scorecardresearch

Latest News

University Announcements 18 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 18 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷ ഫലം

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2022 ഫെബ്രുവരി മാസം നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ 2013 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്, 2014 അഡ്മിഷന്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഏപ്രില്‍ നടന്ന നാലാം സെമസ്റ്റര്‍ ബി.ഡെസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ജൂണ്‍ 13 വരെ അപേക്ഷിക്കാം. വിശദ വിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഫെബ്രുവരി മാസം നടന്ന നാലാം സെമസ്റ്റര്‍ എം.വി.എ (പെയിന്റിങ് & ആര്‍ട്ട് ഹിസ്റ്ററി ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എം.വി.എ (ആര്‍ട്ട് ഹിസ്റ്ററി ) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 10വരെ.വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ഒന്നും രണ്ടും വര്‍ഷ എല്‍.എല്‍.ബി പഞ്ചവത്സരം ( ന്യൂ സ്‌കീം – ആന്വല്‍ – മേഴ്‌സി ചാന്‍സ്-1998 സ്‌കീം-2001 അഡ്മിഷന്‍) മെയ് 2020 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും മെയ് 31 വരെ അപേക്ഷിക്കാം.വിശദവിവരം വെബ്‌സൈറ്റില്‍.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല ജൂണ്‍ മാസം നടത്തുന്ന മൂന്നാം സെമസ്റ്റര്‍ ബി. എഡ് ഡിഗ്രി (2019 സ്‌കീം- റെഗുലര്‍/ സപ്ലിമെന്ററി) (2015 സ്‌കീം സപ്ലിമെന്ററി & മേഴ്‌സി ചാന്‍സ്) പരീക്ഷ, ജൂണ്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 2022 മെയ് 24 വരെയും 150 രൂപ പിഴയോടെ മെയ് 27 വരെയും 400 രൂപ പിഴയോടെ മെയ് 30 വരെയും ഫീസ് അടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന ഒന്നാം സെമസ്റ്റര്‍ ബി. എഡ് ഡിഗ്രി (2015 സ്‌കീം- സപ്ലിമെന്ററി & മേഴ്‌സി ചാന്‍സ്) , മെയ് 2022 പരീക്ഷയ്ക്ക് പിഴ കൂടാതെ 2022 മെയ് 21 വരെയും 150 രൂപ പിഴയോടെ മെയ് 25 വരെയും 400 രൂപ പിഴയോടെ മെയ് 27 വരെയും ഫീസ് അടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് സെമസ്റ്റര്‍ ഒന്ന് & രണ്ട് ബിടെക് ഡിഗ്രി (സപ്ലിമെന്ററി 2013 സ്‌കീം സെഷണല്‍ ഇംപ്രൂവ്‌മെന്റ് കാന്‍ഡിഡേറ്റ് 2008 & 2013 സ്‌കീം )മെയ് 2022 പരീക്ഷ പിഴകൂടാതെ മെയ് 24 വരെയും 150 രൂപ പിഴയോടുകൂടി മെയ് 27 വരെയും 400 പിഴയോടുകൂടി മെയ് 30 വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മെയ് 25 തീയതി ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.ബി.എ റെഗുലര്‍ & സപ്ലിമെന്ററി (2020 സ്‌കീം – 2021 അഡ്മിഷന്‍ ( റെഗുലര്‍), 2020 അഡ്മിഷന്‍ (സപ്ലിമെന്ററി), സപ്ലിമെന്ററി 2018 സ്‌കീം- 2018 & 2019 അഡ്മിഷന്‍) (ഫുള്‍ടൈം (ഡകങ ഉള്‍പ്പെടെ)/ട്രാവല്‍ ആന്‍ഡ് ടൂറിസം/ഈവനിംഗ് -റഗുലര്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മെയ് 23 തീയതി ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ (ആഗസ്റ്റ് 2021) കരിയര്‍ റിലേറ്റഡ് ബി.എ, ,ബി.എസ്.സി., ബി.കോം, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്.ഡബ്ലിയു, ബി.വോക് എന്നീ സി.ബി.സി.എസ്.എസ് (സി.ആര്‍) (റെഗുലര്‍ 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2019, സപ്ലിമെന്ററി 2018, 2017, 2016, 2015 അഡ്മിഷന്‍, മേഴ്‌സി ചാന്‍സ് – 2013 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍/ വൈവ

