University Announcements 18 August 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, kannur university announcements, pg allotment list 2020, kannur university pg allotment list 2020, kannur university pg allotment , calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2020, Delhi University, DU JAT score cards, DU JAT results 2020, Education News, university news, education news, University exam results, Indian express malayalam, IE malayalam

University Announcements 18 August 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2021-22 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 27 വരെ നീട്ടി

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ് (രാജ്യപുരസ്‌കാര്‍/നന്മമുദ്ര) സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ വെയ്‌റ്റേജായ 15 മാര്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ പ്രൊഫൈല്‍ എഡിറ്റ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 27. സ്‌പോര്‍ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാകുന്ന പ്രോഫോര്‍മ തങ്ങള്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (സ്‌പോര്‍ട്ട്‌സ്‌ക്വാട്ട പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) നേരിട്ടോ ഇ-മെയില്‍ മുഖാന്തരമോ ആഗസ്റ്റ് 27 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്.

ബി.എ. മ്യൂസിക് കോഴ്‌സുകളിലേക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷ ഫോമിന്റെ പകര്‍പ്പ് അതാത് കോളേജുകളില്‍ നേരിട്ടോ ഇ-മെയില്‍ മുഖാന്തരമോ ആഗസ്റ്റ് 27 ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. കോളേജുകളുടെ ഇ-മെയില്‍ ഐ.ഡി. അഡ്മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 (എ) ആറാം സെമസ്റ്റര്‍ ബി.എസ്‌സി. കെമിസ്ട്രി ആന്റ് ഇന്‍ഡസിട്രിയല്‍ കെമിസ്ട്രി (241) പ്രോഗ്രാമിന്റെ (2018 അഡ്മിഷന്‍ റെഗുലര്‍, 2017, 2016, 2015 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ എം.ഫില്‍. ഇംഗ്ലീഷ് (2019 – 20 ബാച്ച്) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. ഡിഗ്രി (റെഗുലര്‍ 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് 2018 അഡ്മിഷന്‍, സപ്ലിമെന്ററി 2015 – 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 അഡ്മിഷന്‍) മേയ് 2021 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ആഗസ്റ്റ് 12 മുതല്‍ നടത്തിവരുന്ന ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. (വിദൂരവിദ്യാഭ്യാസം) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ ബി.കോം. എസ്.ഡി.ഇ. 2020 ഒക്‌ടോബറില്‍ നടത്തിയ മൂന്നും നാലും സെമസ്റ്ററുകളുടേയും ജൂലൈ/ആഗസ്റ്റ് മാസങ്ങളില്‍ നടത്തിയ അഞ്ചും ആറും സെമസ്റ്ററുകളുടേയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഇലക്ടീവിന്റെ പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് 26 മുതലും ഫെബ്രുവരിയില്‍ നടത്തിയ ബി.കോം. സി.എ. ത്രീമെയിന്‍ സപ്ലിമെന്ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ സെപ്റ്റംബര്‍ 1 നും കാര്യവട്ടം ക്യാമ്പസിലെ സെന്‍ട്രല്‍ ലബോറട്ടറി ഫോര്‍ ഇന്‍സ്ട്രുമെന്റേഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ (ഇഘകഎ) ല്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ആഗസ്റ്റ് 24 മുതല്‍ ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ. പ്രാക്ടിക്കല്‍ പരീക്ഷകളുടെ (എസ്.ഡി.ഇ.) വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി സ്‌പെഷ്യല്‍ എക്‌സാമിനേഷന്റെ പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ഒക്‌ടോബര്‍ 18 മുതല്‍ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസം – മേഴ്‌സിചാന്‍സ് 2009 സ്‌കീം) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 27 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 3 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 7 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല സെപ്റ്റംബര്‍ 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിഗ്രി (ഐ.ഡി.) (2015 സ്‌കീം റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ ആഗസ്റ്റ് 27 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബര്‍ 2 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബര്‍ 6 വരെയും ഫീസടച്ച് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

റിസര്‍ച്ച് പ്രോജക്ട് അവാര്‍ഡ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാലയുടെ കീഴിലുളള വിവിധ പഠനവകുപ്പുകളിലേയും സെന്ററുകളിലേയും അദ്ധ്യാപകരില്‍ നിന്ന് 2020 – 21 സാമ്പത്തിക വര്‍ഷത്തിലെ വിവിധ ‘റിസര്‍ച്ച് പ്രോജക്ട്’ അവാര്‍ഡുകള്‍ക്കു വേണ്ടി അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

എം.ജി. ബി.എഡ്. ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബി.എഡ്. പ്രോഗ്രാമുകളിൽ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷകർക്കായി ഓരോ കോളേജിലും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കുകയും അപേക്ഷ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകേണ്ടതുമാണ്. ഏകജാലകത്തിലൂടെ അപേക്ഷിക്കാത്ത ആർക്കും മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ഭിന്നശേഷി/ സ്‌പോർട്‌സ് ക്വാട്ട വിഭാഗങ്ങളിലേക്കും ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കുന്നതും രേഖകളുടെ പരിശോധന അതത് കോളേജുകളിൽ ഓൺലൈനായി നടത്തുന്നതുമാണ്.

