University Announcements 18 April 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പ്രാക്ടിക്കല്‍/ പ്രോജക്ട്/ വൈവ
കേരളസര്‍വകലാശാല ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എസ്.സി പ്രാക്ടിക്കല്‍/ പ്രോജക്ട്/ വൈവ പരീക്ഷകള്‍ മെയ് 15 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. മെയ് 15, 16, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി.ബി.സി.എസ് ബി.എ/ ബി.കോം വൈ വോസി മെയ് 17, 18, 19 തീയതികളിലേക്ക് പുന:ക്രമീകരിച്ചിരിക്കുന്നു. ഏപ്രില്‍ 27 മുതല്‍ മെയ് 4 വരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു സി.ബി.സി.എസ് ബി.കോം ആറാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 15 മുതല്‍ 22 വരെ പുന:ക്രമീകരിച്ചിരിക്കുന്നു. പ്രോജക്ട് സബ്മിഷന്‍ തീയതിയായ മെയ് 9ന് മാറ്റമില്ല.
പരീക്ഷ തീയതി
കേരളസര്‍വകലാശാല നടത്താനിരുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് ഡിഗ്രി ഏപ്രില്‍ 2023 (2019 സ്കീം – റെഗുലര്‍, ഇംപ്രൂവ്മെന്‍റ് & സപ്ലിമെന്‍ററി ) & (2019 സ്കീം – സപ്ലിമെന്‍ററി 2019 അഡ്മിഷന്‍ & 2020 അഡ്മിഷന്‍) പരീക്ഷകള്‍ ഏപ്രില്‍ 28 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തുന്ന ബി.എസ്സി നഴ്സിംഗ് (മേഴ്സി ചാന്‍സ് 2006 മുതല്‍ 2009 വരെയുള്ള അഡ്മിഷന്‍ ) ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ പരീക്ഷകള്‍ യഥാക്രമം മെയ് 3, 5, 12, 22 തീയതി മുതല്‍ നടത്തുന്നതാണ്. പ്രസ്തുത പരീക്ഷകള്‍ ഗവ നഴ്സിംഗ് കോളേജ് തിരുവനന്തപുരത്തു വച്ച് നടത്തുന്നതാണ്.എല്ലാ വിദ്യാര്‍ത്ഥികളും ഹാള്‍ടിക്കറ്റ് പരീക്ഷാ കേന്ദ്രമായ ഗവ നഴ്സിംഗ് കോളേജില്‍ നിന്ന് കൈപ്പറ്റേണ്ടതാണ്.
പരീക്ഷ രജിസ്ട്രേഷന്‍
കേരളസര്‍വകലാശാല നടത്തുന്ന ഒന്ന്, രണ്ട,് മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്ററുകള്‍ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ( റിസ്ട്രക്ച്ചേഡ് ) (2007, 2009 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) ഏപ്രില്‍ 2023 ഡിഗ്രി പരീക്ഷയുടെ വിജ്ഞാനം പ്രസിദ്ധീകരിച്ചു. ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ കോളേജിലും രണ്ട്, നാല്, ആറ് സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ സര്‍വകലാശാലയിലും സമര്‍പ്പിക്കേണ്ടതാണ്. പിഴ കൂടാതെ ഏപ്രില്‍ 29 വരെയും 150 രൂപ പിഴയോടെ മെയ് 4 വരെയും 400 രൂപ പിഴയോടെ മെയ് 6 വരെയും ഓഫ്ലൈനായി അപേക്ഷിക്കുന്നു. പേപ്പറുകളുടെ കൊണ്ട് എണ്ണം മൂന്നോ അതില്‍ കുറവോ ആയാല്‍ 7500 രൂപയും പേപ്പറുകളുടെ എണ്ണം മൂന്നില്‍ കൂടുതലാണെങ്കില്‍ ഓരോ പേപ്പറിനും 2500 രൂപയും അടക്കേണ്ടതാണ്. വിശദവിവരം വെബ്സൈറ്റില്‍.