കേരളസര്‍വകലാശാല മൂന്നാം വര്‍ഷ ബി.എ.എം.എസ് (മേഴ്‌സി ചാന്‍സ് -2009 അഡ്മിഷന്‍) ഒക്ടോബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും മെയ് 24 മുതല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല മെയ് 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ (വിദൂരവിദ്യാഭ്യാസം – 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വൈവ വോസി ജൂണ്‍ 6, 7 തീയതികളിലേക്ക് മാറ്റിവെച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പൊതു പ്രവേശന പരീക്ഷ (സി.എ.റ്റി.) മെയ് 27 നും 29 നും

സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായി മെയ് 27 (വെള്ളി), 29 (ഞായർ) തീയതികളിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് http://www.cat.mgu.ac.in എന്ന വെബ്‌സൈറ്റിൽ നിന്നും മെയ് 17 മുതൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. പരീക്ഷയുടെ വിശദമായ ഷെഡ്യൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0481 2733595 എന്ന ഫോൺ നമ്പറിലോ cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

സെപഷ്യൽ പരീക്ഷ: വിവരം 21 നകം നൽകണം

കോവിഡ് കാരണങ്ങളാൽ അഞ്ചാം സെമസ്റ്റർ റഗുലർ പരീക്ഷാ അവസരം (റഗുലർ – ആദ്യ ചാൻസ്) നഷ്ടമായ 2019 അഡ്മിഷൻ വിദ്യാർത്ഥികൾക്ക്, അഞ്ചാം സെമസ്റ്റർ സി ബി സി എസ് സ്പെഷ്യൽ സപ്ലിമെന്ററി (2019 അഡ്മിഷൻ) പരീക്ഷ പ്രത്യേക പരീക്ഷയായി പഴയ ഹാൾ ടിക്കറ്റ് ഉപയോഗിച്ച് എഴുതാവുന്നതാണ്. ഇപ്രകാരം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ കോളേജുകൾ നിശ്ചിത ഗൂഗിൾ ഫോമിൽ മെയ് 21ന് വൈകിട്ട് 5ന് മുൻപ് ലഭ്യമാക്കേണ്ടതാണ്.

കോവിഡ് കാരണങ്ങളാൽ അഞ്ചാം സെമസ്റ്റർ റഗുലർ-പ്രൈവറ്റ് പരീക്ഷാ അവസരം (റഗുലർ – ആദ്യ ചാൻസ്) നഷ്ടമായ വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. പ്രൈവറ്റ് (2018, 2017 അഡ്മിഷൻ – റീ അപ്പിയറൻസ്) പരീക്ഷ പ്രത്യേക പരീക്ഷയായി പഴയ ഹാൾ ടിക്കറ്റ് ഉപയോഗിച്ച് എഴുതാവുന്നതാണ്. ഇപ്രകാരം പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ, റഗുലർ പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ/ ക്വാറൻറ്റൈൻ സർട്ടിഫിക്കറ്റ് എന്നിവ dr3exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലേയ്ക്ക് മെയ് 21ന് വൈകിട്ട് 5 ന് മുൻപായി അയച്ചുനൽകേണ്ടതാണ്

അപേക്ഷാ തീയതി നീട്ടി

അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം. (സി.ബി.സി.എസ്. 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ), സി.ബി.സി.എസ്. (2019 അഡ്മിഷൻ – സ്‌പെഷ്യൽ സപ്ലിമെന്ററി – പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾക്ക് 1050 രൂപ സൂപ്പർഫൈനോടു കൂടി അപേക്ഷിക്കുന്നതിനുള്ള സമയം മെയ് 19 വരെ നീട്ടി. 525 രൂപ പിഴയോടു കൂടി ഫീസടയ്ക്കുന്നതിന് മെയ് 18 വരെ സമയമനുവദിച്ചിരുന്നു.

