Latest News

University Announcements 19 July 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 19 July 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ജൂലൈ 16, 17 തീയതികളില്‍ വര്‍ക്കല എസ്.എന്‍.കോളേജില്‍ വച്ച് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി.എസ്.സി. ജിയോളജിയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ യഥാക്രമം ജൂലൈ 26, 27 തീയതികളില്‍ അതേ കോളേജില്‍ വച്ച് നടത്തുന്നതാണ്.

കേരളസര്‍വകലാശാല മാര്‍ച്ച് 2021 ല്‍ നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്.സി. ഇലക്‌ട്രോണിക്‌സ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂലൈ 22, 23 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി.എസ്.സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ ജൂലൈ 21, 22 തീയതികളില്‍ നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ (കോര്‍ – ബയോകെമിസ്ട്രി, വൊക്കേഷണല്‍ മൈക്രോബയോളജി) ജൂലൈ 22, 23 തീയതികളിലും, ആറാം സെമസ്റ്റര്‍ ബി.വോക്ക് സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സിന്റെ ജൂലൈ 21 ന് നടത്താനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 24 നും നടത്തുന്നതാണ്. മറ്റു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

പ്രോജക്ട്/വൈവ

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്.സി. (2018 അഡ്മിഷന്‍ റെഗുലര്‍, 2015, 2016, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) മാര്‍ച്ച് 2021 പരീക്ഷയുടെ മാത്തമാറ്റിക്‌സ് പ്രോജക്ട് വൈവ പരീക്ഷ ജൂലൈ 23, 26 തീയതികളില്‍ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ ടൈംടേബിള്‍/ഹാള്‍ടിക്കറ്റ്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ജൂലൈ 23, ആഗസ്റ്റ് 9 തീയതികളില്‍ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂലൈ 23, ആഗസ്റ്റ് 9 തീയതികളില്‍ ആരംഭിക്കുന്ന യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം. (റെഗുലര്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. (ബി.എ./ബി.ബി.എ./ബി.കോം.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി ജൂലൈ 22, 23, 26 തീയതികളില്‍ ഇ.ജെ.ത (പത്ത്) സെക്ഷനില്‍ ഹാജരാകേണ്ടതാണ്.

റിസര്‍ച്ച് പോര്‍ട്ടല്‍ നവീകരണം – ഗവേഷക അദ്ധ്യാപക വിവരശേഖരണം – തീയതി നീട്ടി

കേരളസര്‍വകലാശാല റിസര്‍ച്ച് പോര്‍ട്ടല്‍ നവീകരിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല അദ്ധ്യാപകന വകുപ്പ് മേധാവികള്‍ക്കും, അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ തലവന്‍മാര്‍ക്കും അവരുടെ കീഴിലുളള ഫെസിലിറ്റി സെന്ററില്‍ ഗവേഷക അദ്ധ്യാപകരായി തുടരുന്നവരുടെ പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ അവസരം നല്‍കിയിരുന്നു. പ്രസ്തുത വിവരങ്ങള്‍ ഇനിയും നല്‍കിയിട്ടില്ലാത്ത സര്‍വകലാശാല വകുപ്പ് മേധാവികളും, ഗവേഷണ കേന്ദ്രങ്ങളുടെ തലവന്‍മാരും അവ ജൂലൈ 23 ന് മുന്‍പായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ – അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലശാല ഇംഗ്ലീഷ് പഠനവവിഭാഗം നടത്തുന്ന ‘അജഏഉഋഇ (അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍)’ എന്ന പാര്‍ട്ട് ടൈം സായാഹ്ന കോഴ്‌സിലേക്ക് (റീ-നോട്ടിഫിക്കേഷന്‍) അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തിലുളള ബിരുദം. ഫീസ്: 8175/- & പരീക്ഷാഫീസ്, കാലയളവ്: ഒരു വര്‍ഷം (തിങ്കള്‍ മുതല്‍ വെളളി വരെ 5.30 – 7.30). സര്‍വകലാശാല ക്യാഷ് കൗണ്ടറിലോ ഓണ്‍ലൈനായോ 30 രൂപ ഒടുക്കിയ ചെലാന്‍ ഇംഗീഷ് പഠനവകുപ്പില്‍ സമര്‍പ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാവുന്നതാണ്. അപേക്ഷകള്‍ ജൂലൈ 26 വരെ ഇംഗ്ലീഷ് പഠനവകുപ്പില്‍ സ്വീകരിക്കുന്നതാണ്.

