University Announcements 20 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ബി.എ. (195) (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015, 2016, 2017 അഡ്മിഷന്‍ – സപ്ലിമെന്ററി, 2013 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജനുവരി 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.വി.എ. (പെയിന്റിംഗ് ആന്റ് ആര്‍ട്ട്ഹിസ്റ്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ (ബി.എഫ്.എ.) (എച്ച്.ഐ.) (2019 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 7 നും ആറാം സെമസ്റ്റര്‍ ബി.എഫ്.എ. (എച്ച്.ഐ.) (2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ ഫെബ്രുവരി 9 നും ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാല 2022 ഫെബ്രുവരി 21 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ 2015 സ്‌കീം റെഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ജനുവരി 27 വരെയും 150 രൂപ പിഴയോടെ ജനുവരി 31 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 2 വരെയും ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ ബി.കോം./ബി.എ./ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ ആന്വല്‍ സ്‌കീം പ്രൈവറ്റ് സ്റ്റഡി പാര്‍ട്ട് മൂന്ന് (സെപ്റ്റംബര്‍ 2021 സെഷന്‍) ഫെബ്രുവരി 2022 സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജനുവരി 28 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 1 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 3 വരെയും അപേക്ഷിക്കാം. 2014 അഡ്മിഷന്‍ മുതലുളള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായും 2014 അഡ്മിഷന് മുന്‍പുളള വിദ്യാര്‍ത്ഥികള്‍ ഓഫ്‌ലൈനായും രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ജനുവരി 24 ലെ വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റിവച്ചു
കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ കേരളപഠനവിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ ഒരു അദ്ധ്യാപകനെ തെരഞ്ഞെടുക്കുന്നതിലേക്കായി ജനുവരി 24 ന് നിശ്ചയിച്ചിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരിക്കുന്നു.
MG University Announcements: എംജി സർവകലാശാല
പരീക്ഷ മാറ്റി
ജനുവരി 21 നും 24 നും നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എച്ച്.എം./ എം.എം.എച്ച്./ എം.റ്റിട.എ./ എം.റ്റി.റ്റി.എം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) സി.എസ്.എസ്. പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിലേക്ക് മാറ്റി.
കരാർ നിയമനം
മഹാത്മാഗാന്ധി സർവ്വകലാശാല – ഐ.ടി. സെല്ലിലെ വിവിധ പ്രോജക്ടുകളിലേയ്ക്ക് ലീഡ് ഡെവലപ്പർമാരുടെ താത്കാലിക തസ്തികയിൽ- കരാർ നിയമനം നടത്തുന്നു. യോഗ്യത, അപേക്ഷിക്കേണ്ട രീതി സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 0481 2733303
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.എ. സിറിയക് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജനുവരി 31 ന് ആരംഭിക്കും. പിഴയില്ലാതെ ജനുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 22 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജനുവരി 24 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്.സി. ബയോസ്റ്റാറ്റിസ്റ്റിക്‌സ് (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി/ 2019 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്) പരീക്ഷ ഫെബ്രുവരി രണ്ടിന്.
രണ്ടാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് (ഡേറ്റാ അനാലിസിസ്) (സി.എസ്.എസ്. – 2020 അഡ്മിഷൻ – റെഗുലർ/ 2019 അഡ്മിഷൻ – സപ്ലിമെന്ററി/ 2019 അഡ്മിഷൻ – ഇംപ്രൂവ്മെന്റ്) പരീക്ഷകൾ ജനുവരി 21 ന് തുടങ്ങും.
നാലാം സെമസ്റ്റർ ബി.ടെക് (2015, 2016 അഡ്മിഷൻ – സപ്ലിമെന്ററി/ 2017 അഡ്മിഷൻ – സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ – സീപാസ്) പരീക്ഷകൾ ജനുവരി 28 ന് തുടങ്ങും.
വൈവാ വോസി
2021 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (റെഗുലർ/ ഇംപ്രൂവ്‌മെന്റ്/ റീ-അപ്പിയറൻസ്) ബിരുദ പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവാ വോസി പരീക്ഷകൾ ഫെബ്രുവരി 14 വരെയുള്ള തീയതികളിൽ അതതു കോളേജുകളിൽ നടത്തും. വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
2020 നവംബറിൽ നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഭാഗമായ വൈവാ വോസി പരീക്ഷ ജനുവരി 28 ന് കോട്ടയം വടവത്തൂർ ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേണിംഗിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2020 ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ ഐ.എം.സി.എ. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. (2014 മുതൽ 2016 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തിയ അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – ലോ ഫാക്കൽറ്റി, സി.എസ്.എസ്., 2018-2023 ബാച്ച് – റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാ അപേക്ഷ
ബി.ടെക്., പാർട്ട് ടൈം ബി.ടെക്. വിവിധ സെമസ്റ്ററുകളുടെ റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 2 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി 4 വരെയും ഫീസടച്ച് ഫെബ്രുവരി 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
കോവിഡ്-19 സ്പെഷ്യൽ പരീക്ഷാ പട്ടിക
സർവകലാശാലാ പഠന വിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റർ പി.ജി. നവംബർ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് കോവിഡ്-19 സ്പെഷ്യൽ പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം.എ. മ്യൂസിക് നവംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
ലോ കോളേജുകളിലെ രണ്ടാം സെമസ്റ്റർ എൽ.എൽ.എം. മാർച്ച് 2021 റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 4-ന് തുടങ്ങും.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 01.02.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഇന്റേണൽ മാർക്ക്
രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 25.01.2022 വരെ സമർപ്പിക്കാം.
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. എഡ്. (മെയ് 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ 25.01.2022 മുതൽ 28.01.2022 വരെ ഓൺലൈനായി സമർപ്പിക്കാം.
Read More: University Announcements 19 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