University Announcements 17 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university announcements, കേരള സർവകലാശാല, kannur university announcements, എംജി സർവകലാശാല, pg allotment list 2021, സർവകലാശാല അറിയിപ്പുകൾ, kannur university pg allotment list 2021, കാലിക്കറ്റ് സർവകലാശാല, kannur university pg allotment , കണ്ണൂർ സർവകലാശാല, calicut university announcements, kerala university announcements, mg university announcements, kusat university announcements, sree sankara sanskrit university announcements, college reopening, when will colleges reopen, karnataka news, karnataka college reopen, education news, du.ac.in, JAT scorecard, JAT result 2021, Delhi University, DU JAT score cards, DU JAT results 2021, Education News, university news, education news, University exam results, Indian express malayalam, IE malayalam, ഐഇ മലയാളം

University Announcements 17 September 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മാര്‍ച്ചില്‍ നടത്തിയ രണ്ടാം വര്‍ഷ എം.എ. അറബിക് (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

വൈവ വോസി

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ അവസാനവര്‍ഷ ബി.എ. ഇംഗ്ലീഷ് ആന്വല്‍ (ഏപ്രില്‍ 2021 സെഷന്‍) പരീക്ഷയുടെ ഭാഗമായുളള വൈവ വോസി പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 20, 22, 23, 24 തീയതികളില്‍ കേരളസര്‍വകലാശാല സെനറ്റ് ഹാളിലും കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ വൈവ വോസി പരീക്ഷയ്ക്ക് സെപ്റ്റംബര്‍ 23, 24, 28, 29 തീയതികളില്‍ കൊല്ലം എഫ്.എം.എന്‍.കോളേജിലും ഹാജരാകേണ്ടതാണ്. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ടൈംടേബിള്‍

കേരളസര്‍വകലാശാലയുടെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കാര്യവട്ടത്തെ 2018 സ്‌കീമിലെ 2018 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ ആറാം സെമസ്റ്റര്‍ റെഗുലര്‍ ബി.ടെക്. ഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ 23 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എല്‍.ഐ.സി., അഞ്ചാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.വോക്./ബി.എസ്.ഡബ്ല്യൂ./ബി.എം.എസ്./ബി.പി.എ. കരിയര്‍ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡ്/ഹാള്‍ടിക്കറ്റുമായി ഇ.ജെ. കകക (മൂന്ന്) സെക്ഷനില്‍ സെപ്റ്റംബര്‍ 20 മുതല്‍ 28 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക്

കേരളസര്‍വകലാശാല അറബിവിഭാഗം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് അറബിക് ഒമ്പതാം ബാച്ചിലേക്ക് (ഓണ്‍ലൈന്‍) അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ സെപ്റ്റംബര്‍ 25 ന് മുന്‍പായി നിര്‍ദ്ദിഷ്ട അപേക്ഷാഫോമില്‍ അപേക്ഷിക്കണം. യോഗ്യത: പ്ലസ്ടു (തത്തുല്യം), ഫീസ്: 6000/-, സീറ്റുകള്‍:15. വിശദവിവരങ്ങള്‍ www. arabicku.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0471 2308846, 9562722485

MG University Announcements: എംജി സർവകലാശാല

ടൈംടേബിളിൽ നിന്നും ഒഴിവാക്കി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (ത്രിവത്സരം) 2018 അഡ്മിഷൻ – റഗുലർ – യു.എൽ.-20 കംപൽസറി ക്ലിനിക്കൽ പേപ്പർ – 2 പ്രൊഫഷണൽ എത്തിക്‌സ് ആന്റ് പ്രൊഫഷണൽ അക്കൗണ്ടിംഗ് സിസ്റ്റം എന്ന പേപ്പർ പ്രാക്ടിക്കൽ പരീക്ഷയായതിനാൽ ടൈംടേബിളിൽ നിന്നും ഒഴിവാക്കി.

പരീക്ഷഫലം

2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. പോളിമർ കെമിസ്ട്രി (പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ 29 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ 2019 ബാച്ച് ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (പാർട്ട് ടൈം – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ

2021 സെപ്തംബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2013-2016 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രൊജക്ട് മൂല്യനിർണയം/വൈവാവോസി പരീക്ഷകൾ സെപ്തംബർ 27 വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

അഫ്‌സലുല്‍ ഉലമ ട്രയല്‍ അലോട്ട്‌മെന്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി കോഴ്‌സിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. രജിസ്റ്റര്‍ നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ തിരുത്തലുകള്‍ക്കും 20 വരെ അവസരമുണ്ട്. ലോഗിന്‍ ചെയ്ത് തിരുത്തല്‍ വരുത്തുന്ന അപേക്ഷയുടെ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം. ഒന്നാം അലോട്ട്‌മെന്റ് 23-ന് പ്രസിദ്ധീകരിക്കും. https://admission. uoc.ac.in

