MG University Announcements: എംജി സർവകലാശാല
എം.ജിയില്‍ എം എ ജെന്‍ഡര്‍ സ്റ്റഡീസ്;
ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ പുതിയതായി ആരംഭിക്കുന്ന എം.എ ജെന്‍ഡര്‍ സ്റ്റഡീസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സര്‍വകലാശാലാ തലത്തില്‍ എം.എ ജെന്‍ഡര്‍ സ്റ്റഡീസ് ആരംഭിക്കുന്നത്. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് (ബി.എ, ബി.എസ്.സി , ബി.കോം, ബി.ബി.എ, നിയമം, മെഡിസിന്‍, എന്‍ജിനീയറിംഗ് തുടങ്ങി പ്രഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ) അപേക്ഷിക്കാം. പ്രായപരിധിയില്ല. സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ അധ്യാപകരും ദേശീയ, രാജ്യാന്തര തലങ്ങളില്‍ പ്രഗത്ഭ അധ്യാപകരുമാണ് പഠിപ്പിക്കുന്നത്. സെമിനാര്‍ കോഴ്‌സുകള്‍, പ്രൊജക്ട്, ഫീല്‍ഡ് വര്‍ക്ക് തുടങ്ങിയവയ്ക്കു പുറമെ സര്‍വകലാശാലാ സെന്‍ട്രല്‍ ലൈബ്രറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് പ്രയോജപ്പെടുത്താനാകും. കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് തൊഴില്‍ സാധ്യതയും അധ്യാപന, ഗവേഷണ മേഖലകള്‍ തിരഞ്ഞെടുക്കുന്നതിനും അവസരമുണ്ടാകും. മാധ്യമ പ്രവര്‍ത്തനം, സിനിമ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനും ജന്‍ഡര്‍ പഠനം പ്രയോജനപ്രദമാകും.
കോഴ്സിന്റെ ഭാഗമായുള്ള ഫീല്‍ഡ് വര്‍ക്കും ക്രിയാത്മക പ്രവര്‍ത്തനങ്ങളും ഉപവിഭാഗങ്ങളില്‍ ജെന്‍ഡര്‍ , നിയമം, ആരോഗ്യം, പരിസ്ഥിതി, അന്തര്‍ദ്ദേശീയ രാഷ്ട്രീയം തുടങ്ങി വിഷയങ്ങള്‍ പഠിക്കുന്നതും സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര രംഗങ്ങളിലും അന്തര്‍ദേശീയ സ്ഥാപനങ്ങളിലും തൊഴില്‍ നേടുന്നതിന് സഹായകമാകും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. മെയ് ആറ്, ഏഴ് തീയതികളിലാണ് പ്രവേശന പരീക്ഷ. ഏപ്രില്‍ ഒന്നുവരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും രമ.ോഴൗ.മര.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റര്‍ ബി.പി.ഇ.എസ്(2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017,2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ഏപ്രില്‍ 13ന് തുടങ്ങും. ഏപ്രില്‍ മൂന്നു വരെ പിഴയില്ലാതെയും ഏപ്രില്‍ നാലിന് പിഴയോടു കൂടിയും ഏപ്രില്‍ അഞ്ചിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2021 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററിയും ഇംപ്രൂവ്മെന്റും) പരീക്ഷകള്‍ മാര്‍ച്ച് 29 ന് തുടങ്ങും. പിഴയില്ലാതെ മാര്‍ച്ച് 20 വരെയും പിഴയോടു കൂടി മാര്‍ച്ച് 21നും സൂപ്പര്‍ ഫൈനോടു കൂടി മാര്‍ച്ച് 22നും അപേക്ഷ സമര്‍പ്പിക്കാം. റഗുലര്‍ വിദ്യാര്‍ഥികള്‍ 240 രൂപയും വീണ്ടും എഴുതുന്നവര്‍ ഒരു പേപ്പറിന് 60 രൂപ നിരക്കിലും(പരമാവധി 240 രൂപ) പരീക്ഷാ ഫീസിനൊപ്പം സി.വി. ക്യാമ്പ് ഫീസ് അടയ്ക്കണം.
ടൈം ടേബിള്‍ പരിഷ്‌കരിച്ചു
മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.ടി.എം(സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ(2021 അഡ്മിഷന്‍ റെഗുലര്‍, 2020, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി, ഫെബ്രുവരി 2023) പരീക്ഷയില്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചു. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ടെക്നോളജി, ബി.വോക് ഫാഷന്‍ ടെക്നോളജി ആന്‍ഡ് മെര്‍ച്ചന്‍ഡൈസിംഗ്, ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്മെന്റ്(2020 അഡ്മിഷന്‍ റഗുലര്‍ – ന്യു സ്‌കീം – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 23 ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റര്‍ ബി.എ മ്യൂസിക് വീണ ആന്റ് മദ്ദളം (സി.ബി.സി.എസ്-2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2017,2018,2019,2020 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഫെബ്രുവരി 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 21 മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നടത്തും.
