scorecardresearch
Latest News

University Announcements 18 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 18 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022

ജനറല്‍ സ്പോട്ട്, കെ.യു.സി.റ്റി.ഇ. മാനേജ്മെന്‍റ് ക്വാട്ട

സ്പോട്ട് അലോട്ട്മെന്‍റ് ഒക്ടോബര്‍ 20 ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാള്‍, പാളയം കേരളസര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ., സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുള്ള എല്ലാ സീറ്റുകളിലേക്കും ജനറല്‍ സ്പോട്ട്, കെ.യു.സി.റ്റി.ഇ. മാനേജ്മെന്‍റ് ക്വാട്ട സ്പോട്ട് അലോട്ട്മെന്‍റ് ഒക്ടോബര്‍ 20 ന് പാളയം യൂണിവേഴ്സിറ്റി സെനറ്റ്ഹാളില്‍ വച്ച് നടത്തുന്നു. രജിസ്ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രസ്തുത സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് സെന്‍ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപത്രം (മൗവേീൃശ്വമശേീി ഹലലേേൃ) നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.

നിലവില്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ മാര്‍ക്ലിസ്റ്റുകളും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുകളും കൈവശം കരുതണം. ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ ടി സംവരണം തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതേണ്ടതാണ്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്പോട്ട് അലോട്ട്മെന്‍റ് സമയത്ത് സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം ടി വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്‍റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്. കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2022 – 23 വിദ്യാര്‍ത്ഥികള്‍ക്ക്

പ്രൊഫൈലില്‍ തിരുത്തലുകള്‍ക്ക് 2022 ഒക്ടോബര്‍ 19 പകല്‍ 11 മണി വരെ അവസരം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ. സ്വാശ്രയ കോളേജുകളിലും ഒന്നാം വര്‍ഷ ബി.എഡ്. പ്രോഗ്രാമുകളിലേയ്ക്കുളള 2022 – 23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പേര്, ജനനതീയതി, അക്കാഡമിക് വിവരങ്ങള്‍, കോളേജുകളുടേയും കോഴ്സുകളുടേയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുള്ള ലിങ്ക് അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ തിരുത്തലുകള്‍ക്ക് 2022 ഒക്ടോബര്‍ 19, പകല്‍ 11 മണി വരെയാണ് അവസരം. വിശദവിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ എം.ഫില്‍. ഇന്‍ കണ്‍സള്‍ട്ടിംഗ് സൈക്കോളജി, എം.ഫില്‍. ഇന്‍ ലേണിംഗ് ഡിസൈബിലിറ്റീസ് 2020 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.എസ്സി. സി.ബി.സി.എസ്.എസ്. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2018, 2017, 2016 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2015, 2014, 2013 അഡ്മിഷന്‍), ആഗസ്റ്റ് 2022 പരീക്ഷയുടെ ബോട്ടണി, കെമിസ്ട്രി, സുവോളജി &മാു; കോംപ്ലിമെന്‍ററി കമ്പ്യൂട്ടര്‍സയന്‍സ് (ബി.എസ്സി. മാത്തമാറ്റിക്സ് &മാു; ബി.എസ്സി. സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്സി. ഫിസിക്സ് വിത്ത് മെഷീന്‍ ലേര്‍ണിംഗ് എന്നിവയുടെ കോംപ്ലിമെന്‍ററി) കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒക്ടോബര്‍ 31 മുതല്‍ അതാത് കോളേജുകളില്‍ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.സി.എ. (റെഗുലര്‍, 2020 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷന്‍ 2022 ഒക്ടോബര്‍ 21 ന് ആരംഭിക്കുന്നതാണ്. പിഴകൂടാതെ ഒക്ടോബര്‍ 29 വരെയും 150 രൂപ പിഴയോടെ നവംബര്‍ 2 വരെയും 400 രൂപ പിഴയോടെ നവംബര്‍ 4 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സ്പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടത്തെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്സുകളിലെ (കമ്പ്യൂട്ടര്‍സയന്‍സ് ആന്‍റ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) ഒഴിവുള്ള സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷനും ഒഴിവുള്ള എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനും (ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) 2022 ഒക്ടോബര്‍ 19 ന് രാവിലെ 10 മണി മുതല്‍ കോളേജ് ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ംംം.ൗരലസ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9037119776, 9388011160, 9447125125

