scorecardresearch
Latest News

University Announcements 18 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 18 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

കേരളസര്‍വകലാശാല: ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2022 ഇ.ഡബ്യു.എസ്, ജനറല്‍, കെ.യു.സി.ടി.ഇ. മാനേജ്മെന്‍റ് ക്വാട്ട, സെന്‍ട്രലൈസ്ഡ് സ്പോട്ട് അലോട്ട്മെന്‍റ് നവംബര്‍ 19 – ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാള്‍, പാളയം

കേരളസര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ., സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുളള എല്ലാ സീറ്റുകളിലേക്കും ഇ.ഡബ്യു.എസ്, ജനറല്‍, കെ.യു.സി.ടി.ഇ. മാനേജ്മെന്‍റ് ക്വാട്ട, സെന്‍ട്രലൈസ്ഡ് സ്പോട്ട് അലോട്ട്മെന്‍റ് നവംബര്‍ 19 ന് പാളയം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ വച്ച് നടത്തുന്നു. രജിസ്ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ, സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റൗട്ട് (കെ.യു.സി.ടി.ഇ. മാനേജ്മെന്‍റ് ക്വാട്ടയില്‍ അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ടി അപേക്ഷയുടെ പ്രിന്‍റൗട്ട് ഉള്‍പ്പെടെ) സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രസ്തുത സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് സെന്‍ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജാരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്.

നിലവില്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ മാര്‍ക്ലിസ്റ്റുകളുടേയും യോഗ്യത തെളിയിക്കുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകളുടേയും പകര്‍പ്പുകള്‍ കൈവശം കരുതണം.

ഇ.ഡബ്യു.എസ്. വിഭാഗക്കാര്‍ ടി സംവരണം തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതേണ്ടതാണ്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്പോട്ട് അലോട്ട്മെന്‍റ് സമയത്ത് സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം ടി വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്‍റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 സെപ്റ്റംബറില്‍ നടത്തിയ എം.എല്‍.ഐ.എസ്സി., എം.എ. പബ്ലിക് അഡ്മിനിസ്ട്രേഷന്‍, 2020 – 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളസര്‍വകലാശാല 2022 മെയില്‍ നടത്തിയ എം.എല്‍.ഐ.എസ്സി. 2019 – 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡെസ്സ്.) – ഫാഷന്‍ ഡിസൈന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

MG University Announcements: എം ജി സർവകലാശാല

ഗസ്റ്റ് അധ്യാപിക; കരാർ നിയമനം

സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട് സ് സയൻസിൽ വനിതാ ഗസ്റ്റ് അധ്യാപക തസ്തികയിൽ താൽക്കാലിക കരാർ (ഓപ്പൺ) നിയമനത്തിനുള്ള വാക് -ഇൻ -ഇൻറർവ്യു നവംബർ 21 ന് ഉച്ചയ്ക്ക് 12ന് നടക്കും.

യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ രാവിലെ 11നു മുൻപ് എത്തണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

മാറ്റിവച്ച എൽ.എൽ.ബി. പരീക്ഷകൾ ജനുവരി നാലു മുതൽ

മഹാത്മാഗാന്ധി സർവകലാശാല നവംബർ എട്ടാം തീയതി തുടങ്ങാനിരുന്ന വിവിധ പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളുടെ നാലാം സെമസ്റ്റർ പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

പരീക്ഷകൾക്ക് അപേക്ഷ നൽകാം

ഡിസംബർ 14 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി (2021 അഡ്മിഷൻ റഗുലർ, 2016 മുതൽ 2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ഡിസംബർ ഒന്നു വരെ അപേക്ഷ നൽകാം. പിഴയോടു കൂടി ഡിസംബർ രണ്ടിനും സൂപ്പർഫൈനോടു കൂടി ഡിസംബർ മൂന്നിനും അപേക്ഷ സ്വീകരിക്കും.

അഫിലിയേറ്റഡ് കോളേജുകളുടെ വിവിധ പഞ്ചവത്സര എൽ.എൽ.ബി. കോഴ്സുകളുടെ ആറാം സെമസ്റ്റർ പരീക്ഷകൾക്ക് ഡിസംബർ ഏഴു വരെ അപേക്ഷ നൽകാം.

