scorecardresearch

Latest News

University Announcements 18 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 18 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

എംജി സർവകലാശാല

പരീക്ഷ ഫബ്രുവരി 1 മുതൽ

അഞ്ചാം സെമസ്റ്റർ ബി.വോക്. (2019 അഡ്മിഷൻ – റെഗുലർ – പുതിയ സ്‌കീം) പരീക്ഷകൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കും.  പിഴയില്ലാതെ ജനുവരി 21 വരെയും 525 രൂപ പിഴയോടു കൂടി ജനുവരി 22 നും 1050 രൂപ സൂപ്പർഫൈനോടെ ജനുവരി 24 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

2021 നവംബറിൽ നടന്ന ഒന്നാം വർഷ ബി.എസ് സി. നേഴ്‌സിങ്  (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  സൂക്ഷമപരിശോധനയ്ക്കുള്ള അപേക്ഷ 160 രൂപ ഫീസ് സഹിതം ജനുവരി 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2021 സെപ്റ്റംബറിൽ നടന്ന മൂന്ന്, നാല് വർഷ ബി.എസ് സി. – നഴ്സിംഗ് (2003 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനപരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ജനുവരി 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

കണ്ണൂർ സർവകലാശാല

പുതുക്കിയ പരീക്ഷാതീയതി

11.01.2022 ൽ നിന്നും മാറ്റിവെച്ച മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. പരീക്ഷകൾ,  25.01.2022 (ചൊവ്വ) ന് നടക്കും. പരീക്ഷാസമയത്തിൽ മാറ്റമില്ല.

പരീക്ഷാവിജ്ഞാപനം

·        01.02.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. എസ് സി. കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ്, നവംബർ 2020 പരീക്ഷകൾക്ക് 19.01.2022, 20.01.2022 തീയതികളിൽ ഓൺലൈനായി അപേക്ഷിക്കാം.

·        ഒൻപതും, ഏഴും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾക്ക് 01.02.2022 വരെ പിഴയില്ലാതെയും 03.02.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം.

·        നാലും ആറും സെമസ്റ്റർ ബി. ടെക്. ഡിഗ്രി (സപ്ലിമെന്ററി), മെയ് 2021 പരീക്ഷാ രജിസ്ട്രേഷൻ 21.01.2022  ന് ആരംഭിക്കും. കംബൈൻഡ് ഒന്നും രണ്ടും  സെമസ്റ്റർ ബി. ടെക്., ഡിഗ്രി (സപ്ലിമെന്ററി), ജനുവരി 2021 പരീക്ഷാ രജിസ്ട്രേഷൻ 22.01.2022  ന് ആരംഭിക്കും.  27.01.2022  വരെ പിഴയില്ലാതെയും 29.01.2022 വരെ പിഴയോടുകൂടെയും പരീക്ഷകൾക്ക് അപേക്ഷിക്കാം.

·        മൂന്നാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 28.01.2022 മുതൽ 03.02.2022 വരെ പിഴയില്ലാതെയും 05.02.2022 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. എ. പി. സി., ഇന്റേണൽ മാർക്കുകൾ എന്നിവ പരീക്ഷാ വിജ്ഞാപനപ്രകാരമുള്ള തീയതികളിൽ സമർപ്പിക്കേണ്ടതാണ്.

വിശദമായ പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം. കോം. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 30.01.2022 വരെ അപേക്ഷിക്കാം.

കാലിക്കറ്റ് സര്‍വകലാശാല

എം.എ. അറബിക് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാല അറബിക് പഠന വകുപ്പില്‍ പി.ജി. അറബിക് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 20-ന് 10 മണിക്ക് അറബിക് വിഭാഗം ഓഫീസില്‍ അഭിമുഖം നടത്തും. പ്രവേശന റാങ്കുലിസ്റ്റില്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം.

എം.എസ്.ഡബ്ല്യു. സീറ്റൊഴിവ്

ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലാ റീജണല്‍ സെന്റര്‍ പേരാമ്പ്രയില്‍ എം.എസ്.ഡബ്ല്യൂ. കോഴ്‌സില്‍ എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ലക്ഷദ്വീപ്, ഭിന്നശേഷി, മുസ്‌ലിം, ഇ.ടി.ബി., ഒ.ബി.സി. വിഭാഗങ്ങള്‍ക്കായുള്ള സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. 20-ന് രാവിലെ 11 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സംവരണവിഭാഗങ്ങളുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും.

മൂല്യനിര്‍ണയ ക്യാമ്പ്

ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. (റഗലുര്‍), സി.യു.സി.എസ്.എസ്. (സപ്ലിമെന്ററി) പി.ജി. നവംബര്‍ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 22-ന് തുടങ്ങും. 24 മുതല്‍ ക്യാമ്പ് അവസാനിക്കുന്നതു വരേക്ക് പി.ജി. ക്ലാസുകള്‍ സസ്‌പെന്‍ഡ് ചെയ്ത് എല്ലാ അഫിലിയേറ്റഡ് കോളേജുകളിലെയും അധ്യാപകര്‍ ക്യാമ്പില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ക്യാമ്പ് ചെയര്‍മാന്മാരുമായി ബന്ധപ്പെടണം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി കംപ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2020, രണ്ടാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.


പരീക്ഷാഫലം

എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.


ബി.ആര്‍ക്. ഒറ്റത്തവണ സപ്ലിമെന്ററി

2004 മുതല്‍ 2010 വരെ പ്രവേശനം നേടിയവര്‍ക്കുള്ള അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-ന് തുടങ്ങും. സര്‍വകലാശാലാ ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളാണ് പരീക്ഷാ കേന്ദ്രം. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പി.എച്ച്.ഡി. സീറ്റൊഴിവ്

സര്‍വകലാശാലാ കായികപഠനവകുപ്പില്‍ പി.എച്ച്.ഡി. 2021 ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 21-ന് അഞ്ച് മണിക്ക് മുമ്പായി സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. ചുരുക്കപ്പട്ടിക സര്‍വകലാശാലാ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.


എം.എ. ഫോക്‌ലോര്‍ സീറ്റൊഴിവ്

സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എ. കോഴ്‌സിന് എസ്.സി. വിഭാഗം സീറ്റൊഴിവുണ്ട്. 22-ന് 10.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്.സി. വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റു സംവരണ വിഭാഗങ്ങളെ പരിഗണിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 january 2022