MG University Announcements: എം ജി സര്‍വകലാശാല

ഏകജാലകം; കോളജ് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എം.ജി. സർവകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്സുകളുടെയും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളുടെ ഏകജാലക പ്രവേശത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റുകൾ (1) പ്രകാരം കോളജ് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി കോളേജ് അധികൃതർ നിർദേശിക്കുന്ന സമയത്ത് ഹാജരായി പ്രവേശനം ഉറപ്പാക്കണം.

റാങ്ക് ലിസ്റ്റിലെ ക്രമപ്രകാരം തന്നെയാകും പ്രവേശനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ നിർദ്ദിഷ്ട സമയത്ത് ഹാജരായില്ലെങ്കിൽ പട്ടികയിലെ അടുത്ത സ്ഥാനക്കാരെ പരിഗണിക്കും.

റാങ്ക് ലിസ്റ്റിലെ ക്രമം മറികടന്ന് പ്രവേശനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സർവകലാശാലയുടെ ഏകജാലക സംവിധാനത്തിന്റെ ഇമെയിൽ വിലാസത്തിലേക്ക് രേഖാമൂലം പരാതി സമർപ്പിക്കാം. റാങ്ക് ലിസ്റ്റ് (1) പ്രകാരമുള്ള പ്രവേശന നടപടികൾ ഒക്ടോബർ 22ന് വൈകുന്നേരം നാലിനു മുൻപ് പൂർത്തീകരിക്കണം.

എം.എഡ് സ്‌പോട്ട് അഡ്മിഷൻ

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2022-2024 ബാച്ച് എം.എഡ് ഡിഗ്രി പ്രോഗ്രാമിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബി, മാത്തമാറ്റിക്‌സ്, സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്‌സ്, ഐ.ടി. ആന്റ് കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ജനറൽ, സംവരണ വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്.

ബി.എഡ്. ബിരുദത്തിന് 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ളവർ അപേക്ഷാ പ്രോസസ്സിംഗ് ഫീസ് 250 രൂപ (പട്ടികജാതി, പട്ടിക വർഗ വിഭാക്കാർക്ക് 125 രൂപ) സർവകലാശാല ഓൺലൈൻ പോർട്ടലിൽ അടച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ അസ്സൽ പ്രമാണങ്ങളുടെ പകർപ്പുകൾ സഹിതം വകുപ്പ് ഓഫീസിൽ ഒക്ടോബർ 25നു വൈകുന്നേരം അഞ്ചിനകം നൽകണം.

എൻ.എസ്.എസ്./ എൻ.സി.സി./ എക്‌സ് സർവീസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർക്ക് നിയമാനുസൃത വെയിറ്റേജ് മാർക്ക് ലഭിക്കും.

റാങ്ക് ലിസ്റ്റ് ഒക്ടോബർ 27 ന് സർവകലാശാലാ വെബ്‌സൈറ്റിൽ (www.mgu.ac.in) പ്രസിദ്ധീകരിക്കും.

റാങ്ക് ലിസ്റ്റ് പ്രകാരമുള്ള പ്രവേശനം സ്‌കൂൾ ഓഫ് പെജഗോഗിക്കൽ സയൻസസിൽ ഒക്ടോബർ 28 ന് രാവിലെ 10 മണി മുതൽ നടക്കും.