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാവും നടത്തുക. ആയതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അക്ഷയകേന്ദ്രങ്ങളെ ആശ്രയിക്കുന്നവർ സാമൂഹ്യ അകലം പാലിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ ശ്രദ്ധിക്കണം.

പ്രോസ്‌പെക്ടസ് പ്രകാരം സംവരണാനുകൂല്യത്തിന് ആവശ്യമായ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത് എന്ന് അപേക്ഷകർ ഉറപ്പുവരുത്തണം. ശരിയായ സാക്ഷ്യപത്രങ്ങളുടെ അഭാവത്തിൽ പ്രവേശനം റദ്ദാക്കപ്പെടാനും സാധ്യതയുണ്ട്. പട്ടികജാതി/ പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്നവർ സംവരണാനുകൂല്യം തെളിയിക്കുന്നതിനായി ജാതി സർട്ടിഫിക്കറ്റും എസ്.ഇ.ബി.സി./ ഒ.ഇ.സി. വിഭാഗത്തിൽപ്പെടുന്നവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന്റെ ആനുകൂല്യം അവകാശപ്പെടുന്നവർ ‘ഇൻകം ആന്റ് അസറ്റ്‌സ് സർട്ടിഫിക്കറ്റ്’ അപ്‌ലോഡ് ചെയ്യണം. സംവരണാനുകൂല്യം ആവശ്യമില്ലാത്ത പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവർക്ക് പൊതുവിഭാഗം തെരഞ്ഞെടുക്കുകയോ വരുമാനം എട്ടുലക്ഷത്തിൽ കൂടുതലായി നൽകിയതിനുശേഷം സംവരണം ആവശ്യമില്ല എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുകയോ ചെയ്യാം. എൻ.സി.സി./ എൻ.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ ബോണസ് മാർക്ക് ക്ലെയിം ചെയ്യുന്നവർ ബിരുദതലത്തിലെ സാക്ഷ്യപത്രങ്ങളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. വിമുക്തഭടൻ/ ജവാൻ എന്നിവരുടെ ആശ്രിതർക്ക് ലഭ്യമാവുന്ന ബോണസ് മാർക്കിന് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നിന്നും ലഭിക്കുന്ന സാക്ഷ്യപത്രം ലഭ്യമാക്കണം. ഇതിനായി ആർമി/ നേവി/ എയർഫോഴ്‌സ് എന്നീ വിഭാഗങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

രജിസ്‌ട്രേഷൻ ഫീസ് എസ്.സി./ എസ്.ടി. വിഭാഗത്തിന് 625 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ്. ഓൺലൈൻ രജിസ്‌ട്രേഷനും ക്യാപ് സംബന്ധമായ വിവരങ്ങൾക്കും cap.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

പരീക്ഷ തീയതി

മൂന്നാം സെമസ്റ്റർ ബി.ആർക് (2019ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി), അഞ്ചാം സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ – റഗുലർ/2017 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/2017ന് മുമ്പുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം സെപ്തംബർ രണ്ട്, മൂന്ന് തീയതികളിൽ ആരംഭിക്കും.

ഇന്റർവ്യൂ മാറ്റി

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സോഷ്യൽ വർക്ക് വിഭാഗത്തിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ഓഗസ്റ്റ് 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടത്താനിരുന്ന വോക്ക് -ഇൻ -ഇന്റർവ്യൂ സെപ്റ്റംബർ രണ്ടിലേക്ക് മാറ്റി. സമയം – രാവിലെ 10 മണി. താല്പര്യമുള്ളവർക്ക് sbsmgu@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഓഗസ്റ്റ് 25 വരെ ബയോഡാറ്റ സമർപ്പിക്കാം.

പരീക്ഷഫലം

2020 നവംബറിൽ നടന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി – റഗുലർ (2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്തംബർ ഒന്നുവരെ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നുമുതൽ ആറുവരെ സെമസ്റ്റർ ബി.എസ് സി. കമ്പ്യൂട്ടർ സയൻസ് – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ബി.ബി.എ. (ഓഫ് കാമ്പസ്) സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒന്നുവരെ അപേക്ഷിക്കാം.

