Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

University Announcements 18 June 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 18 June 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

കേരളസര്‍വകലാശാല ജൂണ്‍ 28 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി., ജൂണ്‍ 29 ന് ആരംഭിക്കുന്ന പത്താം സെമസ്റ്റര്‍ പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2018 സ്‌കീമിലെ മൂന്നാം സെമസ്റ്റര്‍ റെഗുലര്‍/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഏപ്രില്‍ 2021 പരീക്ഷയുടെ ഭാഗമായിട്ടുളള മാറ്റിവയ്ക്കപ്പെട്ട പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍ പുനഃരാരംഭിക്കുന്നതാണ്. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പിഎച്ച്.ഡി.എന്‍ട്രന്‍സ് – പാസ് മെമ്മോ

കേരളസര്‍വകലാശാല 2020 ഡിസംബറില്‍ നടത്തിയ പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷ വിജയിച്ച് നിര്‍ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളുടെ പാസ് മെമ്മോ തപാല്‍ മുഖേന അയച്ചിട്ടുണ്ട്. നിര്‍ദിഷ്ട രേഖകള്‍ ഇതുവരെയും സമര്‍പ്പിക്കാത്ത വിദ്യാര്‍ത്ഥികളുടെ പാസ് മെമ്മോ സമര്‍പ്പിക്കുന്നതിനനുസരിച്ച് നല്‍കുന്നതായിരിക്കും.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2021 ജൂണ്‍ 28 മുതല്‍ ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്.സി./ബി.കോം. ഡിഗ്രി പരീക്ഷകള്‍ക്ക് എം.എം.എസ്. ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, മലയിന്‍കീഴ് കോവിഡ് ക്വാറന്റൈന്‍ സെന്റര്‍ ആക്കിയതിനാല്‍ ഇവിടെ വച്ച് നടത്താനുളള പരീക്ഷകള്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മലയിന്‍കീഴ് വച്ച് അന്നേ ദിവസങ്ങളില്‍ നടത്തുന്നതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തുന്ന ബി.കോം. എസ്.ഡി.ഇ. (2018 അഡ്മിഷന്‍ റെഗുലര്‍ ആന്റ് 2017 അഡ്മിഷന്‍ സപ്ലിമെന്ററി) ജൂണ്‍ 2021 പരീക്ഷയ്ക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജൂണ്‍ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ 5 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാത്തീയതി പിന്നീട് അറിയിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രിൻസിപ്പാൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളസർവകലാശാലയുടെ കീഴിലുള്ള യു.ഐ.ടി. റീജിയണൽ സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ പ്രിൻസിപ്പാൾമാരെ നിയമിക്കുന്നതിലേക്കുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 03.07.2021. വിശദവിവരങ്ങൾ http://recruit. keralauniversity.ac.in എന്ന പോർട്ടലിൽ ലഭിക്കും.

Read Here: Kerala SSLC Result 2021: എസ് എസ് എൽ സി ഫലപ്രഖ്യാനം ജൂലൈ ആദ്യം

MG University Announcements: എംജി സർവകലാശാല

എം.ബി.എ. നാലാം സെമസ്റ്റർ പരീക്ഷ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിലെ 2020-21 എം.ബി.എ. നാലാം സെമസ്റ്റർ റഗുലർ ആന്റ് റീഅപ്പിയറൻസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വിശദവിവരം സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.

അപേക്ഷ 21 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പഞ്ചവത്സര ബി എ / ബി കോം/ബി. ബി. എ – എൽ.എൽ.ബി കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവരിൽ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമുള്ളവർ നിശ്ചിത ഫീസൊടുക്കി സർവ്വകലാശാലയുടെ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ മുഖേന ജൂൺ 21 വൈകിട്ട് 5ന് മുൻപ് അപേക്ഷ നൽകണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

എം.ജി: സർട്ടിഫിക്കറ്റ് കോഴ്‌സുകൾ

മഹാത്മാഗാന്ധി സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ്‌ലോങ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ നടത്തിവരുന്ന വിവിധ സർട്ടിഫിക്കറ്റ് കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 120 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം. ഫീസ് 5200 രൂപ. പ്രീഡിഗ്രി/പ്ലസ്ടു ജയിച്ചിരിക്കണം.

