scorecardresearch
Latest News

University Announcements 17 October 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 17 October 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനം 2022 ജനറല്‍ സ്പോട്ട്, കെ.യു.സി.റ്റി.ഇ. മാനേജ്മെന്‍റ് ക്വാട്ട

സ്പോട്ട് അലോട്ട്മെന്‍റ് ഒക്ടോബര്‍ 20 ന് യൂണിവേഴ്സിറ്റി സെനറ്റ് ഹാള്‍, പാളയം കേരളസര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ., സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്സുകളിലെ ഒഴിവുള്ള എല്ലാ സീറ്റുകളിലേക്കും ജനറല്‍ സ്പോട്ട്, കെ.യു.സി.റ്റി.ഇ. മാനേജ്മെന്‍റ് ക്വാട്ട സ്പോട്ട് അലോട്ട്മെന്‍റ് ഒക്ടോബര്‍ 20 ന് പാളയം യൂണിവേഴ്സിറ്റി സെനറ്റ്ഹാളില്‍ വച്ച് നടത്തുന്നു.

രജിസ്ട്രേഷന്‍ സമയം രാവിലെ 8 മണി മുതല്‍ 10 മണി വരെ. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റൗട്ട് സഹിതം രാവിലെ 10 മണിക്ക് മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രസ്തുത സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അലോട്ട്മെന്‍റ് സെന്‍ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം മാത്രമേ അനുവദിക്കുകയുള്ളൂ. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയക്കാവുന്നതാണ്. നിലവില്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങാന്‍ പാടുള്ളൂ. സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ മാര്‍ക്ലിസ്റ്റുകളും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പുകളും കൈവശം കരുതണം.

ഇ.ഡബ്ല്യു.എസ് വിഭാഗക്കാര്‍ ടി സംവരണം തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതേണ്ടതാണ്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്പോട്ട് അലോട്ട്മെന്‍റ് സമയത്ത് സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം ടി വിദ്യാര്‍ത്ഥികള്‍ അലോട്ട്മെന്‍റ് പ്രക്രിയയില്‍ നിന്ന് പുറത്താകുന്നതാണ്.

കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ്. പ്രവേശനം 2022 – 23

വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ തിരുത്തലുകള്‍ക്ക് 2022 ഒക്ടോബര്‍ 19 പകല്‍ 11 മണി വരെ അവസരം

കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ. സ്വാശ്രയ കോളേജുകളിലും ഒന്നാം വര്‍ഷ ബി.എഡ്. പ്രോഗ്രാമുകളിലേയ്ക്കുളള 2022 – 23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ അതീവ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. നിലവില്‍ രജിസ്ട്രേഷന്‍ നടത്തിക്കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പേര്, ജനനതീയതി, അക്കാഡമിക് വിവരങ്ങള്‍, കോളേജുകളുടേയും കോഴ്സുകളുടേയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുള്ള ലിങ്ക്

അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രൊഫൈലില്‍ തിരുത്തലുകള്‍ക്ക് 2022 ഒക്ടോബര്‍ 19, പകല്‍ 11 മണി വരെയാണ് അവസരം. വിശദവിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എസ്സി. മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്‍റ് മാനേജ്മെന്‍റ് (356) (റെഗുലര്‍ – 2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാലയുടെ കമ്പൈന്‍ഡ് ഒന്ന്, രണ്ട് ബി.ടെക്. സപ്ലിമെന്‍ററി, മെയ് 2022 (2013 സ്കീം) പ്രാക്ടിക്കല്‍ പരീക്ഷ ڇഇലക്ട്രിക്കല്‍ ആന്‍റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വര്‍ക്ക്ഷോപ്പ്ڈ 13111 (എല്ലാ ബ്രാഞ്ചുകളും) 2022 ഒക്ടോബര്‍ 27 ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍ &മാു; സപ്ലിമെന്‍ററി (2015 സ്കീം) പരീക്ഷയുടെ രജിസ്ട്രേഷന്‍ 2022 ഒക്ടോബര്‍ 19 ന് ആരംഭിക്കുന്നതാണ്. പിഴകൂടാതെ ഒക്ടോബര്‍ 27 വരെയും 150 രൂപ പിഴയോടെ ഒക്ടോബര്‍ 31 വരെയും 400 രൂപ പിഴയോടെ നവംബര്‍ 2 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രോജക്ട് – വൈവ റിപ്പോര്‍ട്ട് സമര്‍പ്പണം

കേരളസര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.ബി.എ. റെഗുലര്‍ &മാു; സപ്ലിമെന്‍ററി, സെപ്റ്റംബര്‍ 2022 പരീക്ഷയുടെ പ്രോജക്ട് – വൈവ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി 2022 ഡിസംബര്‍ 16 ല്‍ നിന്നും 2022 നവംബര്‍ 10 ലേക്ക് മാറ്റിയിരിക്കുന്നു.

വാക്-ഇന്‍-ഇന്‍റര്‍വ്യൂ മാറ്റി

കേരളസര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്‍ററിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രോഗ്രാമര്‍മാരെ നിയമിക്കുന്നതിനായി 2022 ഒക്ടോബര്‍ 18 (ചൊവ്വാഴ്ച), നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്-ഇന്‍-ഇന്‍റര്‍വ്യൂ മാറ്റിവച്ചിരിക്കുന്നു.

MG University Announcements: എം ജി സര്‍വകലാശാല

ഏകജാലകം; രണ്ടാം അലോട്മെന്റ് രജിസ്ട്രേഷൻ

ബിരുദാനന്തര ബിരുദം, ബി.എഡ് ഏകജാലകം രണ്ടാം ഫൈനൽ അലോട്മെന്റിനായി ഓൺ ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന്(ഒക്ടോബർ 18) വൈകുന്നേരം നാലു വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. ഒക്ടോബർ 22ന് പ്രവേശനം അവസാനിപ്പിക്കുന്നതാണ്.