2019 നവംബറിൽ നടന്ന ഒന്നു മുതൽ നാലുവരെ സെമസ്റ്റർ എം.എസ് സി. ഐ.റ്റി. ആന്റ് സി.സി. – ഓഫ് കാമ്പസ് (സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ ഒന്നുവരെ അപേക്ഷിക്കാം.

സീനിയർ സയന്റിസ്റ്റ്, റിസർച്ച് അസോസിയേറ്റ് ഒഴിവ്

കോട്ടയം തലപ്പാടിയിൽ പ്രവർത്തിക്കുന്ന ബയോമെഡിക്കൽ ഗവേഷണത്തിനായുള്ള അന്തർസർവകലാശാല കേന്ദ്രത്തിലെ വൈറസ് റിസർച്ച് ആന്റ് ഡയഗ്‌നോസ്റ്റിക് വിഭാഗത്തിൽ ഒരു സീനിയർ സയന്റിസ്റ്റിന്റെയും ഒരു റിസർച്ച് അസോസിയേറ്റിന്റെയും ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾ www. iucbr.ac.in, http://www.mgu.ac.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു

ആറാം സെമസ്റ്റര്‍ ബിരുദഫലങ്ങള്‍ അതിവേഗം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. റഗുലര്‍-വിദൂരവിഭാഗം ഫലങ്ങളാണ് ബുധനാഴ്ച ഉച്ചക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രഖ്യാപിച്ചത്. ഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അഫ്സല്‍ ഉല്‍ ഉലമ പ്രിലിമിനറിയുടെ പരീക്ഷാഫലം ഓഗസ്റ്റ് 16-ന് തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

ബിരുദ പ്രവേശനം – ഗ്രേസ്മാര്‍ക്ക് വെയ്‌റ്റേജ് രേഖപ്പെടുത്താം

2021-22 അദ്ധ്യയനവര്‍ഷത്തെ ബിരുദപ്രവേശനത്തിന് സ്‌കൗട്ട്, ഗൈഡ്, റേഞ്ചര്‍, റോവര്‍ എന്നിവയില്‍ ഹയര്‍സെക്കന്ററി തലത്തില്‍ രാജ്യപുരസ്‌കാര്‍, നന്മമുദ്ര സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചവര്‍ക്ക് 15 മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കാന്‍ സര്‍വകലാശാല ഉത്തരവായിട്ടുണ്ട്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് പ്രസ്തുത വെയ്‌റ്റേജ് രേഖപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ 24-ന് വൈകീട്ട് 5 മണിക്ക് മുമ്പായി എഡിറ്റിംഗ് സംവിധാനം ഉപയോഗിച്ച് രേഖപ്പെടുത്തേണ്ടതാണ്. (https:// admission.uoc.ac.in)

പരീക്ഷ

2017 സിലബസ്, 2017 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ 2 വര്‍ഷ ബി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും 2015 സിലബസ്, 2015 പ്രവേശനം ഡിസംബര്‍ 2018, 2016 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളും 2018 മുതല്‍ പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും സപ്തംബര്‍ 8-ന് തുടങ്ങും.

സി.സി.എസ്.എസ്.-പി.ജി. നാലാം സെമസ്റ്റര്‍ എം.എ. എം.ബി.എ., എം.കോം., എം.ടി.എ., ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സപ്തംബര്‍ 6-നും എം.എസ് സി., എം.എല്‍.ഐ.എസ് സി. പരീക്ഷകള്‍ സപ്തംബര്‍ 16-നും തുടങ്ങും.

പരീക്ഷാ ഫലം

സി.യു.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെയും എം.എസ് സി. കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 6 വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി, എം.എ. എക്കണോമിക്‌സ്, ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് യഥാക്രമം സപ്തംബര്‍ 6, 7 തീയതികള്‍ വരെ അപേക്ഷിക്കാം.

സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. മലയാളം വിത് ജേണലിസം, മലയാളം, ഏപ്രില്‍ 2020 പരീക്ഷകളൂടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 7 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ജൂലൈ 2020 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ഐ.ഡി. കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

2020-21 അദ്ധ്യയന വര്‍ഷത്തില്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ബിരുദ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയവരില്‍ ഐഡന്റിറ്റി കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് എസ്.ഡി.ഇ. വൈബ്‌സൈറ്റില്‍ നിന്നും ഒക്‌ടോബര്‍ 5-നുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. (www. sdeuoc.ac.in Ph : 0494 2407356)

