Latest News

University Announcements 20 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 20 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍/വൈവ

കേരളസര്‍വകലാശാല ജൂലൈ 21 ന് നടത്താനിരുന്ന നാലാം വര്‍ഷ ബി.ഫാം. സപ്ലിമെന്ററി, ഡിസംബര്‍ 2020 പ്രാക്ടിക്കല്‍/വൈവ പേപ്പര്‍ ഇ – ഫാര്‍മക്കോഗ്‌ണോസി കകക – ജൂലൈ 23 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം) സെപ്റ്റംബര്‍ 2020 പരീക്ഷയുടെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ 08607 – AD Analysis Lab,, 08408 – Machine Tools Lab എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 23ന് തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ഏഴാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 2020) 2008 സ്‌കീം സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് ലാബ്’, 2013 സ്‌കീം സിവില്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ ‘ജിയോടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് ലാബ് (13707)’, ‘എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് ലാബ് (13706)’ എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 30 തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല നടത്തുന്ന എട്ടാം സെമസ്റ്റര്‍ ബി.ഡെസ്. (B.Des) പരീക്ഷകള്‍ ആഗസ്റ്റ് 31 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 ഒക്‌ടോബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂലൈ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് 2008 സ്‌കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എല്‍.ഐ.സി. (എസ്.ഡി.ഇ – 2019 അഡ്മിഷന്‍ – റെഗുലര്‍, 2017 & 2018 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്പരിശോധനയ്ക്കും ആഗസ്റ്റ് 4 വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 സെപ്റ്റംബര്‍ 6 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.ഡെസ്. (B.Des) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂലൈ 30 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 4 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ജൂലൈ 23, ആഗസ്റ്റ് 9 തീയതികളില്‍ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി ) ജൂലൈ 2021 പരീക്ഷയ്ക്ക് വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളേജ് പരീക്ഷാകേന്ദ്രം അനുവദിച്ചുകിട്ടിയവരെ പട്ടം ഗവ.ഗേള്‍സ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ധനുവച്ചപുരം വി.റ്റി.എം.എന്‍.എസ്.എസ്. കോളേജ് എന്നീ പരീക്ഷാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നു. പ്രസ്തുത വിദ്യാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പുതിയതായി അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്.

അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ – അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലശാല ഇംഗ്ലീഷ് പഠനവവിഭാഗം നടത്തുന്ന ‘അജഏഉഋഇ (അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍)’ എന്ന പാര്‍ട്ട് ടൈം സായാഹ്ന കോഴ്‌സിലേക്ക് (റീ-നോട്ടിഫിക്കേഷന്‍) അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുളള ബിരുദം. ഫീസ്: 8175/- & പരീക്ഷാഫീസ്, കാലയളവ്: ഒരു വര്‍ഷം (തിങ്കള്‍ മുതല്‍ വെളളി വരെ 5.30 ജ.ങ.- 7.30 ജ.ങ.). സര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഓണ്‍ലൈനായോ 30 രൂപ ഒടുക്കിയ ചെലാന്‍ ഇംഗീഷ് പഠനവകുപ്പില്‍ സമര്‍പ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാവുന്നതാണ്. അപേക്ഷകള്‍ ജൂലൈ 26 വരെ ഇംഗ്ലീഷ് പഠനവകുപ്പില്‍ സ്വീകരിക്കുന്നതാണ്.

ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം

കേരളസര്‍വകലാശാല വാണിജ്യ വിഭാഗവും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യൂക്കേഷന്റേയും (എ.ഐ.സി.ടി.ഇ.) സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 2 മുതല്‍ 6 വരെ ബേസിക് അപ്ലൈഡ് ഇക്കണോമെട്രിക്‌സ് ആന്റ് ബിസിനസ് അനലെടിക്‌സ് ഫോര്‍ റിസര്‍ച്ച് എന്ന വിഷയത്തെ അധികരിച്ച് എ.ഐ.സി.ടി.ഇ. ട്രെയിനിംഗ് ആന്റ് ലേണിംഗ് അക്കാദമി ഫാക്കല്‍റ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. വെബക്‌സ് ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ നടത്തുന്ന വര്‍ക്‌ഷോപ്പില്‍ ഇന്ത്യയിലെ പ്രമുഖരായ ഗവേഷക വിദഗ്ദ്ധന്‍മാര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. ആഗസ്റ്റ് 2 ന് രാവിലെ 10 മണിക്ക് സര്‍വകലാശാല പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ.പി.പി.അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത പരിപാടിയില്‍ വകുപ്പ് മേധാവി പ്രൊഫ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, എ.ഐ.സി.ടി.ഇ. പ്രതിനിധികള്‍, മുന്‍ വകുപ്പ് മേധാവി പ്രൊഫ.ജി.രാജു, ഡീന്‍ പ്രൊഫ.റസിയ ബീഗം, പ്രൊഫ.പി.എന്‍.ഹരികുമാര്‍, ഡോ.ബിജു ടി., പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബിജു.എ.വി. തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുമായി തെരഞ്ഞെടുത്ത 200 അക്കാദമിക് പ്രതിനിധികള്‍ പങ്കെടുക്കും.

MG University Announcements: എംജി സർവകലാശാല

അപേക്ഷ തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും രണ്ടാം സെമസ്റ്റർ എം.സി.എ. പരീക്ഷയ്ക്ക് പിഴയില്ലാതെ ജൂലൈ 22 വരെയും 525 രൂപ പിഴയോടെ ജൂലൈ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 24 വരെയും അപേക്ഷിക്കാം.

അപേക്ഷ തീയതി

മൂന്നാം സെമസ്റ്റർ (2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ (2018 അഡ്മിഷൻ – റഗുലർ/2017 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ബി.ആർക് പരീക്ഷകൾക്ക് പിഴയില്ലാതെ ഓഗസ്റ്റ് നാലുവരെയും 525 രൂപ പിഴയോടെ ഓഗസ്റ്റ് അഞ്ചുവരെയും 1050 രൂപ സൂപ്പർഫൈനോടെ ഓഗസ്റ്റ് ആറുവരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

സി.എ.റ്റി 2021; അപേക്ഷ തീയതി നീട്ടി

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ് സി., എം.റ്റി.റ്റി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്‌പോർട്‌സ്, എം.എഡ്, എം.ടെക്, ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂലൈ 23ന് ഉച്ചയ്ക്ക് 12 വരെ ദീർഘിപ്പിച്ചു. കോവിഡ് -19 വ്യാപനം മൂലമുള്ള പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനം. പൊതുപ്രവേശന പരീക്ഷ, മുൻ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 12, 13 തീയതികളിൽ നടക്കും. ഹാൾടിക്കറ്റ് http://www.cat.mgu.ac.in എന്ന വെബ് സൈറ്റ് വഴി ജൂലൈ 28 മുതൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരത്തിന് ഫോൺ: 9188661784, 0481-2733595, ഇമെയിൽ: cat@mgu.ac.in

പരീക്ഷ തീയതി

മൂന്നാം വർഷ എം.എസ് സി. മെഡിക്കൽ അനാട്ടമി (2017 അഡ്മിഷൻ – റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ ഓഗസ്റ്റ് ആറ്, ഒൻപത് തീയതികളിൽ നടക്കും. പിഴയില്ലാതെ ജൂലൈ 27 വരെയും 525 രൂപ പിഴയോടെ ജൂലൈ 28 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 29 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

സീപാസിലെ ആറാം സെമസ്റ്റർ ബി.ടെക് (2017 അഡ്മിഷൻ – റഗുലർ, 2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ 26ന് തൊടുപുഴയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. വിശദവിവരത്തിന് കോളേജ് അധികൃതരുമായി ബന്ധപ്പെടണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അഭിമുഖം

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് അസി. പ്രൊഫസ്സർ നിയമനത്തിന് അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 22-ന് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ

വാക്ക് ഇൻ ഇന്റർവ്യൂ

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഗണിത ശാസ്ത്ര അസി. പ്രൊഫസ്സർ വാക്ക് ഇൻ ഇന്റർവ്യൂ 22-ന് ഉച്ചക്ക് 2 മണിക്ക് നടക്കും. ഒ.എക്‌സ്. സംവരണവിഭാഗത്തിൽ ഉള്ളവർക്കാണ് അവസരം, ഇവരുടെ അഭാവത്തിൽ മറ്റു സംവരണ വിഭാഗങ്ങളെയും പരിഗണിക്കും. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ

വാചാപരീക്ഷ

ആറാം സെമസ്റ്റർ ബികോം, ബിബിഎ, ബി ടി എച്ച് എം, ബി എച്ച് എ, ഏപ്രിൽ 2021 പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും 23-ന് ആരംഭിക്കും.

