University Announcements 19 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
കേരള സര്‍വകലാശാല: ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2022
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ചിട്ടുളള പക്ഷം ഫീസ് ഒടുക്കി (നിലവില്‍ യൂണിവേഴ്‌സിറ്റി ഫീ അടയ്ക്കാത്തവര്‍) അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ഹാജരാകേണ്ടതാണ്. സെപ്റ്റംബര്‍ 20, 22 തീയതികളിലാണ് കോളേജ് പ്രവേശനം.
കമ്മ്യൂണിറ്റി ക്വാട്ടയില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ സമയത്ത് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
പരീക്ഷാഫലം
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2008 സ്‌കീം), മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍, വൈവ
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ എന്നിവ സെപ്റ്റംബര്‍ 22 മുതല്‍ ഒക്‌ടോബര്‍ 7 വരെ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.കോം., ജൂണ്‍ 2022 പരീക്ഷയുടെ വൈവ വോസി സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ എന്നിവ സെപ്റ്റംബര്‍ 22, 23, 26 എന്നീ തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 29 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 22, 24, 26, 27, 29, 30, ഒക്‌ടോബര്‍ 1 എന്നീ തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 26 മുതല്‍ 27 വരെ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ ബി.കോം. ത്രീമെയിന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് മേഴ്‌സിചാന്‍സ് പരീക്ഷയുടെ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ 29 ന് കാര്യവട്ടം എസ്.ഡി.ഇ. കമ്പ്യൂട്ടര്‍ ലാബില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 20 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ.ഇസ്ലാമിക് ഹിസറ്ററി, എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 30 ലേക്ക് മാറ്റിയിരിക്കുന്നു.
കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ 14 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം സ്‌പെഷ്യല്‍ പരീക്ഷ സെപ്റ്റംബര്‍ 30 ലേക്ക് മാറ്റിയിരിക്കുന്നു.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ. (ന്യൂജനറേഷന്‍ കോഴ്‌സുകള്‍), സെപ്റ്റംബര്‍ 2022 (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍) പരീക്ഷകള്‍ സെപ്റ്റംബര്‍ 30 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍ – സീറ്റൊഴിവ്
കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന ടീച്ചേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്റ് മെഡിറ്റേഷന്‍ കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 6 മാസം, ക്ലാസുകള്‍: വൈകുന്നേരം 5 മുതല്‍ 7 വരെ, കോഴ്‌സ് ഫീസ്: Rs.15000/-, അപേക്ഷ ഫീസ്: 100 രൂപ, ഉയര്‍ന്ന പ്രായപരിധി ഇല്ല. താല്‍പ്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം P.M.G. JN., Students Centre Campus se CACEE ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0471 – 2302523.
MG University Announcements: എംജി സർവകലാശാല
ബിരുദ പ്രവേശനം; പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
മഹാത്മാഗാന്ധി സര്‍വകലാശാലയിൽ ബിരുദ ഏകജാലക പ്രവേശനത്തിന് പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കായുള്ള രണ്ടാമത്തെ പ്രത്യേക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ സെപ്റ്റംബർ 22ന് വൈകുന്നേരം നാലിനു മുന്‍പ് അതത് കോളജുകളില്‍ സ്ഥിര പ്രവേശനം നേടണം. മുന്‍ അലോട്ട്മെന്റുകൾ വഴി പ്രവേശനം നേടിയശേഷം രണ്ടാം പ്രത്യേക അലോട്ട്മെന്റിന് അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തവരുടെ നിലവിലെ പ്രവേശനം റദ്ദാക്കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ പെടുന്നവരും സെപ്റ്റംബർ 22 വൈകുന്നേരം നലിനു മുന്‍പ് പുതിയ അലോട്‌മെന്റ് ലഭിച്ച കോളജുകളിൽ സ്ഥിരപ്രവേശനം നേടണം.
എൽ.എൽ.ബി. പരീക്ഷകൾക്ക് അപേക്ഷിക്കാം
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി, ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി / ത്രിവത്സര എൽ.എൽ.ബി, ഒൻപതാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി., പത്താം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 28 വരെയും പിഴയോടു കൂടി സെപ്റ്റംബർ 29 നും സൂപ്പർഫൈനോടു കൂടി സെപ്റ്റംബർ 30 നും അപേക്ഷ നല്‍കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എം.എഡ്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠന വിഭാഗത്തില്‍ ഒഴിവുള്ള എം.എഡ്. സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 20-ന് രാവിലെ 10.30-ന് മുമ്പായി പഠനവിഭാഗത്തില്‍ ഹാജരാകണം. സംവരണ വിഭാഗങ്ങളിലുള്ള ഒഴിവുകളുടെ വിശദവിവരങ്ങള്‍ പഠനവിഭാഗം വെബ്‌സൈറ്റില്‍.
കോണ്‍ടാക്ട് ക്ലാസ്
എസ്.ഡി.ഇ. 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, ഹിന്ദി, സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം ജനറല്‍ വിദ്യാര്‍ത്ഥികളുടെ രണ്ടാം സെമസ്റ്റര്‍ കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഓണ്‍ലൈനായി നല്‍കി വരുന്നു. ക്ലാസുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ 0494 2407494 എന്ന നമ്പറില്‍ ബന്ധപ്പെടുക.
മാര്‍ക്ക് ലിസ്റ്റ് വിതരണം
എം.എ. സോഷ്യോളജി ഒന്നാം വര്‍ഷ മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് മെയിന്‍ സെന്ററുകളില്‍ ലഭ്യമാണ്.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ഒന്നാം വര്‍ഷ ബി.എഫ്.എ. ഏപ്രില്‍ 2022 പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഒക്‌ടോബര്‍ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
20-ന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് തൃശൂര്‍, അരണാട്ടുകര ജോണ്‍ മത്തായി സെന്ററിലേക്ക് മാറ്റി.
Kannur University Announcements: കണ്ണൂർ സർവകലാശാല
ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി.പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. പ്രതിമാസം *25000/ രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷക്കാലയളവിലേക്ക് ആയിരിക്കും നിയമനം. വാക്ക് ഇൻ ഇന്റർവ്യൂ സെപ്തംബർ 28 രാവിലെ 10.30 മണിക്ക് കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടക്കുന്നതാണ്. എം.സി.എ അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായിട്ടുള്ള എൽ.സി/എ.ഐ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എൽ.സി/എ.ഐ കാറ്റഗറിയിൽ ഉൾപ്പെട്ടതാണെന്ന് തെളിയിക്കുന്ന മറ്റ് നിയമാനുസൃത രേഖകൾ, തിരിച്ചറിയൽ കാർഡ്, മുതലായവയുടെ അസ്സലും പകർപ്പും സഹിതം 28-ന് രാവിലെ 9.45 ന് തന്നെ സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. (www. kannuruniversity.ac.in)
പ്രായോഗിക പരീക്ഷകൾ, വൈവ-വോസി
രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി. ഡിഗ്രി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ/വൈവ-വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ നടത്തപ്പെടുന്നതാണ്.
എം.എ അറബിക് – 2022 സെപ്തംബർ 22
എം.എസ്.സി. ഇലക്ട്രോണിക്സ് – 2022 സെപ്തംബർ 22, 23
ഗവൺമെൻറ് ബ്രണ്ണൻ കോളേജിൽ 19.09.2022 ന് നടത്താൻ നിശ്ചയിക്കപ്പെട്ട രണ്ടാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി ഡിഗ്രി പ്രായോഗിക പരീക്ഷകൾ 23.09.2022 ന് നടത്തപ്പെടുന്നതാണ്. വിശദമായ ടൈം-ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.