University Announcements 17 September 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സർവകലാശാല
ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം: സ്‌പെഷല്‍ അലോട്ട്‌മെന്റ്
അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ, സ്വാശ്രയ കോളജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറല്‍/എസ്.സി./എസ്.ടി./മറ്റു സംവരണവിഭാഗങ്ങള്‍, കെ.യു.സി.റ്റി.ഇ. മാനേജ്‌മെന്റ്
ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 22, 23, 24 തീയതികളില്‍ കൊല്ലം, എസ്.എന്‍ കോളജില്‍ നടത്തുന്നു. അലോട്ട്‌മെന്റ് ഷെഡ്യൂള്‍ ചുവടെ:
ഇംഗ്ലീഷ്, മലയാളം, അറബിക്, സംസ്‌കൃതം, തമിഴ്, കൊമേഴ്‌സ്- സെപ്റ്റംബര്‍ 22. ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്-23, സോഷ്യല്‍ സയന്‍സ്, ജിയോഗ്രാഫി, ഹിന്ദി-24.
രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രസ്തുത സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജാരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്. നിലവില്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ മാര്‍ക്‌ലിസ്റ്റുകളും യോഗ്യതയുംജാതിയും (നോണ്‍ക്രീമിലെയര്‍, കമ്മ്യൂണിറ്റി, ഇ.ഡബ്ല്യു.എസ്, വരുമാനം, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്: 40 ശതമാനത്തില്‍ കൂടുതല്‍) തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ കൈവശം കരുതണം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് സമയത്ത് സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം ടി വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകുന്നതാണ്. അതാത് വിഭാഗങ്ങളുടെ അഭാവത്തില്‍ ഒഴിവുള്ള സീറ്റുകള്‍ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുള്ള സീറ്റ് കണ്‍വെര്‍ഷന്‍ മാനദണ്ഡമാക്കി പരിവര്‍ത്തനം നടത്തി അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ്.
ബി എഡ് പ്രവേശനം: ഡിഫന്‍സ്്, സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പോട്ട് അലോട്ട്‌മെന്റ്
അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ. കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഡ.് കോഴ്‌സുകളിലേക്കുള്ള ഡിഫന്‍സ് ക്വാട്ട, സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗങ്ങള്‍ക്കായുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 22നു കൊല്ലം എസ്.എന്‍. കോളജില്‍ നടത്തും. ഡിഫന്‍സ് ക്വാട്ടയില്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ച വിദ്യാര്‍ഥികളുടെ റാങ്ക് ലിസ്റ്റ് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഈ ലിസ്റ്റ് പ്രകാരമാണ് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നത്. അപേക്ഷ സമര്‍പ്പിച്ചവര്‍ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയ ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും അസ്സല്‍ മാര്‍ക്ക് ലിസ്റ്റുകളും യോഗ്യത തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം 22 ന്
രാവിലെ 10നു മുന്‍പായി കൊല്ലം ശ്രീനാരായണ കോളേജില്‍ ഹാജരാകണം.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച ലിസ്റ്റ് പ്രകാരമുള്ള സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള അലോട്ട്‌മെന്റും അന്നേ ദിവസം തന്നെ ഇവിടെ വച്ച് നടത്തു. മതിയായ രേഖകളുമായി അന്നേദിവസം 10 മണിക്ക് മുന്‍പായി ഹാജരാകണം. ഓണ്‍ലൈനില്‍ അപേക്ഷിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തപക്ഷം വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് പ്രക്രിയയില്‍ നിന്ന് പുറത്താകും.
രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും
പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഏതെങ്കിലും കാരണത്താല്‍ വിദ്യാര്‍ത്ഥികള്‍ ഹാജരാകാന്‍ സാധിക്കാത്ത പക്ഷം വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സാക്ഷ്യപത്രവുമായി രക്ഷകര്‍ത്താവിന് ഹാജരാകാം.
നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി വാങ്ങാന്‍ പാടുള്ളൂ. എല്ലാ ബി.എഡ്. പ്രോഗ്രാമുകളിലേക്കുമുള്ള ഡിഫന്‍സ്, സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തിലുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് സെപ്റ്റംബര്‍ 22 നു മാത്രമാകും നടത്തുക. അന്നേദിവസം ഹാജരാകാത്ത അപേക്ഷകരെ പിന്നീട് പരിഗണിക്കുന്നതല്ല.
സ്‌പോര്‍ട്‌സ് ക്വാട്ട, ഡിഫന്‍സ് ക്വാട്ട എന്നിവയില്‍ ഒഴിവുവരുന്ന സീറ്റുകള്‍ ജനറല്‍ മെറിറ്റ് സീറ്റുകളിലേക്ക് പരിവര്‍ത്തനം നടത്തി അലോട്ട്‌മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതാണ്.
ബിരുദ പ്രവേശനം: എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം
എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് അലോട്ട്‌മെന്റ് പരിശോധിക്കാം.. അലോട്ട്‌മെന്റ് ലഭിച്ചിട്ടുളള പക്ഷം ഫീസ് ഒടുക്കി (നിലവില്‍ യൂണിവേഴ്‌സിറ്റി ഫീ അടയ്ക്കാത്തവര്‍) അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് ആയതില്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍ അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ ഹാജരാകേണ്ടതാണ്.
സെപ്റ്റംബര്‍ 20, 22 തീയതികളിലാണ് കോളജ് പ്രവേശനം. കമ്മ്യൂണിറ്റി ക്വാട്ടയില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ സമയത്ത് കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഉള്‍പ്പെടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പ്രോജക്ട്, വൈവ
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ പ്രോജക്ട് വൈവയുടേയും കോംപ്രിഹെന്‍സീവ് വൈവയുടേയും പരീക്ഷകള്‍ 19 മുതല്‍ 23 വരെ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി റെഗുലര്‍, ജൂണ്‍ 2022 പരീക്ഷയുടെ വൈവ സെപ്റ്റംബര്‍ 22, 23 തീയതികളില്‍ നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പുതുക്കിയ പരീക്ഷാത്തീയതി
രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (റെഗുലര്‍ – 2020 സ്‌കീം – 2021 അഡ്മിഷന്‍, സപ്ലിമെന്ററി – 2020 സ്‌കീം – 2020 അഡ്മിഷന്‍, 2018 സ്‌കീം – 2018 & 2019 അഡ്മിഷന്‍) 2022 ഓഗസ്റ്റ് 29 ന് നിശ്ചയിച്ചിരുന്ന പരീക്ഷ 2022 സെപ്റ്റംബര്‍ 28 ന് നടത്തും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
പരീക്ഷാഫീസ്
ഒന്നാം വര്‍ഷ ബി.ബി.എ. ആന്വല്‍ സ്‌കീം – പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 &മാു; 2019 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ സെപ്റ്റംബര്‍ 24 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വിദൂര വിദ്യാഭ്യാസവിഭാഗം: ഒന്‍പത് പ്രോഗ്രാമുകളുടെ അഡ്മിഷന്‍ ആരംഭിച്ചു
വിദൂരവിദ്യാഭ്യാസവിഭാഗത്തില്‍ 2022 – 2023 അദ്ധ്യയന വര്‍ഷം ഒന്‍പത് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കുളള അഡ്മിഷന്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
എസ് സി സീറ്റ് ഒഴിവ്
ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇവല്യൂഷണറി ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയില്‍ എം.എസ്‌സി. ഇന്റഗ്രേറ്റീവ് ബയോളജി (സുവോളജി), പ്രോഗ്രാമിന് 2022 – 24 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 19 ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം.
ഫിസിക്‌സ് പഠനഗവേഷണവകുപ്പില്‍ എം.എസ്‌സി. പ്രോഗ്രാമിന് 2022 – 24 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ 19 ന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകണം.
MG University Announcements: എം ജി സർവകലാശാല
നെറ്റ്/ജെ ആര്‍ എഫ് പരീക്ഷാപരിശീലനം
മാനവിക വിഷയങ്ങളിലെ യു.ജി.സി നെറ്റ്/ ജെ.ആര്‍.എഫ്. പരീക്ഷയുടെ ജനറല്‍ പേപ്പറിനു വേണ്ടിയുള്ള ഓഫ്ലൈന്‍ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കും. വിശദ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0481 – 2731025.
പരീക്ഷാ അപേക്ഷ
ഒക്ടോബര്‍ ഏഴിന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എഡ്. (2020 അഡ്മിഷന്‍ – റഗുലര്‍ / 2019 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴ കൂടാതെ സെപ്റ്റംബര്‍ 27 വരെയും പിഴയോടു കൂടി 28 നും സൂപ്പര്‍ ഫൈനോടു കൂടി 29 നും അപേക്ഷ നല്‍കാം.
