University Announcements 20 February 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Cochin University Announcements: കൊച്ചിന്‍ സര്‍വകലാശാല
കുസാറ്റ് പ്രവേശന പരീക്ഷ: പിഴയില്ലാതെ ഫെബ്രുവരി 26 വരെ അപേക്ഷിക്കാം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ 2023 അദ്ധ്യയന വര്‍ഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് (കുസാറ്റ് ക്യാറ്റ്-2023) പിഴയില്ലാതെ ഫെബ്രുവരി 26-ാം തീയതി വരെയും പിഴയോടു കൂടി മാര്‍ച്ച് 6-ാം തീയതി വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. എം ബി എ യ്ക്കുള്ള അപേക്ഷകള്‍ പിഴകൂടാതെ ഫെബ്രുവരി 26 വരെയും പിഴയോടുകൂടി മാര്‍ച്ച് 6 വരെയും സമര്‍പ്പിക്കാം. എം.ടെക്ക് കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഏപ്രില്‍ 8 വരെയും (പിഴയില്ലാതെ) പിഎച്ച്.ഡി, ഡിപ്ലോമ പ്രോഗ്രാമുകള്‍ ഏപ്രില്‍ 17 വരെയും ആണ്. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഏപ്രില്‍ 18 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സിബിടി) പരീക്ഷ ഏപ്രില്‍ 29, 30, മെയ് 1 തീയതികളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ വെബ്‌സൈറ്റ് https://admissions.cusat.ac.in/ സന്ദര്‍ശിക്കുക.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്സി. സുവോളജി വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ബയോസിസ്റ്റമാറ്റിക്സ് ആന്‍റ് ബയോഡൈവേഴ്സിറ്റി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാര്‍ച്ച് 2 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ രണ്ടാം വര്‍ഷ ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഫെബ്രുവരി 21 മുതല്‍ 28 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.ഢ (അഞ്ച്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.
ത്രിദിന ദേശീയ സെമിനാര്‍
കേരളസര്‍വകലാശാലയുടെ ഓറിയന്‍റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ 2023 ഫെബ്രുവരി 22 മുതല്‍ 24 വരെ ത്രിദിന ദേശീയ സെമിനാര്‍ നടക്കുകയാണ്. പ്രസ്തുത സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 22 ന് രാവിലെ കാര്യവട്ടത്തെ ഓറിയന്‍റല്‍ റിസര്‍ച്ച്ഇ ന്‍സ്റ്റിറ്റ്യൂട്ട്ആ ന്‍റ് മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയില്‍ എത്തിച്ചേരേണ്ടതാണ്.
സപ്തദിന ദേശീയ സെമിനാര്‍
കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള കേരളസര്‍വകലാശാല പഠനഗവേഷനകേന്ദ്രം ആലപ്പുഴ കേന്ദ്രത്തില്‍ തദ്ദേശ സ്വയംഭരണവും ഗ്രാമീണ വികസനവും: ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തില്‍ ഫെബ്രുവരി 26 വരെ ഒരു സപ്തദിന ശില്‍പശാല സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ക്ക്: 9446250397, 8129509264
MG University Announcements: എം ജി സര്‍വകലാശാല
എം.ജി പൊതു പ്രവേശനം; മാർച്ച് ഒന്നു വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളും ഇൻറർ സ്‌കൂൾ സെൻററുകളും നടത്തുന്ന വിവിധ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് മാർച്ച് ഒന്നു വരെ അപേക്ഷ സ്വീകരിക്കും. എം.ബി.എ പ്രോഗ്രാമിലേക്ക് http://www.admission.mgu.ac.in എന്ന വെബസൈറ്റിലൂടെയും മറ്റു പ്രോഗ്രാമുകളിലേക്ക് http://www.cat.mgu.ac.in എന്ന വെബസൈറ്റിലൂടെയും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ 0481 2733595 എന്ന നമ്പറിലും cat@mgu.ac.in എന്ന ഇ-മെയിൽ മുഖേനയും ലഭിക്കും.
പരീക്ഷ മാറ്റിവച്ചു
മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ, ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷന്‍ – സി.ബി.സി.എസ്.എസ് 2014-2016 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2012, 2013 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഇന്നത്തെ (ഫെബ്രുവരി 21) പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.
പരീക്ഷാ സബ് സെന്‍ററുകളുടെ വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ഥികള്‍ അനുവദിക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി പരീക്ഷയ്ക്ക് ഹാജരാകണം.
