scorecardresearch
Latest News

University Announcements 18 May 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam
University Announcements

University Announcements 18 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മെയ് മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, എം. എസ്.സി. ജിയോഗ്രാഫി, എം. എസ്. സി. സുവോളജി (റെഗുലര്‍/സപ്ലിമെന്‍ററി/മേഴ്സി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി 27.05.2023. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷ അവസാന തീയതിയായ 27.05.2023 ന് മുന്‍പ് റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ മുഖേനയും സപ്ലിമെന്‍ററി/മേഴ്സി ചാന്‍സ് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.

റെഗുലര്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷ ഫീസ് ടഘഇങ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

കേരളസര്‍വകലാശാല 2022 ആഗസ്റ്റ് മാസത്തില്‍ നടത്തിയ നാലാം സെമസ്റ്റര്‍ സുവോളജി വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ബയോസിസ്റ്റമാറ്റിക്സ് ആന്‍ഡ് ബയോഡൈവേഴ്സിറ്റി, പ്രോഗ്രാം ഇന്‍ കെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഡ്രഗ് ഡിസൈന്‍ ആന്‍റ് ഡെവലപ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കുള്ള അവസാന തീയതി 28.05.2023. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷ അവസാന തീയതിയായ 28.05.2023 ന് മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഫീസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. സര്‍വകലാശാലയുടേതുള്‍പ്പെടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.

ടൈംടേബിള്‍

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മെയ് മാസത്തില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.എസ്.സി മാത്തമാറ്റിക്സ് (2018, 2019, 2020 അഡ്മിഷന്‍) പ്രോജക്ട് വൈവവോസി, പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

സൂക്ഷ്മ പരിശോധന

കേരളസര്‍വകലാശാല 2022 ഡിസംബര്‍ മാസം നടത്തിയ ഒന്‍പതാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും, പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റുമായി 2023 മെയ് 19, 20, 22 തീയതികളില്‍ എത്തിച്ചേരേണ്ടതാണ്.

പരീക്ഷാഫീസ് തീയതി നീട്ടി

കേരളസര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ (റെഗുലര്‍ – 2022 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി – 2021 അഡ്മിഷന്‍, സപ്ലിമെന്‍ററി 2019, 2020 അഡ്മിഷന്‍) കോഴ്സ് വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ 2023 മെയ് 26 വരെ നീട്ടിവച്ചിരിക്കുന്നു. പിഴ കൂടാതെ മെയ് 26 വരെയും 150/- രൂപ പിഴയോടുകൂടി മെയ് 29 വരെയും 400/- രൂപ പിഴയോടുകൂടി മെയ് 31 വരെയും അപേക്ഷിക്കാവുന്നതാണ്. 2022, 2021 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ കേരളസര്‍വകലാശാലയുടെ മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും അടയ്ക്കുന്ന തുക രജിസ്ട്രേഷന് പരിഗണിക്കുന്നതല്ല. 2019-20 അഡ്മിഷന്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

സര്‍വകലാശാലാ കാമ്പസില്‍ സുരക്ഷ ശക്തമാക്കും

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കാമ്പസിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ മോഷണം നടന്നതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തിര നടപടി. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കും. കാമ്പസിനകത്ത് സെക്യൂരിറ്റി പട്രോളിംഗ് ശക്തമാക്കും. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കും. തെരുവു വിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്നുള്ള കാടുകള്‍ വെട്ടിത്തെളിക്കാനും ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ച് റസിഡന്‍ഷ്യല്‍ കൂട്ടായ്മകള്‍ രൂപീകരിക്കാനും നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ പി.വിസി. ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സെനറ്റ് അംഗം വിനോദ് എന്‍. നീക്കാമ്പുറത്ത്, സെക്യൂരിറ്റി ഓഫീസര്‍ കെ.കെ. സജീവ്, യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്

കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2022 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ബി.എ. അഫ്‌സലുല്‍ ഉലമ, ഫിലോസഫി (കോര്‍ കോഴ്‌സ് മാത്രം) വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍ 22 മുതല്‍ എസ്.ഡി.ഇ.-യില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡ് സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 7494.  

പരീക്ഷ

നാലാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകളും 31-ന് തുടങ്ങും.    

