Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

University Announcements 19 April 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 19 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 19 April 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

സൂക്ഷ്മപരിശോധന

കേരള സര്‍വകലാശാല 2020 മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഹാള്‍ടിക്കറ്റുമായി ഏപ്രില്‍ 21, 22, 23 തീയതികളില്‍ (ഇ.ജെ ത – പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുളള കോളേജുകളില്‍ അഞ്ചാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് (സി.ബി.സി.എസ്.എസ്.) 2021 – 22 അദ്ധ്യയന വര്‍ഷത്തില്‍ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ നാലാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ ശുപാര്‍ശയോടെ 1050/- രൂപ ഫീസ് അടച്ച് ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജില്‍ മെയ് 5 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടയ്‌ക്കേണ്ടതാണ്.

അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 12. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2020 നവംബറില്‍ നടത്തിയ പി.ജി. ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് (ജറിയാട്രിക്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഏപ്രില്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഹിയറിംഗ് ഇംപയേര്‍ഡ്) ഡിഗ്രി കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രില്‍ 29 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

സൂക്ഷ്മപരിശോധന മാറ്റി

ഇന്നുമുതൽ (ഏപ്രിൽ 20) ഏപ്രിൽ 22 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറ്, ഏഴ്, എട്ട് സെമസ്റ്റർ ബി.ടെക് പരീക്ഷയുടെ സൂക്ഷ്മപരിശോധന മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ഏപ്രിൽ 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷഫലം

2019 ഒക്‌ടോബറിൽ ഐ.ഐ.ആർ.ബി.എസിൽ നടന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. (റഗുലർ) എം.എസ് സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപിശോധനയ്ക്കും മെയ് മൂന്നുവരെ ഓൺലൈനായി അപേക്ഷിക്കാം.

എം.ബി.എ. പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം.ബി.എ.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481-2732288, ഇമെയിൽ: smbsmgu@yahoo.co.in, citadhelp@mgu.ac.in (Technical Support), Website: http://www.admission.mgu.ac.in

എം.ബി.എ. പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം.ബി.എ.) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481-2732288, ഇമെയിൽ: smbsmgu@yahoo.co.in, citadhelp@mgu.ac.in (Technical Support), Website: http://www.admission.mgu.ac.in

എം.ജി. സർവകലാശാലയിൽ സന്ദർശക നിയന്ത്രണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാലയിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഫ്രണ്ട് ഓഫീസ് ഉൾപ്പെടെ സന്ദർശക നിയന്ത്രണം ഏർപ്പെടുത്തി. പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കായി സർവകലാശാലയിൽനിന്നും അറിയിപ്പ് നൽകിയിട്ടുള്ള വിദ്യാർഥികൾക്കും മറ്റ് സെക്ഷനുകളിൽനിന്നും വിവിധ ആവശ്യങ്ങൾക്കായി അറിയിപ്പ് നൽകിയിരിക്കുന്നവർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. സർവകലാശാലയിൽ നിന്നും ഓൺലൈനായി ലഭ്യമാകാത്ത സേവനങ്ങൾക്കായി അപേക്ഷകൾ ഇമെയിൽ മുഖേന അയയ്ക്കാവുന്നതാണ്. (ഭരണവിഭാഗം: generaltapaladmn@mgu.ac.in, പരീക്ഷ വിഭാഗം: tapal1@mgu.ac.in). ടെലിഫോൺ മുഖേനയുള്ള ഫ്രണ്ട് ഓഫീസ് സേവനങ്ങൾക്കായി 0481-2733505, 3516, 3526, 3535, 3550, 3565, 3580, 3584, 8330013004 മുതൽ 9 വരെ എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 19 april 2021

Next Story
മാസ്ക് ലൂസാണോ? വഴിയുണ്ട്mask, covid, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com