scorecardresearch
Latest News

University Announcements 20 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 20 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ എം.ഫില്‍. ഫോട്ടോണിക്‌സ് (2020 – 2021 ബാച്ച്) (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ജൂലൈ 21 ന് നടത്താനിരുന്ന ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്) വൈവ പരീക്ഷ ജൂലൈ 29 ലേക്ക് മാറ്റിവച്ചിരിക്കുന്നു. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂലൈ 27 ന് ആരംഭിക്കുന്ന എം.സി.എ. ബ്രിഡ്ജ് കോഴ്‌സ് (2020 സ്‌കീം – 2020 അഡ്മിഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രറ്റഡ് പഞ്ചവത്സര ബി.എ., ബി.കോം., ബി.ബി.എ. എല്‍.എല്‍.ബി. റെഗുലര്‍, സപ്ലിമെന്ററി, മേഴ്‌സിചാന്‍സ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ആഗസ്റ്റില്‍ നടത്തുന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. എം.ബി.എല്‍, അഞ്ചാം സെമസ്റ്റര്‍ എം.ബി.എല്‍. എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർസ്‌കൂൾ സെന്റർ ആയ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി. (2022-2027) എസ്.ടി. സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. സയൻസ് മുഖ്യവിഷയമായി പ്ലസ് ടു യോഗ്യതയുള്ള അർഹരായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. എസ്.ടി. വിഭാഗം വിദ്യാർത്ഥികളുടെ അഭാവത്തിൽ എസ്.സി. വിഭാഗം വിദ്യാർത്ഥികളെ പരിഗണിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 ന് രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷന് വകുപ്പ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0481 2731445 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമിൽ 2022-23 അധ്യയന വർഷം എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദമുള്ള താൽപര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 22 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലുള്ള സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് 0481-2732922, 9847700527 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

പ്രാക്ടിക്കൽ പരീക്ഷ

എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ – റെഗുലർ / 2014-2017 അഡ്മിഷൻ – സപ്ലിമെന്ററി / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്) ജൂലൈ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ പാലാ, സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജിയിൽ ജൂലൈ 30 ന് നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

അപേക്ഷാ തീയതി

എട്ടാം സെമസ്റ്റർ ബി.പി.ഇ.എസ്. (2018 അഡ്മിഷൻ – റെഗുലർ / 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പ്രോഗ്രാമിന്റെ പ്രോജക്ട് ഇവാല്യുവേഷന് പിഴയില്ലാതെ ആഗസ്റ്റ് ഒന്ന് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് രണ്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് മൂന്നിനും അപേക്ഷിക്കാം.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2022 ഏപ്രിൽ മാസത്തിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. – റെഗുലർ (2020-2022 ബാച്ച്) (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡോ. കെ.എൻ. രാജ് സെന്റർ ഫോർ പ്ലാനിംഗ് ആൻഡ് സെന്റർ – സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് 2022 ഏപ്രിൽ മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2021-23 ബാച്ച്) (സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2022 മാർച്ചിൽ നടത്തിയ പി.എച്ച.ഡി. കോഴ്‌സ് വർക്ക് (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എ. ഇക്കണോമിക്‌സ് പരീക്ഷയില്‍ മാറ്റം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷയുടെ ജൂലായ് 22-ന് നിശ്ചയിച്ച റിസര്‍ച്ച് മെത്തഡോളജി ആന്‍ഡ് കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ പരീക്ഷ 25-ലേക്ക് മാറ്റി. (സമയം 1.30 മുതല്‍ 4.30 വരെ) മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.