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 

MG University Announcements: എംജി സര്‍വകലാശാല

സീനിയർ റിസർച്ച് ഫെലോ, പ്രോജക്ട് അസിസ്റ്റൻറ്

സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോസയൻസസിൽ കെ.എസ്.എച്ച്.ഇ.സി യുടെ ധനസഹായത്തോടെയുള്ള കൈരളി റിസർച്ച് പ്രോജക്ടിലെ(കെ.ആർ.പി) ഒരു പ്രോജക്ടിനു വേണ്ടി സീനിയർ റിസർച്ച് ഫെലോ, പ്രോജക്ട് അസിസ്റ്റൻറ് തസ്തികകളിലെ ഒരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൈക്രോബയോളജി, ബയോടെക്‌നോളജി, മോളിക്യുലാർ ബയോളജി എന്നിവയിൽ ഏതിലെങ്കിലും 75 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, കുറഞ്ഞത് രണ്ടു വർഷത്തെ ഗവേഷണ പരിചയം,  നെറ്റ് യോഗ്യത, അന്താരാഷ്ട്ര ജേർണലുകളുടെ പ്രസിദ്ധീകരണം എന്നീ അടിസ്ഥാനയോഗ്യതകൾ ഉള്ളവരെയാണ് സീനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് പരിഗണിക്കുന്നത്. പ്രായം 35 വയസ്സിൽ കവിയരുത്. പ്രതിമാസം 28000 രൂപ ആണ് ഫെലോഷിപ്പ് തുക.

പ്രോജക്ട് അസിസ്റ്റൻറ് തസ്തികയ്ക്ക് ലൈഫ് സയൻസസിൽ 70 ശതമാനം മാർക്കോടെയുള്ള ബിരുദം ആണ് അടിസ്ഥാന യോഗ്യത.  പ്രായം 40ൽ  കവിയരുത്.  പ്രതിമാസ ഏകീകൃത ശന്പളം 12000 രൂപ.

പ്രോജക്ട് രണ്ടു വർഷ കാലയളവിലേക്കോ കെ.എസ്.എച്ച്.ഇ.സി ശുപാർശ ചെയ്യുന്ന സമയപരിധി വരയോ ആയിരിക്കും.

2622@mgu.ac.in എന്ന ഇ-മെയിലിലേക്ക് മെയ് 27 വരെ ബയോഡാറ്റ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രോഗ്രാം അസോസിയേറ്റ്; കരാർ നിയമനം

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ
(ഡി.എ.എസ്.പി)പ്രോഗ്രാം അസോസിയേറ്റിന്റെ (കാറ്റഗറി രണ്ട്) താത്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.

ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, മാനേജ്മെന്റ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ബി.ടെക്ക്, എം.ടെക്ക് അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.

നെറ്റ് യോഗ്യതയോടു കൂടിയ അധ്യാപന പരിചയം, അക്കാദമിക് മേഖലയിൽ രാജ്യാന്തര തലത്തിലുള്ള പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഐ.റ്റി സ്‌കിൽ എന്നിവ അഭികാമ്യം.

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 40000 രൂപ. 2023 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്.

വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് പ്രായം, എസ്.എസ്.എൽ.സി, മറ്റ് വിദ്യാഭ്യാസയോഗ്യതകൾ(പി.ജി. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്), പ്രവൃത്തിപരിചയം, ജാതി,അധിക യോഗ്യത എന്നിവയുടെയും  നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം dasp@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മെയ് ഒന്നിനകം സമർപ്പിക്കണം.

വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

യു.ജി. റെഗുലർ, പ്രൈവറ്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം

യു.ജി. ബി.കോം സ്‌പെഷ്യൽ മെഴ്‌സി ചാൻസ്(ആനുവൽ സ്‌കീം – 1998 മുതൽ 2008 വരെ അഡ്മിഷനുകൾ റഗുലർ, 1998 മുതൽ 2011 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്‌ട്രേഷൻ, 1992 മുതൽ 1997 വരെ അഡ്മിഷൻ ആനുവൽ സ്‌കീം) പരീക്ഷകൾക്ക് ജൂൺ ആറു വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

ജൂൺ ഏഴിന് ഫൈനോടു കൂടിയും ജൂൺ എട്ടിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  വിദ്യാർഥികൾ 13000 രൂപ സ്‌പെഷ്യൽ ഫീസ് പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം.  കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ

പരീക്ഷകൾക്ക് അപേക്ഷിക്കാം

നാലാം സെമസ്റ്റർ എം.ബി.എ(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂൺ ഒന്നു വരെ ഫീസടച്ച് അപേക്ഷ നൽകാം.

