scorecardresearch
Latest News

University Announcements 19 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 19 August 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 August 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ബിരുദ പ്രവേശനം 2022 സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദ കോഴ്‌സുകളിലേയ്ക്കുള്ള സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ സ്റ്റാറ്റസ് നോക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ ആഗസ്റ്റ് 24 നകം രേഖാമൂലം (ഇ-മെയില്‍- onlineadmission @keralauniversity.ac.in) പരാതി നല്‍കണം. ഈ പരാതികള്‍ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാന്തരബിരുദ പ്രവേശനം 2022 ഒന്നാം ഘട്ട അലോട്ട്‌മെന്റ്

കേരളസര്‍വകലാശാലയുടെ 2022 – 23 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്‌സൈറ്റില്‍) അടയ്ക്കാനുളള അവസാന തീയതി ആഗസ്റ്റ് 21 ന് വൈകുന്നേരം 5 മണി. മേല്‍പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാക്കുന്നതും അവരെ രണ്ടും മൂന്നും അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കപ്പെടുന്നതിനായി സര്‍വകലാശാല ഫീസ് മേല്‍പറഞ്ഞ രീതിയില്‍ അടയ്‌ക്കേണ്ടതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. മൈക്രോബയോളജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ ഒന്ന്, രണ്ട്, മൂന്ന് വര്‍ഷ ബി.ഫാം. (അഡീഷണല്‍ ചാന്‍സ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി., എം.കോം, നവംബര്‍ 2021 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.എസ്.ഡബ്ല്യൂ./എം.കോം ന്യൂജനറേഷന്‍ ഡിഗ്രി പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) പരീക്ഷ സെപ്റ്റംബര്‍ 15 മുതല്‍ ആരംഭിക്കുന്നതാണ്. ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

കേരളസര്‍വകലാശാല ആഗസ്റ്റ് 2 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ്, മാര്‍ച്ച് 2022 ഋത 1345 – മൈക്രോ പ്രോസസര്‍ പ്രായോഗിക പരീക്ഷ ആഗസ്റ്റ് 23 ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് 22 ന് ആരംഭിക്കുന്ന ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) പ്രായോഗിക പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട് സമര്‍പ്പിക്കാം

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം., ജൂണ്‍ 2022 പരീക്ഷകളുടെ പ്രോജക്ട് സമര്‍പ്പിക്കുവാനുളള തീയതി ആഗസ്റ്റ് 31 ലേക്ക് നീട്ടിയിരിക്കുന്നു. പ്രോജക്ടുകള്‍ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 22 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 25 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 27 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ആഗസ്റ്റ് 2 ലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താം

കേരളസര്‍വകലാശാലയുടെ ബി.ടെക്. ഡിഗ്രി (2016 & 2017 അഡ്മിഷന്‍), അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സെമസ്റ്ററുകളുടേയും ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി 2022 സെപ്റ്റംബര്‍ 20. അപേക്ഷയോടൊപ്പം 735 /- രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്‌ക്കേണ്ടതാണ്. അപേക്ഷയുടെ പകര്‍പ്പും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

കേരളസര്‍വകലാശാലയുടെ ബി.ആര്‍ക്ക്. ഡിഗ്രി (2013 സ്‌കീം – 2015 അഡ്മിഷന്‍), ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് (40 മാര്‍ക്ക് യൂണിവേഴ്‌സിറ്റി തിയറി പരീക്ഷയില്‍ ലഭിക്കാത്തവര്‍) ഇന്റേണല്‍ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ അപേക്ഷ നല്‍കുന്നതിനുളള അവസാന തീയതി 2022 സെപ്റ്റംബര്‍ 20. അപേക്ഷയോടൊപ്പം 735 /- രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്‌ക്കേണ്ടതാണ്. അപേക്ഷയുടെ പകര്‍പ്പും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