പ്ലസ് ടുഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കകം ബിരുദ രജിസ്‌ട്രേഷന്‍

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ഏകജാലക ബിരുദ പ്രവേശന രജിസ്‌ട്രേഷന്‍ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിലും പി.ജി. രജിസ്‌ട്രേഷന്‍ ബിരുദഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ചക്കുള്ളിലും ആരംഭിക്കും. സര്‍വകലാശാല കേന്ദ്രങ്ങളിലേക്കും മുന്നൂറോളം അഫിലിയേറ്റഡ് കോളേജുകളിലേക്കുമാണ് ബിരുദപ്രവേശനം. ഏകജാലക രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ cuonline.ac.in ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷമേ രജിസ്‌ട്രേഷന്‍ നടത്താവൂ. കോഴ്‌സുകള്‍, കോളേജുകള്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്വാശ്രയ കോഴ്‌സുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോഴ്‌സുകളെക്കുറിച്ച് സര്‍ച്ച് ചെയ്താല്‍ ഏതെല്ലാം കോളേജുകളില്‍ ലഭ്യമാണെന്നും കോളേജുകള്‍ സര്‍ച്ച് ചെയ്താല്‍ ഏതെല്ലാം കോഴ്‌സുകള്‍ ലഭ്യമാണെന്നും വിവരം ലഭിക്കും. രജിസ്‌ട്രേഷന്‍ നടത്തുന്നതിനു മുമ്പായി കോഴ്‌സ്, കോളേജ് എന്നിവയെക്കുറിച്ചും സംവരണ മാനദണ്ഡങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ വ്യക്തമായി അറിഞ്ഞിരിക്കണമെന്ന് സര്‍വകലാശാലാ പ്രവേശനവിഭാഗം അറിയിച്ചു. ഫോണ്‍ : 0494 2660600, 2407016, 2407017 .

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷ പുനക്രമീകരിച്ചു

ജൂലൈ 21 നടത്താനിരുന്ന വിവിധ ബിരുദ, ബിരുദാനന്തരബിരുദ, ബിടെക് (MCSC35- Artificial Intelligence ഒഴികെ) തിയറി പരീക്ഷകൾ ജൂലൈ 22ന് നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു.

ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന 2013ന് മുൻപുള്ള അഡ്മിഷൻ എം എസ് സി കമ്പ്യൂട്ടർ സയൻസ് MCSC35- Artificial Intelligence പേപ്പർ പരീക്ഷ ജൂലൈ 23 ന് നടത്തും

ജൂലൈ 23 നടത്താനിരുന്ന ഒന്നാം സെമസ്റ്റർ പി ജി ഡി സി പി (നവംബർ 2020 ) പരീക്ഷ 26ന് നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും മറ്റു ദിവസങ്ങളിൽ രാവിലെ 11 മണിക്കുമായിരിക്കും പരീക്ഷകൾ തുടങ്ങുക.

മറ്റു വാർത്തകൾ

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം: അപേക്ഷിക്കാം

വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. http://www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് – 0471 2310441, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340, കൊല്ലം – 0474 2767635, കോട്ടയം – 0481 2312504, തൊടുപുഴ – 0486 2224601, ചേർത്തല – 0478 2817234, കളമശ്ശേരി – 0484 2558385, തൃശ്ശൂർ – 0487 2384253, പാലക്കാട് – 0492 2256677, പെരിന്തൽമണ്ണ – 0493 3295733, തിരൂർ – 0494 2430802, കോഴിക്കോട് – 0495 2372131, കണ്ണൂർ – 0497 2706904, കാസർഗോഡ് – 0467 2236347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പി.എൻ.എക്സ്. 2407/2021

Read More: University Announcements 19 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 20 july 2021

Next Story
ട്രെയിൻ വൈകി, കർണാടകയിൽ 500 ഓളം വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാനായില്ലhampi express, indian railway, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com