പരീക്ഷാ ഫലം
ജനുവരിയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. സ്പെയ്സ് സയന്‍സ് (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷന്‍ – റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബര്‍ ഒന്നിനകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.എ. സോഷ്യോളജി (പി.ജി.സി.എസ്.എസ് – സപ്ലിമെന്ററി -നവംബര്‍ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബര്‍ 30 നകം ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദിവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഒന്നാം സെമസ്റ്റര്‍ ത്രവത്സര യൂണിറ്ററി എല്‍.എല്‍.ബി (2020 അഡ്മിഷന്‍ – റഗുലര്‍ / 2019, 2018 അഡ്മിഷനുകള്‍ – സപ്ലിമെന്ററി) 2022 മാര്‍ച്ചില്‍ നടന്ന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബര്‍ ഒന്നു വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ബിരുദ പ്രവേശനം
2022-23 അധ്യയന വര്‍ഷത്തെ ഗവണ്‍മെന്റ്, എയ്ഡഡ് കോളജുകളിലെ എയ്ഡഡ് കോഴ്സുകളിലേക്കുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റും അഫിലിയേറ്റഡ് കോളേജുകളിലെയും സര്‍വകലാശാലാ സെന്ററുകളിലെയും സ്വാശ്രയ കോഴ്സുകളിലേക്കുള്ള റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് മൂന്നിനകം റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടണം. പുതുതായി അലോട്ട്മെന്റ് ലഭിച്ചവര്‍ മാന്റേറ്ററി ഫീസടച്ചതിനു ശേഷം വേണം പ്രവേശനം നേടാന്‍. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍.
ഇന്റഗ്രേറ്റഡ് പി.ജി. വെയ്റ്റിങ് റാങ്ക്ലിസ്റ്റ്
അഫിലിയേറ്റഡ് കോളജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള വെയ്റ്റിംഗ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനവിഭാഗം വെബ്സൈറ്റില്‍ റാങ്ക്നില പരിശോധിക്കാം. നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് മുന്‍ഗണനാക്രമത്തില്‍ കോളജുകള്‍ നേരിട്ടാണ് പ്രവേശനം നടത്തുക.
ബി എഡ് അലോട്ട്മെന്റ്
2022-23 അധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് നാലിനു മുമ്പായി സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 0494 2407017, 2660600.
സ്പെഷല്‍ ബി എഡ് റാങ്ക് ലിസ്റ്റ്
2022-23 അധ്യയനവര്‍ഷത്തെ സ്പെഷ്യല്‍ ബി.എഡ്. പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ 19 മുതല്‍ കോളജുകളില്‍ മുന്‍ഗണനാക്രമത്തില്‍ പ്രവേശനം നേടണം. ഫോണ്‍ 0494 2407016, 2660600.
ബിരുദ പഠനം തുടരാനവസരം
അഫിലിയേറ്റഡ് കോളജുകളില്‍ 2017 മുതല്‍ 2020 വരെ വര്‍ഷങ്ങളില്‍ ബി.എ., ബി.എസ്‌സി മാത്തമറ്റിക്സ്, ബി.കോം., ബി.ബി.എ. കോഴ്സുകള്‍ക്ക് ചേര്‍ന്ന് നാലാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി തുടര്‍പഠനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന്‍ വഴി അഞ്ചാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാനവസരം. 100 രൂപ ഫൈനോടു കൂടി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടി. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്സൈറ്റില്‍. ഫോണ്‍ 0494 2407357, 2400288, 2407494.
ബി എസ് ഡബ്ല്യു പ്രവേശനം
സര്‍വകലാശാലാ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ ബി.എസ്.ഡബ്ല്യു. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 22-ന് രാവിലെ 11 നു മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 0496 2991119.
എം എ ജേണലിസംം
സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തില്‍ 2022-23 അധ്യയനവര്‍ഷത്തെ എം.എ. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ സ്പോര്‍ട്സ് ക്വാട്ട, മുസ്ലീം സംവരണ സീറ്റുകളിലേക്കുള്ള പ്രവേശനം 19-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ നടക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി, ഒന്നാം വര്‍ഷ/ 1, 2 സെമസ്റ്റര്‍ എം.എ. അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.
