University Announcements 20 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും
Kerala University Announcements: കേരള സര്‍വകലാശാല
ഐ.എം.കെ – എം.ബി.എ. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാലയ്ക്ക് കീഴില്‍ കാര്യവട്ടം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്നതും, സര്‍ക്കാര്‍ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളില്‍ ഒന്നുമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ (ഐ.എം.കെ.), സി.എസ്.എസ്. സ്ട്രീമില്‍ എം.ബി.എ. (ജനറല്‍), എം.ബി.എ. (ടൂറിസം) കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാര്‍ത്ഥിക്ക് 2021 – ല്‍ കരസ്ഥമാക്കിയ സാധുവായ ഗങഅഠ/ഇഅഠ/ഇങഅഠ സ്‌കോര്‍ കാര്‍ഡ് ഉണ്ടായിരിക്കേണ്ടതാണ്.
http://www.admissions. keralauniversity.ac.in എന്ന സര്‍വകലാശാല പോര്‍ട്ടല്‍ വഴി ജൂലൈ 17 ന് രാത്രി 10 മണി വരെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. പ്രസ്തുത തീയതിക്ക് മുന്‍പായി അപേക്ഷ സമര്‍പ്പിക്കുന്ന മുഴുവന്‍ അപേക്ഷാര്‍ത്ഥികളേയും ജൂലൈ 27, 28, 29 തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ (20%) എന്നിവയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി ആഗസ്റ്റ് 7 ന് പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. തുടര്‍ന്ന് ആഗസ്റ്റ് 16 ന് ഐ.എം.കെ.യുടെ കാര്യവട്ടം ക്യാമ്പസില്‍ വച്ച് കൗണ്‍സിലിംഗ് നടത്തുന്നതും അതിന്‍പ്രകാരം ക്ലാസുകള്‍ ആരംഭിക്കുന്നതുമായിരിക്കും.
രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 600 രൂപയും, എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയും ആണ്. പ്രോസ്‌പെക്ടസ്, അപേക്ഷാ ഫോം എന്നിവയുടെ വിശദാംശങ്ങള്‍ക്ക് സര്‍വകലാശാല പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
എസ്.ഡി.സി. ഹിയറിംഗ് മാറ്റി
കേരളസര്‍വകലാശാല പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഏപ്രില്‍ 22, 23 തീയതികളില്‍ സര്‍വകലാശാല സെനറ്റ് ഹാളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പേഴ്‌സണല്‍ ഹിയറിംഗ്, കോവിഡ് 19 വ്യാപനം കാരണം മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.കോം. (സി.ബി.സി.എസ്.എസ്.) (റെഗുലര്‍ – 2018 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2017 & സപ്ലിമെന്ററി – 2016, 2015 & 2014 അഡ്മിഷന്‍) മാര്‍ച്ച് 2020 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ റീവാല്യുവേഷന്‍ സെക്ഷനില്‍ ഏപ്രില്‍ 22 മുതല്‍ 24 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ (ഇ.ജെ ഢകക – ഏഴ്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2020 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ (2019 അഡ്മിഷന്‍ – റെഗുലര്‍/2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2015 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധയ്ക്കും മെയ് 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാവിജ്ഞാപനം
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ ബി. പി. എഡ്./ എം. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി – മെയ് 2021) പരീക്ഷൾക്ക് 24.04.2021 വരെ പിഴയില്ലാതെയും 27.04.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
ബി. കോം. അഡീഷണൽ കോ-ഓപറേഷൻ (സപ്ലിമെന്ററി – മാർച്ച് 2021) പരീക്ഷൾക്ക് 28.04.2021 വരെ പിഴയില്ലാതെയും 30.04.2021 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.
അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി – ഒക്റ്റോബർ 2020) പരീക്ഷൾക്ക് 22.04.2021 മുതൽ 27.04.2021 വരെ പിഴയില്ലാതെയും 28.04.2021 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം.
രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) റെഗുലർ/ സപ്ലിമെന്ററി (മെയ് 2020) പരീക്ഷൾക്ക് 03.05.2021 മുതൽ 07.05.2021 വരെ പിഴയില്ലാതെയും 11.05.2021 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പ് 15.05.2021 നകം സർവകലാശാലയിൽ സമർപ്പിക്കണം.
പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി – മെയ് 2020) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 29.04.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. കോം. (മാർച്ച് 2020) പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.