scorecardresearch
Latest News

University Announcements 18 July 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 18 July 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. കെമിസ്ട്രി (2020 – 21 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ ബി.ബി.എ. ആന്വല്‍ സ്‌കീം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2022 ജൂലൈ 30 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (2020 സ്‌കീം – ഫുള്‍ടൈം (യു.ഐ.എം. ഉള്‍പ്പെടെ)/ട്രാവല്‍ ആന്റ് ടൂറിസം) റെഗുലര്‍ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2022 ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവാ വോസി

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. വൈവാ വോസി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല ജൂലൈ 19, 20 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് പ്രോഗ്രാമിന്റെ (EX 1344 – ഇലക്‌ട്രോണിക്‌സ് സര്‍ക്യൂട്ട്‌സ് ലാബ്, EX 1345 – മൈക്രോ പ്രോസസര്‍ ലാബ്) പ്രായോഗ്രിക പരീക്ഷ ആഗസ്റ്റ് 1, 2 തീയതികളിലേക്ക് മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്താനിരിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – റെഗുലര്‍ – 2020 അഡ്മിഷന്‍ & സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജൂലൈ 26 വരെയും 150 രൂപ പിഴയോടെ ജൂലൈ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 2 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. സപ്ലിമെന്ററി (2013 സ്‌കീം) & സെഷണല്‍ ഇംപ്രൂവ്‌മെന്റ് (2008 & 2013 സ്‌കീം), ജൂലൈ 2022 പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 29 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 3 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ വിജ്ഞാപനം

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. (ന്യൂജനറേഷന്‍ – ഡബിള്‍ മെയിന്‍ പ്രോഗ്രാമുകള്‍), ആഗസ്റ്റ് 2022 (2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പി.ജി. ഡിപ്ലോമ – കൗണ്‍സിലിംഗ് സൈക്കോളജി

കേരളസര്‍വകലാശാല മനഃശാസ്ത്രവിഭാഗം നടത്തുന്ന സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ് പി.ജി. ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: കേരളസര്‍വകലാശാല അംഗീകൃത മനഃശാസ്ത്ര ബിരുദം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും കേരളസര്‍വകലാശാല വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്റ്റ് 15. വിശദവിവരങ്ങള്‍ക്ക് വകുപ്പുമേധാവിയുമായി ബന്ധപ്പെടുക. ഫോണ്‍: 9447221421

MG University Announcements: എംജി സർവകലാശാല

പരിശീലന പരിപാടി ജൂലൈ 20 ന്

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ റിസർച്ച് സ്‌കിൽസ് ഡെവലപ്‌മെന്റ് ആന്റ് എംപ്ലോയബിലിറ്റി എന്ന വിഷയത്തിലും മറ്റ് വിവിധ വിഷയങ്ങളിലും പരിശീലന പരമ്പര സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യപരിപാടിയായി ജൂലൈ 20 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് യൂ.ജി.സി. സ്‌ട്രൈഡിന്റെ സഹകരണത്തോടെ മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ മത്തേഡ്‌സ് ഇൻ ഡെവലപ്‌മെന്റ് പ്രോജക്ട്‌സ് എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ജൂലൈ 20 ന് രാവിലെ 10 മണിക്ക് എംപ്ലോയീസ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ബ്യൂറോയിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

പ്രാക്ടിക്കൽ പരീക്ഷ

നാല്, അഞ്ച് സെമസ്റ്റർ ബി.വോക്ക് സസ്‌റ്റെയ്‌നബിൾ അഗ്രികൾച്ചർ (പഴയ സ്‌കീം – 2015-2018 അഡ്മിഷൻ – സപ്ലിമെന്ററി / 2014 അഡ്മിഷൻ – മെഴ്‌സി ചാൻസ്) ഏപ്രിൽ 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 22 മുതൽ 27 വരെ പാലാ സെന്റ് തോമസ് കോളേജിൽ വച്ച് നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫീസ്

ജൂലൈ 29 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റെഗുലർ / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി, ലാറ്ററൽ എൻട്രി / 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജ്) / 2015 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് (അഫിലിയേറ്റഡ്, സീപാസ്) / 2012-2014 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്, 2011 അഡ്മിഷൻ – തേർഡ് മെഴ്‌സി ചാൻസ് / ലാറ്ററൽ എൻട്രി – 2016 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2015, 2014 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 20 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 21 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ ജൂലൈ 22 നും അപേക്ഷിക്കാം. ടൈം ടേബിൾ, ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

സ്‌കൂൾ ഓഫ് ഇൻഡ്യൻ ലീഗൽ തോട്ടിന്റെ ആഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) (2012 മുതൽ 2015 വരെയുള്ള അഡ്മിഷനുകൾ – സപ്ലിമെന്ററി,, 2011 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ജൂലൈ 25 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 27 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

ആഗസ്റ്റ് 12 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി. എം.ആർ.റ്റി. (2015 അഡ്മിഷൻ – സപ്ലിമെന്ററി / 2008-2014 അഡ്മിഷനുകൾ – ഫസ്റ്റ് മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1050 സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

സീറ്റൊഴിവ്

സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം.എ. മലയാളം (2022-2024) പ്രോഗ്രാമിലേക്ക് എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 22 ന് രാവിലെ 11.30 ന് ഡിപ്പാർട്ട്‌മെന്റിൽ വച്ച് നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.