ബി എഡ് ഏകജാലകം:  2 ആം   അലോട്മെന്റ്  പ്രസിദ്ധീകരിച്ചു

ബി എഡ് ഏകജാലകം:  2 ആം   അലോട്മെന്റ്  പ്രസിദ്ധീകരിച്ചു. 2 ആം അലോട്മെന്റിൽ പുതുതായി അലോട്മെന്റ് ലഭിച്ചവർ   23 / 08 / 2022  4 .00 പി എം നും മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി പ്രവേശനമെടുക്കേണ്ടതാണ്. സ്ഥിരപ്രവേശമാഗ്രഹിക്കുന്നവരും ഒന്നാംഓപ്‌ഷനിൽ അലോട്മെന്റ് ലഭിച്ചവരും പ്രവേശനത്തിനായി നേരിട്ട് കോളേജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് . താത്കാലിക പ്രവേശമെടുക്കുന്നവർ നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കി മോഡ്  ഓഫ് അഡ്മിഷൻ കൺഫേം ചെയ്ത്  കോളേജുമായി ബന്ധപ്പെട്ട് പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. പ്രവേശാർത്ഥികൾ 23 / 08 / 2022  4 .00 പി എം നും മുൻപായി  പ്രവേശനം നേടിയതിന്റെ കൺഫർമേഷൻ സ്ലിപ് ഡൌൺ ലോഡ് ചെയ്ത സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ് ഇല്ലാതെ  പരാതികൾ സ്വീകരിക്കുന്നതല്ല.

ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർക്ക്2 ആം അലോട്മെന്റിലും അതേ അലോട്മെന്റ് സ്റ്റാറ്റസ് തന്നെയാണെങ്കിൽ അത്തരക്കാർ സ്ഥിരഃപ്രവേശം ആഗ്രഹിക്കുന്നുവെങ്കിൽ  മാത്രം സ്ഥിരപ്രവേശം സെലക്ട് ചെയ്ത് കോളേജുകളിൽഹാജരായി പ്രവേശനം കൺഫേം ചെയ്യേണ്ടതാണ്. ഒന്നാം അലോട്മെന്റിൽ താത്കാലിക പ്രവേശനം ലഭിച്ചവർ താത്കാലിക പ്രവേശനത്തിൽ തുടരാൻ ആഗ്രഹിക്കുവെങ്കിൽ ഒന്നും തന്നെ ചെയ്യേണ്ടതില്ല. വിശദവിവരങ്ങൾക്ക് cap @mgu.ac.in എന്ന വെബ്‌സൈറ്റിലെ വീഡിയോഡെമോകാണുക.

പ്രാക്ടിക്കൽ പരീക്ഷ

ഒന്നാം സെമസ്റ്റർ എം.എസ്.സി. ഫുഡ് ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി – സി.എസ്.എസ് (2021 അഡ്മിഷൻ – റെഗുലർ/2020 അഡ്മിഷൻ – ഇംപ്രൂമെൻ്റ്, 2020 & 2019 അഡ്മിഷൻ സപ്ലിമെൻററി) ഡിഗ്രി പരീക്ഷ ജൂലൈ 2022 ൻ്റെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 22, 23 തീയതികളിൽ അമല ഗിരി ബി.കെ. കോളേജിൽ വച്ച് നടത്തുന്നതാണ്.

