scorecardresearch

University Announcements 20 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 20 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 16 ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റര്‍ എം.എ.എം.എസ്സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആര്‍.എം./എം.എം.സി.ജെ. ഡിഗ്രി പരീക്ഷകള്‍ ആഗസ്റ്റ് 24 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (2015 സ്കീം – റെഗുലര്‍ & സപ്ലിമെന്‍ററി) പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 29, 30 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 23 ന് ആരംഭിക്കുന്ന ജര്‍മ്മന്‍ അ1 (ഡ്യൂഷ് അ1) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര എം.ബി.എ (ഇന്‍റഗ്രേറ്റഡ്) (2015 സ്കീം – റെഗുലര്‍ – 2021 അഡ്മിഷന്‍) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ആഗസ്റ്റ് 29 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 1 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 3 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ് – പുതുക്കിയ തീയതി

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തുന്ന എം.എ. ഇംഗ്ലീഷ്, എം.എസ്സി.മൈക്രോബയോളജി (ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018 & 2019 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 23 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 26 വരെയും അപേക്ഷിക്കാം.

എം.എസ്.ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ.(ഡി.എം.), എം.എ.എച്ച്.ആര്‍.എം.

കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലേക്കുളള എം.എസ്.ഡബ്ല്യൂ., എം.എസ്.ഡബ്ല്യൂ.(ഡി.എം.), എം.എ.എച്ച്.ആര്‍.എം. കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി ആഗസ്റ്റ് 22 മുതല്‍ http://www.admissions.keralauniversity.ac.in വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സീറ്റ് ഒഴിവ്

കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എം.എ. റഷ്യന്‍, ജര്‍മന്‍ , ഇസ്ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, ഹിന്ദി, ലിംഗ്വിസ്റ്റിക്സ്, അറബിക്, സംസ്കൃതം, ഫിലോസഫി, എം.എസ്സി. ഡെമോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ എഐ, കംപ്യൂട്ടേഷണല്‍ ബയോളജി, എം.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ്, ഒപ്റ്റോ ഇലക്ട്രോണിക്സ്, ടെക്നോളജി മാനേജ്മന്‍റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 -24 ബാച്ച് അഡ്മിഷനു എസ് ഇ, എസ് ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എസ്സി. ആക്ച്ചൂരിയല്‍ സയന്‍സ്, മാത്തമാറ്റിക്സ് വിത്ത് ഫിനാന്‍സ് ആന്‍റ് കംപ്യൂട്ടേഷന്‍, ഇലക്ട്രോണിക്സ്, എം.കോം. ബ്ലൂ ഇക്കോണമി ആന്‍റ് മാരിടൈം ലോ എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 -24 ബാച്ച് അഡ്മിഷന് ടഇ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ്, തമിഴ്, പൊളിറ്റിക്സ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് ഡിപ്ലോമസി, മലയാളം, മ്യൂസിക്, മലയാളസാഹിത്യവും കേരളപഠനങ്ങളും, എം.എസ്സി. ജിയോളജി, കെമിസ്ട്രി, ഇന്‍റഗ്രേറ്റീവ് ബയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, എല്‍.എല്‍.എം., എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 – 24 ബാച്ച് അഡ്മിഷനു എസ് ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .

കേരളസര്‍വകലാശാല സ്റ്റഡി ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്മെന്‍റ് പ്രോഗ്രാമിന് 2022 അഡ്മിഷന് ടഇ , ടഠ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് സെന്‍ററില്‍ നേരിട്ട് ഹാജരാകണം വിശദവിവരങ്ങള്‍ക്ക്: 0477 – 2266245

ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് – സീറ്റ് ഒഴിവ്

കേരളസര്‍വകലാശാല അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് അഞ്ചാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ ആഗസ്ത് 30 ന് മുമ്പായി നിര്‍ദ്ദിഷ്ട അപേക്ഷ ഫോമില്‍ അപേക്ഷിക്കുക. ഓണ്‍ലൈന്‍ ആയിട്ടാണ് കോഴ്സ് നടക്കുന്നത്. ഫോണ്‍: 0471 2308846, 9562722485

