scorecardresearch

University Announcements 18 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 18 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 25 മുതല്‍ ആരംഭിക്കാനിരുന്ന പത്താം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എല്‍.എല്‍.ബി./ബി.കോം.എല്‍.എല്‍.ബി./ബി.ബി.എ.എല്‍.എല്‍.ബി. പരീക്ഷകള്‍ ഏപ്രില്‍ 28 മുതല്‍ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല 2021 ആഗസ്റ്റ് മാസത്തില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്‌മെന്റ് (356) കോഴ്‌സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഏപ്രില്‍ 20 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല ഏപ്രിലില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ യൂണിറ്ററി (ത്രിവത്സരം) എല്‍.എല്‍.ബി. പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പുതുക്കിയ പരീക്ഷാകേന്ദ്രം

കേരളസര്‍വകലാശാല 2022 ഏപ്രില്‍ 21 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി, ഡിസംബര്‍ 2021 പരീക്ഷയുടെ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബ്രാഞ്ചിന്റെ (413) പ്രാക്ടിക്കല്‍ പരീക്ഷ അന്നേദിവസം തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്.

MG University Announcements: എംജി സർവകലാശാല

പ്രാക്ടിക്കൽ പരീക്ഷ

നാലാം സെമസ്റ്റർ ഐ.എം.സി.എ./ ഡി.ഡി.എം.സി.എ. (റെഗുലർ / സപ്ലിമെന്ററി) ജനുവരി – 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 22 മുതൽ 25 വരെ അതത് കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾക്ക് വിദ്യാർത്ഥികൾ കോളേജുമായി ബന്ധപ്പെടുക.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എല്‍.എല്‍.എം. – പ്രവേശന പരീക്ഷക്ക് 26 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ എല്‍.എല്‍.എം. പ്രവേശന പരീക്ഷക്ക് 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ മെയ് 22-ന് നടക്കും.

യോഗ്യത : അഞ്ച് വര്‍ഷ എല്‍.എല്‍.ബി. / മൂന്ന് വര്‍ഷ എല്‍.എല്‍.ബി. / അഞ്ച് വര്‍ഷ ബി.എ.-എല്‍.എല്‍.ബി. / ബി.കോം. എല്‍.എല്‍.ബി. / ബി.എസ് സി. എല്‍.എല്‍.ബി. / ബി.ബി.എ. എല്‍.എല്‍.ബി. / മൂന്ന് വര്‍ഷ യൂണിറ്ററി എല്‍.എല്‍.ബി. / ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹോണേഴ്‌സ് ഉള്‍പ്പെടെയുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എല്‍.എല്‍.ബി. കോഴ്‌സുകള്‍.

പ്രവേശന വിജ്ഞാപനത്തിനും പ്രോസ്‌പെക്ടസിനും മറ്റ് വിശദവിവരങ്ങള്‍ക്കും പ്രവേശന വിഭാഗം വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 7017

പരീക്ഷാ അപേക്ഷ

പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 സപ്ലിമെന്ററി, ഇംപ്രവൂവ്‌മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മെയ് 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 26 വരെ അപേക്ഷിക്കാം. 170 രൂപ പിഴയോടെ 28 വരെയും.

പരീക്ഷ

മൂന്നാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 27-ന് തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.കോം. നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

എം.എച്ച്.എം. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മെയ് 2 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ജനറല്‍ ബയോടെക്‌നോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്ന്, രണ്ട്, ആറ് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2020 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെയും ഡിസംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാ രജിസ്ട്രേഷൻ

ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് (2022 ഏപ്രിൽ ) എസ് .ബി.ഐ.കലക്ട് വഴി പരീക്ഷാ ഫീസ് അടച്ചുപോയവർക്ക് പരീക്ഷാ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി നടത്താനുള്ള ലിങ്ക് 2022 ഏപ്രിൽ 20 ന് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും. വിദ്യാർത്‌ഥികൾ അന്നേ ദിവസം തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കേണ്ടതാണ്.

ഹാൾടിക്കറ്റ്

സർവകലാശാല പഠന വകുപ്പുകളിലെ എംഎ, എം എസ് സി, എംബിഎ, എം.എൽ.ഐ.എസ്.സി, എൽ എൽ എം, പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (റഗുലർ/സപ്പ്ളിമെന്‍ററി), നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽലഭ്യമാണ്.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന മൂന്നു മാസം ദൈർഘ്യമുള്ള അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471-2360611, 8075289889, 9495830907.
പി.എൻ.എക്‌സ്. 1540/2022

അവധിക്കാല കോഴ്‌സ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോബി സർക്യൂട്ട്‌സ്, കമ്പ്യൂട്ടർ ഫണ്ടമെന്റൽസ് ആൻഡ് ഓഫീസ് പാക്കേജ്, പ്രോഗ്രാമിംഗ് ഇൻ ഇ++, ഇന്റർനെറ്റ്/ വെബ് പ്രോഗ്രാമിംഗ്, മൊബൈൽ പ്രോഗ്രാമിംഗ് (ആൻഡ്രോയിഡ്), ബേസിക്‌സ് ഓഫ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, പ്ലമ്പിംഗ് ആൻഡ് സാനിട്ടേഷൻ, ഡി.റ്റി.പി എന്നിവയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽ ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0471-2360611, 8075289889, 9495830907.

എൻട്രൻസ് പരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ/ നീറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. മേയ് ഒമ്പതിന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് അഞ്ചിനകം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോം ഓഫീസിൽ ലഭ്യമാണ്.

വീവിംഗ് ആൻഡ് ടെയിലറിംഗ് കോഴ്‌സ്

വിതുര ചേന്നൻപാറയിലെ പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള പ്രോഡക്ഷൻ കം ട്രെയിനിംഗ് സെന്ററിൽ വീവിംഗ് ആൻഡ് ടെയ്‌ലറിംഗ് കോഴ്‌സിന് ഏഴാം ക്ലാസ് ജയിച്ച പട്ടികവർഗ യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോമിലെ അപേക്ഷകൾ പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, സത്രം ജംഗ്ഷൻ, നെടുമങ്ങാട് പി.ഒ എന്ന വിലാസത്തിലോ, സൂപ്പർവൈസർ, പ്രോഡക്ഷൻ കം ട്രെയിനിംഗ് സെന്റർ, ചേന്നൻപാറ, വിതുര എന്ന വിലാസത്തിലോ 25ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷയുടെ മാതൃകയും മറ്റുവിശദ വിവരങ്ങളും പ്രോഡക്ഷൻ കം ട്രെയിനിംഗ് സെന്ററിലോ, കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, എം.ഡബ്ല്യു.ടി.സി ഞാറനിലി എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉള്ളടക്കം ചെയ്യണം. ഫോൺ: 9496070346 (നെടുമങ്ങാട്), 9496070345 (വാമനപുരം), 9496070344 (കുറ്റിച്ചൽ). സൂപ്പർവൈസർ, പ്രോഡക്ഷൻ കം ട്രയിനിംഗ് സെന്റർ ചേന്നൻപാറ: 9496737851.

Read More: University Announcements 13 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 18 april 2022

Best of Express