scorecardresearch
Latest News

University Announcements 19 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 19 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ മാറ്റി

ഒക്‌ടോബര്‍ 20 മുതല്‍ 31 വരെ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്./സി.ആര്‍.-സി.ബി.സി.എസ്.എസ്. മൂല്യനിര്‍ണയ ക്യാമ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിനാല്‍, ഈ ദിവസങ്ങളില്‍ അഫിലിയേറ്റഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലും യു.ഐ.ടി. സെന്ററുകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.പി.എ./ബി.സി.എ./എം.എ./എം.എസ്‌സി./എം.കോം./എം.എല്‍.ഐ.എസ്‌സി.) (റെഗുലര്‍/എസ്.ഡി.ഇ./ആന്വല്‍/പ്രൈവറ്റ് സ്റ്റഡി/മേഴ്‌സിചാന്‍സ്) മാറ്റിവച്ചു.

കേരളസര്‍വകലാശാല 2022 ഒക്‌ടോബര്‍ 20 ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി ഓണ്‍ലൈന്‍ പരീക്ഷ (റെഗുലര്‍/സപ്ലിമെന്ററി), ഒക്‌ടോബര്‍ 2022 (2019 സ്‌കീം) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാഫലം

ജൂണില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്‍ഡ് ബയോടെക്‌നോളജി, ബി.എസ്‌സി. ബയോടെക്‌നോളജി (മള്‍ട്ടിമേജര്‍), ബി.എസ്‌സി. ബയോകെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (സപ്ലിമെന്ററി – 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2015
അഡ്മിഷന്‍) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും നവംബര്‍ നാല് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ തീയതി

ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിങ (359), ബി.വോക്. ഫുഡ് പ്രോസസിങ് ആന്‍ഡ് മാനേജ്‌മെന്റ് (356) കോഴ്‌സുക ളുടെ പരീക്ഷകള്‍ നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ വിജ്ഞാപനം

നാലാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. (ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകള്‍), നവംബര്‍ 2022 (2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പിഎച്ച്ഡി. എന്‍ട്രന്‍സ്: തീയതി നീട്ടി

വിദ്യാര്‍ത്ഥികളുടെ നിരന്തരമായുള്ള അപേക്ഷയെത്തുടര്‍ന്ന് പി.എച്ച്ഡി. എന്‍ട്രന്‍സ് പരീക്ഷ 2022ന് അപേക്ഷിക്കാനുള്ള കാലാവധി ഒക്‌ടോബര്‍ 22 വരെ നീട്ടി. 19 മുതല്‍ 22 വരെ റിസര്‍ച്ച് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

MG University Announcements: എം ജി സര്‍വകലാശാല

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം (2018-2020 അഡ്മിഷന്‍ സപ്ലിമെന്ററി, 2018 ന് മുന്‍പുള്ള മേഴ്‌സി ചാന്‍സ്)പരീക്ഷകള്‍ നവംബര്‍ ഏഴു മുതല്‍ 11 വരെ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം (2020 അഡ്മിഷന്‍ റെഗുലര്‍, 2017-2019 അഡ്മിഷന്‍ സപ്ലിമെന്ററി, 2017 നു മുന്‍പുള്ള അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ 14മുതല്‍ 18 വരെ നടക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ് 2014-2016 അഡ്മിഷന്‍ റീ അപ്പിയറന്‍സ്,2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്), നാലാം സെമസ്റ്റര്‍ സൈബര്‍ ഫോറന്‍സിക് സി.ബി.സി എസ്.എസ് (2014-2018 അഡ്മിഷന്‍ റീ അപ്പിയറന്‍സ്, ഒക്ടോബര്‍ 2022) ബിരുദ പരീക്ഷയില്‍ കൂടുതല്‍ പേപ്പറുകള്‍ ഉള്‍പ്പെടുത്തി ടൈം ടേബിള്‍ പരിഷ്‌കരിച്ചു. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