മഹാത്മാഗാന്ധി സർവ്വകലാശാല പഠനവകുപ്പായ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ എം.എസ്.സി. സൈക്കോളജി പ്രോഗ്രാമിൽ 2022-24 പ്രവേശന ബാച്ചിൽ എസ്.ടി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ 0481-2731035, 9496201466, 9495213248 എന്നീ ഫോൺ നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേർണിംഗ് ബാച്ചിലേക്ക് (2022 അഡ്മിഷൻ) ഓപ്പൺ, എസ്.സി. (രണ്ട്) വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ അസ്സൽ യോഗ്യത രേഖകളുമായി ജൂലൈ 20 ന് 11 മണിക്ക് മഹാത്മാഗാന്ധി സർവ്വകലാശാല കൺവെർജൻസ് അക്കാദമിയ കോംപ്ലക്‌സിലുള്ള റൂം നമ്പർ 514 ൽ വകുപ്പ് ഓഫീസിൽ നടത്തുന്ന ഓപ്പൺ അഡ്മിഷനിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446459644 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് 2022 ഏപ്രിൽ മാസത്തിൽ നടത്തിയ പി.എച്ച്.ഡി. കോഴ്‌സ് വർക്ക് (2019, 2020 അഡ്മിഷൻ, സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസ് 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. ഫിസിക്‌സ് (സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്., 2020-2022 ബാച്ച് റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എം.എ. ജേണലിസം പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സിന്റെ ആദ്യഘട്ട പ്രവേശനം 20-ന് നടക്കും. ഇ-മെയിലില്‍ അറിയിപ്പ് ലഭിച്ചവര്‍ രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.

എം.എ. ഉറുദു പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഉറുദു പഠനവിഭാഗത്തില്‍ എം.എ. ഉറുദു പ്രവേശനം 19-ന് രാവിലെ 10.30-ന് നടക്കും. റാങ്ക് ലിസ്റ്റില്‍ 12 മുതല്‍ 21 വരെയുള്ളവരും സംവരണ സീറ്റിലുള്‍പ്പെട്ടവരും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രവശനത്തിന് ഹാജരാകണം. ഫീസ് ആനുകൂല്യമുള്ളവര്‍ അനുബന്ധരേഖകള്‍ ഹാജരാക്കണം.

എം.എ. ഫോക്‌ലോര്‍ പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവിഭാഗത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനം 19, 20 തീയതികളില്‍ നടക്കും. പ്രവേശന മെമ്മോ ലഭിച്ചവര്‍ ആവശ്യമായ രേഖകള്‍ സഹിതം നിര്‍ദ്ദേശിച്ച ദിവസങ്ങളില്‍ പഠനവിഭാഗത്തില്‍ ഹാജരാകണം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണല്‍ നവംബര്‍ 2019, 2020, 2021 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 പരീക്ഷയുടെപുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കണ്ണൂർ സർവകലാശാല ധർമ്മശാല ക്യാമ്പസ്സിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ കോമേഴ്‌സ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച 21/07/2022 രാവിലെ 10.30 ന് ക്യാമ്പസ്സിൽ വച്ച് നടക്കുന്നതാണ്. കോമേഴ്‌സ് വിഷയത്തിൽ പി.ജി., എം.എഡ്‌., നെറ്റ്/പി.എച്ച്.ഡി (എഡ്യൂക്കേഷൻ / കോമേഴ്‌സ്) എന്നിവയാണ് യോഗ്യത. നെറ്റ്/പി.എച്ച്.ഡി. യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ്/പി.എച്ച്.ഡി. യോഗ്യതയില്ലാത്ത പി.ജി.,എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497 2784715, 9947988890 നമ്പറിൽ ബന്ധപ്പെടുക.

പഞ്ചവത്സര എം. കോം. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവ്വകലാശാലയുടെ നീലേശ്വരത്തുള്ള ഡോ: രാജൻ മെമ്മോറിയൽ ക്യാമ്പസിൽ 2022-23 അദ്ധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള എം.കോം (Five Year Integrated) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് 2022 ജൂലൈ 27 അഞ്ച് മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഹയർ സെക്കന്ററി അല്ലെങ്കിൽ കണ്ണൂർ സർവകലാശാല അംഗീകരിച്ച തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നിലവിലെ ബി.കോം കോഴ്സുകൾക്ക് നിശ്ചയിച്ചിട്ടുള്ളത് പ്രകാരം ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. മറ്റു വ്യവസ്ഥകൾ പി.ജി പഠന വകുപ്പുകളിലെ പ്രവേശനത്തിനായി ഇറക്കിയിട്ടുള്ള പ്രോസ്പെക്ടസ്സ് അടിസ്ഥാനമാക്കിയും പ്രോഗ്രാമിന്റെ റഗുലേഷൻ പ്രകാരവുമായിരിക്കും.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കണ്ണൂർ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (www. admission.kannuruniversity.ac.in) ഓണ്‍ലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ്, എസ്.സി./എസ്.ടി/PWBD ഒഴികെ മറ്റെല്ലാ വിഭാഗങ്ങൾക്കും 1000/- രൂപയും എസ്.സി./എസ്.ടി/PWBD വിഭാഗങ്ങൾക്ക് 350/- രൂപയുമാണ്. SBI e-pay വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടത്. ഡി.ഡി., ചെക്ക്, ചലാൻ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും ഓൺലൈൻ പേയ്‌മെന്റിന്റെ പ്രിന്റ് ഔട്ടും സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് പഠന വകുപ്പിൽ സമർപ്പിക്കേണ്ടതുമാണ്.

വെയ്റ്റേജ്/ സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർത്ഥികൾ പ്രസ്തുത വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും മേല്പറഞ്ഞ ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ www. admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സംശയങ്ങൾക്ക് ഫോൺ /ഇ-മെയില്‍ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497-2715284, 0497-2715261, 7356948230. E -mail id: deptsws @kannuruniv.ac.in

ബി.എ. അഫ്സൽ – ഉൽ – ഉലമ അസൈൻമെന്റ്

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (2020 പ്രവേശനം) രണ്ടാം സെമസ്റ്റർ ബി.എ. അഫ്സൽ-ഉൽ-ഉലമ (ഏപ്രിൽ 2021 സെഷൻ) ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് ചോദ്യപേപ്പറുകളിൽ, 2C02AUA- HISTORY OF ARABIC LITERATURE- PART 1 എന്ന പേപ്പറിന്റെ പുതുക്കിയ ചോദ്യപേപ്പർ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. മുൻപ് അപ് ലോഡ് ചെയ്ത ചോദ്യങ്ങൾ പ്രകാരം ഈ പേപ്പറിന്റെ അസൈൻമെന്റ് തയ്യാറാക്കി സമർപ്പിച്ചവരും പുതുക്കിയ ചോദ്യപേപ്പർ പ്രകാരം അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കണം. മറ്റു പേപ്പറുകളുടെ അസൈൻമെന്റ് ചോദ്യങ്ങളിൽ മാറ്റമില്ല. സർവ്വകലാശാല വെബ്സൈറ്റിൽ Academics – Private Registration ലിങ്കിൽ എൻറോൾമെന്റ് നമ്പറും ജനന തീയ്യതിയും നൽകി അസൈൻമെന്റ് ചോദ്യങ്ങളും മാർഗനിർദേശങ്ങളും ഡൗൺലോഡ് ചെയ്യാം. 2022 ജൂലൈ 30, വൈകിട്ട് അഞ്ച് മണിക്കു മുൻപായി അസൈൻമെന്റ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം.

പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.കോം. (റെഗുലർ-2020 പ്രവേശനം) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 29.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പ്രവേശന പരീക്ഷ എഴുതാൻ അവസരം

ജൂലൈ 11,13 തീയ്യതികളിൽ നടത്തിയ M Sc. Clinical and Counselling Psychology, M Sc. Environmental Science, Master of Library and Information Science എന്നീ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ജൂലൈ 23 ന് അതത് പഠന വകുപ്പുകളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. ഒരിക്കൽ എഴുതിയവർക്ക് വീണ്ടും അവസരം ലഭിക്കുന്നതല്ല.

പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾ ലോഗിൻ ചെയ്ത് പുതുതായി രജിസ്റ്റർ ചെയ്യേണ്ടതും പരീക്ഷ എഴുതാൻ പറ്റാത്തതിന്റെ കാരണം വ്യക്തമാക്കേണ്ടതുമാണ്. ജൂലൈ 19 രാവിലെ 11 മണി മുതൽ ജൂലൈ 20 ഉച്ചയ്ക്ക് 2 മണി വരെ മാത്രം രജിസ്ട്രഷൻ അനുവദിക്കുന്നതാണ്

രജിസ്‌ട്രേഷൻ പൂർത്തിയായവർക്ക് അപ്പോൾ തന്നെ പുതിയ ഹാൾ ടിക്കറ്റ് ലഭിക്കുന്നതാണ്. പ്രവേശന പരീക്ഷകൾ ജൂലൈ 23 ന് 11.00 a.m. മുതൽ 01.00 p.m. വരെ താഴെ പറയുന്ന പഠന വകുപ്പുകളിൽ വെച്ച് നടത്തുന്നതാണ്

M Sc. Clinical and Counselling Psychology – മാങ്ങാട്ട്പറമ്പ് ക്യാമ്പസ്

M Sc. Environmental Science – മാങ്ങാട്ട്പറമ്പ് ക്യാമ്പസ്

Master of Library and Information Science – താവക്കര ക്യാമ്പസ്

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 july 2022