scorecardresearch
Latest News

University Announcements 19 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 19 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016അഡ്മിഷന്‍), ഡിസംബര്‍ 2022 പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കല്‍ ജനുവരി 24 മുതല്‍ വിവിധ കോളജുകളില്‍ ആരംഭിക്കും.വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (റെഗുലര്‍ – 2020അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍), ഡിസംബര്‍ 2022 പരീക്ഷയുടെ ബി.എ.മ്യൂസിക് പ്രാക്ടിക്കല്‍ ജനുവരി 25 മുതല്‍ വിവിധ കോളജുകളില്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാ തീയതി

ജനുവരിയില്‍ ആരംഭിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് പരീക്ഷ ഫെബ്രുവരി രണ്ടിലേക്കു മാറ്റി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ് കാര്യവട്ടത്തെ 2018 സ്‌കീം അഞ്ചാം സെമസ്റ്റര്‍ (ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി), ജനുവരി 2023 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ ജനുവരി 27ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനുവരി 27 ന് നടത്തുന്ന German A2 (Deutsch A2) ജനുവരി 25 ന് നടത്തുന്ന German A1 (Deutsch A1) എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ജൂണില്‍ നടത്തിയ ബി.കോം (എസ്.ഡി.ഇ) ത്രീ മെയില്‍ മേഴ്‌സി ചാന്‍സ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജനുവരി 30നു മുന്‍പ് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ് വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

ഫെബ്രുവരി 14ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍.എല്‍.ബി മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് ഓഫ്‌ലൈനായി പിഴ കൂടാതെ 21 വരെയും 150 രൂപ പിഴയോടെ ജനുവരി 25 വരെയും 400 രൂപ പിഴയോടെ ജനുവരി 28 വരെ അപേക്ഷിക്കാം. വിശദവിവരം വെബ്‌സൈറ്റില്‍.

MG University Announcements: എം ജി സര്‍വകലാശാല

അപേക്ഷാ തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ വിവിധ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി പരീക്ഷകള്‍ക്ക് ജനുവരി 21 വരെ അപേക്ഷ നല്‍കാം. പിഴയോടെ ജനുവരി 23 നും സൂപ്പര്‍ഫൈനോടു കൂടി 24 നും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2022 അഡ്മിഷന്‍ റഗുലര്‍, 2021 അഡ്മിഷന്‍ സപ്ലിമെന്ററി – ജനുവരി 2023) പരീക്ഷയുടെ വൈവ വോസി ജനുവരി 23 മുതല്‍ അതത് കോളജുകളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ. മ്യൂസിക് വോക്കല്‍ ആന്‍ഡ് മൃദംഗം (2020 അഡ്മിഷന്‍ റഗുലര്‍, 2017,2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 23 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എഫ്.എ (പി.ജി.സി.എസ്.എസ്. – റഗുലര്‍ – നവംബര്‍ 2020) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി രണ്ടു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം എല്‍.എല്‍.ബി (ഓണേഴ്‌സ്, 2017 അഡ്മിഷന്‍ റഗുലര്‍, 2015,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി രണ്ടു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

2022 ഓഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി സ്‌പേസ് സയന്‍സ് (പി.ജി.സി.എസ്.എസ്., 2020 അഡ്മിഷന്‍ റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

രണ്ടാം വര്‍ഷ എം.എഫ്.എ (സപ്ലിമെന്ററി – ഒക്ടോബര്‍ 2021) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി രണ്ടു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി ഫുഡ് സയന്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, അപ്ലൈഡ് മൈക്രോബയോളജി റഗുലര്‍ പരീക്ഷകളുടെ(2022 ഓഗസ്റ്റ്) ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.എ എല്‍.എല്‍.ബി (2015,2014,2013,2012 അഡ്മിഷനുകള്‍ സപ്ലിമെന്ററി), ബി.എ ക്രിമിനോളജി എല്‍.എല്‍.ബി (2011 അഡ്മിഷന്‍ സപ്ലിമെന്ററി) ഒക്ടോബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി രണ്ട് വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

പരീക്ഷാ രജിസ്ട്രേഷന്‍

ഒന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. യൂണിറ്ററി (2019 മുതല്‍ 22 വരെ പ്രവേശനം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2016 മുതല്‍ 2018 വരെ പ്രവേശനം ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴയില്ലാതെ 31 വരെയും പിഴയോടെ ഫെബ്രുവരി രണ്ടു വരെയും രജിസ്റ്റര്‍ ചെയ്യാം.

