scorecardresearch

Latest News

University Announcements 20 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 20 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 20 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരള സര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (PGDGIST) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരം വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 മെയ് 18 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ (2020 സ്‌കീം – 2021 അഡ്മിഷന്‍), സപ്ലിമെന്ററി (2014 സ്‌കീം – 2017 അഡ്മിഷന്‍, 2018 സ്‌കീം – 2018 & 2019 അഡ്മിഷന്‍, 2020 സ്‌കീം – 2020 അഡ്മിഷന്‍) പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ഏപ്രില്‍ 27 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 30 വരെയും 400 രൂപ പിഴയോടെ മെയ് 4 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി (സപ്ലിമെന്ററി (2013 സ്‌കീം) & സെഷണല്‍ ഇംപ്രൂവ്‌മെന്റ് (2008 & 2013 സ്‌കീം), മെയ് 2022 പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രില്‍ 27 വരെയും 150 രൂപ പിഴയോടെ ഏപ്രില്‍ 30 വരെയും 400 രൂപ പിഴയോടെ മെയ് 4 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ ടൈംടേബിള്‍

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീം അഞ്ചാം സെമസ്റ്റര്‍ (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി )ഏപ്രില്‍ 2022 പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷ

കേരളസര്‍വകലാശാല 2022 മെയ് മാസം അഞ്ചാം തീയതി ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ മ്യൂസിക് (എഫ്.ഡി.പി )(റെഗുലര്‍ 2019 അഡ്മിഷന്‍, 2018 & 2017 അഡ്മിഷന്‍ സപ്ലിമെന്ററി, മേഴ്‌സി ചാന്‍സ് 2014 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ ബി.പി.എ മൃദംഗം പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 മെയ് 9 മുതല്‍ തിരുവനന്തപുരം ശ്രീ. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം നടത്തിയ ആറാം സെമസ്റ്റര്‍ ബി.പി.എ ഡാന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2022 മെയ് 3 മുതല്‍ തിരുവനന്തപുരം ശ്രീ. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ പരീക്ഷാതീയതി

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം 23, 25, 27 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റര്‍ (2019 അഡ്മിഷന്‍ റെഗുലര്‍, 2018 & 2017 അഡ്മിഷന്‍ സപ്ലിമെന്ററി ) എസ്.ഡി.ഇ, ബി.എ, ബി.കോം, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി മാത്തമാറ്റിക്‌സ്, ബി.ബി.എ, ബി.സി.എ പരീക്ഷകള്‍ യഥാക്രമം മെയ് 4, 6, 10 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

സൂക്ഷ്മപരിശോധന

അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) സപ്ലിമെന്ററി/ സെഷണല്‍ ഇപൂവ്‌മെന്റ് ഫെബ്രുവരി 2021, നാലാം സെമസ്റ്റര്‍ ബി.ടെക് (2018 സ്‌കീം ) റെഗുലര്‍/ ഇപൂവ്‌മെന്റ്/ സപ്ലിമെന്ററി (കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്) സെപ്റ്റംബര്‍ 2021, ആറാം സെമസ്റ്റര്‍ ബി.ടെക് റെഗുലര്‍ (2018 സ്‌കീം) യു.സി.ഇ.കെ കാര്യവട്ടം സെപ്റ്റംബര്‍ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ (C.sP.VII) 22.04.2022 മുതല്‍ 25.04.2022 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

അസി. ഡയറക്ടർ – കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷൻ / ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് എന്നിവയിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്ക് താത്കാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതു വിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് എം.ടെക്ക് /എം.സി.എ. / എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് യോഗ്യതയും അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവരെയാണ് പരിഗണിക്കുക. കൂടാതെ, ഡാറ്റാ അനലിറ്റിക്സ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ് , ക്ലൗഡ് കംപ്യൂട്ടിംഗ് ബ്ലോക് ചെയിൻ തുടങ്ങിയവയിലുള്ള വൈദഗ്ധ്യവും മാനേജ്മെൻ്റ് തലത്തിലുള്ള അക്കാദമിക യോഗ്യതയും ജോലിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലുള്ള പരിജ്ഞാനവും അഭികാമ്യ യോഗ്യതകളായി കണക്കാക്കും.. അപേക്ഷകരുടെ പ്രായം 2022 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 50,000 രൂപയാണ്. താത്പര്യമുള്ളവർക്ക് മെയ് നാലിനകം coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ http://www.mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഡപ്യൂട്ടി ഡയറക്ടർ – കരാർ നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലേക്ക് താത്കാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതു വിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് ഏതെങ്കിലും വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും, എട്ട് വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും സർവ്വകലാശാലാതലത്തിൽ അക്കാദമിക ബിരുദങ്ങൾ നൽകുന്ന മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഭരണപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2022 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 60,000 രൂപയാണ്. താത്പര്യമുള്ളവർക്ക് മെയ് നാലിനകം coe@ mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. അഭികാമ്യ യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ www. mgu.ac.in എന്ന സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പുതുക്കിയ ടൈം ടേബിൾ