പരീക്ഷാ ഫീസ്

അഭിലിയേറ്റഡ് കോളേജുകളുടെ മൂന്നാം സെമസ്റ്റർ ത്രിവത്സര യൂനിറ്ററി എൽ. എൽ. ബി 2020 അഡ്മിഷൻ റെഗുലർ /2018&2019 അഡ്മിഷൻ സപ്പ്ളിമെന്ററി പരീക്ഷകൾ, മൂന്നാം സെമെസ്റ്റർ ത്രിവത്സര എൽ. എൽ. ബി 2016-2017 അഡ്മിഷൻ സപ്പ്ളിമെന്ററി /2015 അഡ്മിഷൻ ഫസ്റ്റ് മേഴ്‌സി ചാൻസ് /2014 അഡ്മിഷൻ സെക്കന്റ്‌ മേഴ്‌സി ചാൻസ് /2013 അഡ്മിഷൻ തേർഡ് മേഴ്‌സി ചാൻസ് /ഏഴാം സെമെസ്റ്റർ പഞ്ചാവത്സര എൽ. എൽ. ബി 2010 അഡ്മിഷൻ സെക്കന്റ്‌ മേഴ്‌സി ചാൻസ് /2009 അഡ്മിഷൻ തേർഡ് മേഴ്‌സി ചാൻസ് പരീക്ഷകൾ എന്നിവക്കു പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടുകൂടി 30 നും സൂപ്പർ ഫൈനോടുകൂടി 31 നും അപേക്ഷിക്കാം.

സ്പോട്ട് അഡ്മിഷൻ

മഹാത്മഗാന്ധി സർവ്വകലാശാല ഇൻറർ നാഷണൽ ആൻ്റ് ഇൻ്റർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ നാനോ സയൻസ് ആൻ്റ് നാനോ ടെക്നോളജിയിൽ പുതുതായി ആരംഭിച്ച എം.ടെക് അഡ്വാൻസ്ഡ് പോളി മെറിക് മെറ്റീരിയൽസിൽ സീറ്റൊഴിവുണ്ട്. കെമിക്കൽ/ മെക്കാനിക്കൽ/ പോളിമർ / ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദമോ, ഫിസിക്സ് കെമിസ്ട്രി , നാനോ സയൻസ് ആൻഡ്‌ നാനോ ടെക്നോളജി തുടങ്ങിയവയിൽ ഏതിലെങ്കിലും എം.എസ്.സി ബിരു ദമാണ് യോഗ്യത. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 22 ന് രാവിലെ 10 മണിക്ക് സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ഇൻറർ നാഷണൽ ആൻ്റ് ഇൻറർ യൂണിവേഴ്സിറ്റി സെൻ്റർ ഫോർ നാനോ സയൻസ് ആൻറ് നാനോ ടെക്നോളജി ഓഫീസിൽ എത്തുക. കൂടുതൽ വിവരങ്ങൾക്ക് materials @mgu.ac.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടുക

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ എസ്.സി. വിഭാഗത്തിൽ ഒഴിവുള്ള രണ്ട് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 22 തിങ്കൾ രാവിലെ 10 മണിക്ക് നടക്കും.താൽപര്യമുള്ളവർ മണിക്ക് അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731040, 9249726502.

മാറ്റി വച്ച പരീക്ഷ ആഗസ്റ്റ് 22 ന്

മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് മൂന്നാം തീയതി നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച ആറാം സെമെസ്റ്റർ ബി. ടെക് (ഓൾഡ് സ്കീം )(1997 മുതൽ 2009 വരെയുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ് )പരീക്ഷകൾ ആഗസ്റ്റ് 22 ന്നടക്കും . പരീക്ഷ കേന്ദ്രത്തിൽ മാറ്റമില്ല.

പരീക്ഷാ ടൈം ടേബിൾ

ആഗസ്റ്റ് മാസം നടക്കുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്), മൂന്നാം സെമെസ്റ്റർ സി ബി സി എസ് എസ്, ബി എസ് സി സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ റീ അപ്പിയറൻസ് പരീക്ഷയോടൊപ്പം അനലറ്റിക്കൽ ഇൻസ്ട്രുമൻടേഷൻ എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി ടൈം ടേബിൾ പുന:ക്രമീകരിച്ചു. വിശദിവിവരങ്ങൾ വെബ്‌സൈറ്റിൽ.

നാലാം സെമെസ്റ്റർ ബി. എ, ബി. കോം സി.ബി.സി.എസ്(2020 അഡ്മിഷൻ റെഗുലർ /2017,2018 &2019അഡ്മിഷൻ റീ അപ്പിയറൻസ് -പ്രൈവറ്റ് രെജിസ്ട്രേഷൻ )ബിരുദ പരീക്ഷകൾ സെപ്റ്റംബർ 13 ന് ആരംഭിക്കും. വിശദിവിവരങ്ങൾ വെബ്‌സൈറ്റിൽ.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഫിലിം മേക്കിങ് കോഴ്‌സ്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിസ്കൂൾ ഓഫ് ലെറ്റേഴ്സിൽ പിജി ഡിപ്ലോമ ഇൻ ഫിലിം മേക്കിങ്2022 -2023 അധ്യയന വർഷത്തിലെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്കായി http://www.cat. mgu.ac.in എന്നയൂണിവേഴ്‌സിറ്റി വെബ് സൈറ്റ് സന്ദർശിക്കുക.)

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പി.ജി. ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പില്‍ റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയുള്ള ഒരു വര്‍ഷ പി.ജി. ഡിപ്ലോമ ഇന്റ റീഹാബിലിറ്റേഷന്‍ സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30-നകം സൈക്കോളജി പഠനവകുപ്പ് തലവന് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഇ-മെയില്‍ psyhod @uoc.ac.in

എം.എഡ്. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടി. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരവുമുണ്ട്. ഫോണ്‍ 0494 2407016, 2660600.

ബി.എഡ്. പ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാലാ ബി.എഡ്., ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24-ന് വൈകീട്ട് 5 മണി വരെ നീട്ടി. ഫോണ്‍ 0494 2407016, 2660600.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര പഠനവകുപ്പില്‍ ഒഴിവുള്ള 2 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24-ന് രാവിലെ 10 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

പരീക്ഷാ ഫലം

എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍, നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 5 വരെ അപേക്ഷിക്കാം.

കോണ്‍ടാക്ട് ക്ലാസ്സ് തീയതികളില്‍ മാറ്റം

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം. വിദ്യാര്‍ത്ഥികള്‍ക്ക് 20,21 തീയതികളില്‍ മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നടത്താനിരുന്ന കോണ്‍ടാക്ട് ക്ലാസ്സുകള്‍ ഒക്‌ടോബര്‍ 1, 2 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. മറ്റു ക്ലാസ്സുകളില്‍ മാറ്റമില്ല. ഫോണ്‍ 0494 2400288, 2407356, 2407494.

ട്യൂഷന്‍ ഫീസ്

വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ., എം.എസ് സി., എം.കോം. വിദ്യാര്‍ത്ഥികള്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ 3, 4 സെമസ്റ്ററുകളുടെ ട്യൂഷന്‍ ഫീസ് 31-നകം അടയ്‌ക്കേണ്ടതാണ്. 100 രൂപ പിഴയോടു കൂടി സപ്തംബര്‍-6 വരെയും 500 രൂപ പിഴയോടു കൂടി 15 വരെയും ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356.

എം.ബി.എ. – പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

22-ന് തുടങ്ങുന്ന എം.ബി.എ. നാലാം സെമസ്റ്റര്‍ ജനുവരി 2018, ജൂലൈ 2018 മൂന്നാം സെമസ്റ്റര്‍ ജൂലൈ 2018 പരീക്ഷകള്‍ക്ക് കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് സെന്റര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സര്‍വകലാശാലാ കാമ്പസിലെ ടാഗോര്‍ നികേതനില്‍ പരീക്ഷക്ക് ഹാജരാകണം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ലാബ് അസിസ്റ്റന്റ് നിയമനം

കണ്ണൂർ സർവകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠന വകുപ്പിൽ ദിവസ വേതനത്തിൽ ലാബ് അസ്സിസ്റ്റന്റന്റിനെ (എസ്.സി. കാറ്റഗറി) നിയമിക്കുന്നു. ബി.എസ്.സി. കെമിസ്ട്രി ആണ് അടിസ്ഥാന യോഗ്യത. എം.എസ്.സി. കെമിസ്ട്രി ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽപ്രമാണങ്ങളും കോപ്പിയും സഹിതം പഠനവകുപ്പിൽ ആഗസ്ത് 23ന് രാവിലെ 10.30ന് ഹാജരാകണം.

