University Announcements 19 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 19 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ പു:നക്രമീകരിച്ചു

കേരളസര്‍വകശാല നവംബര്‍ 22 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ /എം.എസ്.സി /എം.കോം /എം.എസ്.ഡബ്ലിയു / എം.എം.സി.ജെ / പരീക്ഷകള്‍ (മേഴ്സി ചാന്‍സ് ഉള്‍പ്പെടെ) ഡിസംബര്‍ 6 മുതല്‍ പു:നക്രമീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്‌

പ്രാക്ടിക്കല്‍ – പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) 2021 നവംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യൂണിവേഴ്‌സിറ്റി കോളേജിലെ ജിയോളജി കോംപ്ലിമെന്ററി പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 24 നും 18 ന് ചെങ്ങന്നൂര്‍ എസ്.എന്‍. കോളേജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 22 ലേക്കും പുനഃക്രമീകരിച്ചിരിക്കുന്നു.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി. മാത്തമാറ്റിക്‌സ്/ബി.കോം. ഡിഗ്രി (എസ്.ഡി.ഇ.) (2019 അഡ്മിഷന്‍, 2018 അഡ്മിഷന്‍, 2017 അഡ്മിഷന്‍) നവംബര്‍ 2021 പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 25 വരെയും 150 രൂപ പിഴയോടെ നവംബര്‍ 29 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 1 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മേഴ്‌സിചാന്‍സ് അനുവദിച്ചു

കേരളസര്‍വകലാശാലയുടെ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം., കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.പി.എ./ബി.എസ്.ഡബ്ല്യൂ./ബി.വോക്. 2014 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേഴ്‌സിചാന്‍സ് അനുവദിച്ചിരിക്കുന്നു. ഡിസംബര്‍ 1 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് ഈ വിദ്യാര്‍ത്ഥികള്‍ക്ക് പിഴകൂടാതെ നവംബര്‍ 23 വരെയും 150 രൂപ പിഴയോടെ നവംബര്‍ 25 വരെയും 400 രൂപ പിഴയോടെ നവംബര്‍ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. മറ്റ് അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ക് ഇത് ബാധകമല്ല.

MG University Announcements: എംജി സർവകലാശാല

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല നവംബർ 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ പി.ജി. സി.എസ്.എസ്. പരീക്ഷകൾ മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്.

പുതുക്കിയ പരീക്ഷാ തീയതി

നവംബർ 16, 20, 22, 24 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം/ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.എച്ച്.എം./ എം.എം.എച്ച്./ എം.ടി.ടി.എം. (സി.എസ്.എസ്.) 2020 അഡ്മിഷൻ – റഗുലർ/2019 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ഡിസംബർ രണ്ട്, നാല്, ആറ്, എട്ട് തീയതികളിൽ നടക്കും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.

2021 ജൂലൈ 28ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ എം.എ. തമിഴ് (സി.എസ്.എസ്. – 2019 അഡ്മിഷൻ – റഗുലർ – അഫിലിയേറ്റഡ് കോളേജ് വിദ്യാർഥികൾ മാത്രം) പരീക്ഷകൾ നവംബർ 23ന് നടക്കും. ജൂലൈ 30ന് നടത്താനിരുന്ന പരീക്ഷകൾ നവംബർ 25ന് നടക്കും. ഓഗസ്റ്റ് രണ്ടിന് നടത്താനിരുന്ന പരീക്ഷകൾ നവംബർ 30ന് നടക്കും. പരീക്ഷകേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എം.ബി.എ. സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് പരീക്ഷകൾ ഡിസംബർ മൂന്നു മുതൽ നടക്കും. പിഴയില്ലാതെ നവംബർ 23 വരെയും 525 രൂപ പിഴയോടെ നവംബർ 24 നും 1050 രൂപ സൂപ്പർഫൈനോടെ നവംബർ 25 നും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ വീതം (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2015 അഡ്മിഷൻ വിദ്യാർഥികൾ 5250 രൂപ സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം & ട്രാവൽ മാനേജ്മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമിൻ്റെ 2021-22 ബാച്ചിൽ സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 26ന് രാവിലെ 11 ന് പഠനവകുപ്പിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732922, 9847700527.