പുനര്‍മൂല്യനിര്‍ണയഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, രണ്ടാം സെമസ്റ്റര്‍ എം.ബി.ഇ. ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്ട്രോണിക്‌സ്, ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോ ബയോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2020, വിദൂരവിഭാഗം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.കോം മെയ് 2020, രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്ട്രോണിക്‌സ്, എം.എസ് സി. ജ്യോഗ്രഫി, നാലാം സെമസ്റ്റര്‍ എം.എസ് സി കെമിസ്ട്രി, രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി ഏപ്രില്‍ 2021, വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എം.കോം മെയ് 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

എം.എ. ഹിന്ദി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗത്തില്‍ 2022-23 അധ്യയനവര്‍ഷം എം.എ. ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, എം.എ. ഫങ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍ കോഴ്‌സുകളിലേക്കുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം 22-ന് നടക്കും. അറിയിപ്പ് ലഭിച്ചവര്‍ രേഖകള്‍ സഹിതം രാവിലെ 10 മണിക്ക് ഹിന്ദിപഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍: 0494 2407252.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റര്‍ എം.കോം. (സി.ബി.സി.എസ്.എസ്, 2019, 2020, സി.യു.സി.എസ്.എസ്. 2018 പ്രവേശനം) നവംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ്, സുവോളജി, മൈക്രോ ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ഹോം സയന്‍സ്, അപ്ലൈഡ് ജിയോളജി റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവക്ക് ആഗസ്ത് രണ്ട് വരെ അപേക്ഷ നല്‍കാം.

മൂന്നാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, എം.എ. അറബിക്, എം.എ. സോഷ്യോളജി, എം.എസ്.ഡബ്ല്യൂ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് 2020, 2021 പ്രവേശനം സിബിസിഎസ്എസ് നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, പകര്‍പ്പ് എന്നിവക്ക് ആഗസ്ത് രണ്ട് വരെ അപേക്ഷ നല്‍കാം.

രണ്ടാം സെമസ്റ്റര്‍ എംഎസ്.സി റേഡിയേഷന്‍ ഫിസിക്‌സ് സിസിഎസ്എസ് ജൂലൈ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ബയോകെമിസ്ട്രി സിബിസിഎസ്എസ് റഗുലര്‍/സപ്ലിമെന്ററി 2019 പ്രവേശനം സിയുസിഎസ്എസ് സപ്ലിമെന്ററി 2018 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എസ്.സി സൈക്കോളജി 2018 പ്രവേശനം സിയുസിഎസ്എസ് 2019 പ്രവേശനം , സിബിസിഎസ്എസ് 2021 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി സിബിസിഎസ്എസ് 2019, 2020 സിയുസിഎസ്എസ് 2018 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ക്ലിനിക്കല്‍ സൈക്കോളജി സിബിസിഎസ്എസ് 2019, 2020 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ സംസ്‌കൃത സാഹിത്യം, സംസ്‌കൃത സാഹിത്യം സ്‌പെഷ്യല്‍, പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍, ഹിന്ദി, ഇസ്ലാമിക് സ്റ്റഡീസ്, പോസ്റ്റ് അഫ്‌സല്‍ ഉല്‍ ഉലമ . എം.എസ്.സി ബോട്ടണി, എംഎസ്സി ഇലക്‌ട്രോണിക്‌സ്, എംഎ തമിഴ് നംവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
എംഎസ് സി കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം സെമസ്റ്റര്‍ സിബിസിഎസ്എസ് 2018 പ്രവേശനം നവംബര്‍ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പരീക്ഷ

സര്‍വ്വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം റഗലുര്‍ നവംബര്‍ 2021 (2020 പ്രവേശനം മാത്രം) പരീക്ഷ ആഗസ്ത് മൂന്നിന് ആരംഭിക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

പി.ജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ – തിയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയിതിട്ടുള്ള കോളേജുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ നീട്ടിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ നടത്തുമ്പോൾ 20 ഓളം ഒപ്ഷൻ നൽകാവുന്നതാണ്. ഒരിക്കൽ അലോട്ട്മെന്‍റ് ലഭിച്ചാൽ പിന്നീട് നടത്തുന്ന അലോട്ട്മെന്‍റുകളിൽ ഹയർ ഓപ്ഷൻ ആയി നൽകിയവ മാത്രമേ പരിഗണിക്കുകയുള്ളൂ. ലോവർ ഒപ്ഷൻ പരിഗണിക്കുന്നതല്ല. അതിനാൽ ഒപ്ഷൻ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജൂലൈ 24 വരെ ഓപ്ഷനിൽ മാറ്റം വരുത്താനുള്ള അവസരം ലഭ്യമാണ്. അലോട്ട്മെന്‍റ് തുടങ്ങിയാൽ ഓപ്ഷൻ മാറ്റാൻ അവസരം ലഭിക്കുന്നതല്ല.

ഇതിനകം ഓൺലൈൻ രജിസ്ടേഷൻ നടത്തിയവർക്ക് അവരുടെ പേര്, ജനനതിയ്യതി എന്നിവ ഒഴികെ ബാക്കി എല്ലാ വിവരങ്ങളും ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യാവുന്നതാണ്. പേര്, ജനനതിയ്യതി എന്നിവയിൽ മാറ്റം വരുത്തണമെങ്കിൽ pgsws@kannuruniv.ac.in എന്ന ഇ മെയിൽ ഐഡിയിലേക്ക് മെയിൽ അയക്കേണ്ടതാണ്.

സർവകലാശാല പഠന വകുപ്പിലേക്കുള്ള 2022-23 അധ്യയന വർഷത്തിലെ പി.ജി പ്രവേശനത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളവർ കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ പി. ജി പ്രവേശനത്തിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്ക് വഴി വീണ്ടും ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കമ്മ്യൂണിറ്റിക്വാട്ട, മാനേജമെന്‍റ് ക്വാട്ട, സ്പോർട്സ് ക്വാട്ട എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്തതിനു ശേഷം അതത് കേളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് www. admission.kannuruniversity.ac.in സന്ദർശിക്കുക.

കോളേജുകളിലെ പി. ജി പ്രവേശനം – ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പി. ജി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്.

ജൂലൈ 19 വരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് ട്രയൽ അലോട്ട്മെന്‍റ് നടത്തിയിട്ടുള്ളത്. അലോട്ട്മെന്‍റ് ലഭിക്കുന്നത് എങ്ങനെയാണ് എന്നറിയുന്നതിന് വേണ്ടി മാത്രമാണ് ട്രയൽ അലോട്ട്മെന്‍റ് നടത്തുന്നത്. ജൂലൈ 24 വരെ രജിസ്റ്റർ ചെയ്യാനും ഓപ്ഷൻ മാറ്റാനും അവസരം ഉള്ളതിനാൽ ട്രയൽ അലോട്ട്മെന്‍റിൽ ലഭിച്ച ഒപ്ഷൻ തന്നെ പിന്നീട് ഫസ്റ്റ് അലോട്ട്മെന്‍റിൽ ലഭിക്കണമെന്നില്ല. അപേക്ഷയിലെ പിഴവുകൾ തിരുത്താനും ഓപ്ഷൻ മാറ്റാനും 24 ജൂലൈ 2022 വരെ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്.

അപേക്ഷയിലെ പേര്, ജനനതീയ്യതി എന്നിവയിലെ പിഴവുകൾ തിരുത്താൻ അപ്ലിക്കേഷൻ നമ്പറും ആവശ്യമായ രേഖകളും സഹിതം pgsws @kannuruniv.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497-2715261, 7356948230 E-mail id: pgsws @kannuruniv.ac.in

എം. എഡ്. പ്രോഗ്രാം പ്രവേശനം – തിയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ ധർമശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ട് വർഷ എം.എഡ്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 10-08-2022 വരെ നീട്ടിയിരിക്കുന്നു.

BA LLB പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ BA LLB പ്രവേശനത്തിനായി 25.7.2022 ൽ ഉച്ചയ്ക്കുശേഷം 3 മണി മുതൽ 5 മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (www.admission. kannuruniversity.ac.in) സന്ദർശിക്കുക.

അപേക്ഷകളുടെ പ്രിന്റൌട്ട്

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 22.07.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.

ഇന്റേണൽ മാർക്ക്

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫമാറ്റിക്സ് (റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം.

