scorecardresearch
Latest News

University Announcements 18 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 18 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (എസ്.ഡി.ഇ. – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018 അഡ്മിഷന്‍), ഡിസംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഡിസംബറില്‍ നടത്തിയ മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (എസ്.ഡി.ഇ. – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017, 2018 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ബി.എ./ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.എസ്‌സി. മാത്തമാറ്റിക്‌സ്/ബി.കോം./ബി.സി.എ./ബി.ബി.എ. കോഴ്‌സുകളുടെ 2022 ഏപ്രിലില്‍ നടത്തിയ അഞ്ച്, ആറ് സെമസ്റ്റര്‍ പരീക്ഷകളില്‍ സോഷ്യോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ ഒഴികെയുളളവയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജൂണ്‍ 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പിഎച്ച്.ഡി. കോഴ്‌സ്‌വര്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല 2022 ജൂലൈയില്‍ നടത്തുന്ന പിഎച്ച്.ഡി. കോഴ്‌സ്‌വര്‍ക്ക് പരീക്ഷ (ജൂലൈ 2022 സെഷന്‍) വേണ്ടിയുളള അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷാഫോമും വിശദവിവരങ്ങളും കേരളസര്‍വകലാശാല വെബ്‌സൈറ്റില്‍ (www. keralauniversity.ac.in) ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

ഗ്രേസ് മാർക്കിനുള്ള അപേക്ഷ

ഈ വർഷത്തെ സർവ്വകലാശാല യുവജനോത്സവത്തിൽ സമ്മാനാർഹരായവരിലെ ആറാം സെമസ്റ്റർ വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിനുള്ള അപേക്ഷ ജൂൺ 27 നകവും മറ്റ് സെമസ്റ്ററുകളിലെ വിദ്യാർത്ഥികൾ ജൂലൈ 10 നകവും സമർപ്പിക്കണമെന്ന് സ്റ്റുഡന്റ് സർവ്വീസസ് വകുപ്പ് മേധാവി അറിയിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവ്വീസസ്, മഹാത്മാഗാന്ധി സർവ്വകലാശാല കാമ്പസ്‌, പി.ഡി. ഹിൽസ്, അതിരമ്പുഴ, കോട്ടയം – എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. നിശ്ചിത തീയതിക്ക് ശേഷം അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് ലേറ്റ് ഫീ ഈടാക്കും.
.
പരീക്ഷ 28 മുതൽ

ഒന്നാം സെമസ്റ്റർ എം സി എ (റഗുലർ/സപ്ലിമെന്ററി/മേഴ്സി ചാൻസ് – അഫിലിയേറ്റഡ് കോളേജുകളും സി. പി. എ. എസും) പരീക്ഷകൾ ജൂൺ 28 ന് ആരംഭിക്കും. ടൈം ടേബിളും വിശദാംശങ്ങും സർവ്വകലാശാല വെബ് സൈറ്റിൽ (www. mgu.ac.in)

പരീക്ഷാ ഫീസ്

ജൂലൈ ആറിന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ബി. പി. ഇ. എസ് (2018 അഡ്മിഷൻ -റഗുലർ/2017, 2016 അഡ്മിഷനുകൾ – സപ്ലിമെൻ്ററി) പരീക്ഷക്കുള്ള അപേക്ഷകൾ പിഴയില്ലാതെ ജൂൺ 28 വരെയും 525 രൂപ പിഴയോടു കൂടി ജൂൺ 29 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂൺ 30 നും സർവ്വകലാശാല കാര്യാലയത്തിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ. (www. mgu.ac.in)

താത്ക്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലക്ക് കീഴിൽ കോട്ടയം, തലപ്പാടിയിൽ പ്രവർത്തിക്കുന്ന അന്തർ സർവ്വകലാശാല ബയോ മെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ഒരു ഐ.സി.എം.ആർ ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് സീനിയർ റിസർച്ച് ഫെല്ലോയുടെയും ടെക്നിക്കൽ അസിസ്റ്റന്റിന്റെയും ഓരോ ഒഴിവുകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www. iucbr.ac.in എന്ന വെബ് സൈറ്റിൽ

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവ്വ കലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സഹകരണ ബാങ്കുകളിലെ ജൂനിയർ ക്ലാർക്ക് നിയമന പരീക്ഷക്കുള്ള സൗജന്യ ഓഫ്‌ലൈൻ പരിശീലന പരിപാടിയിൽ ഏതാനം സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ പരിശീലനം ആരംഭിക്കുന്ന ജൂൺ 20ന് രാവിലെ 10ന് സർവ്വകലാശാല ആസ്ഥാനത്തെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരാകണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ കേന്ദ്രം

ജൂണ്‍ 23-ന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021, ഏപ്രില്‍ 2021, നവംബര്‍ 2020, ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രം തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജുമായിരിക്കും.

