scorecardresearch
Latest News

University Announcements 18 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 18 December 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം – 2021സ്‌പോട്ട് അലോട്ട്‌മെന്റ്

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മേഖല തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകള്‍ക്കായി ഡിസംബര്‍ 20 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലും കൊല്ലം, ആലപ്പുഴ മേഖലയിലുള്ള കോളേജുകള്‍ക്കായി ഡിസംബര്‍ 21 ന് എസ്.എന്‍.കോളേജ് കൊല്ലത്തും വച്ച് നടത്തുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ ഓപ്ഷന്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സഹിതം മേല്‍ പറയുന്ന സെന്ററില്‍ രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. രജിസ്‌ട്രേഷന്‍ സമയം 8 മണി മുതല്‍ 10 മണി വരെ. ടി സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും (ചീിരൃലമാ്യ ഘമ്യലൃ, ടഇടഠ, ഋണട) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ?കര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്‌സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. ഇത് വരെ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌പോട്ട് അലോട്ട്‌മെന്റില്‍ അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസിനത്തില്‍ (എസ്.ടി/എസ്.സി വിഭാഗങ്ങള്‍ക്ക് 930 രൂപ, ജനറല്‍/ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് 1850 രൂപ) അടയ്ക്കേണ്ടതാണ്. ഇതിനായി പ്രത്യേക സമയം അനുവദിക്കുന്നതല്ല. മുമ്പ് യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ഫീസ് അടച്ചവര്‍ പേയ്മെന്റ് രസീതിന്റെ കോപ്പി കരുതണം.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ സര്‍വകലാശാല വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ബി.ടെക്. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021 (2013 സ്‌കീം) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ലാബ് പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ 20 ന് രാവിലെ മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ബി.ടെക്. അഞ്ചാം സെമസ്റ്റര്‍ ഫെബ്രുവരി 2021 (2013 സ്‌കീം) മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് തുടങ്ങിയ ബ്രാഞ്ചുകളിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഡിസംബര്‍ 20, 21 തീയതികളില്‍ തെരഞ്ഞെടുത്ത പരീക്ഷ സെന്ററുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാല 2021 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – 2009 സ്‌കീം, മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷയുടെ വൈവ വോസി 2021 ഡിസംബര്‍ 21 ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. ഹാള്‍ടിക്കറ്റ് കൈപ്പറ്റിയിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ പാളയം സര്‍വകലാശാല ഓഫീസിലെ ഇ.ജി.ത (പത്ത്) സെക്ഷനില്‍ നിന്നും കൈപ്പറ്റേണ്ടതാണ്. വിശദവിവങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ രണ്ടാം വര്‍ഷ എം.എ. മലയാളം (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ – 2016 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷയുടെ വൈവ വോസി 2021 ഡിസംബര്‍ 21 ന് രാവിലെ 11 മണിക്ക് കേരളസര്‍വകലാശാലയുടെ പാളയം ഓഫീസില്‍ വച്ച് നടത്തുന്നതാണ്.

എം.ഫില്‍. ഫെല്ലോഷിപ്പ് 2020-21 – സാധ്യതാ ലിസ്റ്റ്

കേരളസര്‍വകലാശാല 2020-21 വര്‍ഷത്തില്‍ എം.ഫില്‍. ഫെല്ലോഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ സാധ്യതാ ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുളള പരാതികളുളളവര്‍ 2021 ഡിസംബര്‍ 27 നുളളില്‍ വിഭാഗം മേധാവി മുഖാന്തിരം സര്‍വകലാശാലയില്‍ അറിയിക്കേണ്ടതാണ്. ഡിസംബര്‍ 27 ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.

പുതുക്കിയ പരീക്ഷാ സമയക്രമം

കേരളസര്‍വകലാശാലയുടെ എസ്.ഡി.ഇ. ബി.എ./ബി.എസ്‌സി./ബി.കോം./ബി.സി.എ./ബി.ബി.എ./ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.എസ്‌സി. മാത്തമാറ്റിക്‌സ് മൂന്ന്, നാല് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷകള്‍ ഡിസംബര്‍ 20 മുതല്‍ ആരംഭിക്കുന്നതാണ്. 20-ാം തീയതിയിലെ പരീക്ഷാസമയത്തില്‍ മാറ്റമില്ല. 22-ാം തീയതി മുതലുളള എല്ലാ പരീക്ഷകളുടെയും സമയം രാവിലെ 9.30 മുതല്‍ 12.30 വരെ മാറ്റി നിശ്ചയിച്ചിരിക്കുന്നു. പരീക്ഷാത്തീയതികളില്‍ മാറ്റമില്ല.

സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് – സീറ്റൊഴിവ്

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, കോഴ്‌സ് കാലാവധി: 4 മാസം, ക്ലാസുകള്‍: കാര്യവട്ടം ക്യാമ്പസില്‍, കോഴ്‌സ് ഫീസ്: 5000/- രൂപ, അപേക്ഷാഫീസ്: 100 രൂപ, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഉയര്‍ന്ന പ്രായപരിധി ഇല്ല. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം പി.എം.ജി. ജംഗ്ഷന്‍, സ്റ്റുഡന്‍സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 0471 – 2302523

MG University Announcements: എംജി സർവകലാശാല

പ്രൊജക്ട് അസോസിയേറ്റ് – താത്ക്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല ഇൻ്റണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൽ പ്രോജക്ട് അസോസിയേറ്റിൻറെ ( ഓപ്പൺ കാറ്റഗറി) താത്ക്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള എം. എസ് സി / എം.ടെക് ബിരുദവും അക്രഡിറ്റേഷൻ ആൻറ് റാങ്കിംഗ് ഡോക്യുമെൻറേഷനിൽ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2021 ജനവരി ഒന്നിന് 36 വയസ് കവിയരുത്. ഇതിലേക്കുള്ള അപേക്ഷകൾ നിശ്ചിത ഫോറത്തിൽ ada5@ mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ഡിസംബർ 20ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഇതിലേക്കുള്ള ഇൻറർവ്യൂ ഡിസംബർ 22 ന് നടക്കും. എൻ. എ. എ. സി. (നാക്) അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് ഒരു വർഷത്തേയ്ക്കോ അക്രഡിറ്റേഷൻ നടപടികൾ പൂർത്തിയാകുന്നതു വരെയൊ ആയിരിക്കും നിയമന കാലാവധി. ഗസ്റ്റ് അധ്യാപകരുടെ വേതനത്തിന് തുല്യമായ വേതനമായിരിക്കും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുക. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോറവും www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷാ ഫലം

ജൂലൈയിൽ നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.ബി.എ. – എൽ.എൽ.ബി. (ഓണേഴ്‌സ് – 2016 അഡ്മിഷൻ – റെഗുലർ, 2013-2015 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപയും 160 രൂപയും സഹിതം ഡിസംബർ 31 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്.

2020 മെയിൽ നടന്ന ബി.ആർക് – ഒന്ന്, രണ്ട് നാല്, ആറ് സെമസ്റ്റർ ഇന്റേണൽ റീഡു പരീക്ഷകളുടെയും 2020 നവംബറിൽ നടന്ന മൂന്ന്, അഞ്ച്, ഒമ്പത് സെമസ്റ്റർ ഇന്റേണൽ റീഡു പരീക്ഷകളുടെയും ഫലം പ്രഖ്യാപിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള ചെതലയം ഗോത്രപഠന ഗവേഷണ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ഇംഗ്ലീഷ് വിഷയത്തില്‍ യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 23-ന് ഉച്ചക്ക് 12 മണിക്ക് ഐ.ടി.എസ്.ആര്‍. ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 9961665214, 9744550033, 9605884635.

പരീക്ഷാ ഫലം

രണ്ട്, മൂന്ന് വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

ഡിസംബര്‍ 23-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷകള്‍ 2022 ജനുവരി 6-ന് നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എം.എസ് സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ സ്വാശ്രയ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് എന്‍ട്രന്‍സ് വിഭാഗത്തില്‍ എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളില്‍ ഓരോ സീറ്റു വീതം ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രസ്തുത വിഭാഗത്തിലുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 20-ന് രാവിലെ 11 മണിക്ക് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. പ്രസ്തുത വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കുന്നതാണ്. ഫോണ്‍ 0494 2407345

സൗജന്യ അഭിമുഖ പരിശീലനം

പി.എസ്.സി. നടത്തിയ യു.പി.എസ്.എ. അദ്ധ്യാപകനിയമന പരീക്ഷയുടെ ചുരുക്കപ്പട്ടികയിലുള്ളവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ അഭിമുഖ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ പേര്, വയസ്, പഠിച്ച വിഷയം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, വാട്‌സ്ആപ്പ്, ഫോണ്‍, ഇ-മെയില്‍, രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയിലെ ചുരുക്കപ്പട്ടികയില്‍, മെയിന്‍/സപ്ലിമെന്ററി ലിസ്റ്റ് എന്നീ വിവരങ്ങള്‍ സഹിതം ugbkkd @uoc.ac.in എന്ന ഇ-മെയിലില്‍ 22-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. മുമ്പ് പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0494 2405540

Kannur University Announcements: കണ്ണൂർ സർവകലാശാല

സ്പോട്ട് അഡ്മിഷൻ

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്‌കൂള്‍ ഓഫ് ബിഹേവിയര്‍ സയന്‍സസ് പഠനവകുപ്പില്‍ എം. എസ്.സി.ക്ലിനിക്കല്‍ ആൻഡ് കൗണ്‍സിലിംഗ് സൈക്കോളജി കോഴ്‌സില്‍ 2021 അഡ്മിഷന് പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ ഒരൊഴിവ് ഉണ്ട്.

താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20 -ാം തീയതി (തിങ്കള്‍) രാവിലെ 11 മണിക്ക് പഠന വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 0497-2782441 എന്ന നമ്പറില്‍ ബന്ധപ്പെടുക.

പരീക്ഷാവിജ്ഞാപനം

അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് 2015 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷകൾക്ക് 29.12.2021 മുതൽ 05.01.2022 വരെ പിഴയില്ലാതെയും 07.01.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 11.01.2022 നകം സമർപ്പിക്കണം. 2015 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

28.12.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (മേഴ്സി ചാൻസ് 2009 സിലബസ്), മെയ് 2020 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രം കണ്ണൂർ സർവകലാശാല അസ്ഥാനമായിരിക്കും.

Read More: University Announcements 17 December 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 december 2021