scorecardresearch
Latest News

University Announcements 20 April 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University News

University Announcements 20 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2023 മെയ് മാസം നടത്താനിരിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ 2020 അഡ്മിഷന്‍, സപ്ലിമെന്ററി 2019, 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴ കൂടാതെ ഏപ്രില്‍ 27 വരെയും 150 രൂപ
പിഴയോടെ മെയ് 2 വരെയും 400 രൂപ പിഴയോടെ മെയ് 4 വരെയും അപേക്ഷിക്കാവുന്നതാണ്‌ള വിശദവിവരം വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല നടത്തിയ ആറാം സെമസ്റ്റര്‍ ബി.പി.എ (ഡാന്‍സ്) ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 2023 ഏപ്രില്‍ 24 മുതല്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജേില്‍ വച്ച് രാവിലെ 10 മണി മുതല്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍
വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ക്ലാസുകള്‍ ഏപ്രില്‍ 23 ന്

മൂന്നാം സെമസ്റ്റര്‍ യു.ജി പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റര്‍ യു.ജി പ്രോഗ്രാമുകളുടെ (2021 – അഡ്മിഷന്‍ ബി.എ. ബികോം, ബി.ബി.എ., ബി.എല്‍.ഐ.എസ്‌സി.) ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏപ്രില്‍ 23 ന് ആരംഭിക്കുന്നതാണ്. വിശവിവരങ്ങള്‍ക്ക് ംംം.ശറലസൗ.ില േസന്ദര്‍ശിക്കുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കേന്ദ്രീകൃതമൂല്യനിര്‍ണയ ക്യാമ്പ്

എസ്.ഡി.ഇ., അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് യഥാക്രമം മെയ് 8, 9 തീയതികളില്‍ തുടങ്ങും. എല്ലാ അദ്ധ്യാപകരും ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാമ്പിന്റെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.    

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. 2017 പ്രവേശനം 1, 2 സെമസ്റ്റര്‍ / ഒന്നാം വര്‍ഷ എം.എ., എം.എസ് സി., എം.കോം. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 30 വരെ നീട്ടി. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 5-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 9 വരെയും 170 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.  

പരീക്ഷ

എസ്.ഡി.ഇ. ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. ഓഡിറ്റ് കോഴ്‌സ് സപ്ലിമെന്ററി പരീക്ഷകളും പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഓഡിറ്റ് കോഴ്‌സ് പരീക്ഷയും ഏപ്രില്‍ അവസാന വാരം ഓണ്‍ലൈനായി നടക്കും. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍.

1, 2, 3 സെമസ്റ്റര്‍ എല്‍.എല്‍.ബി. (3 വര്‍ഷം) സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മെയ് 31-നും 1, 2, 3, 5, 6, 7 സെമസ്റ്റര്‍ എല്‍.എല്‍.ബി. (5 വര്‍ഷം) പരീക്ഷ മെയ് 22-നും തുടങ്ങും.

പരീക്ഷാ ഫലം

ഏഴാം സെമസ്റ്റര്‍ ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.    

Kannur University Announcements: കണ്ണൂർ സർവകലാശാല

ഓൺലൈൻ രജിസ്‌ട്രേഷൻ; തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ വിവിധ യു.ജി/ പി.ജി പ്രോഗ്രാമുകൾ, എം.ജി സർവകലാശാലയുമായി ചേർന്ന് നടത്തുന്ന എം.എസ്.സി കെമിസ്ട്രി നാനോ സയൻസ് & നാനോ ടെക്നോളജി, എം.എസ്.സി ഫിസിക്സ് നാനോ സയൻസ് & നാനോ ടെക്നോളജി  പ്രോഗ്രാമുകൾ എന്നിവയുടെ അഡ്മിഷന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 30/05/2023 വൈകുന്നേരം 5 മണി വരെ നീട്ടി. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. എൻട്രൻസ് പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