വോക് ഇൻ ഇന്റർവ്യൂ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ ക്ലാസെടുക്കുന്നതിന്, ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി ഗസ്റ്റ് അധ്യാപകരുടെ പാനൽ തയാറാക്കുന്നു. ഇതിലേക്കുള്ള വോക്-ഇൻ-ഇന്റർവ്യൂ നവംബർ 25ന് രാവിലെ 10 ന് നടക്കും. യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് പഠനവകുപ്പിൽ എത്തണം.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2019 അഡ്മിഷൻ – പി.ജി.സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കം ഡിസംബർ ഒന്നുവരെ അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. പ്ലാന്റ് ബയോടെക്‌നോളജി (പി.ജി.സി.എസ്.എസ്., റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2020 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. സൈബർ ഫോറൻസിക് (പി.ജി.സി.എസ്.എസ്.) റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോഇൻഫർമാറ്റിക്‌സ് പി.ജി.സി.എസ്.എസ്. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

ജെ.ആർ.എഫ്. താൽക്കാലിക ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് നടത്തുന്ന ഒരു ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. പോളിമർ ടെക്‌നോളജി, പോളിമർ കെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര – ബിരുദമുള്ളവരെയാണ് പരിഗണിക്കുക. പ്രകൃതിദത്ത നാരുകളെക്കുറിച്ചുള്ള പഠനമേഖലകളിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ഉന്നായിരിക്കും. പ്രോജക്ട് തൃപ്തികരമായി പൂർത്തിയാക്കുന്നവർക്ക് ഓസ്‌ട്രേലിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ ഗവേഷണത്തിനുള്ള അവസരവും ലഭിക്കും. മൂന്ന് മാസത്തേയ്ക്കായിരിക്കും നിയമനം. തെരഞ്ഞെടുക്കുന്നയാൾക്ക് പ്രതിമാസം 15000 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താല്പര്യമുള്ളവർ നവംബർ 23ന് മുമ്പ് energymaterialmgu @gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റയും വിശദാംശങ്ങളും അയക്കണം.

പ്രോജക്ട് അസിസ്റ്റൻറ്: ഇന്റർവ്യൂ 23 ന്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്നോളജിയിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. നാലുമാസത്തേക്കായിരിക്കും നിയമനം. ഫുഡ് സയൻസ് ആന്റ് ടെക്നോളജി/ ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷൻ/ മറ്റുളള ലൈഫ് സയൻസ് വിഷയങ്ങൾ ഇവയിൽ ഏതെങ്കിലുമൊന്നിലുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം, നെറ്റ് യോഗ്യത, ബന്ധപ്പെട്ട മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താല്പര്യമുള്ളവർ വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി നവംബർ 23ന് രാവിലെ 10.30ന് സ്‌കൂൾ ഓഫ് ബയോസയൻസ് ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. അന്വേഷണങ്ങൾക്ക് ഫോൺ – 9497664697.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ഫിനാന്‍സ്, ബാങ്കിംഗ് ആന്റ് ഇന്‍ഷൂറന്‍സ്, കോ-ഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ അഡീഷണല്‍ സ്‌പെഷ്യലൈസേഷന് അപേക്ഷ ക്ഷണിച്ചു. ബി.കോം. ബിരുദം നേടിയതിനു ശേഷം ഒരു വര്‍ഷമെങ്കിലും കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 30. 100 രൂപ പിഴയോടെ ഡിസംബര്‍ 5 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഡിസംബര്‍ 6-ന് മുമ്പായി വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങല്‍ വെബ്‌സൈറ്റില്‍, ഫോണ്‍ 0494 2407356, 2407494

എം.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2021-22 വര്‍ഷത്തെ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിച്ച ബി.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് / ഗ്രേഡ് എന്‍ട്രി നടത്തുന്നതിനുള്ള ലിങ്ക് പ്രവേശന വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (admission. uoc.ac.in) ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ 23-നകം മാര്‍ക്ക് എന്‍ട്രി നടത്തണം, അല്ലാത്തവരെ പ്രവേശന നടപടികളില്‍ ഉള്‍പ്പെടുത്തുന്നതല്ല. ഫോണ്‍ 0494 2407016, 7017

എം.എ. ഇംഗ്ലീഷ് പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എ. ഇംഗ്ലീഷിന് അപേക്ഷ സമര്‍പ്പിച്ച, ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്ത ബിരുദധാരികള്‍ക്ക് പ്രവേശന പരീക്ഷക്ക് ഹാജരാകാന്‍ സര്‍വകലാശാലാ വെബ്‌സൈറ്റിലെ കണ്‍ഫര്‍മേഷന്‍ ലിങ്കില്‍ ലോഗിന്‍ ചെയ്ത് സമ്മതം നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം പ്രവേശന പരീക്ഷക്ക് പരിഗണിക്കുന്നതല്ല. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പിന്നീട് അറിയിക്കും. ഫോണ്‍ 0494 2407017.

എം.എ. ഹിസ്റ്ററി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പില്‍ എം.എ. ഹിസ്റ്ററി പ്രവേശനലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 24-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ നടക്കും. ലിസ്റ്റ് വെബ്‌സൈറ്റില്‍. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള മെമ്മോ ഇ-മെയിലില്‍ അയക്കും.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ കൊമേഴ്‌സ്, എക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങളില്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 മുതല്‍ 18 വരെ നടക്കുന്ന പരിശീലനത്തിന് നവംബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ 0494 2407350, 7351, ugchrdc. uoc.ac.in

പി.എച്ച്.ഡി. പരീക്ഷ മാറ്റി

നവംബര്‍ 23 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്‌സ് വര്‍ക്ക് ജൂലൈ 2020 പരീക്ഷ ഡിസംബര്‍ 6, 7, 8 തീയതികളില്‍ നടക്കും.

