University Announcements 19 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. മാസ് കമ്മ്യൂണിക്കേഷന്‍
ആന്റ് ജേര്‍ണലിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന
തീയതി 2023 മെയ് 27. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധന്ക്കുള്ള അപേക്ഷകള്‍
2023 മെയ് 27 ന് മുന്‍പ് http://www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാ
ണ്. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാ
ശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
നാലാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് മലയാളം ലിറ്ററേച്ചര്‍ ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍, നവംബര്‍ 2022 (2020 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 മെയ് 29 വരെ ഓണ്‍ലൈനായി അപേ
ക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം/ബി.എച്ച്.എം.സി.റ്റി.), ജൂലൈ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 മെയ് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോസയന്‍സ്, എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ സ്‌പെയ്‌സ് ഫിസിക്‌സ്, എം.എ. ഹിസ്റ്ററി (വേള്‍ഡ് ഹിസ്റ്ററി &മാു; ഹിസ്റ്റോറിയോഗ്രഫി) (ന്യൂജനറേഷന്‍) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സൂക്ഷ്മപരിശോധനയ്ക്കുള്ള അവസാന തീയതി 2023 മെയ് 28. സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷകള്‍ 2023 മെയ് 28 ന് മുന്‍പ് ംംം.ഹെരാ.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഏപ്രിലില്‍ നടത്തിയ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പ്രീവിയസ് &മാു; ഫൈനല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്ക് 2023 മെയ് 29 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.
കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം 2022 ഏപ്രിലില്‍ നടത്തിയ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് (പ്രീവിയസ്) ആന്വല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്മപരിശോധനയ്ക്ക് 2023 മെയ് 25 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷാത്തീയതി
കേരളസര്‍വകലാശാല 2023 മെയ് 22, 23 തീയതികളില്‍ നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ ഡബിള്‍ മെയിന്‍ ഡിഗ്രി പ്രോഗ്രാം ബി.കോം. അക്കൗണ്ട്‌സ് &മാു; ഡാറ്റാ സയന്‍സ് (ഇഛഅ 1532.1 കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്) പ്രാക്ടിക്കല്‍ പരീക്ഷ 2023 മെയ് 29, 30 തീയതികളിലായി പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
കേരളസര്‍വകലാശാല 2023 മെയ് 22, 23 തീയതികളില്‍ നെടുമങ്ങാട് ഗവ. കോളേജില്‍ വച്ച് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ഫിസിക്‌സ് &മാു; കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (328), ഏപ്രില്‍ 2022 കോഴ്‌സിന്റെ ഫിസ്‌ക്‌സ് പ്രാക്ടിക്കല്‍ പരീക്ഷ 2023 മെയ് 24, 25 തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.
ടൈംടേബിള്‍
കേരളസര്‍വകലാശാല 2023 മെയില്‍ നടത്തുന്ന ബി.ടെക് 2008 സ്‌കീം ആറാം സെമസ്റ്റര്‍ റെഗുലര്‍ കോഴ്‌സ് കോഡില്‍ വരുന്ന പാര്‍ട്ട് ടൈം ബി.ടെക് റീസ്ട്രക്‌ച്ചേര്‍ഡ് കോഴ് സിന്റെ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍
ലഭ്യമാണ്. പുതുക്കിയ ടൈംടേബിള്‍ പ്രകാരം 2023 മെയ് 18 ന് നടത്തേണ്ടിയിരുന്ന VLSI De-sign(TA) എന്ന വിഷയത്തിന്റെ പരീക്ഷ 2023 ജൂണ്‍ 6 ന് നടത്തുന്നതാണ്. മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. (സപ്ലിമെന്ററി/സെഷണല്‍ ഇംപ്രൂവ്‌മെന്റ്/യു.സി.ഇ.കെ വിദ്യാര്‍ത്ഥികളും) (2013 സ്‌കീം), ജൂലൈ 2022, ആറാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി (2018 സ്‌കീം) – യു.സി.ഇ.കെ., ജൂണ്‍ 2022 എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ. ഢകക (ഏഴ്) 2023 മെയ് 23 മുതല്‍ 25 വരെയുള്ള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.
അഞ്ചാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി, ഡിസംബര്‍ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും, പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2023 മെയ് 20, 22, 23 തീയതികളില്‍ റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ. ത (പത്ത്) എത്തിച്ചേരേണ്ടതാണ്.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. കോഴ്‌സ് കോഡില്‍ വരുന്ന പാര്‍ട്ട്‌ടൈം ബി.ടെക്. റീസ്ട്രക്‌ച്ചേര്‍ഡ് (2013 സ്‌കീം), മെയ് 2023 കോഴ്‌സിന്റെ പരീക്ഷാരജിസ്‌ട്രേഷന്‍ 2023 മെയ് 20 ന് ആരംഭിക്കുന്നു. പിഴകൂടാതെ 2023 മെയ് 27 വരെയും 150 രൂപ പിഴയോടെ മെയ് 31 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 2 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഹ്രസ്വകാല സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കേരളസര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ് നടത്തുന്ന ഹ്രസ്വകാല സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്കു അപേക്ഷിച്ചവര്‍ 2023 മെയ് 21 ന് രാവിലെ 10 മണിക്ക് കേരളസര്‍വകലാശാല സെനറ്റ് ഹൗസ് ക്യാമ്പസിലെ സെന്റര്‍
ഫോര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗില്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പി.എച്ച്.ഡി. ഒഴിവുകള്‍
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിലെയും റിസര്‍ച്ച് ഗൈഡുമാര്‍ വകുപ്പു തലവന്‍മാര്‍ എന്നിവര്‍ പി.എച്ച്.ഡി. എന്‍ട്രന്‍സ് വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ പ്രവേശനത്തിനായി പ്രവേശന വിജ്ഞാപനത്തോടൊപ്പം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തേണ്ട ഒഴിവുകള്‍ കോളേജ്, ഡിപ്പാര്‍ട്ട് മെന്റ് പോര്‍ട്ടലില്‍ ലഭ്യമായ ലിങ്കില്‍ ജൂണ്‍ 15-നകം അപ്‌ലോഡ് ചെയ്യണം. വകുപ്പ് തലവന്‍മാര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പി.ആര്‍. 581/2023
ഗസ്റ്റ് അദ്ധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ജിയോളജി പഠനവകുപ്പില്‍ 2023-24 അദ്ധ്യയനവര്‍ഷത്തില്‍ ഒഴിവുള്ള 2 അദ്ധ്യാപക തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 27-ന് മുമ്പായി വിശദമായ ബയോഡാറ്റ cugeo@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 582/2023
ഗസ്റ്റ് അദ്ധ്യാപക നിയമനം – വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി വാക് ഇന്റര്‍വ്യു നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 29-ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 8907635688. പി.ആര്‍. 583/2023
സംസ്‌കൃതി പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ സനാതന ധര്‍മപീഠം സംഘടിപ്പിച്ച സംസ്‌കൃതി പരിശീലനം സമാപിച്ചു. സമാപന സമ്മേളനത്തില്‍ എ. അയ്യപ്പന്‍, കെ.എസ്. ജനാര്‍ദ്ദനന്‍, സി. ശേഖരന്‍, കെ. അംബികാ അമ്മാള്‍, മനോജ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ക്യാമ്പ് അനുഭവങ്ങള്‍ പങ്കു വെച്ചു. കലാപരിപാടികളും അരങ്ങേറി. പി.ആര്‍. 584/2023
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. നവംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം
MG University Announcements: എംജി സര്‍വകലാശാല
പ്രാക്ടിക്കൽ
2023 മാർച്ചിൽ വിജ്ഞാപനം പുറപ്പെടുവിച്ച ആറാം സെമസ്റ്റർ ബി.വോക് അനിമേഷൻ ആൻ ഗ്രാഫിക്‌സ് ഡിസൈൻ(2020 അഡ്മിഷൻ റഗുലർ – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 25 മുതൽ മാറമ്പള്ളി എം.ഇ.എസ് കോളജിൽ നടത്തും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റർ എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻറ് ഡയറ്റെറ്റിക്‌സ്, എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആൻറ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, എം.എസ്.സി പ്ലാൻറ് ബയോടെക്‌നോളജി, (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി – നവംബർ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഒന്നു വരെ ഫീസടച്ച് ഓൺലൈനിൽ അപേക്ഷ നൽകാം.
രണ്ടാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(അപ്ലൈഡ്), എം.എസ്.സി ജിയോളജി, എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് (റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ് – നവംബർ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഒന്നു വരെ ഫീസടച്ച് ഓൺലൈനിൽ അപേക്ഷ നൽകാം. രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.ബി.എ എൽ.എൽ.ബി(ഓണേഴ്‌സ് – 2020 അഡ്മിഷൻ റഗുലർ – ജൂൺ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ മൂന്നു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എ ഹിസ്റ്ററി (റെഗുലർ / സപ്ലിമെന്ററി) – നവംബർ 2022, പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് മെയ് 30 നു വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
പരീക്ഷ വിജ്ഞാപനം
05.07.2023 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2023 പരീക്ഷകൾക്ക് 24.05.2023 മുതൽ 29.05.2023 വരെ പിഴയില്ലാതെയും 31.05.2023 വരെ പിഴയോടു കൂടിയും ഓൺലൈൻ ആയി അപേക്ഷിക്കാം.
ജൂലൈ 3 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബി. എഡ് (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷകൾക്ക് മെയ് 22 മുതൽ 29 വരെ പിഴയില്ലാതെയും 31 വരെ പിഴയോടു കൂടിയും ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ജൂലൈ 12 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ ബി. എഡ് (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷകൾക്ക് മെയ് 30 മുതൽ ജൂൺ 5 വരെ പിഴയില്ലാതെയും 7 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
ഹാൾ ടിക്കറ്റ്
22/ 05 / 2022 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി .ജി .ഡി .സി .പി (റഗുലർ /സപ്ലിമെന്ററി ) നവംബർ 2022 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്