പരീക്ഷാഫലം 

സർവകലാശാല പഠനവകുപ്പിലെ  നാലാം  സെമസ്റ്റർ എം. എഡ്. (റഗുലർ – 2020 അഡ്മിഷൻ) മെയ്   2022  പരീക്ഷാഫലം    സർവകലാശാല   വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി  എന്നിവയ്ക്ക്      മെയ് നാലിന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

ഹാൾ ടിക്കറ്റ്

ഏപ്രിൽ 25  ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) നവംബർ 2022 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്

പരീക്ഷാ തീയ്യതി 

കണ്ണൂർ സർവകലാശാലയുടെ ആറാം സെമസ്റ്റർ ബി. എ.       ഇസ്‌ലാമിക് ഹിസ്റ്ററി    ഡിഗ്രി (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷകൾ  2023 ഏപ്രിൽ 24-ന് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ  വെച്ച് നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷകൾക്ക് അപേക്ഷിക്കാം

ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.എച്ച്.ആർ.എം (2007 മുതൽ 2017 വരെ അഡ്മിഷനുകൾ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് മെയ് 10 വരെ അപേക്ഷ നൽകാം.

മെയ് 11ന് പിഴയോടു കൂടിയും മെയ് 12നു സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.   പരീക്ഷാഫിസിനൊപ്പം ഒരു പേപ്പറിന് 50 രൂപ നിരക്കിൽ(പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.  

മെയ് 10ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻറ് ഫിലിം മേക്കിംഗ്(ന്യു സ്‌കീം – 2021 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് മെയ് മൂന്നു വരെ അപേക്ഷ നൽകാം.

മെയ് നാലു വരെ പിഴയോടു കൂടിയും മെയ് അഞ്ചിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റർ എം.സി.എ(2022 അഡ്മിഷൻ റഗുലർ, 2017-2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളജുകൾക്ക് മാത്രം, 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളജുകൾ,സീപാസ്/ ലാറ്ററൽ എൻട്രി 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015,2014 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഏപ്രിൽ 27 വരെ അപേക്ഷിക്കാം.

ഏപ്രിൽ 28ന് പിയഴയോടു കൂടിയും ഏപ്രിൽ 29ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ ബി.എ മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ പുതുക്കിയ ഷെഡ്യൂൾ പ്രകാരം ഏപ്രിൽ 25 ന് അരുവിത്തുറ സെൻറ് ജോർജ് കോളജിൽ നടക്കും.

പ്രോജക്ട്, വൈവ വോസി

ആറാം സെമസ്റ്റർ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് (മോഡൽ 1 – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ ഈ മാസം 25ന് കാലടി ശ്രീ ശങ്കര കോളജിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്മ്യൂണിക്കേഷൻ സ്റ്റഡീസ്(ഡബിൾ മെയിൻ – മോഡൽ 3, സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ വൈവ വോസി പരീക്ഷകൾ ഈ മാസം 25 മുതൽ അതത് കോളജുകളിൽ നടക്കും.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ എം.എസ്.സി ജിയോളജി (സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – ഫെബ്രുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് നാലിന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.

ആറാം സെമസ്റ്റർ ബി.എസ്.സി മൈക്രോബയോളജി(മോഡൽ 3, സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷൻ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 25 മുതൽ അതത് കോളജുകളിൽ നടത്തും.

ആറാം സെമസ്റ്റർ ബി.എ. മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി ചെണ്ട, കഥകളി വേഷം, കഥകളി സംഗീതം, മദ്ദളം (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 25 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടത്തും.


ആറാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി(2020 അഡ്മിഷൻ റഗുലർ – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28 മുതൽ അതത് കോളജുകളിൽ നടക്കും.

പരീക്ഷാ ഫലം

2022 നവംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.കോം മോഡൽ 1,2,3(2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് നാലു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ(2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ്) സി.ബി.സി.എസ് ബി.എസ്.സി പ്രോഗ്രാം മോഡൽ 1,2,3, സി.ബി.സി.എസ് സൈബർ ഫോറൻസിക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് നാലു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

2022 ജൂണിൽ നടന്ന ഒന്നാം സെമസ്റ്റർ എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് നാലു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ്(ദ്വിവത്സരം – 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മെയ് നാലു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 april 2023