മാർജിനൽ ഇന്ക്രീസ്

കേരള സർക്കാരിന്റെ 26/07/2022 തീയതിയിലെ ഉത്തരവ് പ്രകാരം കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ സീറ്റുകളിൽ വർദ്ധന ആവശ്യമുള്ള കോളേജുകൾ അപേക്ഷ പ്രിൻസിപ്പൽ മുഖാന്തരം ആഗസ്ത് 27ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിക്കുന്ന വിധത്തിൽ registrar @kannununiv.ac.in എന്ന വിലാസത്തിലേക്ക് e-mail ചെയ്യേണ്ടതാണ്. സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

എയ്ഡഡ്, അൺ-എയ്ഡഡ്, കോളേജുകൾ പുതുതായി സീറ്റ് വർദ്ധനവിന് അപേക്ഷിക്കുന്ന വിഷയങ്ങൾക്ക് കോഴ്സ് ഒന്നിന് അയ്യായിരം രൂപ വീതം ഫിനാൻസ് ഓഫീസർ, കണ്ണൂർ യൂണിവേഴ്സിറ്റി എന്ന പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടക്കേണ്ടതാണ്. ഗവൺമെൻറ്, ഐ.എച്ച്.ആർ.ഡി കോളേജുകൾക്ക് ഫീസ് ബാധകമല്ല. ഈ അധ്യയന വർഷം മാർജിനൽ ഇന്ക്രീസിന് അപേക്ഷിച്ചിരുന്ന വിഷയങ്ങൾക്ക് വീണ്ടും സീറ്റ് വർദ്ധന ആവശ്യമാണെങ്കിൽ ഫീസ് അടക്കേണ്ടതില്ല.

പരീക്ഷാവിജ്ഞാപനം

14.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 26.08.2022 വരെ പിഴയില്ലാതെയും 27.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

22.09.2022 ന് ആരംഭിക്കുന്ന ഐ. റ്റി. പഠനവകുപ്പിലെ ആറാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി – 2015 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 26.08.2022 മുതൽ 29.08.2022 വരെ പിഴയില്ലാതെയും 31.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബി. എ./ ബി. എസ് സി./ ബി. എം. എം. സി. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 26.08.2022 മുതൽ 29.08.2022 വരെ പിഴയില്ലാതെയും 31.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം.

വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. ബയോടെക്നോളജി/ മൈക്രോബയോളജി , എം. എൽ. ഐ. എസ് സി. (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.08.2022 വരെ അപേക്ഷിക്കാം.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസം ദൈര്‍ഘ്യമുളള പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി, പ്രക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടത്തുന്നത്. വിശദാംശങ്ങള്‍ www. srccc.in വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2325101, 9447683169.

ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ (ഈവനിംഗ് ബാച്ച് ): ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു.

6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് 6 മുതല്‍ 8 വരെയാണ് ക്ലാസ്. ഒരേസമയം ഓണ്‍ലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭിക്കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല.

മൊബൈല്‍ ജേര്‍ണലിസം, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോഗ്രഫി ,വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. മാറുന്ന നവീനസാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിലൂടെ ഓണ്‍ലൈന്‍ മാധ്യമമേഖലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കോഴ്സ് ഉപകരിക്കും. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30 എന്ന വിലാസത്തിലോ kmanewmedia @gmail.com എന്ന ഇമെയില്‍ ഐഡിയിലോ അയക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www. keralamediaacademy.org ഫോണ്‍: 0484 2422275, 2422068,0471 2726275 അവസാന തിയതി ഓഗസ്റ്റ് 30.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 19 august 2022