Latest News

University Announcements 18 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 18 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ തീയതി

കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി / എം.എസ്.ഡബ്‌ള്യു/ എം.കോം (ചലം ഏലിലൃമശേീി ഇീൗൃലെ)െ പരീക്ഷകള്‍ 2021 നവംബര്‍ 23 ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2021 നവംബര്‍ 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി / എം.കോം/ എം.എം.സി.ജെ ( റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 2021 നവംബര്‍ 22 ന് ആരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2021 നവംബര്‍ 15,16 തീയതികളില്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും 17-ാം തീയതി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളിലും നടത്താനിരുന്നതും മാറ്റിവെച്ചതുമായ നാലാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി ബോട്ടണി, സുവോളജി (എഫ്.ഡി.പി) (റെഗുലര്‍-2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018-അഡ്മിഷന്‍,സപ്ലിമെന്ററി -2015, 2016 & 2017 അഡ്മിഷന്‍സ്,മേഴ്‌സി ചാന്‍സ്- 2013 അഡ്മിഷന്‍)പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ യഥാക്രമം 2021 നവംബര്‍ 22, 23, 24 തീയതികളില്‍ നടത്തുന്നതാണ്.

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് – 2020 സ്‌കീം വിദ്യാര്‍ത്ഥികളുടെ ഒന്നാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക് ഡിഗ്രി പരീക്ഷ നവംബര്‍ 2021 ന്റെ ഭാഗമായുള്ള പരീക്ഷകള്‍ 2021 നവംബര്‍ 29 ന് ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

സ്‌പോട്ട് അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ ഒന്നാം വര്‍ഷ ബി.ടെക്. കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 19 മുതല്‍ കോളജ് ഓഫീസില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www. ucek.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 9037119776, 9388011160, 9447125125.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ഫെബ്രുവരി മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2021 നവംബര്‍ 19, 20, 22 തീയതികളില്‍ C.sP (പത്ത്) സെക്ഷനില്‍ എത്തിച്ചേരേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പി.ജി – ബിഎഡ് പ്രവേശനം – സപ്ലിമെന്ററി അലോട്ട്മെന്റ്

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻഡ് സയൻസ് കോളജുകളിലെ ബിരുദാനന്തര – ബിരുദ പ്രവേശനത്തിനും ട്രെയിനിംഗ് കോളജുകളിലെ ബി.എഡ് പ്രവേശനത്തിനുമുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള രജിസ്ട്രേഷന് നവമ്പർ 22 ന് വൈകിട്ട് നാലു മണി വരെ അവസരം.

ഇതു വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താത്തവർക്കും പ്രവേശനം ലഭിച്ചതിനു ശേഷം വിവിധ കാരണങ്ങളാൽ പ്രവേശനം റദ്ദായി പോയവർക്കും അലോട്ട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനകം ഫീസടച്ച് പ്രവേശനം എടുക്കാൻ കഴിയാഞ്ഞവർക്കും ഇപ്രകാരം സപ്ലിമെന്ററി രജിസ്ട്രേഷന് പുതിയ അപേക്ഷ നൽകാം.

ഒൺലൈനായി നൽകിയ അപേക്ഷയിലെ പിശക് മൂലം അലോട്ട്മെന്റ് ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ ലഭിച്ച അലോട്ട്മെന്റ് റദ്ദായി പോയവർക്കും പുതുതായി ഫീസ് ഒടുക്കാതെ തന്നെ പഴയ അപേക്ഷാ നമ്പറും പാസ് വേഡും ഉപയോഗിച്ച് www. cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലോഗ് – ഇൻ ചെയ്ത് സപ്ലിമെൻററി അലോട്ട്മെന്റിനായി പുതിയ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കുന്ന എല്ലാവരും പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. മാനേജ്മെൻറ്, കമ്മ്യൂണിറ്റി ക്വാട്ടാ സീറ്റുകൾക്കായി ഇതിനകം അപേക്ഷിച്ചിട്ടുള്ളവർക്ക് www. cap.mgu.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് അവർക്കായുള്ള പ്രത്യേക ലിങ്ക് മുഖേന അപേക്ഷകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്താനും പുതിയ ഓപ്ഷനുകൾ നൽകുന്നതിനും സാധിക്കും. പി.ജി , ബി.എഡ് പ്രോഗ്രാമുകളിൽ വിവിധ കോളജുകളിൽ നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