പിഴയോടു കൂടി ഡിസംബർ എട്ടിനും സൂപ്പർഫോനോടു കൂടി ഡിസംബർ ഒൻപതിനും അപേക്ഷ സ്വീകരിക്കും. വിദ്യാർഥികൾ ഒരു പേപ്പറിന് 40 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ത്രിവത്സര വിവിധ എൽ.എൽ.ബി. പരീക്ഷകൾ നവംബർ 21 ന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ നവംബർ 28 ന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി.എ, ബി.കോം(സി.ബി.സി.എസ്, 2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഡിസംബർ 2022) ബിരുദ പരീക്ഷകൾ ഡിസംബർ ആറിന് ആരംഭിക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

ഈ വർഷം ജൂലൈയിൽ നടത്തിയ മൂന്നാം വർഷ എം.എസ്.സി മെഡിക്കൽ അനാട്ടമി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ഒരു പേപ്പറിന് 170 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഓഫ്ലൈനിൽ അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. എൽ.എൽ.ബി (ഓണേഴ്സ്, 2017 അഡ്മിഷൻ റഗുലർ – ജൂൺ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബർ മൂന്നിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ; ചര്‍ച്ച പുരോഗമിക്കുന്നു

കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനമായി പ്രഖ്യാപിതമായ കായിക ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ നാക് ‘ എ പ്ലസ് ഗ്രേഡ് നേട്ടത്തിന്റെ അനുമോദനച്ചടങ്ങില്‍ കായികമന്ത്രി വി. അബ്ദുറഹ്‌മാനാണ് പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടമെന്ന നിലക്ക് നാലരക്കോടി രൂപയും അനുവദിച്ചു. മന്ത്രിയുടെ ഓഫീസുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടക്കുന്നുണ്ട്. നേരിട്ടുള്ള ചര്‍ച്ച 21-ന് നടക്കും. തുടര്‍ന്ന് സിന്‍ഡിക്കേറ്റിലും ചര്‍ച്ചകള്‍ നടക്കും. സ്പോര്‍ട്സ് മെഡിസിന്‍ ഉള്‍പ്പെടെയുള്ള ആധുനിക കായിക പഠനങ്ങളും ഗവേഷണവുമെല്ലാം ഉള്‍പ്പെടുന്ന പദ്ധതി കായികകേരളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.  

നിയുക്തി 2022 – മെഗാ ജോബ് ഫെയര്‍

മലപ്പുറം ജില്ലാ നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ 26-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ 50 പ്രമുഖ സ്ഥാനപങ്ങളിലെ രണ്ടായിരത്തോളം അവസരങ്ങളിലേക്കാണ് തൊഴിലന്വേഷകരെ ക്ഷണിക്കുന്നത്. കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാവുന്നുണ്ട്. ബി.എസ് സി. ഫുഡ് ടെക്‌നോളജി, ബി ബി.ബി.എ, ഐടിഐ ഫിറ്റര്‍ യോഗ്യതയുള്ളവരെയാണ് ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ തേടുന്നത്. കസ്റ്റമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടിവ്, പി എച്ച് പി ഡെവലപ്പര്‍, ഡോട്ട് നെറ്റ് പ്രോഗ്രാമര്‍ എന്നിവക്ക് പുറമേ തുടക്കക്കാരെയും ഐടി കമ്പനികള്‍ക്ക് ആവശ്യമുണ്ട്. മേള വേദിയില്‍ തല്‍സമയം നടക്കുന്ന അഭിരുചി പരീക്ഷ മുഖേനയാണ് തുടക്കക്കാരെ ഐടി കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ മുന്‍നിര പാദരക്ഷാ കമ്പനി , വിവിധ സ്വകാര്യ ആശുപത്രികള്‍ , വാഹന മാര്‍ക്കറ്റിംഗ് , ബാങ്കിംഗ് കമ്പനികളും ഭിന്നശേഷി തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് ഫോര്‍ ഇന്‍ഡ്യ എന്ന സന്നദ്ധ സംഘടനയും മേളയുടെ ഭാഗമാവുമെന്ന് പ്ലേസ്മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് എന്നിവര്‍ അറിയിച്ചു മേളയില്‍ പങ്കെടുക്കാന്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 18 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് കമ്പനികളില്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എണ്ണം ബയോഡാറ്റ കയ്യില്‍ കരുതേണ്ടതാണ്. ആദ്യമായാണ് സര്‍വകലാശാല ക്യാംപസ് നിയുക്തി ജോബ് ഫെയറിന് വേദിയാവുന്നത്. വിവരങ്ങള്‍ക്ക് : 8078428570 , 9388498696  

ഫിസിക്കല്‍ എഡ്യുക്കേഷന്‍
ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.    