ഹോൾടിക്കറ്റ്

25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

നുവാൽസിൽ അപേക്ഷ ക്ഷണിച്ചു

കൊച്ചിയിലെ നുവാൽസിൽ പഞ്ചവത്സര ബി എ എൽ എൽ ബി, ഏകവർഷ എൽ എൽ എം സീറ്റുകളിൽ ഒഴിവ് വന്നേക്കാവുന്ന സീറ്റുകളിലേക്കു പരിഗണിഗണിക്കപ്പെടുന്നതിനു വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ദേശീയ നിയമ പൊതുപ്രവേശന പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ പേര് വന്നവരായിരിക്കണം അപേക്ഷകർ. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും നുവാൽസ് വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. ജൂലൈ 26 വൈകീട്ട് മൂന്ന് വരെ ലഭിക്കുന്ന അപേക്ഷകളേ പരിഗണിക്കുകയുള്ളൂ. റാങ്ക് ലിസ്റ്റിലെ മെറിറ്റ് നോക്കിയാവും അപേക്ഷകൾ പരിഗണിക്കുക. അഞ്ചാം അലോട്ട്മെന്റ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഒഴിവു വന്നേക്കാവുന്ന സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. www. nuals.ac.in എന്ന വെബ്സൈറ്റിൽ വിശദ വിവരങ്ങൾ ഉണ്ട്.

എം.ടെക് ഈവനിങ് കോഴ്‌സ്

തിരുവനന്തപുരം എൻജിനിയറിങ് കോളജ് 2022-23 അധ്യയന വർഷം നടത്തുന്ന എം.ടെക് ഈവനിങ് കോഴ്‌സിൽ ഓഗസ്റ്റ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് പ്രൊഫസർ ആൻഡ് ഹെഡ് ഈവനിങ് ഡിഗ്രി കോഴ്‌സ് ഓഫീസ്, കോളജ് ഓഫ് എൻജിനിയറിങ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഓഗസ്റ്റ് 12നു വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്കും പ്രൊസ്‌പെക്ടസിനും: www. dtekerala.gov.in, www. admissions.dtekerala.gov.in, www. cet.ac.in.

പോളിടെക്‌നിക്, ജനറൽ നഴ്‌സിങ് എൻ.സി.സി ക്വാട്ട

2022-23 ലെ പോളിടെക്‌നിക് കോഴ്‌സിലേക്കുള്ള എൻ.സി.സി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് മൂന്നുവരെയും ജനറൽ നഴ്‌സിങ് എൻ.സി.സി ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ 30 വരെയും അതത് എൻ.സി.സി ബറ്റാലിയനുകളിൽ സ്വീകരിക്കും. യോഗ്യതയുള്ള എൻ.സി.സി കേഡറ്റുകൾ അപേക്ഷയുടെ പകർപ്പും സാക്ഷ്യപ്പെടുത്തിയ എൻ.സി.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബറ്റാലിയനുകളിൽ സമർപ്പിക്കണം.

ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശന നടപടികൾ ഇന്ന് (20 ജൂലൈ) മുതൽ ആരംഭിക്കും.

എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ തത്തുല്യത പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംഗ്ലീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേർത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു വി.എച്ച്.എസ്.ഇ/ തത്തുല്യത പരീക്ഷ പാസായവർക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേർക്കും.

ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ചു ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ വിധവകൾക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്.സി/ എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്.

പൊതു വിഭാഗങ്ങൾക്ക് 100 രൂപയും, പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www. polyadmission.org/gci എന്ന വെബ്‌സൈറ്റ് മുഖേന One Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കണം. അതിനു ശേഷം വിവിധ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ സമർപ്പിക്കാം.

വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും ഗവൺമെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www. polyadmission.org/gci എന്ന അഡ്മിഷൻ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാം. ഓഗസ്റ്റ് അഞ്ചു വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

റാങ്ക് ലിസ്റ്റ്

2022-23 അധ്യയന വർഷത്തെ ബി.ടെക്ക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് www. admissions.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചു. കോളജ് ഓഫ് ഇൻജിനിയറിങ്, തിരുവനന്തപുരത്ത് (സിഇറ്റി) വച്ച് പ്രവേശനം നടത്തും. വിശദാംശങ്ങൾക്ക്: 9447411568.

പട്ടികവിഭാഗക്കാർക്ക് ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന് അപേക്ഷിക്കാം

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്, 2022-23 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ് ടു പരീക്ഷ പാസായിരിക്കണം. പ്ലസ് ടുന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും ANM കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.