ട്യൂഷന്‍ ഫീ

2019 പ്രവേശനം എസ്.ഡി.ഇ. 3,4, സെമസ്റ്റര്‍ ട്യൂഷന്‍ ഫീ അടയ്ക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് വെബ്‌സൈറ്റില്‍. പിഴ കൂടാതെ സപ്തംബര്‍ 10 വരേയും 100 രൂപ പിഴയോടെ 15 വരെയും അടയ്ക്കാം. (www. sdeuoc.ac.in>Notification Ph : 0494 2407356, 7494)

Kannur University Announcements: കണ്ണൂർ സർവകലാശാല

ടൈംടേബിൾ

08.09.2021 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (ബി. എസ് സി. ലൈഫ് സയൻസസ്, ബി. എം. സി., ബി. എ. സോഷ്യൽ സയൻസസ് ഒഴികെ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (2019 സിലബസ്), നവംബർ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2014, 2019 സിലബസുകളുടെ ടൈംടേബിളുകൾ വ്യത്യസ്തമാണ്. 2014 അഡ്മിഷൻ വിദ്യാർഥികൾക്ക് ഒന്നാം സെമസ്റ്റർ പരീക്ഷകൾക്കുള്ള അവസാന അവസരമാണ്.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം. എ., എം. എസ് സി., എം. കോം., എം. എസ്. ഡബ്ല്യു. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 06.09.2021 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം വർഷ വിദൂര വിദ്യാഭ്യാസ എം. കോം. സപ്ലിമെന്ററി, ജൂൺ 2020 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി. എ. (എക്കണോമിക്സ് ഒഴികെ), ബി. എസ് സി., ബി. സി. എ. പരീക്ഷാഫലം 19.08.2021 ന് ഉച്ചക്ക 2 മണി മുതൽ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകും. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.09.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും.

നാലാം സെമസ്റ്റർ ബിരുദം ഏപ്രിൽ 2020 പ്രത്യേക പ്രായോഗിക പരീക്ഷ

കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ന്യൂ ഇനിഷ്യേറ്റിവ് പ്രോഗ്രാം FLAIR പദ്ധതിയുടെ ഭാഗമായി CARDIFF University-യിൽ വച്ച് നടന്ന LEAD Induction Training-ൽ പങ്കെടുത്ത് തിരിച്ചുവന്ന്, ക്വാറന്റൈനിൽ പോയത് കാരണം നാലാം സെമസ്റ്റർ ബിരുദ (C. B. C. S. S. – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 പ്രായോഗിക പരീക്ഷയിൽ ഹാജരാവാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കായി നാലാം സെമസ്റ്റർ ബിരുദ (C. B. C. S. S. – റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2020 കോവിഡ് സ്പെഷൽ പ്രായോഗിക പരീക്ഷ നടത്തുന്നു.

അർഹരായ വിദ്യാർഥികൾ, ഹാജരാകാൻ കഴിയാതിരുന്ന പ്രായോഗിക പരീക്ഷയുടെ വിവരങ്ങൾ, LEAD Induction Training-ൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും ഹാൾ ടിക്കറ്റിന്റെയും സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം, soexc2@kannuruniv.ac.in എന്ന മെയിൽ ഐഡിയിലേക്ക് 25.08.2021, 5 മണിക്ക് മുൻപ് അയയ്ക്കേണ്ടതാണ്. അപേക്ഷയിൽ മേൽവിലാസവും ഫോൺ നമ്പറും വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

അവസാന വർഷ ബി. കോം / ബി.ബി.എ (വിദൂരവിദ്യാഭ്യാസം) പ്രായോഗിക പരീക്ഷകൾ – ഡിപ്പാർട്മെൻറ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, കണ്ണൂർ യൂണിവേഴ്സിറ്റി , മാങ്ങാട്ടുപറമ്പ ക്യാമ്പസ്’ഡിപ്പാർട്മെൻറ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, കണ്ണൂർ യൂണിവേഴ്സിറ്റി, മാങ്ങാട്ടുപറമ്പ ക്യാമ്പസ്’ പരീക്ഷ കേന്ദ്രത്തിൽ 24.08.2021 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിന് കീഴിലുള്ള അവസാന വർഷ ബി. കോം./ ബി. ബി. എ. ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2021, കോവിഡ് സ്പെഷ്യൽ അവസാന വർഷ ബി. കോം./ ബി. ബി. എ. ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) മാർച്ച് 2020 പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷ തിയതിയും പരീക്ഷ കേന്ദ്രവും പിന്നീട് അറിയിക്കുന്നതാണ്. മറ്റു കേന്ദ്രങ്ങളിലെ പ്രായോഗിക പരീക്ഷകൾക്ക് മാറ്റമില്ല.

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 18 august 2021

Next Story
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ലstudents, exam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com