പി.എസ്.സി. ഓറിയന്റേഷന്‍ ക്ലാസ്

എല്‍.പി., യു.പി., എച്ച്.എസ്.എ., എച്ച്.എസ്.എസ്.ടി. വിഭാഗങ്ങളില്‍ അറബിക് അദ്ധ്യാപകരാകാന്‍ പി.എസ്.സി പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സര്‍വകലാശാലാ അറബിക് പഠനവിഭാഗം ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിക്കുന്നു. 20-ന് രാവിലെ 9.30-ന് പഠനവിഭാഗം സെമിനാര്‍ ഹാളിലാണ് ക്ലാസ്സ്. ഫോണ്‍ 9746035040, 9746572334, 9061100170.    

ഹാള്‍ടിക്കറ്റ്

21-ന് ആരംഭിക്കുന്ന എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. റഗുലര്‍, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍.  

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ., എം.എസ് സി., എം.കോം. ഏപ്രില്‍, മെയ് 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബര്‍ 2 വരെയും 170 രൂപ പിഴയോടെ 5 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.    

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ബി.എഡ്. ഹിയറിംഗ് ഇംപയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസബിലിറ്റി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 30-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നിക്‌സ് നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 21, 22, 23 തീയതികളില്‍ നടക്കും.

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 2-ന് തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 22-ന് തുടങ്ങും.  

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എഡ്. രണ്ടാം സെമസ്റ്റര്‍ ജൂലൈ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.  

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൂർ റിപ്പോർട്ട്: തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ എം.എ. അറബിക് ഡിഗ്രി ഏപ്രിൽ 2021 സെഷൻ (2020 പ്രവേശനം) സ്റ്റഡി ടൂർ റിപ്പോർട്ട് 2022 നവംബർ 26, ശനി, നാല് മണിക്കുള്ളിൽ വിദൂര വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം എ ട്രൈബൽ & റൂറൽ സ്റ്റഡീസ് (സപ്ലിമെൻ്ററി) മെയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോക്കോപ്പി എന്നിവയ്ക്ക് നവംബർ 30ന് വൈകുന്നേരം 5 മണിവരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബിരുദ (ബി. എസ് സി. ഒഴികെ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 30.11.2022 വരെ അപേക്ഷിക്കാം.

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) സപ്പ്ളിമെന്ററി മേഴ്സി ചാൻസ് ഉൾപ്പെടെ വെബ്സൈറ്റിൽ ലഭ്യമാണ്; 2021 പരീക്ഷാഫലം പുന: പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കേണ്ട സമയ പരിധി നവംബർ 30 ന് വൈകുന്നേരം 5 മണി.

കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ & സ്പോർട്സ്

സയൻസിലെ മൂന്നാം സെമെസ്റ്റർ എം പി എഡ് സപ്പ്ളിമെന്ററി(മേഴ്സി ചാൻസ് ഉൾപ്പെടെ) നവംബർ 2021 പരീക്ഷഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് നവമ്പർ 30 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

കണ്ണൂർ സർവ്വകലാശാല മാത്തമറ്റിക്കൽ സയൻസസ് പഠനവകുപ്പിലെ രണ്ടാം സെമെസ്റ്റർ എം എസ് സി മാത്തമാറ്റിക്സ് സപ്പ്ളിമെന്ററി മേഴ്സി ചാൻസ് ഉൾപ്പെടെ, മെയ് 2021 പരീക്ഷഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ 30 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

കണ്ണൂർ സർവ്വകലാശാല എൻവയോൺമെൻറൽ സ്റ്റഡീസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി എൻവയോൺമെന്റൽ സയൻസ് (റഗുലർ), മെയ് 2022 പരീക്ഷഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്ക് നവംബർ 29 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

കണ്ണൂർ സർവ്വകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ്

സയൻസസ് പഠനവകുപ്പിലെ രണ്ടാം സെമെസ്റ്റർ എം പി എഡ് ( സി സി എസ് എസ് -2015 സിലബസ്) സപ്പ്ളിമെന്ററി(മേഴ്സി ചാൻസ് ഉൾപ്പെടെ), മെയ് 2021 പരീക്ഷഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണ്ണയം / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയ്ക്ക് നവമ്പർ 30 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (ഒക്റ്റോബർ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പുരുഷ-വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ്

കണ്ണൂർ സർവകലാശാലാ പുരുഷ-വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് നവംബർ 21 തിങ്കളാഴ്ച രാവിലെ മാങ്ങാട്ടുപറമ്പ സർവകലാശാല സ്പോർട്സ് കോംപ്ലക്സിൽ വച്ച് നടക്കും. മത്സരാർത്ഥികൾ രാവിലെ 6 മണിക്ക് റിപ്പോർട്ട് ചെയ്യണം. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കോളേജ് ഐ.ഡി കാർഡ്, പ്രിൻ്റഡ് എലിജിബിലിറ്റി എന്നിവ നിർബന്ധമാണ്.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 november 2022