റിസര്‍ച്ച് അസോസിയേറ്റ്‌സ്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ടെക്‌നിക്കല്‍ അസിസ്റ്റന്റ്

കേരളസര്‍വകലാശാല ബയോടെക്‌നോളജി വിഭാഗത്തിന്റെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജീനോമിക്‌സ് ആന്റ് ജീന്‍ ടെക്‌നോളജിയില്‍ റിസര്‍ച്ച് അസോസിയേറ്റ്‌സ്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുളളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 15 ദിവസത്തിനുളളില്‍ ഡോ.ആര്‍.രാജലക്ഷ്മി, ഡയറക്ടര്‍, ഇന്റര്‍-യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജീനോമിക്‌സ് ആന്റ് ജീന്‍ ടെക്‌നോളജി, യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാര്യവട്ടം, തിരുവനന്തപുരം, കേരള, 695581 എന്ന വിലാസത്തില്‍ അയയ്ക്കുക. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ http://www.keralauniversity.ac.in ജോബ് നോട്ടിഫിക്കേഷന്‍സ് ലിങ്ക് സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

ബുധനാഴ്ചയിലെ (21-7-2021) പരീക്ഷ മാറ്റി

മഹാത്മാ ഗാന്ധി സർവ്വകലാശാല ജൂലൈ 21 ന് നടത്താൻ നിശ്ചയിച്ചത്തുന്ന പരീക്ഷകൾ മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട്.

പുതുക്കിയ പരീക്ഷ തീയതി

ജൂലൈ 26ന് നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ്) യു.ജി. പരീക്ഷകൾ ജൂലൈ 27ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷ ആഗസ്റ്റ് 4 മുതൽ

ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്മിഷൻ – റഗുലർ/2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി/2009 അഡ്മിഷൻ മുതൽ മേഴ്‌സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകൾ/സീപാസ്) പരീക്ഷകൾ ഓഗസ്റ്റ് നാലിന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 23 വരെയും 525 രൂപ പിഴയോടെ ജൂലൈ 26 വരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ 27 വരെയും അപേക്ഷിക്കാം.

അപേക്ഷ 21 വരെ

ജൂലൈ 26 നു ആരംഭിക്കുന്ന നാലാം സെമസ്റ്റർ പി.ജി. പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റത്തിനായി ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാ തിയതി നീട്ടി

മഹാത്മാഗാന്ധി സർവ്വകലാശാല അഞ്ചാം സെമസ്റ്റർ സി.ബി. സി.എസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാനുള്ള തിയതി ജൂലൈ 22 വരെ നീട്ടിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

2011 സ്‌കീം, 2012 മുതല്‍ പ്രവേശനം അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28, 30 തീയതികളില്‍ നടക്കും.

2019 പ്രവേശനം റഗുലര്‍, പ്രൈവറ്റ് രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ മാര്‍ച്ച് 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22, 23 തീയതികളില്‍ നടക്കും. 2016, 2017, 2018 പ്രവേശനം 2016 സിലബസ് രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ മാര്‍ച്ച് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 22-ന് നടക്കും.

പരീക്ഷകള്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാല 21-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ സമയക്രമം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Kannur

കണ്ണൂർ സർവ്വകലാശാല

അഭിമുഖം മാറ്റിവെച്ചു

കണ്ണൂർ സർവ്വകലാശാല തലശ്ശേരി ക്യാമ്പസ് ലൈബ്രറിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതിനായി ജൂലൈ 21ന്ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പരീക്ഷ പുനക്രമീകരിച്ചു

ജൂലൈ 21 നടത്താനിരുന്ന വിവിധ ബിരുദ, ബിരുദാനന്തരബിരുദ, ബിടെക് (MCSC35- Artificial Intelligence ഒഴികെ) തിയറി പരീക്ഷകൾ ജൂലൈ 22ന് നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു.

ജൂലൈ 21ന് നടത്താൻ നിശ്ചയിച്ചിരുന്ന 2013ന് മുൻപുള്ള അഡ്മിഷൻ എം എസ് സി കമ്പ്യൂട്ടർ സയൻസ് MCSC35- Artificial Intelligence പേപ്പർ പരീക്ഷ ജൂലൈ 23 ന് നടത്തും

ജൂലൈ 23 നടത്താനിരുന്ന ഇന്ന് ഒന്നാം സെമസ്റ്റർ പി ജി ഡി സി പി (നവംബർ 2020 ) പരീക്ഷ 26ന് നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കും മറ്റു ദിവസങ്ങളിൽ ഇതിൽ രാവിലെ 11 മണിക്കും പരീക്ഷകൾ ആരംഭിക്കും.