MG University Announcements: എംജി സർവകലാശാല
സിവിൽ സർവീസ് കോച്ചിംഗ്; അഡ്മിഷൻ തുടരുന്നു
മഹാത്മാ ഗാന്ധി സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് കോച്ചിംഗ് പ്രോഗ്രാമിൽ റഗുലർ, ഈവനിംഗ്, ഫൗണ്ടേഷൻ ബാച്ചുകളിൽ അഡ്മിഷൻ തുടരുന്നു.
എസ്.സി, എസ്.റ്റി. വിഭാഗത്തിന് 20000 രൂപയും മറ്റു വിഭാഗങ്ങളിൽ പെട്ടവർക്ക് 40000 രൂപയും ആണ് ഫീസ്.
അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും 9188374553 എന്ന നമ്പറിൽ ബന്ധപ്പെടണം.
പരീക്ഷകൾക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ ബി.പി.ഇ.എസ് (നാല് വർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം – 2021 അഡ്മിഷൻ റഗുലർ, 2020,2019,2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ മെയ് 10ന് തുടങ്ങും.
പിഴ കൂടാതെ ഏപ്രിൽ 24 വരെയും പിഴയോടു കൂടി ഏപ്രിൽ 25നും സൂപ്പർഫൈനോടു കൂടി ഏപ്രിൽ 26നും അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ എം.പി.ഇ.എസ്(രണ്ട് വർഷ പ്രോഗ്രാം – 2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾ മെയ് എട്ടിനു തുടങ്ങും.
പിഴ കൂടാതെ ഏപ്രിൽ 24 വരെയും പിഴയോടു കൂടി ഏപ്രിൽ 25നും സൂപ്പർഫൈനോടു കൂടി ഏപ്രിൽ 26നും അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.
തൃപ്പൂണിത്തുറ, ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്‌സിലെ ഒന്ന്, രണ്ട് സെമസ്റ്ററുകൾ എം.എഫ്.എ(2021,2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി, ഒന്നാം വർഷം – 2018,2017,2016 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ 25 മുതൽ 27 വരെയും പിഴയോടു കൂടി ഏപ്രിൽ 28നും സൂപ്പർഫൈനോടു കൂടി ഏപ്രിൽ 29നും അപേക്ഷ നൽകാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ
മൂന്നാം സെമസ്റ്റർ എം.സി.എ (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ മെയ് മൂന്നിന് തുടങ്ങും.
പിഴ കൂടാതെ ഏപ്രിൽ 24 വരെയും പിഴയോടു കൂടി ഏപ്രിൽ 25നും സൂപ്പർ ഫൈനോടു കൂടി ഏപ്രിൽ 26നും അപേക്ഷ നൽകാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ
മൂന്നാം സെമസ്റ്റർ എം.സി.എ(2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി, 2016 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്(അഫിലിയേറ്റഡ് കോളജുകൾ), 2015 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്(അഫിലിയേറ്റഡ് കോളജുകളും സീപാസും), 2012-2014 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ്/ ലാറ്ററൽ എൻട്രി – 2019,2018 അഡ്മിഷൻ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015, 2014 അഡ്മിഷനുകൾ മൂന്നാം മെഴ്‌സി ചാൻസ് (അഫിലിയേറ്റഡ് കോളജുകളും സീപാസും) പരീക്ഷകൾക്ക് ഏപ്രിൽ 27 വരെ പിഴ കൂടാതെയും ഏപ്രിൽ 28ന് പിഴയോടു കൂടിയും ഏപ്രിൽ 29ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ഐ.എം.സി.എ(2019 അഡ്മിഷൻ റഗുലർ, 2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ഡി.ഡി.എം.സി.എ(2016,2015 അഡ്മിഷൻ സപ്ലിമെൻററി, 2014 അഡ്മിഷൻ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് എട്ടിന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.ബി.എ (2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2016, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ
മൂന്നാം സെമസ്റ്റർ ബി.ടെക്ക് (ന്യു സ്‌കീം – 2010 മുതലുള്ള അഡ്മിഷൻ സപ്ലിമെൻററി,മെഴ്‌സി ചാൻസ് – നവംബർ 2022) ബിരുദ പരീക്ഷകൾ മെയ് മുന്നിന് തുടങ്ങും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി
ആറാം സെമസ്റ്റർ ബിബിഎ (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ ഈ മാസം 24ന് ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.എ സംസ്‌കൃതം സ്‌പെഷ്യൽ(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ ഈ മാസം 26 ന് ആരംഭിക്കും.