അപേക്ഷകർ 2022 ഡിസംബർ 31ന് 17 വയസ്സ് പൂർത്തിയാക്കുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. ANM കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകൾ, കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ട്രിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷ ഫോറവും, പ്രോസ്‌പെക്ടസും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റിൽ (www. dme.kerala.gov.in.) നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷകർ അപേക്ഷ ഫീസായ 100 രൂപ 0210-03-105-99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടയ്‌ക്കേണ്ടതും, പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസൽ ട്രഷറി ചെല്ലാൻ സമർപ്പിക്കേണ്ടതുമാണ് (ട്രഷറി ചെല്ലാന്റെ പകർപ്പ് സ്വീകരിക്കുന്നതല്ല).

പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസ്സൽ ട്രഷറി ചെല്ലാൻ, എസ്.എസ്.എൽ.,സി പ്ലസ് ടു/തത്തുല്യം, ജാതി, സ്വദേശം/താമസം,സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം (പ്രോസ്‌പെക്ടസ് ഖണ്ഡിക ’17’ പ്രകാരം) ഓഗസ്റ്റ് 17ന് മുൻപായി തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിക്കണം. വൈകി കിട്ടുന്നതും നിർദിഷ്ട രീതിയിൽ പൂരിപ്പിക്കാത്തതുമായ അപേക്ഷകൾ നിരസിക്കും.

ഒക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന്റെ നാല് ജെ.പി.എച്.എന്‍. ട്രെയിനിംഗ് സെന്ററുകളില്‍ ഒക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് +2 അല്ലെങ്കില്‍ തത്തുല്ല്യ പരീക്ഷ വിജയിച്ച പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം വിമുക്ത ഭടന്മാരുടെ (എക്‌സ് സര്‍വ്വീസുകാരുടെ) ആശ്രിതര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ഫീസ് ട്രെഷറിയില്‍ അടച്ച രസീത് സഹിതം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ആഗസ്റ്റ് 2 ന് മുമ്പായി സമര്‍പ്പിയ്ക്കണം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ www. dhskerala.gov.in ലഭ്യമാണ്. വിശദ വിവരങ്ങള്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍- 04862-222904

അപേക്ഷ ക്ഷണിച്ചു

കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനം യൂണിവേഴ്സിറ്റി ക്വട്ടാ സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റി ക്യാപ് മുഖേന admission. uoc.ac.in ലും 50 ശതമാനം ഐ.എച്ച്.ആര്‍.ഡി ക്വട്ടാ സീറ്റുകളിലേക്ക് www. ihrdadmissions.org ല്‍ ഓണ്‍ലൈനായും അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0492 2285577

എം.ടെക് കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് ഐ.ഐ.ടികളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന ഇന്റർ ഡിസിപ്ലിനറി ട്രാൻസലേഷണൽ എൻജിനിയറിംഗ് എം.ടെക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബി.ഇ./ബി.ടെക് ഡിഗ്രി എടുത്തവർക്ക് അപേക്ഷിക്കാം. ഐ.ഐ.ടി, എൻ.ഐ.ടികളിൽ ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏതാനും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംവരണ ആനുകൂല്യം ഇതിനും ബാധകമായിരിക്കും. ഗേറ്റ് (GATE) യോഗ്യത ഉള്ളവർക്ക് എ.ഐ.സി.ടി.ഇയുടെ യുടെ സ്‌കോളർഷിപ്പ് ലഭിക്കും. ആഗസ്റ്റ് 18 ആണ് അവസാന തീയതി. വിശദവിവരങ്ങൾക്ക്: www. tplc.gecbh.ac.in / www. gecbh.ac.in, 7736136161/ 9995527866/ 9995527865.

ഇലക്ട്രിക്കൽ ഫോർമാൻ കരാർ നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ് ഇലക്ട്രിക്കൽ ഫോർമാൻ തസ്തികയിൽ ദിവസവേതന കരാറടിസ്ഥാനത്തിൽ നിയമനത്തിന് താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഐ.ടി.ഐ ഇലക്ട്രിക്കൽ, അഞ്ച് വർഷത്തെ തൊഴിൽ പരിചയം (Electrical Maintenance of Electrical Installation) എന്നിവയാണ് യോഗ്യത. പ്രായം 18 മുതൽ 41 വരെ. താത്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക www. cet.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂലൈ 30നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളേജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 july 2022

Best of Express