ഒന്‍പതാം സെമസ്റ്റര്‍ ഐ.എം.സി.എ(2018 അഡ്മിഷന്‍ റഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ(2016,2015 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014 അഡ്മിഷന്‍ മെഴ്സി ചാന്‍സ് – ഫെബ്രുവരി 2023) പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 28 മുതല്‍ നടത്തും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (റഗുലര്‍,സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് – ജൂലൈ 2022) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി അനലിറ്റിക്കല്‍ കെമിസ്ട്രി, എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, എം.എസ്.സി പോളിമര്‍ കെമിസ്ട്രി, എം.എ ഹിസ്റ്ററി(2021 അഡ്മിഷന്‍ റഗുലര്‍, 2019,2020 അഡ്മിഷനുകള്‍ സപ്ലിമെന്ററി – ജൂലൈ 2022) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം
2022 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ്, 2020,2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം
2022 ജൂലൈയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ കഥകളി വേഷം, എം.എ മ്യൂസിക് വീണ, എം.എ കഥകളി സംഗീതം, എം.എ ചെണ്ട(പി.ജി.സി.എസ്.എസ് – റഗുലര്‍,സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
2022 ജൂലൈയില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മൈക്രോബയോളജി (റഗുലര്‍, സപ്ലിമെന്ററി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഏപ്രില്‍ ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബി.എം.എം.സി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ മാത്തമറ്റിക്സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2020, 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍.
പരീക്ഷാ ഫലം
ബി.കോം. (പാര്‍ട്ട്-1 ഇംഗ്ലീഷ്) സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ സൈക്കോളജി ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ യു.ജി., എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ., ബി.എ. അഫ്സലുല്‍ ഉലമ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 4 വരെയും 170 രൂപ പിഴയോടെ 11 വരെയും മാര്‍ച്ച് 22 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഏപ്രില്‍ 3 വരെയും മാര്‍ച്ച് 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 4-നും മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 3-നും തുടങ്ങും.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷഫലം
എട്ടാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി (2008,2011,2012 &2013 സ്‌കീം) സെഷനല്‍ ഇപ്രുവ്‌മെന്റ് (2008 സ്‌കീം & 2013 സ്‌കീം) മേഴ്സി ചാന്‍സ് (2008,2009 & 2010 അഡ്മിഷന്‍) മെയ്/ജൂണ്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 29 വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ജൂലൈ 2022 നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എ (സി.ബി.സി.എസ്
മേഴ്‌സി ചാന്‍സ് 2013 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മാര്‍ച്ച് 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍
2022 മാര്‍ച്ച് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ബിഹേവിയറല്‍ എക്കണോമിക്‌സ് & ഡാറ്റാ സയന്‍സ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ സൂക്ഷപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 28 സൂക്ഷ്മപരിശോധനയ്ക്കുള്ള അപേക്ഷ അവസാന തീയതിയായ മാര്‍ച്ച് 28ന് മുമ്പ്
http://www.slcm.keralauniversity.ac.in മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.അപേക്ഷ ഫീസ് slcm
online portal മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ സര്‍വകലാശാലയുടേത് ഉള്‍പ്പെടെ
മറ്റൊരു മാര്‍ഗത്തിലൂടെയും അടയ്ക്കുന്ന തുക പരിഗണിക്കുന്നതല്ല.
നാലാം സെമസ്റ്റര്‍ ബി.പി.എ (വോക്കല്‍/ വീണ/ വയലിന്‍ /മൃദംഗം/ ഡാന്‍സ് )ആഗസ്റ്റ് 2022 ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം വിശദവിവരം വെബ്‌സൈറ്റില്‍
നാലാം സെമസ്റ്റര്‍ ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (റെഗുലര്‍ 2020 പ്രവേശനം, ഇപ്രൂവ്‌മെന്റ് /സപ്ലിമെന്ററി – 2019 പ്രവേശനം, സപ്ലിമെന്ററി – 2018,2017 & 2016 പ്രവേശനം, മേഴ്‌സി ചാന്‍സ് 2015, 2014 & 2013 പ്രവേശനം) ആഗസ്റ്റ് 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍
2022 ആഗസ്റ്റ് മാസം നടന്ന സി.ബി.സി.എസ്. ബി.കോം, ബി.എ
നാലാം സെമസ്റ്റര്‍ 2020 അഡ്മിഷന്‍ (റെഗുലര്‍), 2019 അഡ്മിഷന്‍ (ഇംപ്രൂവ്‌മെന്റ്/
സപ്ലിമെന്ററി), 2016 – 2018 അഡ്മിഷന്‍ (സപ്ലിമെന്ററി), മേഴ്‌സി ചാന്‍സ് (2013 –
2015 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വെബ് സൈറ്റില്‍
ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓണ്‍ലൈനായി
അപേക്ഷിക്കേണ്ട അവസാനതീയതി മാര്‍ച്ച് 31. വിശദവിവരം വെബ്‌സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി (സി ബി സി എസ് എസ്) റഗുലർ, മെയ് 2022 പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റർ ബി.ബി.എ (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ, 2023 മാർച്ച് 24 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രായോഗിക പരീക്ഷ
നാലാം സെമസ്റ്റർ ബി.എ എക്കണോമിക്സ് (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ, 2023 മാർച്ച് 24 ന് ഗവണ്മെന്റ് കോളേജ്, കാസറഗോഡ് ,എസ് എസ് ഐ ടി എസ് തളിപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നതാണ്. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.