/indian-express-malayalam/media/media_files/uploads/2023/01/university-news1.jpg)
University Announcements
University Announcements 19 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷ വിജ്ഞാപനം
കേരളസര്‍വകലാശാല 2023 ജൂണില്‍ വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസ്സിംഗ് (359), ബി.വോക്. ഫുഡ് പ്രോസസ്സിംഗ് ആന്‍റ് മാനേജ്മെന്‍റ് (356) കോഴ്സുകളുടെ പരീക്ഷകള്‍ 2023 ജൂണ്‍ 21 മുതല്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍റ് ലിറ്ററേച്ചര്‍, ജൂലൈ 2023 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 2023 ജൂണ്‍ 23 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ അധിക പിഴയോടെ ജൂണ്‍ 30 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
മൂന്നാം വര്‍ഷ ബി.എച്ച്.എം. (2019 പ്രവേശനം) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെയും 2017, 18 പ്രവേശനം സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
ബി.ബി.എ. എല്‍.എല്‍.ബി. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021, ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്., റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് (സി.യു.സി.എസ്.എസ്. 2012 മുതല്‍ 2017, സി.സി.എസ്.എസ്. 2017) സെപ്റ്റംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.ടി.എ. ആറാം സെമസ്റ്റര്‍ റഗുലര്‍ (2020 പ്രവേശനം) ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്സ്, അക്വാകള്‍ച്ചര്‍ എം.കോം. ഏപ്രില്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രില്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിഭാഗം ഒന്നാംവര്‍ഷ എം.എ. സോഷ്യോളജി, ഹിസ്റ്ററി, ഹിന്ദി മെയ് 2021, ഹിന്ദി നവംബര്‍ 2020, അവസാനവര്‍ഷ ഇംഗ്ലീഷ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷാ ടൈം ടേബിള്‍
സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. റഗുലര്‍ ഏപ്രില്‍ 2023 പരീക്ഷ ജൂലായ് മൂന്നിന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
സര്‍വകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.ബി.എ., എം.കോം., എം.ടി.എ., എം.എല്‍.ഐ.എസ്സി. (സി.സി.എസ്.എസ്.) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2023 പരീക്ഷകള്‍ ജൂലായ് 12-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക്., ഓര്‍ഗാനിക് ഫാമിങ് നവംബര്‍ 2021 പ്രാക്ടിക്കല്‍ പരീക്ഷ 26-ന് തുടങ്ങും. സമയക്രമം വെബ്സൈറ്റില്‍.
വിദൂരവിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ ബി.എ./ ബി.എ. അഫ്സല്‍ ഉല്‍ ഉലമ (സി.ബി.സി.എസ്.എസ്.) ഏപ്രില്‍ 2023 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്ന 2021 പ്രവേശനം പരീക്ഷാര്‍ഥികള്‍ക്ക് 20 മുതല്‍ ടോക്കണ്‍ രജിസ്ട്രേഷന്‍ ചെയ്യാം. വെബ്സൈറ്റില്‍ ലിങ്ക് ലഭ്യമാകും. ഫീസ് 2595 രൂപ.
പരീക്ഷ മാറ്റി
23-ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റര്‍ എം.എഡ്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ജൂലായ് 2023 പരീക്ഷകള്‍ മാറ്റി വെച്ചു.  പുതുക്കിയ തീയതി പിന്നീടറിയിക്കും.  
ഫീസ് പുതുക്കി
ഫീസ് നിരക്കില്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രബല്യത്തിലാക്കിയ അഞ്ച് ശതമാനം ഫീസ് നിരക്ക് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്കും ബാധകമാക്കി. സെമസ്റ്റര്‍ രജിസ്ട്രേഷന് 525 രൂപയും അഞ്ച് പേപ്പറുകള്‍ വരെ പേപ്പര്‍ ഒന്നിന് 2900 രൂപയും അധികം വരുന്ന ഓരോ പേപ്പറിനും 1050 രൂപയുമാണ് പുതുക്കിയ നിരക്ക്.
സ്പെസിമെന്‍ കളക്ടര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലാ സ്പെസിമെന്‍ കളക്ടര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ഏപ്രില്‍ 26-ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കായി  22-ന് അഭിമുഖം നടത്തും. യോഗ്യരായവരുടെ ചുരുക്കപ്പട്ടികയും നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍. ഭരണകാര്യാലയത്തിലാണ് അഭിമുഖം.
പെന്‍ഷന്‍കാരുടെ ശ്രദ്ധയ്ക്ക്
കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ചവരുടെ ആദായനികുതി വിവരങ്ങള്‍ അടങ്ങിയ ഫോം 16 സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പെന്‍ഷനേഴ്സ് സ്പോട്ട് എന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്ത് നിശ്ചിത തീയതിക്കകം റിട്ടേണ്‍ ഫയല്‍ ചെയ്യണം.
ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് /എയ്ഡഡ് കോളേജുകളില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 26-ന് വൈകീട്ട് 5 മണി വരെ നീട്ടി. പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ admission.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017, 2660600.
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ പ്രവേശനം നേടാം
കാലിക്കറ്റ് സര്‍വകലാശാല എന്‍ജിനീയറിങ് കോളേജ് 2023-2024 അധ്യയന വര്‍ഷത്തെ ബി.
ടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പ്രിന്റിംഗ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. ഇരുപതിനായിരം രൂപയാണ് ട്യൂഷന്‍ ഫീസ് ഈടാക്കുന്നത്. അര്‍ഹരായവര്‍ക്ക് ഇ -ഗ്രാന്റ്‌സ്, എം.സി.എം. മുതലായ സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നുണ്ട്. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്കും എന്‍.ആര്‍.ഐ. ക്വാട്ടയില്‍ പ്രവേശനം നേടാന്‍ അവസരവുമുണ്ട്. വിശദ വിവരങ്ങള്‍ക്ക്: +91 95671 72591
MG University Announcements: എംജി സര്‍വകലാശാല
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജൂൺ 30ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോമെഡിക്കൽ ഇൻസ്ട്രുമെൻറേഷൻ(2021 അഡ്മിഷൻ റഗുലർ, 2018-2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് ഫീസടച്ച് ജൂൺ 22 വരെ അപേക്ഷ നൽകാം.
ജൂൺ 23ന് പിഴയോടു കൂടിയും ജൂൺ 24ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.
ആദ്യ മെഴ്‌സി ചാൻസ് വിദ്യാർഥികൾ 5795 രൂപയും രണ്ടാം മെഴ്‌സി ചാൻസ് വിദ്യാർഥികൾ 8110 രൂപയും സ്‌പെഷ്യൽ ഫീസ് പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം.
ഇൻറേൺഷിപ്പ് റിപ്പോർട്ട് എക്‌സ്റ്റേണൽ ഇവാല്യുവേഷൻ
മൂന്നാം സെമസ്റ്റർ എം.എ എക്കണോമെട്രിക്‌സ് - ഫെബ്രുവരി 2023(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018-2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഇൻറേൺഷിപ്പ് റിപ്പോർട്ട് എക്‌സ്റ്റേണൽ ഇവാല്യുവേഷൻ നാളെ(ജൂൺ 21) മുതൽ അതത് കോളജുകളിൽ നടക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയം; അപേക്ഷ നൽകാം
ഒന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് - നവംബർ 2021 പരീക്ഷയുടെ (സപ്ലിമെൻററി മെഴ്‌സി ചാൻസ് - 2012 മുതൽ 2016 അഡ്മിഷനുകൾ) പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് സഹിതം ജൂലൈ ഒന്നു വരെ ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)ക്ക് സമർപ്പിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി - ജൂൺ 2023 പരീക്ഷയുടെ(2021 അഡ്മിഷൻ റഗുലർ, 2016-2020 അഡ്മിഷനുകൾ സപ്ലിമെൻററി) പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ അഞ്ചു മുതൽ നടക്കും.  ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്‌സ് - ജൂലൈ 2022 പരീക്ഷയുടെ(2019 അഡ്മിഷൻ സപ്ലിമെൻററി) ഏഴു വിദ്യാർഥികളുടെ പ്രസിദ്ധീകരിക്കാതിരുന്ന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ ഒന്നു വരെ ഡെപ്യൂട്ടി രജിസ്ട്രാർ 7 (പരീക്ഷ)ക്ക് സമർപ്പിക്കാം.
ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സിഎസ് ബി.എസ്.സി, ബി.ബി.എ, ബി.സി.എ, ബി.ബി.എം, ബി.എഫ്.ടി, ബി.എസ്.ഡബ്ല്യു, ബി.ടി.ടി.എം, ബി.എസ്.എം, ബി.എഫ്.എം(പുതിയ സ്‌കീം - 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017-2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ സി.ബി.സിഎസ് ബി.എസ്.സി സൈബർ ഫോറൻസിക്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനിൽ ഫീസ് അടച്ച് ജൂലൈ അഞ്ചു വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
ഹോസ്റ്റൽ മേട്രൻ
കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ ക്യാമ്പസ്സിൽ വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ മേട്രനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 22 രാവിലെ 11 മണിക്ക് ക്യാമ്പസ്സിൽ വച്ച് നടക്കും. താല്പര്യമുള്ളവർ അസൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. ഫോൺ :9447085046
സർവകലാശാലയിൽ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ
കണ്ണൂർ സർവകലാശാല ഐ ടി സെന്ററിൽ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികയിലേക്ക് പരമാവധി ഒരുവർഷത്തേക്ക് കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മേൽ തസ്തികകളിലേക്കുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള സ്കിൽ ടെസ്റ്റ് സർവകലാശാലാ മങ്ങാട്ടുപറമ്പ ക്യാമ്പസിലെ ഐ ടി പഠനവകുപ്പിൽ വെച്ച് 05 / 07 /2023 ബുധനാഴ്ച രാവിലെ 9 മണിക്ക് നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർവകലാശാലാ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന നിശ്ചിതമാതൃകയിൽ അപേക്ഷകൾ 29 / 06 / 2023 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലാ രജിസ്ട്രാർ മുമ്പാകെ നേരിട്ടോ തപാൽവഴിയോ സമർപ്പിക്കേണ്ടതാണ്. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ ഫോറം ഉപയോഗിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
സർവകലാശാലാ യൂണിയൻ തെരെഞ്ഞെടുപ്പ് 20 ന്
കണ്ണൂർ സർവകലാശാലാ യൂണിയന്റെ 2022 -23 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2023 ജൂൺ മാസം 20 - ന് (ചൊവ്വാഴ്ച്ച) രാവിലെ 10 മണിക്ക് താവക്കരയിലുള്ള സർവകലാശാല ആസ്ഥാനത്ത് വെച്ച് നടക്കുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us