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീ-അപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019, 2020, 2021 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷകൾ ഫെബ്രുവരി 28 ന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
വൈവ വോസി
ഒന്നാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (2020, 2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഒക്ടോബർ 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഫെബ്രുവരി 27 ന് തിരുവല്ല എം.എ.സി.എഫ്.എ.എസ്.ടി, തൃക്കാക്കര ഭാരത മാതാ ഇൻസ്യറ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെൻറ് എന്നീ കോളജുകളിൽ നടത്തും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
2022 ഒക്ടോബറിൽ നടന്ന ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്ററുകൾ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻറ് ജേണലിസം (പഴയ സ്‌കീം, 2016-2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ ഫെബ്രുവരി 25 ന് കാലടി ശ്രീ ശങ്കര കോളജിൽ നടത്തും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
2022 നവംബറിർ ലിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റർ ബി.എ ആനിമേഷൻ ആൻറ് ഗ്രാഫിക് ഡിസൈൻ, ബി.എ വിഷ്വൽ ആർടസ്, ബി.എ ആനിമേഷൻ ആൻറ് വിഷ്വൽ എഫക്ട്‌സ് (സി.ബി.സി.എസ്, 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റി-അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 23 മുതൽ തുടങ്ങും. ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
2022 ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എം.സി.എ റഗുലർ,സപ്ലിമെൻററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് നാല് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി (20122014, 2015 അഡ്മിഷനുകൾ സപ്ലിമെൻററി), ബി.എ. ക്രിമിനോളജി എൽ.എൽ.ബി (2011 അഡ്മിഷൻ സപ്ലിമെൻററി – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം മാർച്ച് ഏഴു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
ഹിന്ദി അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വടകര ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയിലേക്ക് 19.01.2023 തീയതിയിലെ വിജ്ഞാപന പ്രകാരം കരാര്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 25-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
ടെക്‌നിഷ്യന്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സെന്‍ട്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രുമെന്റേഷന്‍ ഫെസിലിറ്റിയില്‍ ടെക്‌നിഷ്യന്‍ തസ്തികയില്‍ 07.11.2022 തീയതിയിലെ വിജ്ഞാപന പ്രകാരം കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്ക് ജനുവരി 7-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച അഭിമുഖം മാര്‍ച്ച് 3-ന് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ താല്‍കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ യു.ജി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 1 വരെയും 170 രൂപ പിഴയോടെ 4 വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ 21-ന് നടക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 9 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.സി.എ. നവംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.എ. മലയാളം, ഹിസ്റ്ററി ഏപ്രില്‍ 2022 പരീക്ഷകളുടെയും ഇംഗ്ലീഷ്, അറബിക് ഏപ്രില്‍ 2021 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ സോഷ്യോളജി, മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ്, പോസ്റ്റ് അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍മയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പരീക്ഷാഫലം
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ് സയൻസസിലെ ഒന്നാം സെമസ്റ്റർ എം പി എഡ് (2020 സിലബസ്) സപ്പ്ളിമെന്‍ററി, നവംബർ 2021 പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഫെബ്രുവരി 28 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പുനർമൂല്യ നിർണ്ണയ ഫലം
ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി സുവോളജി , എം എസ് സി കെമിസ്ട്രി -ഒക്ടോബർ 2020 , ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി സുവോളജി-ഒക്ടോബർ 2021 ,നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി സുവോളജി -ഏപ്രിൽ 2022 എന്നീ പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി ,എം. എസ്. ഡബ്ല്യൂ ഡിഗ്രി , ഒക്ടോബർ 2021 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ പി. ജി. ഡി .എൽ .ഡി (റെഗുലർ /സപ്ലിമെന്ററി)- നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് . പുനഃ മൂല്യനിർണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 02 .03 .2023
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകൾക്ക് പിഴയില്ലാതെ ഫെബ്രുവരി 23 വരെയും പിഴയോടു കൂടി ഫെബ്രുവരി 24 വരെയും അപേക്ഷിക്കാം
പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റർ ബി.കോം(പ്രൈവറ്റ് രെജിസ്ട്രേഷൻ),ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി 27 ,28 തീയതികളിൽ നടത്തുന്നതായിരിക്കും .വിശദ വിവരങ്ങൾ (ടൈം ടേബിൾ ,പരീക്ഷാ കേന്ദ്രം ) രണ്ട് ദിവസത്തിനകം സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.