scorecardresearch
Latest News

University Announcements 18 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 18 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (2012, 2011, 2010 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ.ഹിന്ദി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 മാര്‍ച്ച് 7 ന് നടത്താന്‍ തീരുമാനിച്ച മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എസ്‌സി. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015. 2016 & 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ‘ZO 1331.1 Functional Zoology’ 2019 അഡ്മിഷന്‍) (Home Science, Botany & Biochemistry) എന്ന പേപ്പര്‍ മാര്‍ച്ച് 9 ലേക്ക് മാറ്റിയിരിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി/അനലിറ്റിക്കല്‍ കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രി പരീക്ഷകളുടെ മാറ്റിവച്ച പ്രാക്ടിക്കലുകള്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 4 വരെ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ഫെബ്രുവരി 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് (ഡി.റ്റി.എസ്.) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രോജക്ട്/ഡെസര്‍ട്ടേഷന്‍ സമര്‍പ്പിക്കാനുളള അവസാന തീയതി മാര്‍ച്ച് 4.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബി.കോം. (സി.ബി.സി.എസ്.) മെയ് 2021 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ടിക്കറ്റുമായി റീവാല്യവേഷന്‍ സെക്ഷനായ VII (ഏഴ്) ഫെബ്രുവരി 21 മുതല്‍ 24 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ മാർച്ച് 14 മുതൽ

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിന്റെ രണ്ടാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ്.) (2020-2022 ബാച്ച് – റെഗുലർ / 2019-21 ബാച്ച് – സപ്ലിമെന്ററി) എക്‌സ്റ്റേണൽ പരീക്ഷകൾ മാർച്ച് 14 ന് തുടങ്ങും. അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 28 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് രണ്ട് വരെയും സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ഓഫീസിൽ സ്വീകരിക്കും. പരീക്ഷാഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്‌സെറ്റ് (www. mgu.ac.in) സന്ദർശിക്കുക.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

ഹിന്ദി അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഫോണ്‍ 0494 2407356, 7494.

എസ്.ഡി.ഇ. ട്യൂഷന്‍ ഫീസ്

എസ്.ഡി.ഇ. 2019 പ്രവേശനം യു.ജി. കോഴ്‌സുകളുടെ ആറാം സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 100 രൂപ പിഴയോടെ അടയ്‌ക്കേണ്ട അവസാന തീയതി മാര്‍ച്ച് 2 വരെ നീട്ടി. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍, ഫോണ്‍ 0494 2407356.

പുതുക്കിയ പരീക്ഷാ നിര്‍ദ്ദേശങ്ങള്‍

കോവിഡ് പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നിശ്ചയിച്ച വിവിധ പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്കും പരീക്ഷാ സൂപ്രണ്ടുമാര്‍ക്കും പഠനവകുപ്പ് മേധാവികള്‍ക്കും കൈമാറി. പരീക്ഷാ ദിവസങ്ങളില്‍ പരീക്ഷാ ഹാളിലെ ഫര്‍ണിച്ചര്‍ അണുവിമുക്തമാക്കുക. വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിക്കുക, അദ്ധ്യാപകരും അനദ്ധ്യാപകരും മാസ്‌കും ഗ്ലൗസും ധരിക്കുക തുടങ്ങിയ 17 നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളില്‍ 2016-ല്‍ പ്രവേശനം എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട മൂന്നാം സെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ഫെബ്രുവരി 21-നും മാര്‍ച്ച് 20-നുമിടക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് അപേക്ഷയുടെ കോപ്പിയും അനുബന്ധരേഖകളും മാര്‍ച്ച് 25-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. പരീക്ഷാ-രജിസ്‌ട്രേഷന്‍ ഫീസ് വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി.എ. മള്‍ട്ടി മീഡിയ രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2021 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

സി.ബി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2020 കോവിഡ് പ്രത്യേക പരീക്ഷയും മാര്‍ച്ച് 3-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ്, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 3 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. മലയാളം മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും ഏപ്രില്‍ 2020 അവസാന വര്‍ഷ (എസ്.ഡി.ഇ.) പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Read More: University Announcements 17 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 february 2022