സര്‍വകലാശാലയുട അംഗീകതൃ ഗവേഷണ കേന്ദ്രങ്ങളിലെ റിസര്‍ച്ച് സ്‌കോളര്‍മാരുടെ പി.എച്ച്.ഡി കോഴ്സ് വര്‍ക്ക് പരീക്ഷ (2020 അഡ്മിഷന്‍ റെഗുലറും സപ്ലിമെന്ററിയും) നവംബര്‍ രണ്ടിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി (2016 മുതല്‍ 2018 വരെയുള്ള അ്ഡമിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്-ഓള്‍ഡ് സ്‌കീം) പരീക്ഷ നവംബര്‍ 11 മുതല്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി (2016 മുതല്‍ 2018 വരെയുള്ള അ്ഡമിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്-ഓള്‍ഡ് സ്‌കീം) പരീക്ഷ നവംബര്‍ 25ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റര്‍ ബി.വോക് ഡിഗ്രി (2016 മുതല്‍ 2018 വരെയുള്ള അ്ഡമിഷന്‍ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്-ഓള്‍ഡ് സ്‌കീം) പരീക്ഷ ഒക്ടോബര്‍ 28ന് ആരംഭിക്കും.

പരീക്ഷാ ഫലം

ജനുവരിയില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ് എം.എസ്. സി ഹോം സയന്‍സ് (ബ്രാഞ്ച് 10(എ) ചൈല്‍ഡ് ഡെവലപ്പ്മെന്റ്, ഫാമിലി ആന്‍ഡ് കമ്മ്യൂണിറ്റി സയന്‍സ് )പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷമപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി വോക് അഡ്വാന്‍സ്ഡ് കോഴ്സ് ഇന്‍ മള്‍ട്ടി സ്പോര്‍ട്സ് ആന്‍ഡ് ഫിറ്റ്നസ് ട്രെയിനിങ് (ന്യൂ സ്‌കീം -2021 അഡ്മിഷന്‍ റെഗുലര്‍ ഓഗസ്റ്റ് 2022 ) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ രണ്ടു മുതല്‍ മാറമ്പള്ളി എം. ഇ.എസ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ അഗ്രോ ഫുഡ് പ്രോസസ്സിംഗ് (പുതിയ സ്‌കീം -2020 അഡ്മിഷന്‍- റെഗുലര്‍. 2019,2018 അഡ്മിഷന്‍ റീ -അപ്പിയറന്‍സും ഇമ്പ്രൂവ്മെന്റും) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഇന്ന് (ഒക്ടോബര്‍ 20) കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

വൈവ വോസി

നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ്(പ്രൈവറ്റ് രജിസ്ട്രേഷന്‍ ഓഗസ്റ്റ് 2022, സപ്ലിമെന്ററി, മേഴ്സി ചാന്‍സ്) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബര്‍ 27ന് നടത്തും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി പ്രൈവറ്റ് രജിസ്ട്രേഷന്‍(2016-2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2014 -2015 അഡ്മിഷന്‍ മെഴ്സി ചാന്‍സ്, ഓഗസ്റ്റ് 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ നാളെ (ഒക്ടോബര്‍ 21) ആലുവ യു.സി കോളജില്‍ നടക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

നാലാം സെമസ്റ്റര്‍ എം.എ ഫിലോസഫി പ്രൈവറ്റ് രജിസ്ട്രേഷന്‍ (സപ്ലിമെന്ററി/മെഴ്സി ചാന്‍സ് ഓഗസ്റ്റ് 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബര്‍ 26ന് നടക്കും. വിദശമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ് സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

21ന് സേവനങ്ങളില്‍ നിയന്ത്രണം

സര്‍വകലാശാലയുടെ നാക് എ പ്ലസ് ഗ്രേഡ് നേട്ടത്തില്‍ സര്‍ക്കാറിന്റെ അഭിനന്ദനച്ചടങ്ങും സാംസ്‌കാരിക ഘോഷയാത്രയും നടക്കുന്നതിനാല്‍ 21-നു സര്‍വകലാശാലാ സേവനങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ ഉച്ചയ്ക്കു മുന്‍പായി ഓഫീസുകളില്‍ എത്തണം.