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാല ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ കോളേജ് – സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 16 വരെ പരിശീലന പരിപാടി നടത്തുന്നു. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കാവുന്ന പരിശീലനത്തിലേക്ക് ഒക്‌ടോബര്‍ 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0494 2407350, 7351, ugchrdc.uoc.ac.in

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളേജുകള്‍, എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷന്‍ 2016 മുതല്‍ പ്രവേശനം സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. യു.ജി. മൂന്നാം സെമസ്റ്ററിന്റെ 20 മുതല്‍ തുടങ്ങാനിരുന്ന നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി, പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ സി.യു.സി.എസ്.എസ്. 2016 സ്‌കീം, 2016 മുതല്‍ പ്രവേശനം രണ്ട്, നാല് സെമസ്റ്റര്‍ ഫുള്‍ടൈം, പാര്‍ട്ട് ടൈം എം.ബി.എ. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 29 വരെയും 2016 സ്‌കീം, 2017 പ്രവേശനം എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് പരീക്ഷകക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 27 വരെയും ഫീസടച്ച് 28 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സ്‌പെഷ്യല്‍ പരീക്ഷ

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. നാലാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ പരീക്ഷ 23-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയാപേക്ഷ

ഫലം പ്രസിദ്ധീകരിച്ച സി.യു.സി.ബി.സി.എസ്.എസ്.-യു.ജി.-എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെയും അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ജൂലൈ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലം

2009, 2014 സ്കീം അഞ്ചാം സെമസ്റ്റർ ബി.ടെക്., ബി.ടെക്. പാർട്ട് ടൈം നവംബർ 2019 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിന് ഒക്ടോബർ 8 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

യു ജി സി – എച് ആർ ഡി സി കോഴ്‌സുകൾ

കണ്ണൂർ സർവകലാശാല യു ജി സി – എച് ആർ ഡി സി ക്കു 2021-22 വർഷത്തിൽ യു ജി സി അനുവദിച്ച കോഴ്സുകളിൽ താഴെ പറയുന്ന കോഴ്സുകൾക്ക് സർവകലാശാല – കോളേജ് അധ്യാപകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫാക്കൽറ്റി ഇൻഡക്ഷൻ പ്രോഗ്രാം 21-10-2021 നു തുടങ്ങി 19-11-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 05-10-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും.

റിഫ്രഷർ കോഴ്സ് ഇൻ കോമേഴ്‌സ് ആൻഡ് മാനേജ്മെന്റ് 30-09-2021 നു തുടങ്ങി 13-10-2021നു അവസാനിക്കും. ഈ കോഴ്സിനുള്ള അപേക്ഷകൾ 25-09-2021 വൈകുന്നേരം അഞ്ചു മണി വരെ സ്വീകരിക്കും. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന കോഴ്സുകൾക്ക് നേരെയുള്ള ഗൂഗിൾ ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഓൺലൈൻ ലൈവ് സെഷൻ മുഖാന്തിരമാണ് ക്ലാസ് നടത്തുന്നത്. പരിമിതമായ സീറ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസ് അടച്ച രസീതിന്റെ വിവരങ്ങൾ നൽകുന്നതിനുള്ള ലിങ്ക് അപേക്ഷകർ നൽകിയ ഈമെയിലിലേക്ക് അയച്ചുകൊടുക്കുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കു അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രം റെജിസ്ട്രേഷൻ ഫീ അടച്ചാൽ മതി. ഒരിക്കൽ നൽകിയ ഫീ ഒരു കാരണവശാലും തിരികെ നൽകുന്നതല്ല.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി റെഗുലർ / സപ്ലിമെൻറ്ററി) മെയ് 2020പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കുംഫോട്ടോസ്റ്റാറ്റിനുമുള്ള അപേക്ഷകൾ 29.09.2021 വരെ സർവകലാശാലയിൽസ്വീകരിക്കും.

പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (സപ്ലിമെന്ററി)മേയ് 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം,സൂക്ഷമപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 30.09.2021, 5 PM വരെ സർവകലാശാലയിൽ സ്വീകരിക്കും.

ഇന്റെർണൽ മാർക്ക് സമർപ്പണം

ഒന്നാം സെമസ്‌റ്റർ യു. ജി പ്രോഗ്രാ മുകളുടെ ഇന്റെർണൽ മാർക്കുകൾ അപ്‌ലോഡ് ചെയ്യാനുള്ള തീയ്യതി 24.09.2021 വരെ നീട്ടി . ഒന്നാം സെമസ്റ്റർ എം.എഡ് ഡിഗ്രി (നവംബർ 2020) സെഷൻ പരീക്ഷ ഒന്നാം സെമസ്റ്റർ എം.എഡ് ഡിഗ്രി (നവംബർ 2020) സെഷൻ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് 20.09.2021 മുതൽ വെബ്‌സൈറ്റിൽ ലഭ്യമാകും.

Read More: University Announcements 17 September 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 17 september 2021

Next Story
Victers Channel Timetable September 18: വിക്ടേഴ്‌സ് ചാനൽ, സെപ്റ്റംബർ 18 ശനിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com