സെലക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നവർ അസ്സൽ രേഖകളുമായി വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ഒന്നു മുതൽ ആറു വരെ സെമസ്റ്റർ സി.ബി.സി.എസ്.എസ് (2009 മുതൽ 2012 വരെ അഡ്മിഷൻ-സെമസ്റ്റർ ഇംപ്രൂവ്‌മെന്റ് , മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ മൂന്നു മുതൽ പത്തു വരെയും പിഴയോടു കൂടി നവംബർ 11 മുതൽ 14 വരെയും സൂപ്പർഫൈനോടു കൂടി നവംബർ 15 മുതൽ 17 വരെയും അപേക്ഷ നൽകാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

നാലാം സെമസ്റ്റർ എം.എഡ്(2018 അഡ്മിഷൻ സപ്ലിമെന്ററി, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 201 അ്ഡമിഷൻ രണ്ടാം മേഴ്സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ്) പരീക്ഷയ്ക്ക് പഴയില്ലാതെ ഒക്ടോബർ 27 വരെ അപേക്ഷിക്കാം. പിഴയോടു കൂടി ഓക്ടോബർ 28നും സൂപ്പർ ഫൈനോടുകൂടി 29നും അുപേക്ഷ സ്വീകരിക്കും. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പത്താം സെമസ്റ്റർ ബി.ആർക്ക് (റഗുലർ , സപ്ലിമെന്ററി) പ്രോഗ്രാമിന്റെ തീസീസ് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 26 വരെയും പിഴയോടു കൂടി ഒക്ടോബർ 27 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 28 നും അപേക്ഷ നൽകാം. വിദ്യാർഥികൾ പരീക്ഷാഫീസിനു പുറമേ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റിന് 145 രൂപ കൂടി അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എൽഐബി.ഐ.എസ്സി. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി ,2019 അഡ്മിഷൻ മെഴ്‌സി ചാൻസ്), എം.എൽ.ഐ.എസ്സി. (2018, 2017 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ ഏഴു വരെയും പിഴയോടു കൂടി നവംബർ എട്ടിനും സൂപ്പർഫൈനോടു കൂടി നവംബർ ഒൻപതിനും അപേക്ഷ നൽകാം. ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ

അഫിലിയേറ്റഡ് കോളേജുകളിലെ നവംബർ എട്ടിന് ആരംഭിക്കുന്ന വിവിധ എൽ.എൽ.ബി. കോഴ്‌സുകളുടെ നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴയില്ലാതെ ഒക്ടോബർ 25 വരെയും പിഴയോടു കൂടി ഒക്ടോബർ 26 നും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 27 നും അപേക്ഷ നൽകാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ്. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 31 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി

പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ്. രണ്ടാം സെമസ്റ്റർ ബി.എ, ബി.കോം (2021 അഡ്മിഷൻ റഗുലർ, ഒക്ടോബർ 2022) പരീക്ഷ ഒക്ടോബർ 26 ന് ആരംഭിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ എൽ.എൽ.ബി. കോഴ്‌സുകളുടെ എട്ടാം സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ 31 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി. വോക് സസ്റ്റൈനബിൾ അഗ്രിക്കൾച്ചർ, റിന്യൂവബിൾ എനർജി മാനേജ്മെന്റ്, റിന്യൂവബിൾ എനർജി ടെക്നോളജി ആന്റ് മാനേജ്മെന്റ് അഗ്രിക്കൾച്ചർ ടെക്നോളജി(പുതിയ സ്‌കീം(എ.ഒ.സി.) 2020 അഡ്മിഷൻ റെഗുലർ, 2019, 2018 അഡ്മിഷൻ – റീ അപ്പിയറൻസും ഇംപ്രൂവ്മെന്റും ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഒക്ടോബർ 21ന് ആരംഭിക്കും. ടൈം ടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി (2020 അഡ്മിഷൻ റഗുലർ / 2019, 2018 അഡ്മിഷൻ സപ്ലിമെന്ററി – പുതിയ സ്‌കീം) സെപ്റ്റംബർ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ (എ.ഒ.സി.) പരീക്ഷകൾ ഒക്ടോബർ 20, 21 തീയതികളിൽ പാലാ സെന്റ് തോമസ് കോളേജിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