സര്‍വകലാശാലാ പഠനവകുപ്പിലെ (രണ്ടു വര്‍ഷ) എല്‍.എല്‍.എം. ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. ഒന്നാം സെമസ്റ്ററിന് 30 വരെ പിഴയില്ലാതെയും പിഴയോടെ ഫെബ്രുവരി ഒന്ന് വരെയും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ പരീക്ഷക്ക് പിഴയില്ലാതെ ജനുവരി 24 വരെയും പിഴയോടെ 27 വരെയും അപേക്ഷിക്കാം.

പരീക്ഷാ ടൈം ടേബിള്‍

സര്‍വകലാശാലാ പഠനവകുപ്പുകളിലെ 23-നു തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എ. സംസ്‌കൃതം, എം.കോം., എം.ബി.എ. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 31-ലേക്ക് മാറ്റി. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

അഫിലിയേറ്റഡ് കോളജുകളിലെ 30-നു തുടങ്ങുന്ന മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലിഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, എം.എസ്‌സി. ബയോ കെമിസ്ട്രി, എം.എസ് സി. സുവോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2022 പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം വെബ്സൈറ്റില്‍.

30-നു തുടങ്ങുന്ന വിദൂരവിഭാഗം, പ്രൈവറ്റ് മൂന്നാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി ഹിസ്റ്ററി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2021 പരീക്ഷകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം വെബ്സൈറ്റില്‍.

എംഫില്‍ ഡിസര്‍ട്ടേഷന്‍

എല്ലാ വിഷയങ്ങളിലുമുള്ള രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ 2500 രൂപ പിഴയോടെ മാര്‍ച്ച് 31 വരെയും 5000 രൂപ പിഴയോടെ ഡിസംബര്‍ 31 വരെയും സമര്‍പ്പിക്കാം.

എസ്‌ഡിഇ കോണ്ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം മലപ്പുറം ഗവ. കോളജ്, ചിറ്റൂര്‍ ഗവ. കോളജ് കേന്ദ്രങ്ങളില്‍ 21-നു നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്. 2022 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ ഫെബ്രുവരി അഞ്ചിലേക്കു മാറ്റി. മറ്റു ക്ലാസുകള്‍ക്കു മാറ്റമില്ല. ഫോണ്‍: 0494 2400 288, 2407 356.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എസ്‌സി. ജ്യോഗ്രഫി, എം.കോം., എം.എസ്‌സി. അക്വാകള്‍ച്ചര്‍, ഫിസിക്സ് ഏപ്രില്‍ 2022 പരീക്ഷകളുടെയും വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പുനര്‍ മൂല്യനിര്‍ണയ ഫലം

ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി (2013 അഡ്മിഷന്‍ വരെ) നടത്തിയ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകള്‍ നവംബര്‍, 2019 (മേഴ്‌സി ചാന്‍സ്), രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ മെയ് 2020 (മേഴ്‌സി ചാന്‍സ്) എന്നിവയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഗ്രേഡ് പോയിന്റില്‍ വ്യത്യാസം വന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ഒറിജിനല്‍ ഗ്രേഡ് കാര്‍ഡും റിസല്‍ട്ട് മെമ്മോയുടെ പകര്‍പ്പും ഗ്രേഡ് കാര്‍ഡ് പുതുക്കുന്നതിനായി അതത് ടാബുലേഷന്‍ സെക്ഷനില്‍ സമര്‍പ്പിക്കണം.

പുതുക്കിയ ടൈംടേബിള്‍

നാലാം സെമസ്റ്റര്‍ എം.എ അറബിക് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍ ഏപ്രില്‍ 2022 ന്റെ പ്രായോഗിക/പ്രൊജെക്ട്/വൈവ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 19 january 2023