scorecardresearch

University Announcements 18 July 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 18 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
University Announcements

University Announcements

University Announcements 18 July 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

ജൂലൈ 21 ലെ പരീക്ഷ മാറ്റി

Advertisment

കേരളസര്‍വകലാശാല സെനറ്റ് ഇലക്ഷന്‍ ആയതിനാല്‍ ജൂലൈ 21 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ (ന്യൂ ജനറേഷന്‍) പരീക്ഷകള്‍ മാറ്റിവച്ചിരിക്കുന്നു. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

MG University Announcements: എംജി സര്‍വകലാശാല

മാറ്റിവച്ച സ്പോട്ട് അഡ്മിഷന്‍ ഇന്ന്

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എ(എസ്.ഡബ്ല്യു.ഡി.എസ് ആൻറ് എ) 2023-24 ബാച്ചില്‍ പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്യപ്പെട്ടവ ഉൾപ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നലെ(ജൂലൈ 18) നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ ഇന്ന് (ജൂലൈ 19)നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ജൂലൈ 19) രാവിലെ 11ന് മുൻപ് വകുപ്പ് ഓഫീസിൽ എത്തണം.

ബിരുദ ഏകജാലകം; കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയുടെ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

Advertisment

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ ഏകജാലക പ്രവേശനത്തില്‍ കമ്യൂണിറ്റി മെരിറ്റ് ക്വാട്ടയുടെ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.

അലോട്ട്മെന്‍റ് ലഭിച്ചവര്‍ നാളെ(ജൂലൈ 20) വൈകുന്നേരം നാലിനു മു‍ന്‍പ് പ്രവേശനം നേടണം. ഈ സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും.

കമ്യൂണിണിറ്റി മെരിറ്റ് ക്വാട്ടയുടെ രണ്ടാം ഘട്ട അലോട്ട്മെന്‍റില്‍ സ്ഥിര പ്രവേശനം മാത്രമാണ് അനുവദിക്കുക.

പി.ജി ഏകജാലകം;സംവരണ വിഭാഗക്കാര്‍ക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
ഒന്നാം പ്രത്യേക അലോട്ട്മെന്‍റ് ലഭിച്ചവരും ഒന്നു മുതല്‍ മൂന്നുവരെ അലോട്ട്മെന്‍റുകളില്‍ താത്കാലിക പ്രവേശനമെടുത്തവരുമായ പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ നാളെ(ജൂലൈ 20) വൈകുന്നേരം നാലിനു മുന്‍പ് കോളജുകളില്‍ നേരിട്ട് ഹാജരായി സ്ഥിര പ്രവേശനം എടുക്കണം. ഈ സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്‍റ് റദ്ദാകും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: