വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം (B.El.Ed/B.Sc.Ed/B.A.Ed) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. യോഗ്യതകൾ കണ്ണൂർ സർവ്വകലാശാല അംഗീകരിച്ചവയായിരിക്കണം.

വിശദമായ പ്രോസ്പക്ടസും അപേക്ഷാ ഫോറവും സർവ്വകലാശാലാ വെബ് സൈറ്റായ www. kannuruniversity.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ 20-07-2022 വരെ വകുപ്പ് തലവൻ, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്, ധർമ്മശാല, കണ്ണൂർ -670567 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം, അപേക്ഷാ ഫീസിന്റെ ഓൺലൈൻ പേമെന്റ് രശീതി അടക്കം ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് സ്ഥാപന മേധാവിയുമായി ബന്ധപ്പെടുക. ഫോൺ- 0497-2781290

ഹാൾടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ മൂന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി കോഴ്‌സ് (റെഗുലർ/സപ്ലിമെന്ററി) നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്. ഓഫ്‌ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

ലിങ്ക് ലഭ്യമാകും

ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ പ്രോഗ്രാമുകളുടെ പരീക്ഷകൾക്കായുള്ള (റെഗുലർ/സപ്ലിമെന്ററി/ഇപ്രൂവ്മെൻറ്-നവംബർ 2021) രജിസ്ട്രേഷൻ ലിങ്ക് ജൂൺ 21, 22 തീയതികളിൽ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാകും.

പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം വർഷ എം.എസ്.സി മാത്തമാറ്റിക്‌സ് ജൂൺ 2021 (സപ്ലിമെന്ററി) പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്. പുനർ മൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്ക് 30-06-2022 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്. മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും.

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം വർഷ എം.എ ഹിസ്റ്ററി ജൂൺ 2021 (സപ്ലിമെന്ററി/ഇപ്രൂവ്മെൻറ്) പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്. പുനർ മൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്ക് 01-07-2022 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്. മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് കോഴ്സ് പ്രവേശനം

വടക്കഞ്ചേരി ഗവ. കമ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ്(സി.പി.പി.എം) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 40 സീറ്റുകളാണുള്ളത്. യോഗ്യത എസ്.എസ്.എല്‍.സി/പ്ലസ്ടു. അപേക്ഷകര്‍ക്ക് 2022 ജൂണ്‍ ഒന്നിന് 17 വയസ് പൂര്‍ത്തിയാകണം. പ്രായപരിധി 17 – 23. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും 10 ശതമാനം ഇതര വര്‍ഗ്ഗക്കാര്‍ക്കും സംവരണം ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ജില്ലാ പട്ടികജാതി വികസന ഓഫീസിലും വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 23 ന് വൈകിട്ട് അഞ്ചിനകം വടക്കഞ്ചേരി കമ്യൂണിറ്റി കോളേജില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04922 256424, 9747172107, 9995526395.

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന കിറ്റ് വിതരണം; അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠന സഹായത്തിന് പഠനോപകരണ കിറ്റ് സൗജന്യമായി നല്‍കുന്നു. കിറ്റ് ലഭിക്കുന്നതിന് പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ 25 നകം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നല്‍കണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോറം www. kmtwwfb.org ല്‍ ലഭിക്കും. ഫോണ്‍: 0491 2547437

എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങള്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30.

അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠന കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.

വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍. പി.ഒ, തിരുവനന്തപുരം-695033. വെബ്സൈറ്റ് : http://www.srccc.in.

ബാച്ചിലർ ഓഫ് ഡിസൈൻ

സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ജൂൺ 27 വരെ അപേക്ഷിക്കാം. www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ജൂൺ 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-234396, 2560327.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 june 2022