University Announcements 19 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും.
Kerala University Announcements: കേരള സർവകലാശാല
ടൈംടേബിൾ
കേരളസർവ്വകലാശാലയുടെ ആറാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്./ സി.ആർ.) ബിരുദകോഴ്സുകളുടെ പരീക്ഷകൾ ജൂൺ 28 മുതലും നാലാം സെമസ്റ്റർ പി.ജി. ബിരുദാനന്തര ബിരുദ കോഴ്സുകളുടെ (റഗുലർ/ സി.എസ്.എസ്.) പരീക്ഷകൾ ജൂൺ 29 മുതലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാഫീസ്
കേരളസർവകലാശാല നടത്തുന്ന അഞ്ചും ആറും സെമസ്റ്റർ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്, ബി.സി.എ.(എസ്.ഡി.
. 2018 അഡ്മിഷൻ -റഗുലർ , 2017 അഡ്മിഷൻ – ഇമ്പ്രൂവ്മെൻറ് / സപ്ലിമെന്ററി ) പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ 05 വരെയും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 16 മുതൽ ആരംഭിച്ചിരിക്കുന്നു. പരീക്ഷ ഫീസിന് പുറമെ സി.വി.ക്യാമ്പ് ഫീസ് ആയ 250 രൂപയും ആകെ ഫിസിന്റെ 5% തുക അധികമായി അടയ്ക്കേണ്ടതാണ്.
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന അഞ്ചും ആറും സെമസ്റ്റർ ബി.എസ്.സി. മാത്തമാറ്റിക്സ്, (2018 അഡ്മിഷൻ -റഗുലർ , 2017 അഡ്മിഷൻ – സപ്ലിമെന്ററി ), ബി. ബി. എ. .(എസ്.ഡി.
. 2018 അഡ്മിഷൻ -റഗുലർ) പരീക്ഷകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 15 മുതൽ ആരംഭിച്ചിരിക്കുന്നു പിഴ കൂടാതെ ജൂൺ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ 05 വരെയും ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
Read Here: Kerala SSLC Result 2021: എസ് എസ് എൽ സി ഫലപ്രഖ്യാനം ജൂലൈ ആദ്യം
MG University Announcements: എംജി സർവകലാശാല
പരീക്ഷ 29 മുതൽ
മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ-പുതിയ സ്കീം) പരീക്ഷകൾ ജൂൺ 29ന് ആരംഭിക്കും.1 പിഴയില്ലാതെ ജൂൺ 22 വരെയും 525 രൂപ പിഴയോടെ ജൂൺ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂൺ 24 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്കീം – 2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജൂൺ 29 ന് ആരംഭിക്കും. പിഴയില്ലാതെ ജൂൺ 22 വരെയും 525 രൂപ പിഴയോടെ ജൂൺ 23 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂൺ .24 വരെയും അപേക്ഷിക്കാം.
പുതുക്കിയ പരീക്ഷ തീയതി
ആറാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്. – 2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീഅപ്പിയറൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
പരീക്ഷാ കേന്ദ്രങ്ങൾ മാറാൻ 21 വരെ സമയം
ജൂൺ 28 ന് ആരംഭിക്കുന്ന എം.ജി. സർവ്വകലാശാല | ആറാം സെമസ്റ്റർ സി.ബി.സി.എസ്./ സി.ബി. സി. എസ്.എസ്. പരീക്ഷ എഴുതുന്ന റഗുലർ/ പ്രൈവറ്റ് | വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ പ്രവർത്തന പരിധിയിലുള്ള കോളജുകൾക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കുന്നു. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാദേശിക ലോക് ഡൗൺ മൂലമോ ഗതാഗത സൗകര്യമില്ലാത്തതു കൊണ്ടോ പഠിക്കുന്ന കോളജിൽ എത്തി പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ താമസസ്ഥലത്തിനടുത്ത് പരീക്ഷ എഴുതുന്നതിനാണ് ഈ സംവിധാനം. സർവ്വകലാശലയുടെ അഫിലിയേറ്റഡ് കോളജുകൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്കും ഈ സൗകര്യം ലഭ്യമാണ്. ആറാം സെമസ്റ്റർ റഗുലർ/പ്രൈവറ്റ് / സപ്ലിമെൻ്ററി ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുക.
ഇതിനുള്ള ഓപ്ഷൻ ജൂൺ 20, 21 തിയതികളിൽ ഓൺലൈനായി സമർപ്പിക്കാം. http://www.mgu.ac.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് എക്സാം രജിസ്ട്രേഷൻ പോർട്ടൽ മുഖേന ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല.