University Announcements 18 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാ ഫലം
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ. മ്യൂസിക് (വീണ, വയലിന്‍, മൃദംഗം), എം.എ. ഡാന്‍സ് (കേരളനടനം) എന്നീ പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കു ജനുവരി 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍
ഏപ്രിലില്‍ നടത്തിയ എം.എ. മ്യൂസിക് (വിദൂരവിദ്യാഭ്യാസം) പ്രീവിയസ് ആന്‍ഡ് ഫൈനല്‍ സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കല്‍, ഡിസര്‍ട്ടേഷന്‍ ആന്‍ഡ് വൈവ വോസി പരീക്ഷകള്‍ ജനുവരി 23 മുതല്‍ 31 വരെ സര്‍വകലാശാല മ്യൂസിക് വിഭാഗത്തില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബാച്ചിലര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (ബി.എസ്.ഡബ്ല്യൂ.) (315) പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ ജനുവരി 23 മുതല്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എസ്‌സി. കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (241) പ്രോഗ്രാമിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 24 മുതല്‍ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.എസ്‌സി./ബി.കോം. ന്യൂജനറേഷന്‍ ഡബിള്‍ മെയിന്‍, നവംബര്‍ 2022 (2020 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വിവിധ കോളജുകളില്‍ നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. മാത്തമാറ്റിക്‌സ് (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 ആന്‍ഡ് 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. സൈക്കോളജി (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് -2013 – 2016 അഡ്മിഷന്‍), ഡിസംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 24ന് ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ ജനുവരി 24, 25, 27 തീയതികളില്‍ അതതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 &2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍), ഡിസംബര്‍ 2022 പോളിമര്‍ കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍പുനഃക്രമീകരിച്ചു. ആയൂര്‍ മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി.കോളജ് എന്നീ കോളജുകളുടെ പരീക്ഷാ തീയതികളാണ് പുനഃക്രമീകരിച്ചത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
ഫെബ്രുവരി ആറിന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ.ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാ തീയതി
ജനുവരി 20 ന് തിരുവനന്തപുരം വഴുതക്കാട് ഗവ.വനിതാ കോളജില്‍ നടത്താനിരുന്ന 2022 – 2023 അധ്യയന വര്‍ഷത്തെ വെള്ളിയമ്പലവന മുനിവര്‍ മെമ്മോറിയല്‍ മുത്തുമൊഴി മേല്‍വയ്പ്പ് പ്രൈസ്, തിരുവള്ളുവര്‍ മെമ്മോറിയല്‍ പ്രൈസ്, എച്ച്.എച്ച്. മഹാരാജ ഓഫ് ട്രാവന്‍കൂര്‍ തേവാരം പ്രൈസ് എന്നിവയുടെ മത്സരപരീക്ഷകള്‍ ഫെബ്രുവരി 10 ലേക്കു മാറ്റി. ജനുവരി 20 വരെ അപേക്ഷ സമര്‍പ്പിക്കാം.
MG University Announcements: എം ജി സര്‍വകലാശാല
സ്‌പോട്ട് അഡ്മിഷന്‍ ജനുവരി 23 ന്
സ്‌കൂള്‍ നാനോസയന്‍സ് ആന്‍ഡ് നാനോടെക്‌നോളജിയില്‍ എം.ടെക് നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി (എ.ഐ.സി.ടി.ഇ അംഗീകൃതം) പ്രോഗ്രാമില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എല്ലാ വിഭാഗങ്ങളിലുമുള്ള ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴിയാണ് പ്രവേശനം നടത്തുന്നത്. പട്ടികജാതി,പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്കും മറ്റ് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കും ഫീസിളവുണ്ട്.
60 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, പോളിമര്‍ സയന്‍സ്, ബയോടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ ഫിസികസ്, പോളിമര്‍ കെമിസ്ട്രി എന്നവയില്‍ ഏതിലെങ്കിലും എം.എസ്.സി ബിരുദമോ കെമിക്കല്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ്, പോളിമര്‍ ടെക്‌നോളജി, ബയോടെക്‌നോളജി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, മെറ്റലര്‍ജി, എന്‍ജിനീയറിങ് ഫിസിക്‌സ്, ഇന്‍സ്ട്രിയല്‍ കെമിസ്ട്രി എന്നിവയിലേതിലെങ്കിലും ബി.ടെക് ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യരായവര്‍ അസ്സല്‍ രേഖകളുമായി ജനുവരി 23നു രാവിലെ 10നു വകുപ്പ് ഓഫീസില്‍ ഹാജരാകണം. മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കു വിദേശ രാജ്യങ്ങളില്‍ ഇന്റേണ്‍ഷിപ്പും പി.എച്ച്.ഡി. കോഴ്‌സിനുള്ള അവസരവും ലഭിക്കും. ഫോണ്‍: 9447709276, 9746237388.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ജേണലിസം (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് 2019,2018 അഡ്മിഷന്‍ സപ്ലിമെന്ററി -പുതിയ സ്‌കീം-നവംബര്‍ 2022) പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ജനുവരി 21നു നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഓട്ടോമേഷന്‍ (പുതിയ സ്‌കീം – 2021 അഡ്മിഷന്‍ റഗുലര്‍ – ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി രണ്ടു മുതല്‍ നടത്തും. വിശദമായ ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ജേണലിസം (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018 അഡ്മിഷനുകള്‍ റി-അപ്പിയറന്‍സും ഇംപ്രൂവ്‌മെന്റും – പുതിയ സ്‌കീം – ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ ജനുവരി 21 ന് നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ്, ബി.വോക് ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മര്‍ക്കന്‍ഡൈസിങ് (2019,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി – പുതിയ സ്‌കീം – ഡിസംബര്‍ 2022), ആറാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മര്‍ക്കന്‍ഡൈസിങ്, ബി.വോക് ഫാഷന്‍ ടെക്‌നോളജി (2019,2018 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – പുതിയ സ്‌കീം – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 20ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബി.വോക് സ്‌പോര്‍ട്ട്‌സ് ന്യൂട്രീഷന്‍ ആന്‍ഡ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം – 2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് 2019,2018 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 20 മുതല്‍ പാലാ അല്‍ഫോന്‍സ കോളജില്‍ നടത്തും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സി.ബി.സി.എസ് (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – നവംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 24, 25 തീയതികളില്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സ് (സി.ബി.സി.എസ്. – 2020 അഡ്മിഷന്‍ റുഗലര്‍, 2017,2018,2019 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ് – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 25നു നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.
ഒക്ടോബറില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി മാത്തമാറ്റിക്‌സ് 1, ബി.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് 1, ബി.എസ്‌സി കെമിസ്ട്രി മോഡല്‍ 3 പീരിയോഡിക്കല്‍സ്, ബി.എസ്‌സി സുവോളജി മോഡല്‍ 3 ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി, ബി.എസ്‌സി മോഡല്‍ 3 ഇലക്ട്രോണിക് എക്വിപ്‌മെന്റ് മെയിന്റനന്‍സ് പരീക്ഷയുടെ സോഫ്‌റ്റ്വെയര്‍ ലാബ് 1 പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 23 ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ കേന്ദ്രം
ജനുവരി 20ന് ആരംഭിക്കുന്ന മോഡല്‍ 1 ആന്വല്‍ സ്‌കീം ബി.എ, ബി.എസ്.സി പാര്‍ട്ട് 3 മെയിന്‍ പേപ്പറുകള്‍ (പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, ഇക്കണോമിക്സ്, ബോട്ടണി – അദാലത്ത് സ്പെഷല്‍ മെഴ്സി ചാന്‍സ് – യു.ജി.സി സ്പോണ്‍സേഡ് ആന്വല്‍ സ്‌കീം) പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരിക്കുന്ന സെന്ററില്‍നിന്നു കൈപ്പറ്റി പരീക്ഷയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്‍പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.എ. എല്‍.എല്‍.ബി (ഓണേഴ്‌സ് – 2017 അഡ്മിഷന്‍ റഗുലര്‍, 2016 അഡ്മിഷന്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഫെബ്രുവരി രണ്ടു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 23-നു തുടങ്ങും.
പരീക്ഷാ ഫലം
നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ്‌സി ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനു ഫെബ്രുവരി നാലു വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടു വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി മൂന്നു വരെയും 170 രൂപ പിഴയോടെ ഏഴു വരെയും അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാഷന്‍ ടെക്നോളജി നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 23, 24, 25 തീയതികളില്‍ നടക്കും.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പുനഃപ്രവേശനം
സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2022-23 അക്കാദമിക വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടും നാലും സെമസ്റ്ററുകളിലേക്ക് (യഥാക്രമം 2022,2021 അഡ്മിഷന്‍) പുനഃപ്രവേശനത്തിനായി 2023 ജനുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനം
സര്‍വകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റര്‍ എം. ഫില്‍ (2020 അഡ്മിഷന്‍ റെഗുലര്‍/സപ്ലിമെന്ററി) ജൂണ്‍ 2021 പരീക്ഷകള്‍ക്കു പിഴയില്ലാതെ ജനുവരി 27 വരെയും പിഴയോടുകൂടി ജനുവരി 30 വരെയും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രവേശന പരീക്ഷ
സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ് കായികപഠന വകുപ്പില്‍ 2022 – 23 അധ്യയന വര്‍ഷം നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇന്‍ യോഗയിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 20നു രാവിലെ ഒന്‍പതിനു മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പഠനവകുപ്പില്‍ നടത്തും. വിശദാംശങ്ങള്‍ക്കു പഠനവകുപ്പുമായി ബന്ധപ്പെടുക.
പ്രൊജക്ട് മൂല്യനിര്‍ണയം/വാചാ പരീക്ഷ
നാലാം സെമസ്റ്റര്‍ എം.സി.എ ഡിഗ്രി മേയ് 2022 പ്രൊജക്ട് മൂല്യനിര്‍ണയവും വൈവ വോസി പരീക്ഷകളും ജനുവരി 23, 24, 25, 27, 30, 31 ഫെബ്രുവരി 1 തീയതികളില്‍ അതതു കോളജുകളില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ വിവിധ എം.എസ്.സി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022 (റെഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസ് പുനര്‍മൂല്യനിര്‍ണയം/സൂക്ഷ്മ പരിശോധന/പകര്‍പ്പ് ലഭ്യമാക്കല്‍ എന്നിവക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30നു വൈകീട്ട് അഞ്ച്.
ആറാം സെമസ്റ്റര്‍ ബി എ എല്‍ എല്‍ ബി (റെഗുലര്‍/സപ്ലിമെന്ററി) മേയ് 2022 പരീക്ഷാ ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു .ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകള്‍ ജനുവരി 30ന് വൈകീട്ട്അ ഞ്ചുവരെ സ്വീകരിക്കും.
സര്‍വകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റര്‍ എം ബി എ (സി ബി സി എസ് എസ്) റെഗുലര്‍ മേയ് 2022 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ജനുവരി 31നു വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
ടൈം ടേബിള്‍
ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റര്‍ എം.ബി.എ(റെഗുലര്‍ /സപ്ലിമെന്ററി) ഡിഗ്രി ഒക്ടോബര്‍ 2022 പരീക്ഷകളുടെ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍പ്രസിദ്ധീകരിച്ചു.