scorecardresearch

University Announcements 19 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 19 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ.(332) (2010, 2011 & 2012 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി മെയ് 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം അണ്ടര്‍ സി.ബി.സി.എസ്.എസ്. ഗ്രൂപ്പ് 2 (യ) നാലാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (320) (2010, 2011, 2012 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി മെയ് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എഡ്. (2018 സ്‌കീം – റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/വൈവ

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ മൂന്നാം വര്‍ഷ എം.ബി.ബി.എസ്. പാര്‍ട്ട് കക (മേഴ്‌സിചാന്‍സ് – 2008 അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും മെയ് 27 ന് തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മെയ് 31 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014, 2015 & 2016 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മെയ് 31 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എ., ബി.എസ്‌സി.. ബി.കോം., ബി.പി.എ., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്. ഡബ്യൂ./എം.എം.സി.ജെ. (മേഴ്‌സിചാന്‍സ് – 2010 അഡ്മിഷന്‍ മുതല്‍ 2017 അഡ്മിഷന്‍ വരെ), മെയ് 2022 പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജൂണ്‍ 7 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 10 വരെയും 400 പിഴയോടെ ജൂണ്‍ 14 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂണ്‍ 8 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമന്‍ റൈറ്റ്‌സ് (2019 – 20 ബാച്ച്), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ റഷ്യന്‍ എന്നീ പരീക്ഷകള്‍ക്ക് പിഴകൂടാതെ മെയ് 26 വരെയും 150 രൂപ പിഴയോടെ മെയ് 30 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 1 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫീസ്

രണ്ടാം സെമസ്റ്റർ എം.എസ് സി മെഡിക്കൽ ബയോകെമിസ്ട്രി (2020 അഡ്മിഷൻ – റെഗുലർ / 2016-2019 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ 10 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് 27 വരെയും 525 രൂപ പിഴയോടു കൂടി മെയ് 28 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 30 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാഫീസിന് പുറമേ അടക്കണം.

നാലാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ – റെഗുലർ / 2016-2018 അഡ്മിഷനുകൾ – സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ മൂന്നിന് ആരംഭിക്കും. പിഴയില്ലാതെ മെയ് 24 വരെയും 525 രൂപ പിഴയോടു കൂടി മെയ് 25 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 26 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിലും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാഫീസിന് പുറമേ അടക്കണം.

പരീക്ഷാ തീയതി

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ മൂന്നാം സെമസ്റ്റർ എം.എഡ് (2020-2022 ബാച്ച് – സി.എസ്.എസ്.) പ്രോഗ്രാമിന്റെ എക്‌സ്‌റ്റേണൽ പരീക്ഷ ജൂൺ 17 ന് ആരംഭിക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

വൈവ വോസി പരീക്ഷ

2022 ഏപ്രിലിൽ നടന്ന പത്താം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം – 2010 അഡ്മിഷൻ – ഫസ്റ്റ് മേഴ്‌സി ചാൻസ് / 2009 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ് / 2009 ന് മുൻപുള്ള അഡ്മിഷൻ – തേർഡ് മേഴ്‌സി ചാൻസ് – കോമൺ) പരീക്ഷയുടെ വൈവാ വോസി പരീക്ഷ മെയ് 27 ന് എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം

ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആന്റ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ 2021 ജൂലൈയിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (സയൻസ് / ടെക്‌നോളജി ആന്റ് അപ്ലൈഡ് സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്., 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ 2 വരെ നേരിട്ട് അപേക്ഷിക്കാം.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 2-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗത്തിന് 830 രൂപയും എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്കോ പഠനവിഭാഗങ്ങളിലേക്കോ അയക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission. uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ – 0494 2407016, 2407017.

സ്റ്റാഫ് നഴ്‌സ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ 28-നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം, എം.എ. മലയാളം വിത് ജേണലിസം ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

പരീക്ഷ

പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷക്ക് പിഴ കൂടാതെ ജൂണ്‍ 3 വരെയും 170 രൂപ പിഴയോടെ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം എ മ്യൂസിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാല മ്യൂസിക് ഡിപ്പാർട്ട്മെന്റ്- എം എ മ്യൂസിക് 2022 -23 വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത 45% മാർക്കോടെ ബി എ മ്യൂസിക് ബിരുദം. ഏതെങ്കിലും വിഷയത്തിൽ 45% മാർക്കോടെ ബിരുദവും സംഗീതാഭിരുചിയുമുള്ളവർക്കും അപേക്ഷിക്കാം. അവസാന സെമസ്റ്റർ/വർഷ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവരും ആയ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കും. പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0497-2806404,9895232334 എന്നീ നമ്പറുകളിലും ഓൺലൈൻ രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്ക് 0497-2715284,7356948230 എന്നീ നമ്പറുകളിലും ബന്ധപ്പെടാം . ഓൺലൈൻ രജിസ്‌ട്രേഷൻ 15-06-2022, 05 PM ന് അവസാനിക്കും.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബിരുദപ്രോഗ്രാം പരീക്ഷകളുടെ(ഏപ്രിൽ2022) ഇന്റേർണൽ അസ്സസ്മെന്റ് മാർക്ക് സമർപ്പണത്തിന് നൽകിയ സമയപരിധി മെയ് 23ന് 5 മണിവരെയായി നീട്ടി.

ഹാൾ ടിക്കറ്റ്

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ബി.എ എൽ.എൽ.ബി പ്രോഗ്രാമിന്റെ നാലാം സെമസ്റ്റർ (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രത്തിൽനിന്നും കൈപ്പറ്റേണ്ടതാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് ഓഫീസുമായി ബന്ധപ്പെടുക.

രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ (പ്രൈവറ്റ് രജിസ്‌ട്രേഷൻ ഏപ്രിൽ 2021) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു സാക്ഷ്യപ്പെടുത്തി, അതിൽ പറഞ്ഞിരിക്കുന്ന സെന്ററുകളിൽ തന്നെ പരീക്ഷയ്ക്ക് ഹാജരാകണം. ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ പരീക്ഷാ ഹാളിൽ പ്രവേശിക്കുമ്പോൾ ഏതെങ്കിലും ഫോട്ടോ പതിച്ച, ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് കൈവശം വെക്കേണ്ടതാണ്.

Read More: University Announcements 18 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 19 may 2022