scorecardresearch

University Announcements 19 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 19 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.സി.എ. ഡിഗ്രി (സപ്ലിമെന്ററി – 2015 സ്‌കീം), ജനുവരി 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ.ഹിസ്റ്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ (വിദൂരവിദ്യാഭ്യാസം) സോഷ്യോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജൂലൈ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ ബി.എ. ഡിഗ്രി ആന്വല്‍ സ്‌കീം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) പരീക്ഷകളില്‍ ഫിലോസഫി, മലയാളം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, സംസ്‌കൃതം (സ്‌പെഷ്യല്‍), പൊളിറ്റിക്കല്‍ സയന്‍സ് എന്നീ മെയിന്‍ വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എല്‍.ഐ.എസ്‌സി. (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018, 2019 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (റെഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ മൂന്നാം വര്‍ഷ എല്‍.എല്‍.ബി. (മേഴ്‌സിചാന്‍സ് – 1998 അഡ്മിഷന് മുന്‍പ്) പാര്‍ട്ട് കകക പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജൂലൈ 27 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍ & സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന ഒന്നും രണ്ടും സെമെസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (പ്രൈവറ്റ് പഠനം)റെഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ജൂലൈ 30 വരെ അപേക്ഷിക്കാം. 2022 മാർച്ചിൽ നടന്ന രണ്ടാം വർഷ ബാച്‌ലർ ഓഫ് മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി – സപ്ലിമെന്ററി (2016 അഡ്മിഷൻ )&;മേഴ്‌സിചാൻസ് (2016 അഡ്മിഷന് മുൻപ്)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷമപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

അപേക്ഷ തീയതി

ഏഴും എട്ടും സെമസ്റ്റർ ബി. ടെക് (CPAS) (2017 അഡ്മിഷൻ ഇമ്പ്രൂവ്മെന്റ് /സപ്പ്ളിമെന്ററി,2015&; 2016 അഡ്മിഷൻ സപ്ലിമെന്ററി ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 26 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 27 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 29 നും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് എൻവിയോണ്മെന്റൽ സയൻസിൽ എം. എസ്. സി അപ്ലൈയ്ഡ് ജിയോളജി പ്രോഗ്രാമിലേക്ക് എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22ന് അകം സ്കൂൾ ഓഫീസിൽ എത്തണം.വിശദ വിവരങ്ങൾക്ക് ph:9447573027. മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ എം. എ ഹിസ്റ്ററി, എം. എ ആന്ത്രപ്പോളജി കോഴ്‌സിലേക്ക് എൽ. സി, വിശ്വകർമ, കുടുംബി വിഭാഗങ്ങളിൽ ഓരോ സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 21 ന് 11മണിക്ക് പുല്ലേരി കുന്നിലുള്ള സ്കൂൾ ഓഫീസിൽ എത്തണം.

പരീക്ഷാ തീയതി

ഒന്നും രണ്ടും സെമെസ്റ്റർ ബി. വോക് റിന്യൂവബിൾ എനർജി മാനേജ്മെന്റ്, റിന്യൂ വബിൾ എനർജി ടെക്നോളജി ആൻഡ്‌ മാനേജ്മെന്റ് അഗ്രിക്കൾച്ചർ ടെക്നോളജി, സസ്റ്റൈനബിൾ അഗ്രിക്കൾചർ (2020 അഡ്മിഷൻ റെഗുലർ,2019 &;2018 അഡ്മിഷൻ റീ അപ്പിയറൻസ് ഇമ്പ്രൂവ്മെന്റ് ന്യൂ സ്കീം )ബിരുദ പരീക്ഷ ജൂലൈ 2022 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലായ്‌ 21 മുതൽ ഓഗസ്റ്റ് 11 വരെ നടക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

പി ജി,ബി എഡ് പ്രവേശന തീയതി നീട്ടി

മഹാത്മാ ഗാന്ധി സർവകലാശാല ബിരുദാനന്തര ബിരുദ, ബി എഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി.പുതുക്കിയ സമയക്രമം അനുസരിച്ച് ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകൾക്ക് ജൂലായ് 30വരെ അപേക്ഷിക്കാം.സാധ്യത അലോട്മെന്റ് ഓഗസ്റ്റ് അഞ്ചിനും ഒന്നാം അലോട്മെന്റ് ഓഗസ്റ്റ് 12നും പ്രസിദ്ധീകരിക്കും സ്പോർട്സ് കൾച്ചറൽ വികലാംഗ ക്വാട്ടയിലേക്ക് ജൂലായ് 27 വരെ അപേക്ഷിക്കാം.ഇതിന്റെ താത്കാലിക റാങ്ക് ലിസ്റ്റ് 30 നും അന്തിമ ലിസ്റ്റ് ഓഗസ്റ്റ് 2നുംപ്രസിദ്ധീകരിക്കും.ഇതിലെ പ്രവേശനം ഓഗസ്റ്റ് രണ്ടു മൂന്ന് തീയതികളിൽ ബന്ധപ്പെട്ട കോളജുകളിൽ നടക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.പി.എഡ്. കായികക്ഷമതാ പരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയനവര്‍ഷത്തെ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിനായി 12, 13 തീയതികളില്‍ നടത്തിയ കായികക്ഷമതാ പരിശോധനയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 22-ന് നടത്തുന്ന പരിശോധനയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ രാവിലെ 9 മണിക്ക് മുമ്പായി സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ എത്തിച്ചേരണം.