പരീക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഒക്ടോബര്‍ 11-ന് തുടങ്ങും.
Kannur University Announcements: കണ്ണൂർ സർവകലാശാല
ബി എ എല്‍ എല്‍ ബി ക്ലാസുകള്‍ 22 മുതല്‍
പാലയാട് ക്യാമ്പസിലെ നിയമ പഠന വകുപ്പില്‍, 2022-23 അധ്യയന വര്‍ഷത്തിലെ ഒന്നാം സെമസ്റ്റര്‍ ബി.എ.എല്‍.എല്‍.ബി ക്ലാസുകള്‍ സെപ്തംബര്‍ 22 ന് ആരംഭിക്കും.
പരീക്ഷാവിജ്ഞാപനം
സര്‍വകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റര്‍ എം എ/എം എസ് സി (സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടേഷണല്‍ ബയോളജി, പ്ലാന്റ് സയന്‍സ് ആന്‍ഡ് എത്തനോബോട്ടണി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി എന്നിവ ഒഴികെ)/ എം സി എ/ എം എല്‍ ഐ എസ് സി/ എല്‍ എല്‍ എം/ എം പി എഡ്/ എം ബി എ / എം എഡ് ( സി ബി സി എസ് എസ്- 2020 സിലബസ് ), റെഗുലര്‍, മേയ് 2022 പരീക്ഷ ഒക്ടോബര്‍ 11 ന് ആരംഭിക്കും. പരീക്ഷയ്ക്ക് പിഴയില്ലാതെ സെപ്റ്റംബര്‍ 22 വരെയും പിഴയോട് കൂടി 26 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ബിരുദ പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്ത പട്ടികജാതി/വര്‍ഗ/ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സെപ്തംബര്‍ 19, 20 തിയതികളില്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനകം കോളജുകളില്‍ പ്രവേശനം ലഭിച്ചവര്‍ പ്രവേശനം ലഭിച്ച ഓപ്ഷനില്‍ സംതൃപ്തരാണെങ്കില്‍ ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യണം. പട്ടികജാതി/വര്‍ഗ/ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്കുള്ളവര്‍ക്കുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് 22 നാണ്. ബിരുദ പ്രവേശനത്തിനായുള്ള അഞ്ചാം അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ 19നു വൈകിട്ട് അഞ്ചിനുള്ളില്‍ കോളജില്‍ പ്രവേശനം നേടേണ്ടതാണ്. ഫോണ്‍: 0497 2715261,0497 2715284,7356948230
സീറ്റ് ഒഴിവ്
സ്വാമി ആനന്ദതീര്‍ത്ഥ കാമ്പസില്‍ എം.എസ്.സി നാനോ സയന്‍സ് & നാനോ ടെക്‌നോളജി പ്രോഗ്രാമില്‍ സീറ്റ് ഒഴിവുണ്ട്. യോഗ്യത: ലാംഗ്വേജ് പേപ്പറുകള്‍ ഒഴികെ 55 ശതമാനം മാര്‍ക്കോടെ ബി.എസ്.സി. ഫിസിക്‌സ് /കെമിസ്ട്രി ബിരുദം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 19 ന് രാവിലെ 10.30 ന് പഠനവകുപ്പില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍: 9847421467, 0497-2806402
പരീക്ഷാവിജ്ഞാപനം
അഞ്ചാം മെസമസ്റ്റര്‍ ബിരുദ (റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2022 പരീക്ഷകള്‍ക്ക് 23 മുതല്‍ 29 വരെ പിഴയില്ലാതെയും 30 വരെ പിഴയോടെയും അപേക്ഷിക്കാം. 2019, 2020 അഡ്മിഷന്‍ വിദ്യാര്‍ഥികള്‍ എസ് ബി ഐ ഇ-പേ മുഖാന്തിരം ഫീസടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ.2016 മുതല്‍ 2018 വരെ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ അപേക്ഷകളുടെ പ്രിന്റൗട്ടും ചലാനും ഒക്‌ടോബര്‍ ആറിനകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
20ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ന്യൂ ജനറേഷന്‍ എം.എ./ എം.എസ്‌സി./ എം.ടി.ടി.എം. (റെഗുലര്‍), ഏപ്രില്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. (റെഗുലര്‍) നവംബര്‍ 2021 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനും 28 വരെ അപേക്ഷിക്കാം.