ജൂണ്‍ 24-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ കേന്ദ്രം തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പെരിന്തല്‍മണ്ണ, പട്ടിക്കാട് എം.ഇ.എ. എഞ്ചിനീയറിംഗ് കോളേജും കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതേ കോളേജുമായിരിക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും.

പുനഃപരീക്ഷ

രണ്ടാം സെമസ്റ്റര്‍ സി.യു.സി.ബി.സി.എസ്.എസ്., സി.ബി.സി.എസ്.എസ്. – യു.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനഃപരീക്ഷ 27, 28 തീയതികളില്‍ നടക്കും. പുനഃപരീക്ഷക്ക് യോഗ്യരായവരുടെ പേരുവിവരങ്ങളും വിശദമായ ടൈംടേബിളും പരീക്ഷാ കേന്ദ്രങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 4 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം എ ഭരതനാട്യം പ്രവേശനം

2022-23 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാലയിൽ എം.എ ഭരതനാട്യം പ്രോഗ്രാമിന് പ്രവേശനം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ, ഏക ജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട്, പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈനാർട്സിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു. കോളേജ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദവിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റ് www. admission.kannuruniversity.ac.in ൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. എ. മലയാളം (റെഗുലർ/സപ്ലിമെന്ററി), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 28.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ടൈംടേബിൾ

28.06.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), നവംബർ 2021 പരീക്ഷകളുടെ പുതുക്കിയ ടൈടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

തീയതി നീട്ടി

അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 22.06.2022 വരെ നീട്ടി.

ഹോൾടിക്കറ്റ്

20.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), ഒക്റ്റോബർ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

21.06.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്‍റ്), നവംബർ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സിന് അപേക്ഷിക്കാം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പാസായവര്‍ക്കായി നാലു മാസം ദൈര്‍ഘ്യമുളള ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ് റ്റി/ ഒ ഇ സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. ഫോണ്‍ : 9947123177.

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്രയിലെ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ പ്ലസ് വണ്‍ സയന്‍സ് ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ആകെയുള്ള 39 സീറ്റുകളില്‍ 60 ശതമാനം പട്ടികജാതിക്കാര്‍ക്കും 30 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 10 ശതമാനം മറ്റു വിഭാഗത്തിനുമാണ്. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.

സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് ജാതി, വരുമാനം, യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം പ്രിന്‍സിപ്പല്‍, ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവണ്‍മെന്‍റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ-688003 എന്ന വിലാസത്തില്‍ നല്‍കണം.

പ്രവേശനം ലഭിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സര്‍ക്കാര്‍ ചെലവില്‍ ലഭിക്കും. ഫോണ്‍: 7902544637.

ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സ്

ആലപ്പുഴ: എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്‍ററില്‍ ആരംഭിക്കുന്ന നാലു മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലായളം) കോഴ്സിന് എസ്.എസ്.എല്‍.സി വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി./എസ്.റ്റി./ഒ.ഇ.സി വിഭാഗക്കാര്‍ക്ക് കോഴ്സ് സൗജന്യമാണ്. ഫോണ്‍: 9947123177.

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷിക്കാം

പാലക്കാട് നഗരസഭാ എന്‍.യു.എല്‍.എം. പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, സ്മാര്‍ട് ഫോണ്‍ അസംബ്ലി, സി.എന്‍.സി ഓപ്പറേറ്റര്‍ കോഴ്‌സുകളിലേക്ക് പത്താംക്ലാസ് പാസായ 18 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ പാലക്കാട് നഗരസഭ കുടുംബശ്രീ മിഷന് കീഴിലെ എന്‍.യു.എല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.

സർട്ടിഫിക്കറ്റ് കോഴ്‌സ് സമ്പർക്ക ക്ലാസുകൾ

കേരള നിയമസഭയുടെ ‘കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ’, കെ-ലാംപ്‌സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസിജ്യറിന്റെ എട്ടാമത് ബാച്ചിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ ജൂൺ 25, 26 തീയതികളിൽ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും ജൂലൈ 2, 3 തീയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും ജൂലൈ 16, 17 തിയതികളിൽ എറണാകുളം പത്തടിപ്പാലം മെട്രോസ്റ്റേഷനു സമീപം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടത്തും. സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഡ്മിഷൻ ഫീസ് എന്നിവ അടച്ച പഠിതാക്കൾക്ക് കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകളിൽ പങ്കെടുക്കണം. പഠിതാക്കൾ ക്ലാസിൽ പങ്കെടുക്കുന്നതിനായി എത്തുന്ന കേന്ദ്രം സംബന്ധിച്ച വിവരം klamps-b @niyamasabha.inc.in ജൂൺ 23ന് മുൻപ് അറിയിക്കണം. ക്ലാസിൽ പങ്കെടുക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www. niyamasabha.org.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 june 2022