എം.എ. ഹിസ്റ്ററി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. ഹിസ്റ്ററി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അഭിമുഖം 21-ന് രാവിലെ 10.30-ന് നടക്കും. പ്രവേശന മെമ്മോ ഇ-മെയിലില്‍ ലഭിച്ചവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. ഫോണ്‍ 0494 2407256, 2407376.

എം.ബി.എ. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. കൊമേഴ്‌സ് പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും അഭിമുഖവും 22, 23 തീയതികളില്‍ നടക്കും. ഇ-മെയിലില്‍ പ്രവേശന മെമ്മോ ലഭിച്ചിട്ടുള്ള റോള്‍ നമ്പര്‍ 5001 മുതല്‍ 5050 വരെയുള്ളവര്‍ 22-ന് രാവിലെ 10 മണിക്കും. 5051 മുതല്‍ 5100 വരെയുള്ളവര്‍ ഉച്ചക്ക് 2 മണിക്കും 5101 മുതലുള്ളവര്‍ 23-ന് രാവിലെ 10 മണിക്കും പഠനവിഭാഗത്തില്‍ ഹാജരാകണം.

പരീക്ഷാ ഫലം

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്ത് 9 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കല്‍ പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌ടോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ 27-ന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജില്‍ നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ബി.എ.എൽ.എൽ.ബി പ്രവേശന പരീക്ഷ

കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 25ന് 3 മണി മുതൽ 5 മണി വരെ കോഴിക്കോട്, മാനന്തവാടി, മാങ്ങാട്ടുപറമ്പ്, നിലേശ്വരം, പാലയാട് എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്നതായിരിക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടലായ www. admission. kannuruniversity.ac.in സന്ദര്‍ശിക്കുക. ഫോൺ: 9961936451.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കണ്ണൂർ സർവകലാശാല കാസറഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്റ്ററിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച 27-07-2022 തിയതി ബുധനാഴ്ച രാവിലെ 11.00 മണിക്ക് കാസറഗോഡ്-വിദ്യാനഗർ, ചാല റോഡിലുള്ള ക്യാമ്പസിൽ വെച്ച് നടക്കുന്നതാണ്.

യോഗ്യത സോഷ്യൽ സയൻസ് : എം.എ സോഷ്യൽ സയൻസ്, എം.എഡ്, നെറ്റ് / പി.എച്.ഡി .

യോഗ്യത ഫിസിക്കൽ എഡ്യൂക്കേഷൻ: ബിപിഎഡ് , എം.പി എഡ്, നെറ്റ് / പി.എച്.ഡി

മേൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തരബിരുദവും എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. ഫോൺ: 6238197279

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ഐ.ടി.ഐ പ്രവേശനത്തിന് ഇന്നു മുതൽ(20.7.2022) അപേക്ഷിക്കാം

സർക്കാർ ഐ ടി ഐകളിലെ പ്രവേശനത്തിന് ഇന്നു മുതൽ അപേക്ഷിക്കാം. സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ആറു മാസ, ഏക വത്സര, ദ്വിവത്സര ട്രേഡുകളിലേക്കാണ് പ്രവേശനം. ഓൺലൈൻ സംവിധാനത്തിലാണ് അപേക്ഷ നൽകേണ്ടത്.
ജാലകം അഡ്മിഷൻ പോർട്ടൽ (https:// itiadmissions. kerala.gov.in ) വഴി നേരിട്ടും, ഐടിഐ വകുപ്പ് വെബ്‌സൈറ്റിലെ (https:// det.kerala. gov.in) ലിങ്ക് മുഖേനയും ഈ മാസം 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗ്ഗ നിർദ്ദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https:// det.kerala. gov.in), ജാലകം അഡ്മിഷൻ പോർട്ടലിലും (https:// itiadmissions. kerala.gov.in) ലഭ്യമാണ്. വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈൻ വഴി 100/ രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാം്. അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ജാലകം അഡ്മിഷൻ പോർട്ടലിലും, ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേയ്ക്കുളള പ്രവേശന സാധ്യത വിലയിരുത്താം. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭിക്കും. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുളള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തെരഞ്ഞെടുക്കേണ്ടതാണ്.

സൗജന്യ പി. എസ്. സി പരിശീലനം

പി. എസ്. സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസ് കാക്കനാട്, ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നോർത്ത് പറവൂർ എന്നീ സ്ഥലങ്ങളിൽ 30 ദിവസത്തെ സൗജന്യ പി. എസ്. സി പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ ജൂലൈ 27 ന് മുൻപായി deeekm.emp @gmail.com എന്ന ഇമെയിൽ വഴി അപേക്ഷിക്കണം. ഫോൺ : 0484 2422458

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 19 july 2022