കോഴ്‌സുകൾ: സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസിലിംഗ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റീസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗിക് സയൻസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഗ്രാഫിക് ഡിസൈനിംഗ് ആന്റ് യു ഐ എക്‌സ്പർട്ടൈസ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫങ്ഷണൽ ഇംഗ്ലീഷ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ അപ്ലൈഡ് ക്രിമിനോളജി, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ട്രാൻസ്‌ലെഷൻ സ്റ്റഡീസ് ആന്റ് പ്രാക്ടിസ്, ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിംഗ്.

ഡിപ്ലോമ കോഴ്‌സിന് 180 മണിക്കൂറാണ് കോഴ്‌സ് ദൈർഘ്യം. ഫീസ് 8300 രൂപ. പ്രീഡിഗ്രി/പ്ലസ്ടു കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസിലിംഗ് പാസായിരിക്കണം.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ്, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആർട്ട് ഓഫ് ഹാപ്പിനെസ് – എന്നിവയ്ക്ക് എഴുത്തും, വായനയും അറിഞ്ഞിരുന്നാൽ മതി. പ്രായപരിധി ഇല്ല. വിശദവിവരത്തിന് ഫോൺ: 8301000560, 9544981839, 0481-2731560, 2731724.

പരീക്ഷഫലം

2021 മാർച്ചിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന പത്താം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് – റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ രണ്ടുവരെ നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. എൻവയൺമെന്റ് സയൻസ് ആന്റ് മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ രണ്ടുവരെ ഓൺലൈനായി അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്‌സ് (ഓഫ് കാമ്പസ് – സപ്ലിമെന്ററി/മേഴ്‌സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 25 വരെ നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പുതുക്കിയ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം മാറ്റി വെച്ച കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 28 മുതല്‍ പുനരാരംഭിക്കും. പുതുക്കിയ ടൈംടേബിളും മറ്റ് വിവരങ്ങളും സര്‍വകലാശാല വെബ്‌സൈറ്റില്‍.

വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2012-13 പ്രവേശനം ഒന്ന്, മൂന്ന്, നാല് വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി വിഷയങ്ങളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ആവശ്യമായ സൗകര്യം 21 മുതല്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാകും. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും 5 പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും തുടര്‍ന്നു വരുന്ന ഓരോ പേപ്പറിനും 1000 രൂപയുമാണ് പരീക്ഷാഫീസ്. അപേക്ഷയുടെ പ്രിന്റ്ഔട്ടും ചലാന്‍ റസീറ്റും മറ്റ് അനുബന്ധരേഖകളും ജൂലൈ 3-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍, സ്‌പെഷ്യല്‍ സപ്ലിമെന്ററി എക്‌സാമിനേഷന്‍ യൂണിറ്റ്, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

28.06.2021, 06.07.2021 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന നാലും രണ്ടും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, മെയ് 2020) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രൊജക്റ്റ് മൂല്യനിർണയം, പ്രായോഗിക/ വാചാ പരീക്ഷ

ആറാം സെമസ്റ്റർ ബി. എസ് സി. മാത്തമാറ്റിക്സ് ഡിഗ്രി (C. B. C. S. S. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 21.06.2021 മുതൽ 26.06.2021 വരെ ഓൺലൈനായി നടക്കും.

ആറാം സെമസ്റ്റർ ബി. എസ് സി. ബയോ ഇൻഫർമാറ്റിക്സ് ഡിഗ്രി (C. B. C. S. S. – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ) ഏപ്രിൽ 2021 പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ 19.06.2021 ന് ഓൺലൈനായി നടക്കും. പ്രാക്ടിക്കൽ പരീക്ഷ 12.07.2021 ന് നടത്തും.

ടൈംടേബിൾ സർവ്വകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 18 june 2021

Next Story
Victers Channel Timetable June 19: വിക്ടേഴ്‌സ് ചാനൽ, ജൂൺ 19 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾVicters channel, വിക്ടേഴ്സ് ചാനൽ, Victers channel online class, April 16, വിക്ടേഴ്സ് ചാനൽ ഓൺലൈൻ ക്ലാസ്, Victers channel online class time table, വിക്ടേഴ്സ് ചാനൽ ടൈംടേബിൾ, Victers channel time table, online class time table, education news, ie malayalam, ഐഇ മലയാളം,Victers channel time table, Victers channel live, Victers channel online classes live, Victers channel 9th class, Victers channel online classes, Victers channel class 6, Victers channel 10th class today, Victers channel 7th class today, Victers channel class 1, Victers channel time table today, Victers channel time table tomorrow, Victers channel time table 2020, Indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com