സീറ്റൊഴിവ്

സര്‍വകലാശാലാ പേരാമ്പ്ര റീജിയണല്‍ സെന്ററില്‍ ബി.സി.എ., ബി.എസ്.ഡബ്ല്യു., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകള്‍ക്ക് എല്ലാ വിഭാഗത്തിലും എം.എസ്.ഡബ്ല്യു.കോഴ്സിന് എസ്.ടി. വിഭാഗത്തിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്കും ലേറ്റ് രജിസ്ട്രേഷന്‍ വഴി പ്രവേശനം നേടാവുന്നതാണ്. പ്രവേശന നടപടികള്‍ 20-ന് തുടങ്ങും. ഫോണ്‍ 9447339356, 8086954115.

എം.ഇ.എസ്. കല്ലടി കോജേില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 21-ന് രാവിലെ 11.30-ന് ഹാജരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. ഫോണ്‍ 9446670011, 8281665557.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വൊക്കേഷണല്‍ സ്ട്രീം, ബി.കോം., ബി.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ നവംബര്‍ 14-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്നോളജി നവംബര്‍ 2021, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി നവംബര്‍ 2021, രണ്ടാം സെമസ്റ്റര്‍ സൈക്കോളജി ഏപ്രില്‍ 2021, മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ അഫ്സലുല്‍ ഉലമ മാര്‍ച്ച് 2022 സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

സ്‌പോട്ട് അഡ്മിഷന്‍

പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസില്‍ എം എസ്‌സി നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി പ്രോഗ്രാമില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകള്‍ ഒഴികെ 55 ശതമാനം മാര്‍ക്കോടെ ബി.എസ്.സി. ഫിസിക്‌സ് /കെമിസ്ട്രി ബിരുദം നേടിയ അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 21നു രാവിലെ 10.30 ന് പഠന വകുപ്പില്‍ ഹാജരാകണം. ഫോണ്‍: 9847421467, 0497-2806402

പരീക്ഷ പുനഃക്രമീകരിച്ചു

ക്യാംപസ്/ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള ദിവസമായ 20 ന് അഫലിയേറ്റഡ് കോളജുകളിലും പഠനവകുപ്പുകളിലും നടത്താന്‍ നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ തിയറി/ പ്രാക്റ്റിക്കല്‍/ വാചാ പരീക്ഷകളും മാറ്റിവച്ചു. ബി. ടെക്. പരീക്ഷകള്‍ക്ക് മാറ്റമില്ല.

ക്യാംപസ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20,22,25 തീയതികളില്‍നിന്നും മാറ്റിവച്ച രണ്ടും ആറും സെമസ്റ്റര്‍ ബി. എ. എല്‍എല്‍. ബി. (റെഗുലര്‍/ സപ്ലിമെന്ററി) മേയ് 2022 പരീക്ഷകളുടെ പുനഃക്രമീകരിച്ച തീയതികള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലര്‍), ജനുവരി 2023 പരീക്ഷകള്‍ക്ക് നവംബര്‍ 10 മുതല്‍ 14 വരെ പിഴയില്ലാതെയും 15ന്് പിഴയോടെയും അപേക്ഷിക്കാം. എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ. വിശദമായ പരീക്ഷാവിജ്ഞാപനം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം. എസ് സി. സുവോളജി (സ്ട്രക്ചര്‍, ഫിസിയോളജി, ഡിവെലപ്‌മെന്റ് ആന്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ആനിമല്‍സ്), ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

സര്‍വകലാശാലാ പഠന വകുപ്പുകളില്‍ 20നു നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പ്രായോഗിക – വാചാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സീറ്റ് ഒഴിവ്

നീലേശ്വരം ക്യാമ്പസിലെ ഹിന്ദി ഡിപ്പാര്‍ട്‌മെന്റില്‍ എം എ ഹിന്ദി പ്രോഗ്രാമിന് രണ്ടു സീറ്റുകള്‍ ഒഴിവുണ്ട്. അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 25നു രാവിലെ 10.30നു വകുപ്പ് മേധാവിക്ക് മുന്‍പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോണ്‍ :8921288025,8289918100

എം പി ഇ എസ് റാങ്ക് ലിസ്റ്റ്

2022-23 അധ്യയന വര്‍ഷത്തില്‍ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസില്‍ പുതുതായി ആരംഭിക്കുന്ന എം പി ഇ എസ് പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 19 october 2022