ഇതിനകം പ്രവേശനം കരസ്ഥമാക്കിയവർ സപ്ലിമെന്റ്റി അലോട്ട്മെൻറിന് രജിസ്റ്റർ ചെയ്ത് അലോട്ട്മെന്റ് ലഭിച്ചാൽ അവരുടെ ആദ്യ പ്രവേശനം റദ്ദാകുമെന്നതിനാൽ അവർ സപ്ലിമെൻററി അലോട്ട്മെന്റ് പ്രകാരം പുതുതായി പ്രവേശനം ഉറപ്പാക്കണം. ഭിന്നശേഷിക്കാർക്കായുള്ള സംവരണ സീറ്റുകളിലേക്കുള്ള അപേക്ഷകളും നവമ്പർ 22, വൈകിട്ട് നാലു മണി വരെ സ്വീകരിക്കും.
പരീക്ഷാഫലം

2021 ജനുവരിയിൽ നടത്തിയ എം.എ. തമിഴ്‌ – സി.എസ്.എസ് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ഡിസംബർ രണ്ട് വരെ സ്വീകരിക്കും. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപാ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപാ നിരക്കിലും ഫീസടയ്ക്കണം.

2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് (2019 അഡ്മിഷൻ – റഗുലർ/ 2018 അഡ്മിഷൻ – സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ഡിസംബർ മൂന്ന് വരെ ഓൺലൈനായി സ്വീകരിക്കും. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപാ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപാ നിരക്കിലും ഫീസടയ്ക്കണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ

2021 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (2019 അഡ്മിഷൻ – റഗുലർ/ 2015, 2016, 2017, 2018 അഡ്മിഷൻ – സപ്ലിമെന്റിമെൻററി, 2012, 2013, 2014 അഡ്മിഷൻ – മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ ഡിസംബർ രണ്ട് വരെ ഓൺലൈനായി സ്വീകരിക്കും. പുനർ മൂല്യനിർണയത്തിന് പേപ്പറൊന്നിന് 370 രൂപാ നിരക്കിലും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപാ നിരക്കിലും ഫീസടയ്ക്കണം. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിലെ സ്റ്റുഡന്റ് പോർട്ടലിൽ.

സീറ്റൊഴിവ്

മഹാത്മാ ഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് എനർജി മെറ്റീരിയൽ സ് നടത്തുന്ന എം.ടെക് – എനർജി സയൻസ് പുതിയ ബാച്ചിൽ ഈഴവ, ധീവര, എൽ.സി, ഇ.ഡബ്ല്യു. എസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിൽ ഏതാനം ഒഴിവുകളുണ്ട്. താത്പര്യമുള്ളവർ മതിയായ യോഗ്യതാ രേഖകളുമായി നവമ്പർ 29നകം സർവ്വകലാശാലാ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ പ്രവർത്തിക്കുന്ന ന്യൂ സ്കൂൾസ് – 1 ( റൂം – 21 ) വിഭാഗത്തിൽ നേരിട്ട് ഹാജരാകണം. സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ അഭാവത്തിൽ ബാക്കി വരുന്ന ഒഴിവുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർത്ഥികളെ നവമ്പർ 30 ന് പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9400630354.

പി എച്ച്.ഡി – അപേക്ഷ ഇന്നു ( നവമ്പർ 19) കൂടി

മഹാത്മാഗാന്ധി സർവ്വകലാശാല 2021 ലെ പി എച്ച്.ഡി പ്രവേശന പരീക്ഷക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന സമയം ഇന്ന് ( നവമ്പർ – 19) വൈകിട്ട് അഞ്ച് മണി വരെ നീട്ടി. കൂടുതൽ വിവരങ്ങൾ phd. mgu.ac.in എന്ന പോർട്ടലിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ ഒഴിവുള്ള അദ്ധ്യാപക തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പാര്‍ട്ട് ടൈം ഡയറ്റിഷ്യന്‍ ഇന്‍ സ്‌പോര്‍ട്‌സ് ന്യൂട്രിഷ്യന്‍ ആന്റ് വെയ്റ്റ് മാനേജ്‌മെന്റ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ഫണ്ടമെന്റല്‍സ് ഓഫ് കമ്പ്യൂട്ടേഴ്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഇംഗ്ലീഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ യോഗ എന്നീ ഒഴിവുകളിലാണ് നിയമനം. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും 25-ന് മുമ്പായി കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍, ഫോണ്‍ 0494 2407547