മൂന്നാം സെമസ്റ്റർ ബി.വോക് ഡി.ടി.പി. ആന്റ് പ്രിന്റിംഗ് ടെക്‌നോളജി (2020 അഡ്മിഷൻ റഗുലർ, 2019, 2018 അഡ്മിഷൻ റീ-അപ്പിയറൻസും ഇംപ്രൂവ്‌മെന്റും സെപ്റ്റംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ/ വൈവ പരീക്ഷകൾ ഒക്ടോബർ 26 മുതൽ നടക്കും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒന്നു മുതൽ നാലു വരെ വർഷങ്ങളിലെ ബി.ഫാം (2014, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2011 മുതൽ 2013 വരെ അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ് , 2003 മുതൽ 2010 വരെ അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ സപ്ലിമെന്ററി -ജൂലൈ 2022) ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 25 മുതൽ നവംബർ ഒൻപത് വരെ നടക്കും. ഡി.പി.എസ് സി.പി.എ.എസ്. പുതുപ്പള്ളി, ഡി.പി.എസ് സി.പി.എ.എസ്. ചെറുവാണ്ടൂർ കോട്ടയം എന്നിയവാണ് കേന്ദ്രങ്ങൾ. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നവംബര്‍ 8-ന്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകള്‍ / സര്‍വകലാശാലാ സെന്ററുകള്‍ / സര്‍വകലാശാലാ പഠനവകുപ്പുകള്‍ എന്നിവയിലേക്കുള്ള 2022-23 അദ്ധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്‌ടോബര്‍ 20-ന് പ്രസിദ്ധീകരിക്കും. നവംബര്‍ 8-നാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് സമയക്രമവും മറ്റ് വിശദവിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

ബി.സി.എ., എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സി.സി.എസ്.ഐ.ടി.യില്‍ ബി.സി.എ. (സംവരണ വിഭാഗം), എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് (ജനറല്‍, സംവരണ വിഭാഗങ്ങളില്‍) കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. പ്രവേശന നടപടികള്‍ 19-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 9747635213.

തൃശൂര്‍ അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ജനറല്‍ സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 20-ന് രാവിലെ 11 മണിക്ക് ഹാജരാകണം. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസിളവ് ലഭിക്കും. ഫോണ്‍ 9745644425, 9946623509, 9744221152.

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കുറ്റിപ്പുറത്തുള്ള സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ.ക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 20 വരെ പ്രവേശനം നടത്തുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ക്കും മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യ ലഭ്യമാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 8943129076, 8075693824.

ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയനവര്‍ഷത്തെ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മെഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍, പ്രിന്റിംഗ് ടെക്‌നോളജി എന്നീ വിഭാഗങ്ങളിലേക്കാണ് 20 മുതല്‍ 22 വരെ സ്‌പോട്ട് അഡ്മിഷന്‍. കീം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ 12 മണിക്കുള്ളില്‍ ഹാജരാകണം. സെമസ്റ്ററിന് 20,000 രൂപയാണ് ട്യൂഷന്‍ ഫീസ്. പ്രവേശന പരീക്ഷയെഴുതാത്തവര്‍ക്ക് എന്‍.ആര്‍.ഐ. ക്വാട്ട വഴി പ്രവേശനത്തിന് അവസരമുണ്ട്. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍. ഫോണ്‍ 9567172591, 9188400223.

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തില്‍ 2022-24 എം.എഡ്. ബാച്ചില്‍ ഒഴിവുള്ള ജനറല്‍ സംവരണ വിഭാഗങ്ങളില്‍ പ്രവേശനം നടത്തുന്നു. പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 20-ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.

ബി.എഡ്. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ സുല്‍ത്താന്‍ ബത്തേരി, പൂമല ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ബി.എഡിന് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 19-ന് 4 മണിക്ക് മുമ്പായി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 0493 6227221

പരീക്ഷാ ഫലം

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 2 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാ ഫലം

മൂന്നാം സെമസ്റ്റര്‍ എം.കോം., എം.എസ് സി. ബോട്ടണി, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മാത്തമറ്റിക്‌സ്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി നവംബര്‍ 2021 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 october 2022