പരീക്ഷാ ഫീസ്

നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2019 അഡ്മിഷൻ – റെഗുലർ / 2018 അഡ്മിഷൻ – സപ്ലിമെന്ററി / 2015 മുതൽ 2017 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി, 2014 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് / 2013 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ് / 2012 അഡ്മിഷൻ – തേഡ് മെഴ്‌സി ചാൻസ്), എട്ടാം സെമസ്റ്റർ എൽ.എൽ.ബി. – പഞ്ചവത്സരം (2010 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് / 2009 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ് / 2008 അഡ്മിഷൻ – തേഡ് മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ ഏഴിന് ആരംഭിക്കും. പിഴയില്ലാതെ മെയ് 25 വരെയും 525 രൂപ പിഴയോടു കൂടി മെയ് 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 27 നും അപേക്ഷിക്കാം. ടൈം ടേബിൾ, പരീക്ഷാ ഫീസ് സംബന്ധിച്ച മറ്റ് വിവരങ്ങൾ തുടങ്ങിയവ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2021 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടി.ടി.എം. (2020-2022 ബാച്ച് – റെഗുലർ ) (ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്ററുകൾ (പ്രൈവറ്റ് പഠനം – റെഗുലർ) എം.എ. (ഹിന്ദി, സംസ്‌കൃതം – ജനറൽ, സംസ്‌കൃതം – സ്‌പെഷ്യൽ – സാഹിത്യ, വേദാന്ത) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് ജൂൺ രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രോഗ്രാമര്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററില്‍ പ്രോഗ്രാമര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 31-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത, പ്രായപരിധി, വേതനം തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ലൈറ്റിംഗ് ടെക്‌നിഷ്യന്‍ കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമാ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ലൈറ്റിംഗ് ടെക്‌നീഷ്യന്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 31-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത, പ്രായപരിധി, വേതനം തുടങ്ങി വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മ്യൂസിക് കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ ജോണ്‍ മത്തായി സെന്ററിലെ സ്‌കൂള്‍ ഓഫ് ഡ്രാമാ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ മ്യൂസിക് കോഴ്‌സുകളുടെ കോ-ഓര്‍ഡിനേറ്ററായി കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 25-നകം വിശദമായ ബയോഡാറ്റ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മപരിശോധന

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2021-ല്‍ പ്രവേശനം നേടിയ പി.ജി. വിദ്യാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ 21-ന് മുമ്പായി അതാത് കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം 30-ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ തടഞ്ഞു വെക്കുന്നതാണ്.

അദ്ധ്യാപകര്‍ക്കായി സ്‌പെഷ്യല്‍ സമ്മര്‍ സ്‌കൂള്‍

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ് , യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്കായി സ്‌പെഷ്യല്‍ സമ്മര്‍ സ്‌കൂള്‍ (റിഫ്രഷര്‍ കോഴ്‌സ്) സംഘടിപ്പിക്കുന്നു. എഡ്യുക്കേഷനല്‍ സൈക്കോളജിയില്‍ ജൂണ്‍ 8 മുതല്‍ 21 വരെ നടക്കുന്ന കോഴ്‌സിലേക്ക് മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ – 0494 2407351,

മാര്‍ക്ക് ലിസ്റ്റ് വിതരണം

അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് 20 മുതല്‍ വിതരണം ചെയ്യും.

പരീക്ഷ റദ്ദാക്കി

2021 ഡിസംബര്‍ 17-ന് നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ‘മാത്തമറ്റിക്കല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി’ പേപ്പര്‍ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 27-ന് നടക്കും.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ 30-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.ബി.എ., എം.ബി.എ.-ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്, എം.ബി.എ.- ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-ന് സര്‍വകലാശാലാ കാമ്പസില്‍ തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 30-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. റഗുലര്‍, ഈവനിംഗ് ജനുവരി 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ , എം എ ഇക്കണോമിക്സ് , എം എ ഡവലപ്മെന്റ് ഇക്കണോമിക്സ് , എം എ ഹിസ്റ്ററി,എം എ മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസം , എം എ ഫിലോസഫി , എം എ ഹിന്ദി ,എം എ മലയാളം ,എം എ അറബിക് , എം കോം ഒക്ടോബർ 2020 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പി.ജി.ഡി.എൽ.ഡി. – പാർട്ട് ടൈം കോഴ്സ്

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള തങ്കയം, ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ് ഓഫ് ബിഹേവിയർ മാനേജ്മെന്റിൽ 2022 -23 അധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമ ഇൻ ലേർണിംഗ് ഡിസബിലിറ്റി (പി.ജി.ഡി.എൽ.ഡി. – പാർട്ട് ടൈം ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂൺ 20.സീറ്റുകളുടെ എണ്ണം- 30. കോഴ്സ് കാലാവധി ഒരു വർഷം(2 സെമസ്റ്ററുകൾ ).ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് — 0467-2211535, 9447051039. വെബ് സൈറ്റ് : www. kannuruniversity.ac.in, www. phapins.com

Read More: University Announcements 17 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 may 2022