ആറാം സെമസ്റ്റർ ബാച്ചലർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെൻറ്(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ നാളെ(ഏപ്രിൽ 20) അതത് കോളജുകളിൽ നടത്തും.
പ്രാക്ടിക്കൽ
ബി.കോം ആറാം സെമസ്റ്റർ സി.ബി.സി.എസ്(2020 അഡ്മിഷൻ റഗുലർ, 2017,2018,2019 അഡ്മിഷനുകൾ റി-അപ്പിയറൻസ് – ഏപ്രിൽ 2023) പരീക്ഷയുടെ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് ആൻറ് സോഫ്‌റ്റ്വെയർ ഫോർ ബിസിനസ് ആൻറ് റിസർച്ച്, പ്രോഗ്രാമിംഗ് ഇൻ സി ആൻറ് ഡാറ്റാ ബേസ് മാനേജ്‌മെൻറി സിസ്റ്റം എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ ഈ മാസം 24 മുതൽ 27 വരെ നടത്തും.
ആറാം സെമസ്റ്റർ ബോട്ടണി മോഡൽ(1,2,3 സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 24 മുതൽ വിവിധ കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക്(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ റീ-അപ്പിയറൻസ് – മാർച്ച് 2023) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 24 മുതൽ അതത് കോളജുകളിൽ നടക്കും.
ആറാം സെമസ്റ്റർ ബി.എ എക്കണോമിക്‌സ് മോഡൽ 2 (സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഈ മാസം 28 മുതൽ വിവിധ കോളജുകളിൽ നടത്തും.
ആറാം സെമസ്റ്റർ ബി.എസ്.സി സൈക്കോളജി(സി.ബി.സി.എസ് – 2020 അഡ്മിഷൻ റഗുലർ, 2017-2019 അഡ്മിഷനുകൾ റീ-അപ്പിയറൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജ്ക്ട് പരീക്ഷകൾ ഈ മാസം 26ന് ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.വോക്ക് സസ്‌റ്റൈയിനബിൾ അഗ്രിക്കൾച്ചർ (ന്യു സ്‌കീം – 2020 അഡ്മിഷൻ റഗുലർ – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 20 മുതൽ പാലാ, സെൻറ് തോമസ് കോളജിൽ നടക്കും.
ആറാം സെമസ്റ്റർ ബി.വോക് ഫുഡ് ടെക്‌നോളജി ആൻഡ് അനാലിസിസ്(2020 അഡ്മിഷൻ റഗുലർ – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 20, 27 തീയതികളിൽ അതത് കോളജുകളിൽ നടക്കും.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
കാലിക്കറ്റ് സര്‍വകലാശാലയും കോംട്രസ്റ്റ് കണ്ണാശുപത്രിയും ഗവേഷണ സഹകരണത്തില്‍
പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രരോഗങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാനുള്ള ഗവേഷണ പദ്ധതിക്കായി കാലിക്കറ്റ് സര്‍വകലാശാലയും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സഹകരിക്കുന്നു. നേത്രരോഗങ്ങളായ തിമിരം, പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചവൈകല്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവിഭാഗവും കോംട്രസ്റ്റും ഗവേഷണം ആരംഭിക്കുന്നത്. ഇതിനായി ബയോടെക്‌നോളജി പഠനവിഭാഗത്തിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. അനു ജോസഫിന് 11 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ട് അനുവദിച്ചു. ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, കോം. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ.കെ. വര്‍മ, സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവിഭാഗം മേധാവി ഡോ. കെ.കെ. ഇല്യാസ്, കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ ഡോ. എബ്രഹാം ജോസഫ്, ഡോ. അനു ജോസഫ്, കോംട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.എസ്. പ്രകാശ്, ഡോ. ഹുസ്‌ന നൗഫല്‍, റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഒ.കെ. അജ്മല്‍ അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ – കാലിക്കറ്റ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവിഭാഗവും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും ഗവേഷണ സഹകരണത്തിനുള്ള ധാരണാപത്രം കൈമാറുന്നു.
അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ സോഫ്റ്റ് ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് 26-ന് തുടങ്ങും
കാലിക്കറ്റ് സര്‍വകലാശാലാ ആതിഥേയത്വം വഹിക്കുന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ പുരുഷ-വനിതാ സോഫ്റ്റ് ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഏപ്രില്‍ 26 മുതല്‍ 30 വരെ നടക്കും. പുരുഷ വിഭാഗത്തില്‍ 24 ടീമുകളും വനിതാ വിഭാഗത്തില്‍ 20 ടീമുകളും മത്സരത്തിനെത്തും. സര്‍വകലാശാലാ സ്റ്റേഡിയത്തിലെ രണ്ടു ഗ്രൗണ്ടുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങി. 26-ന് രാവിലെ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. നിലവില്‍ ഇരുവിഭാഗങ്ങളിലും അഖിലേന്ത്യാ ചാമ്പ്യന്‍മാരാണ് കാലിക്കറ്റ് സര്‍വകലാശാല.
സമ്മര്‍ കോച്ചിംഗ് ക്യാമ്പ് രണ്ടാം ഘട്ടം പ്രവേശനം ആരംഭിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ കായികപഠന വിഭാഗം നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം ആരംഭിച്ചു. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ഹാന്റ്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ഖോ-ഖോ, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, കബഡി, നീന്തല്‍ എന്നീ ഇനങ്ങളിലാണ് പരിശീലനം. 7 വയസു മുതല്‍ 18 വയസു വരെ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. നീന്തലിന്റെ പ്രായപരിധി 6 വയസു മുതല്‍ 17 വയസുവരെയാണ്. ക്യാമ്പ് മെയ് 4-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ഫീസ് അടച്ച് റസീറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവ സഹിതം മെയ് 4 വരെ കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കാം. അപേക്ഷാ ഫോറം സര്‍വകലാശാലാ വെബ്‌സൈറ്റിലും പഠനവിഭാഗം ഓഫീസിലും ലഭ്യമാണ്. ഫോണ്‍ 9961690270 (നീന്തല്‍), 8089011137 (മറ്റിനങ്ങള്‍).
പരീക്ഷാ അപേക്ഷ
രണ്ടാം വര്‍ഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 9 വരെയും 170 രൂപ പിഴയോടെ 11 വരെയും ഏപ്രില്‍ 25 മുതല്‍ അപേക്ഷിക്കാം.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 26, 27, 28 തീയതികളില്‍ നടക്കും.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷ വിജ്ഞാപനം
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് (ഏപ്രിൽ 2023) ഏപ്രിൽ 19 മുതൽ 26 വരെ പിഴയില്ലാതെയും 28 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
ബി.കോം അഡിഷണൽ കോഓപ്പറേഷൻ (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി ,മാർച്ച് 2023 പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 24 വരെയും പിഴയോടു കൂടി ഏപ്രിൽ 26 വരെയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ രജിസ്ട്രേഷൻ
കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം പി ഇ എസ് (സി ബി സി എസ് എസ് ) റെഗുലർ – നവംബർ 2022 പരീക്ഷകൾക്ക് പിഴയില്ലാതെ ഏപ്രിൽ 26 വരെയും പിഴയോടുകൂടെ ഏപ്രിൽ 28ന് വൈകുന്നേരം അഞ്ചുമണി വരെയും അപേക്ഷിക്കാം