രണ്ടാം സെമസ്റ്റർ എം.ലൈബ്.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച ടൈം ടേബിളിൽ നോളഡ്ജ് ഓർഗനൈസേഷൻ – ലൈബ്രറി ക്ലാസിഫിക്കേഷൻ, നോളഡ്ജ് ഓർഗനൈസേഷൻ – ലൈബ്രറി കാറ്റലോഗിംഗ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ കൂടി ഉൾപ്പടുത്തി. പ്രാക്ടിക്കൽ പരീക്ഷകൾ മെയ് നാല്, അഞ്ച് തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷകൾ മെയ് നാല് മുതൽ

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് നടത്തുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ.-എൽ.എൽ.ബി. (ഓണേഴ്‌സ്) 2017 അഡ്മിഷൻ – റെഗുലർ / 2016 അഡ്മിഷൻ – സപ്ലിമെന്ററി പരീക്ഷകൾ മെയ് നാലിന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 25 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 26 നും 1050 സൂപ്പർഫൈനോടു കൂടി ഏപ്രിൽ 27 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്.- സൈബർ ഫോറൻസിക് (2013-2016 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്), (2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷകൾ മെയ് 11 ന് ആരംഭിക്കും.

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്.എസ്. 2017 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി / 2012, 2013 അഡ്മിഷനുകൾ – മേഴ്‌സി ചാൻസ്) (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ മെയ് നാലിന് ആരംഭിക്കും.

പരീക്ഷാ ഫലം

2021 സെപ്റ്റംബറിൽ നടന്ന രണ്ടാം വർഷ ഫിസിയോതെറാപ്പി (2008 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി മെയ് നാല്.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസി. പ്രൊഫസര്‍, പ്രിന്‍സിപ്പാള്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ഒഴിവുള്ള പ്രിന്‍സിപ്പാള്‍, ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ മെയ് 6-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷ

ഏപ്രില്‍ 1-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് മെയ് 4-ന് തുടങ്ങും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 11-ന് തുടങ്ങും.

ഏപ്രില്‍ 28-ന് നടത്താന്‍ നിശ്ചയിച്ച ലോ കോളേജുകളിലെ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 4-ലേക്ക് മാറ്റി.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

മൂന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ എല്‍.എല്‍.എം. നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ മെയ് 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്.ഡി.ഇ. ഒന്ന് മുതല്‍ നാല് വരെ സെമസ്റ്റര്‍ എം.കോം., 2004 മുതല്‍ 2014 വരെ പ്രവേശനം, വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 15-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 20-നകം പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍-പരീക്ഷാ ഫീസ് സംബന്ധമായ വിവരങ്ങളും മറ്റ് വിശദാംശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജനുവരി 2021 പരീക്ഷയുടെയും ബി.വോക്. സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നവംബര്‍ 2019 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ ഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി മോളിക്യുലാർ ബയോളജി(സി.ബി.സി.എസ്.എസ്-റഗുലർ,2020അഡ്മിഷൻ)മെയ് 2021 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ30.

പരീക്ഷാ ഫീസ് എസ്.ബി.ഐ.ഇ പേ വഴി മാത്രം

രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി റഗുലർ പരീക്ഷയ്ക്ക്(ഏപ്രിൽ2022) രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമാകുന്ന പെയ്മെന്റ് ഗേറ്റ് വഴി (എസ്.ബി.ഐ.ഇ പേ)മാത്രമേ പരീക്ഷാ ഫീസടയ്ക്കാൻ പാടുള്ളൂ.എസ്.ബി.ഐ.കലക്റ്റ് വഴി ഫീസടച്ചാൽ പരീക്ഷാ രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നതല്ല.

നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷ

സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് (ഏപ്രിൽ2022) വേണ്ടി എസ്.ബി.ഐ.കലക്റ്റ് വഴി ഫീസടച്ചുപോയവർക്ക് ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്താനുള്ള ലിങ്ക് 2022 ഏപ്രിൽ 22ന് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായിരിക്കും. വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്.

രജിസ്ട്രേഷൻ ഫോറം സമർപ്പിക്കണം

എസ്.ബി.ഐ കലക്ട് വഴി ഫീസടച്ച ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ ഫോറം ഫീ രശീതി ഉള്ളടക്കം ചെയ്ത് നിർബന്ധമായും ഏപ്രിൽ 22 നും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെത് ഏപ്രിൽ 23 നും സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്

പ്രൊഫഷണൽ അസിസ്റ്റന്‍റ് ഗ്രേഡ് II നിയമനം

കണ്ണൂര്‍ സർവകലാശാലയുടെ പാലയാട് ഡോ.ജാനകി അമ്മാള്‍ കാമ്പസിലെ ലൈബ്രറിയിലേക്ക് താത്ക്കാലിക കരാർ അടിസ്ഥാനത്തില്‍ പ്രൊഫഷണൽ അസിസ്റ്റന്‍റ് ഗ്രേഡ് II തസ്തികയില്‍ നിലവിലുള്ള ഒരൊഴിവിലേക്ക് നിയമനം നടത്തുന്നതിനായി 2022 ഏപ്രിൽ 25 ന് അഭിമുഖം നടത്തുന്നു. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം രാവിലെ 11.00 മണിക്ക് കാമ്പസ് ലൈബ്രറിയിൽ ഹാജരാകേണ്ടതാണ്.

മറ്റ് വിദ്യാഭ്യാസ അറിയിപ്പുകൾ

സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2021-22 അധ്യയന വർഷത്തെ ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 25 ന് നടത്തും. അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും പുതിയ കോളേജ്/കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ 22,23 തീയതികളിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 04712560363,64.

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ഡെവലപ്മെന്റ് പ്രോഗ്രാം

ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി പ്രവര്‍ത്തിച്ചു വരുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കരിയര്‍ ഡെവലപ്മെന്റ് സെന്ററിന്റ ആഭിമുഖ്യത്തില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ഡെവലപ്മെന്റ് പ്രോഗ്രാം, പ്രീ ഇന്റര്‍വ്യൂ പ്രിപ്പറേഷന്‍ പ്രോഗ്രാം എന്നിവ നടത്തുന്നു. രണ്ട് മാസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 23 നകം ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍പ് സി.ഡി.സിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ സ്ലിപ്പ് കൊണ്ടുവരണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923 223297

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കെൽട്രോൺ സംഘടിപ്പിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, വെബ്ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, പ്രോഗ്രാമിംഗ് ഇൻ ജാവ, ഡോട്ട്‌നെറ്റ്, പൈത്തൺ, സോഫ്റ്റ്വെയർ ടെസ്റ്റിംഗ് എന്നിവയാണ് കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 0471-2337450, 9544499114 നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപനമേധാവി അറിയിച്ചു

ജെ.ഡി.സി ഓൺലൈൻ അപേക്ഷ ഏപ്രിൽ 30 വരെ

സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിലെ 2022-2023 വർഷ ജെ.ഡി.സി കോഴ്‌സിന് ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ജനറൽ, പട്ടികജാതി/ പട്ടികവർഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും www. scukerala.gov.in സന്ദർശിക്കുക.

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ഉടൻ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളായ ആറ് മാസം ദൈർഘ്യമുള്ള ഡി.സി.എ, മൂന്നു മാസം ദൈർഘ്യമുള്ള പ്ലംബിങ്, ഇലക്ട്രിക്കൽ വയറിങ്, ഡി.റ്റി.പി, ഡാറ്റാ എൻട്രി, ബ്യൂട്ടീഷ്യൻ, ടാലി, ആട്ടോകാഡ്, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളും അവധിക്കാല കോഴ്‌സുകളായ റോബോട്ടിക്‌സ് വർക്‌ഷോപ്പ്, ഇന്റൽ ലേൺ പ്രോഗ്രാം, സ്‌കിൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാം കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ബി.പി.എൽ, എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 7559955644.

Read More: University Announcements 20 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 20 april 2022

Best of Express