സുവേഗ സമയം ദീര്‍ഘിപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ സംശയനിവാരണങ്ങള്‍ക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ സേവന വിഭാഗമായ സുവേഗ ഇനി മുതല്‍ രാവിലെ 8 തൊട്ട് വൈകീട്ട് 6 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. Ph 0494 2660600

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 2 വരെയും 170 രൂപ പിഴയോടെ 4 വരെയും ഫീസടച്ച് 6 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2019 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഇ.സി., ഇ.ഇ., എം.ഇ., ഐ.ടി., പി.ടി. ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മങ്ങാട്ടുപറമ്പ ക്യാമ്പസിലെ വുഡ് സയൻസ് & ടെക്നോളജി പഠന വകുപ്പിൽ എം. എസ്. സി. വുഡ് സയൻസ് ആൻഡ് ടെക്നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്) കോഴ്സിൽ എസ്. ഇ. ബി. സി., പട്ടിക ജാതി/ പട്ടിക വർഗ വിഭാഗത്തിൽ ഏതാനും ഒഴിവുകൾ ഉണ്ട്. അർഹരായ വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2021 നവംബർ 24 നു രാവിലെ 10.30 നു നേരിട്ട് ഹാജരാകണം. ഫോൺ: 0497-2782790, 9496353817.

എം.എ ഹിന്ദി സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല, നീലേശ്വരം പി.കെ രാജൻ മെമ്മോറിയൽ ക്യാംപസിലെ ഹിന്ദി പഠന വകുപ്പിൽ എം.എ ഹിന്ദി കോഴ്സിൽ എസ്. ഇ. ബി. സി, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ നവംബർ 23 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.ഫോൺ: 9847859018.

അസിസ്റ്റൻറ് എൻജിനീയർ ഒഴിവ്

കണ്ണൂർ സർവ്വകലാശാലയിൽ അസിസ്റ്റൻറ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്ക് നിയമിക്കപെടുന്നതിന് ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ 27-11-2021 വൈകുന്നേരം 5 മണിക്ക് മുൻപായി സർവകലാശാല രജിസ്ട്രാർ മുമ്പാകെ നേരിട്ടോ registrar @kannuruniv.ac.in എന്ന ഈമെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം, കമ്മ്യൂണിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്. അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങളിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അർഹതപ്പെട്ട മറ്റ് സംവരണ വിഭാഗങ്ങളിലുള്ളവരെയും പരിഗണിക്കുന്നതാണ്.

അധ്യാപക തസ്തികകളിൽ ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ ധർമ്മശാല കാമ്പസിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് റ്റെന്യൂവർ (TENURE) അടിസ്ഥാനത്തിൽ (2 വർഷത്തേക്ക്) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഫ് ലൈനായി 24.11.2021 വരെ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്.

ടൈംടേബിൾ

08.12.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ. റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2014 അഡ്മിഷൻ മുതൽ), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷ തീയതി

അഞ്ചാം സെമസ്റ്റർ ബിരുദ (2009 – 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകൾ 08.12.2021 മുതൽ സർവകലാശാല ആസ്ഥാനത്ത് വച്ച് നടക്കും.

പരീക്ഷാവിജ്ഞാപനം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ (റെഗുലർ), മെയ് 2021 പരീക്ഷകൾ വിജ്ഞാപനം ചെയ്തു.

എം. എ./ എം. എസ് സി./ എം. സി. എ./ എം. ബി. എ./ എൽഎൽ. എം./ എം. ലൈബ്. ഐ. എസ് സി. പരീക്ഷകൾക്ക് 23.11.2021 മുതൽ 25.11.2021 വരെ പിഴയില്ലാതെയും 27.11.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം.

എം. എഡ്. പരീക്ഷകൾക്ക് 26.11.2021 മുതൽ 29.11.2021 വരെ പിഴയില്ലാതെയും 01.12.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം.

എം. പി. എഡ്./ ബി. പി. എഡ്. പരീക്ഷകൾക്ക് 25.11.2021 വരെ പിഴയില്ലാതെയും 27.11.2021 വരെ പിഴയോട് കൂടെയും അപേക്ഷിക്കാം.

ഇന്റേണൽ മാർക്ക്

അഫീലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളുടെ ഇന്റേണൽ മാർക്ക് 23.11.2021, വൈകുന്നേരം 5 മണിക്കകം സമർപ്പിക്കണം.

Read More: University Announcements 19 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 19 november 2021

Next Story
Victers Channel Timetable November 20: വിക്ടേഴ്‌സ് ചാനൽ, നവംബർ 20 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com