പുനർമൂല്യനിർണ ഫലം

രണ്ടാം സെമസ്റ്റർ എം സി എ/എം സി എ (ലാറ്ററൽ എൻട്രി ) മെയ് 2020 പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രോജക്റ്റ് മൂല്യനിർണയം, പ്രായോഗിക/വാച പരീക്ഷകൾ

ഏപ്രിൽ 2021ലെ നാലാം സെമസ്റ്റർ എം എസ് സി ഡിഗ്രി (സിബിഎസ് എസ് എസ് -റെഗുലർ / സപ്ലിമെൻററി) പ്രോഗ്രാമുകളുടെ പ്രോജക്ട് വൈവ/ പ്രായോഗിക പരീക്ഷകൾ താഴെപ്പറയുന്ന തീയതികളിൽ നടക്കും

എം എസ് സി സ്റ്റാറ്റിസ്റ്റിക്സ് പ്രായോഗിക പരീക്ഷകൾ ജൂലൈ 22ന് അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും

എംഎസ്സി കെമിസ്ട്രി ജൂലൈ 23ന് അതാത് കേന്ദ്രങ്ങളിൽ വച്ച് നടത്തും

എം എസ് സി സുവോളജി പ്രായോഗിക പരീക്ഷകൾ ജൂലൈ 26 മുതൽ മുതൽ അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും. പ്രോജക്റ്റ് വൈവ ഓൺലൈനായി നടത്തും. ടൈംടേബിൾ ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

എം.എസ്‌.സി ക്ലിനിക്കൽ ആൻറ് കൗൺസലിങ് സൈക്കോളജി അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ നടത്തുന്ന ദ്വിവത്സര എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസലിങ് സൈക്കോളജി കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.

മന:ശാസ്ത്ര പഠനത്തിന് വ്യക്തമായ ശാസ്ത്രീയ അടിത്തറയും പരിശീലനവും പ്രദാനം ചെയ്യുവാനായി കണ്ണൂർ സർവകലാശാല നടത്തിവരുന്ന ബിരുദാനന്തര ബിരുദ കോഴ്‌സാണ് എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസലിങ് സൈക്കോളജി. ഇന്നത്തെ ആരോഗ്യ രംഗം വളരെ അധികം പ്രാധാന്യം നൽകുന്ന ശാസ്ത്ര ശാഖയാണ് മന:ശാസ്ത്രം. വ്യക്തമായ രോഗ നിർണയത്തിലൂടെയും ചികിത്സയിലൂടെയും രോഗികൾക്കുണ്ടാകുന്ന മാറ്റം നേരിട്ട് പഠിക്കാനുള്ള അവസരം ഈ കോഴ്സ് പ്രദാനം ചെയ്യുന്നു. ക്ലിനിക്കൽ മേഖലയിലും കൗൺസലിങ് മേഖലയിലും മനോനില മനസ്സിലാക്കുവാനുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനവും ഓരോ സെമസ്റ്ററിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 11 കോർ പേപ്പറുകളും 4 പ്രാക്ടിക്കൽ പേപ്പറുകളും 5 ഇലക്ടീവ് പേപ്പറുകളും ഉൾക്കൊള്ളുന്നതാണ് സിലബസ്.തുടർപഠനത്തിനും പ്രവർത്തനത്തിനും ഗവേഷണത്തിനും പ്രയോജനപ്പെടുന്ന രീതിയിൽ ഓരോ സെമെസ്റ്ററുകളും ക്രമീകരിച്ചിരിക്കുന്നു.

ഏതെങ്കിലും ഒരു വിഷയത്തിൽ 50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. അവസാന സെമസ്റ്റർ/വർഷ ബിരുദഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിദ്യാർഥികൾ അഡ്മിഷന്റെ അവസാന തീയതിക്കകം നിശ്ചിത യോഗ്യത നേടിയിരിക്കണം. http://www.admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ജൂലൈ 26 നു മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.പൊതു വിഭാഗത്തിന് 420 രൂപയും എസ്‌.സി/എസ്‌.ടി വിഭാഗങ്ങൾക് 100 രൂപയുമാണ് രജിസ്‌ട്രേഷൻ ഫീസ്.SB Collect മുഖാന്തിരം ഓൺലൈനായി മാത്രം ഫീസ് അടക്കുക. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിച്ചു വെച്ച് അഡ്മിഷൻ സമയത് പഠനവകുപ്പിൽ സമർപ്പിക്കുക.

വിശദ വിവരങ്ങൾക്ക്www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് ഫോൺ മുഖാന്തിരം ബന്ധപ്പെടുക – 0497-2715261, 7356948230.

Kannur University Announcements: കണ്ണൂർ സർവ്വകലാശാല

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 19 july 2021

Next Story
Victers Channel Timetable July 20: വിക്ടേഴ്‌സ് ചാനൽ, ജൂലൈ 20 ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com