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

മഞ്ചേരിയിലെ കാലിക്കറ്റ് സര്‍വകലാശാലാ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിംഗ് ആര്‍ട്‌സ് വിഷയങ്ങളില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള പി.ജി.യാണ് യോഗ്യത. ഫിസിക്കല്‍ എഡ്യുക്കേഷന്‍ യോഗാ പരിശീലന യോഗ്യത അഭികാമ്യം. യോഗ്യരായവര്‍ വിശദമായ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 23-ന് രാവിലെ 10.30-ന് നേരിട്ട് ഹാജരാകണം. ഫോണ്‍ 9447120120

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 29 വരെയും 170 രൂപ പിഴയോടെ ഡിസംബര്‍ 1 വരെയും ഫീസടച്ച് 3 വരെ അപേക്ഷിക്കാം.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ ഡിസംബര്‍ 1-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഇംഗ്ലീഷ് വൈവ

എസ്.ഡി.ഇ. പ്രീവിയസ് എം.എ. ഇംഗ്ലീഷ് മെയ് 2020 പരീക്ഷയുടെ വൈവ 29, 30 തീയതികളില്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.സി.എ സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല തലശ്ശേരി പാലയാട് കാമ്പസിലെ ഐ ടി സെൻറ്ററിൽ ഒന്നാം സെമസ്റ്റർ എം.സി.എ കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു . യോഗ്യരായ ജനറൽ ഉൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികൾക്ക് 22-11-2021 തിങ്കളാഴ്ച്ച 10.30ന് കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ കാമ്പസ്സിലെ ഇൻഫർമേഷൻ സയൻസ് വകുപ്പിൽ ആവശ്യമായ ഒറിജിനൽ രേഖകളോടെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ് .

പരീക്ഷ പുനഃക്രമീകരിച്ചു

രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾ പുനക്രമീകരിച്ചു. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷമപരിശോധന എന്നിവക്കുള്ള അപേക്ഷകൾ 27.11.2021 വരെ സ്വീകരിക്കും.

മറ്റു വിദ്യാഭ്യാസ വാർത്തകൾ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബി.ടെക്ക്, ഇന്റഗ്രേറ്റഡ്് എംഎസ്‌സി, ബി.ടെക്ക് ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളില്‍ ഒഴിവുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള മൂന്നാമത്തെ ഓണ്‍ലൈന്‍ സ്‌പോട്ട് അഡ്മിഷന്‍ നവംബര്‍ 26 ന് നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ അഭാവത്തില്‍ റാങ്ക് ലിസ്റ്റില്‍ ഇല്ലാത്തവരെയും പരിഗണിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നവംബര്‍ 23 ന് തങ്ങളുടെ പ്രൊഫൈല്‍ പേജിലൂടെയും അല്ലാത്തവര്‍ക്ക് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്ക് മുഖേനയും രജിസ്റ്റര്‍ ചെയ്യാം. റാങ്ക് ലിസ്റ്റിലുള്ളവരെ റാങ്കിന്റെ അടിസ്ഥാനത്തിലും മറ്റുള്ളവരെ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലും (ബി.ടെക്ക്് ലാറ്ററല്‍ എന്‍ട്രിക്കായുള്ള പുറത്തുനിന്നുള്ള അപേക്ഷകരെ ഡിപ്ലോമ പ്രോഗ്രാമിന്റെ അഞ്ചാം സെമസ്റ്റര്‍ വരെയുള്ള ആകെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍) ആയിരിക്കും അലോട്ട്‌മെന്റിന് പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ മീറ്റിങ്ങിന്റെ വിശദാംശങ്ങള്‍ അപേക്ഷകരുടെ രജിസ്റ്റേര്‍ഡ് ഇ- മെയിലേക്ക്് അയക്കുന്നതായിരിക്കും. അലോട്ട്്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന രേഖകള്‍ അന്നുതന്നെ അപ്‌ലോഡ് ചെയ്യണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : admissions. cusat.ac.in/ 0484-2577100

Read More: University Announcements 17 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 18 november 2021

Next Story
Kerala SSLC class X Result 2019: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കുംKerala SSLC class X Result,sslc, sslc result, kerala sslc result 2019, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com