MG University Announcements: എംജി സർവകലാശാല

പി ജി ഏകജാലകം: രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

പി.ജി. ഏകജാലകം രണ്ടാം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് ലഭിച്ചവർ ആഗസ്റ്റ് 23 ന് വൈകിട്ട്‌ നാല് മണിക്ക്‌ മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി പ്രവേശനമെടുക്കേണ്ടതാണ്. സ്ഥിരപ്രവേശമാഗ്രഹിക്കുന്നവരും ഒന്നാം ഓപ്‌ഷനിൽ അലോട്മെന്റ് ലഭിച്ചവരും പ്രവേശനത്തിനായി നേരിട്ട് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . താത്കാലിക പ്രവേശമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി മോഡ് ഓഫ് അഡ്മിഷൻ കൺഫേം ചെയ്ത് കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. പ്രവേശാർത്ഥികൾ ആഗസ്റ്റ് 23 ന് വൈകിട്ട്‌ നാല് മണിക്ക്‌ മുൻപായി പ്രവേശനം നേടിയതിന്റെ കൺഫർമേഷൻ സ്ലിപ് ഡൌൺ ലോഡ് ചെയ്ത സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ് ഇല്ലാതെ പരാതികൾ സ്വീകരിക്കുന്നതല്ല. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർക്ക് രണ്ടാം അലോട്മെന്റിലും അതേ അലോട്മെന്റ് സ്റ്റാറ്റസ് തന്നെയാണെങ്കിൽ അത്തരക്കാർ സ്ഥിരഃപ്രവേശം ആഗ്രഹിക്കുന്നുവെങ്കിൽ മാത്രം സ്ഥിരപ്രവേശം സെലക്ട് ചെയ്ത് കോളേജുകളിൽ ഹാജരായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർ താത്കാലിക പ്രവേശനത്തിൽ തുടരാൻ ആഗ്രഹിക്കുവെങ്കിൽ ഒന്നും തന്നെ ചെയ്യേണ്ടതില്ല. വിശദവിവരങ്ങൾക്ക് ക്യാപ്പ് വെബ്‌പേജിൽ നൽകിയിരിക്കുന്ന വീഡിയോ ഡെമോ കാണാവുന്നതാണ്.

അപേക്ഷ ക്ഷണിച്ചു

മഹാത്മഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫിലിം മേക്കിങ് പ്രോഗ്രാം, സ്കൂൾ ഓഫ് കെമിക്കൽ സയൻസ് നടത്തുന്ന എം. ടെക് പോളിമർ സയൻസ് ആൻഡ്‌ ടെക്നോളജി എന്നീ പ്രോഗ്രാമുകളിലേയ്ക്ക് അഡ്മിഷനു വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ് 31, 4 പി.എം. വിശദ വിവരങ്ങൾക്കു http://www.cat@mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0481 2733595 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. ഇ-മെയിൽ: cat@ mgu.ac.in

സ്‌പോട്ട് അഡ്മിഷൻ

മഹാത്മഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക്. എനർജി സയൻസ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്കും സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജിയിൽ എം.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്‌നോളജി കോഴ്‌സിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് സർവ്വകലാശാലയിലെ വകുപ്പ് ഓഫീസിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക് materials@mgu.ac.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടുക.

പരീക്ഷ മാറ്റി

ആഗസ്റ്റ് 24ന് ആരംഭിക്കുവാനിരുന്ന നാലാം സെമസ്റ്റർ എം.എസ്.ഡബ്ലു പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പുതുക്കിയ പരീക്ഷാ തീയതി

ഓഗസ്റ്റ് 1,3,5 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളുടെ അഞ്ചാം സെമെസ്റ്റർ ത്രിവത്സര യൂനിറ്ററി എൽ. എൽ. ബി (2019 അഡ്മിഷൻ – റെഗുലർ /2018 അഡ്മിഷൻ – സപ്പ്ളിമെന്ററി) ബിരുദ പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 12, 14, 16 തീയതികളിൽ നടക്കും. പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റമില്ല.

പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ തീയതി

രണ്ടാം സെമസ്റ്റർ ബി.വോക്. ഡിഗ്രി ഫാഷൻ ഡിസൈനിങ് ആൻഡ്‌ മാനേജ്മെന്റ് /ഫാഷൻ ടെക്നോളജി ആൻഡ്‌ മെർച്ചന്റയിസിംഗ് (ന്യൂ സ്കീം -2020 അഡ്മിഷൻ – റെഗുലർ, 2019 & 2018 അഡ്മിഷൻ – റീ-അപ്പീയറൻസ് / ഇമ്പ്രൂവ്മെന്റ്) ജൂലൈ 2022 ൻറെ മാറ്റിവച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 30 ന് എം. ഇ. എസ്. കോളേജ് മാറമ്പള്ളിയിൽ വച്ച് നടത്തുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എസ്.സി. സുവോളജി സി.എസ്.എസ് (2021 അഡ്മിഷൻ – റെഗുലർ/2020 അഡ്മിഷൻ – ഇംപ്രൂമെൻറ്, 2020 & 2019 അഡ്മിഷൻ സപ്ലിമെൻററി) ബിരുദപരീക്ഷ ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 22 മുതൽ 31 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച്നടത്തുന്നതാണ്. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ

ഒന്നാം സെമസ്റ്റർ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് -സി.എസ്.എസ്.( 2021 അഡ്മിഷൻ – റെഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂവ്മെൻറ്/ 2020 & 2019 അഡ്മിഷൻ – സപ്ലിമെൻററി ) – ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 31 സെപ്റ്റംബർ 1 തീയതികളിൽ അതതു കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി. ജിയോളജി സി.എസ്.എസ് -(2021 അഡ്മിഷൻ – റെഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂമെൻറ്, 2020 & 2019 അഡ്മിഷൻ സപ്ലിമെൻററി) ബിരുദ പരീക്ഷ ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22, 23 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ

രണ്ടാം വർഷ ബി. എസ്. സി നഴ്സിംഗ് (2012-2015 അഡ്മിഷൻ – സപ്പ്ളിമെന്ററി / 2010-2011 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ്, 2007-2009 അഡ്മിഷൻ – സെക്കന്റ്‌ മേഴ്‌സി ചാൻസ്) മെയ്‌ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 26 മുതൽ നടത്തുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

ഒന്നാം സെമെസ്റ്റർ എം.എസ്.സി. ബയോ കെമിസ്ട്രി – സി എസ്. എസ് (2021 അഡ്മിഷൻ – റെഗുലർ /2020 അഡ്മിഷൻ – ഇമ്പ്രൂവ്മെന്റ്, 2020 & 2019 അഡ്മിഷൻ – സപ്പ്ളിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 22 മുതൽ അതത് കോളേജുകളിൽ വച്ചു നടത്തുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി. ഐ.റ്റി (സി.എസ്.എസ് )- (2021 അഡ്മിഷൻ – റെഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂമെൻറ്, 2020 & 2019 അഡ്മിഷൻ – സപ്ലിമെൻററി) ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 31 ന് കോന്നി വി.എൻ.എസ്. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ വച്ച് നടത്തുന്നതാണ്. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി – സി.എസ്.എസ് – (2021 അഡ്മിഷൻ – റെഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂമെൻറ്, 2020 & 2019 അഡ്മിഷൻ – സപ്ലിമെൻററി -അഭിലിയെറ്റഡ് കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രം) ബിരുദപരീക്ഷ ജൂലൈ 2022 ൻറെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ്/ സെപ്റ്റംബർ മാസങ്ങളിലായി ബന്ധപ്പെട്ട കോളേജുകളിൽ വച്ച് നടത്തുന്നതാണ്. വിശദമായ ഷെഡ്യൂൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

2022 ഏപ്രിലിൽ നടന്ന രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയൻസ് (2020 അഡ്മിഷൻ പി.ജി.സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. അപേക്ഷ ഫോം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്

2022 ഏപ്രിലിൽ നടന്ന രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ. എൽ. ബി (ഈവനിംഗ് ബാച്ച്) സപ്പ്ളിമെന്ററി, മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് സെപ്റ്റംബർ അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷ ഫോം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സി.എച്ച്.എം.കെ. ലൈബ്രറി 22-ന് തുറക്കും

നവീകരണത്തിനായി അടച്ചിട്ടിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി 22-ന് പ്രവര്‍ത്തനം തുടങ്ങും. റഫറന്‍സ് വിഭാഗം ഒഴികെയുള്ളവയില്‍ സേവനം ലഭ്യമാകുമെന്ന് സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.

അസി. പ്രൊഫസര്‍ നിയമനം – പാനല്‍ തയ്യാറാക്കുന്നു

കാലിക്കറ്റ് സര്‍വകലാശാലാ സെല്‍ഫ് ഫിനാന്‍സിംഗ് സെന്ററുകളില്‍ എം.എസ്.ഡബ്ല്യു. കോഴ്‌സിന് ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 10-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.  

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

സെക്കന്റ് പ്രൊഫഷണല്‍ ബി.എ.എം.എസ്. സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 3-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍, പരീക്ഷാ ഫീസ് തുടങ്ങി വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.      