ജൂൺ രണ്ടിന് ഫൈനോടു കൂടിയും ജൂൺ മൂന്നിന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.

വിദ്യാർഥികൾ പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 50 രൂപ നിരക്കിൽ(പരമാവധി 300 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

ഒന്നു മുതൽ നാലു വരെ വർഷ ബി.ഫാം(2016 അഡ്മിഷൻ സപ്ലിമെൻററി, 2015 അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2011 മുതൽ 2013 വരെ അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്, 2003 മുതൽ 2010 വരെ അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ 15 വരെ ഫീസടച്ച് അപേക്ഷ നൽശാം.

ജൂൺ 16 വരെ ഫൈനോടു കൂടിയും ജൂൺ 17 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും.  വിദ്യാർഥികൾ പരീക്ഷാ ഫീസിനൊപ്പം ഒരു പേപ്പറിന് 40 രൂപ നിരക്കിൽ(പരമാവധി 240 രൂപ) സി.വി ക്യാമ്പ് ഫീസ് അടയ്ക്കണം.

ആദ്യ മെഴ്‌സി ചാൻസുകാർ 5515 രൂപയും, രണ്ടാം മെഴ്‌സി ചാൻസുകാർ 7720 രൂപയും തേർഡ് മെഴ്‌സി ചാൻസുകാർ 11025 രൂപയും പരീക്ഷാ ഫീസിനും സി.വി ക്യാമ്പ് ഫീസിനുമൊപ്പം അടയ്ക്കണം.

പ്രാക്ടിക്കൽ

 ഏപ്രിലിൽ വിജ്ഞാപനം പുറപ്പെടുവിച്ച അഞ്ചാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് സി.ബി.സി.എസ്(സ്‌പെഷ്യൽ സപ്ലിമെൻററി – 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ളത് – ഏപ്രിൽ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ(സോഫ്റ്റ് വെയർ ഡെവലപ്‌മെൻറ് ലാബ് ഇൻ ജാവാ ആൻറ് മിനി പ്രോജക്ട് ഇൻ പി.എച്ച്.പി) പരീക്ഷ മെയ് 25 ന് ആലുവ യുണിയൻ ക്രിസ്റ്റ്യൻ കോളജിൽ നടത്തും.

ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി – ന്യു സ്‌കീം), (2015 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – ഓൾഡ് സ്‌കീം – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 26 മുതൽ പാലാ, സെൻറ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് ആൻറ് കാറ്ററിംഗ് ടെക്‌നോളജിയിൽ നടത്തും.

പരീക്ഷാ ഫലം

2022 നവംബറിൽ നടന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ ബി.കോം(സി.ബി.സി.എസ് – 2021 അഡ്മിഷൻ അഡീഷണൽ ഇലക്ടീവ്(1900500 ൽ തുടങ്ങുന്ന രജിസ്റ്റർ നമ്പർ), 2017,2018,2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഒന്നു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ്(മെറ്റീരിയൽ സയൻസ്) (റഗുലർ, ഇംപ്രൂവ്‌മെൻറ്, സപ്ലിമെൻററി – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ രണ്ടു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

2022 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.പി.എഡ്(2021 അഡ്മിഷൻ റഗുലർ, 2019, 2020 അഡ്മിഷനുകൾ സപ്ലിമെൻററി, 2015 മുതൽ 2018 വരെ അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ രണ്ടു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി ഹോം സയൻസ് ബ്രാഞ്ച് 10(എ) ചൈൽഡ് ഡെവലപ്‌മെൻറ്, ബ്രാഞ്ച് 10(ഡി) ഫാമിലി ആൻറ് കമ്മ്യൂണിറ്റ് സയൻസ് (2021 അഡ്മിഷൻ റഗുലർ – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ രണ്ടു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി സൈക്കോളജി(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി – നവംബർ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ രണ്ടു വരെ ഓൺലൈനിൽ ഫീസടച്ച് അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈം ടേബിൾ 

ജൂൺ 14 ന്  ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ  ബിരുദാനന്തര ബിരുദ (ഏപ്രിൽ 2023) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 may 2023