എം.ബി.എ. – വൈവ മാറ്റി

സപ്തംബര്‍ 14-ന് തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ നടത്താന്‍ നിശ്ചയിച്ച് എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. വൈവ 20-ലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടുക.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  

പരീക്ഷ മാറ്റി

ആഗസ്ത് 26, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി ഏപ്രില്‍ 2021 റഗുലര്‍, കോര്‍ കോഴ്‌സ് പേപ്പറുകളുടെ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷകള്‍ 29, 30, 31 തീയതികളില്‍ നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ – അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പരീക്ഷാ കൺട്രോളർ എന്നീ തസ്തികകളിലേക്ക് നേരിട്ട്/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31-08-2022

മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ ഗവ. കോളജ്, മാനന്തവാടി പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത് മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ ഡിഗ്രി (SDE – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ) മാർച്ച് 2022 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എല്ലാ പ്രോഗ്രാമുകളുടെയും ഗ്രേഡ് കാർഡുകൾ (2017,2018 അഡ്മിഷൻ വിദ്യാർഥികളുടേത് ഒഴികെ) ആഗസ്ത് 23ന്, രാവിലെ 10.30 മുതൽ 2.30 വരെ വിദൂര വിദ്യാഭ്യാസ വിഭാഗം പഠന കേന്ദ്രമായ മാനന്തവാടി മേരി മാത ആർട്സ് ആൻഡ് സയൻസ് കോളജിൽ വച്ച് വിതരണം ചെയ്യുന്നു. വിദ്യാർത്ഥികൾ നിർബന്ധമായും ഹാൾ ടിക്കറ്റ് / സർവ്വകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കേണ്ടതാണ്.

എം.എസ്.സി. കെമിസ്ട്രി – സീറ്റൊഴിവ്

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട് യോഗ്യരായവർ ആഗസ്ത് 22ന് രാവിലെ 10.30ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9847421467, 0497-2806402.

എൽ.എൽ.എം – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല മഞ്ചേശ്വരം നിയമപഠന വകുപ്പിൽ എൽ.എൽ.എം. പ്രോഗാമിൽ പൊതു വിഭാഗത്തിൽ – 5, എസ്.സി – 3, എസ്.ടി-1 എന്നിങ്ങനെ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ആഗസ്ത് 23ന് രാവിലെ 11 മണിക്ക്‌ കാസറഗോഡ് മഞ്ചേശ്വരം ക്യാമ്പസിൽ വകുപ്പ് മേധാവി മുമ്പാകെ ഹാജരാകണം.ഫോൺ: 9961936451, 9567277063.

പരീക്ഷാവിജ്ഞാപനം

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജൂലൈ 2022 പരീക്ഷകൾക്ക് 27.08.2022 മുതൽ 30.08.2022 വരെ പിഴയില്ലാതെയും 31.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

13.09.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാടൈടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

പ്രൈവറ്റ് റെജിസ്റ്റ്രേഷൻ വിദ്യാർഥികളുടെ ഒന്നാം വർഷ അഫ്സൽ ഉൽ ഉൽമ (പ്രിലിമിനറി) ഏപ്രിൽ 2021 (റെഗുലർ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.09.2022 വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

ടീച്ചേഴ്സ് ഇൻഡക്സ്

കണ്ണൂർ സർവകലാശാലയിൽ ടീച്ചേഴ്സ് ഇൻഡക്സ് പുതുതായി തയ്യാറാക്കുന്നതിലേക്കായി, അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപകരുടെ പ്രൊഫൈൽ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 22.08.2022 മുതൽ സർവകലാശാല വെബ്സൈറ്റിൽ പ്രവർത്തനക്ഷമമാകുന്നതാണ്. അഫിലിയേറ്റഡ് കോളേജുകളിലെ മുഴുവൻ അധ്യാപകരും അവരുടെ പ്രൊഫൈൽ അപ്‌ലോഡിങ് നടപടികളും, ബന്ധപ്പെട്ട സ്ഥാപന മേധാവികളുടെ / പ്രിൻസിപ്പൽമാരുടെ വെരിഫിക്കേഷൻ നടപടികളും 27.08.2022 ന് മുൻപായി പൂർത്തീകരിക്കേണ്ടതാണെന്നും, കൂടാതെ അധ്യാപകർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് 12.09.2022 മുതൽ സർവകലാശാല വെബ്‌സൈറ്റിൽ പ്രവർത്തനക്ഷമമാകുന്നതാണെന്നും, മുഴുവൻ അധ്യാപകരും അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ വെരിഫിക്കേഷനോടുകൂടി അന്നു മുതൽ എത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്യേണ്ടതാണെന്നും പരീക്ഷാകൺട്രോളർ അറിയിക്കുന്നു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 august 2022