ഡിജിറ്റൽ ലിറ്ററസി; ഓൺലൈൻ ക്ലാസ്

മഹാത്മാ ഗാന്ധി സർവകലാശാലയുടെ പി.എച്ച്.ഡി. കോഴ്‌സ് വർക്കിന്റെ ഡിജിറ്റൽ ലിറ്ററസി പേപ്പറിന്റെ ഓൺലൈൻ ക്ലാസുകൾ ഒക്ടോബർ 26 മുതൽ 29 വരെ സർവകലാശാല ലൈബ്രറിയിൽ നിന്നും ഓൺലൈനിൽ നടത്തും. സർവകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെയും 2021 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർഥികളും പങ്കെടുക്കണം.

കോഴ്‌സിന്റെ വിശദ വിവരങ്ങളും രജിസ്‌ട്രേഷൻ ലിങ്കും സർവകലാശാലാ ലൈബ്രറിയുടെ വെബ്‌സൈറ്റിൽ (tthp://library,mgu.zc.in) ലഭിക്കും. ഫോൺ: 9495161509, 8289896323

യൂണിയൻ തെരഞ്ഞെടുപ്പ്

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് (20222023) നവംബർ 22 ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ രണ്ടിന് പ്രസിദ്ധീകരിക്കും.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ ഒന്നു മുതൽ മൂന്നു വരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി(ഓണേഴ്‌സ് 2012 മുതൽ 2015 വരെ അഡ്മിഷൻ സപ്ലിമെന്ററി / 2011 അഡ്മിഷൻ ഒന്നാം മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 27 വരെയും പിഴയോടു കൂടി ഒക്ടോബർ 28 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 29 നും അപേക്ഷ നൽകാം.

വീണ്ടും എഴുതുന്ന വിദ്യാർഥികൾ പേപ്പറൊന്നിന് 40 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. ആദ്യ മെഴ്‌സി ചാൻസിൽ പരീക്ഷ എഴുതുന്നവർ 5515 രൂപ സ്‌പെഷ്യൽ ഫീസ് അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ

രണ്ടാം സെമസ്റ്റർ ബി.വോക്ക് അക്കൗണ്ടിംഗ് ആന്റ് ടാക്‌സേഷൻ, ബാങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസസ് (2021 അഡ്മിഷൻ റഗുലർ, പുതിയ സ്‌കീം ആഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ (ഇന്റേൺഷിപ്പ്) അതത് കേന്ദ്രങ്ങളിൽ ഒക്ടോബർ 19, 20 തീയതികളിൽ നടക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ ഒക്ടോബർ 26 മുതൽ

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ , 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ് , 2017 മുതൽ 2020 വരെ അഡ്മിഷൻ റീ-അപ്പിയറൻസ്), സൈബർ ഫോറൻസിക് (2021 അഡ്മിഷൻ റഗുലർ , 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്‍റ്, 2019,2020 അഡ്മിഷൻ റീ-അപ്പിയറൻസ് ഒക്ടോബർ 2022) ബിരുദ പരീക്ഷകൾ ഒക്ടോബർ 26 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

ഈ വർഷം ജൂലൈയിൽ നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (പി.ജി.സി.എസ്.എസ്, 2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബർ ഒന്നു വരെ ഒൺലൈനിൽ അപേക്ഷ നൽകാം.

ഈ വർഷം മാർച്ചിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം. (മോഡൽ 1,2,3 -2020 അഡ്മിഷൻ റഗുലർ , 2017 മുതൽ 2019 വരെ അഡ്മിഷൻ റീ-അപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 31 വരെ ഒൺലൈനിൽ അപേക്ഷ നൽകാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ഈ വർഷം ആഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ ബി.എഡ്. റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 830 രൂപ, 170 രൂപ നിരക്കിൽ ഫീസ് അടച്ച് ഒക്ടോബർ 31 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

ജേണലിസം വൈവ

സര്‍വകലാശാലാ ജേണലിസം പഠനവിഭാഗത്തിലെ എം.എ. ജേണലിസം പരീക്ഷയുടെ വൈവ 20-ന് രാവിലെ 10 മണിക്ക് പഠനവിഭാഗത്തില്‍ നടക്കും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലുള്ള സി.സി.എസ്.ഐ.ടി.യില്‍ എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ഓഫീസില്‍ ഹാജരാകണം.

എം.ബി.എ. സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കുറ്റിപ്പുറത്തുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം.ബി.എ.ക്ക് ഏതാനും സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. പ്രസ്തുത സീറ്റുകളിലേക്ക് 21 വരെ പ്രവേശനം നടത്തുന്നു. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ക്യാപ് രജിസ്‌ട്രേഷനുള്ളവര്‍ക്കും മുന്‍ഗണന. ക്യാപ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യ ലഭ്യമാണ്. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗങ്ങള്‍ക്ക് സമ്പൂര്‍ണ ഫീസിളവ് ലഭ്യമാകും. താല്‍പര്യുമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 8943129076, 8281730002, 9562065960.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി, ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.സി.എ. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, ഡിസംബര്‍ 2021 സപ്ലിമെന്ററി, അഞ്ചാം സെമസ്റ്റര്‍ ഡിസംബര്‍ 2021 സപ്ലിമെന്ററി, ഒന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 സപ്ലിമെന്ററി, ബി.എഡ്. നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പി.ജി. പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ പ്രൊജക്റ്റ് സമർപ്പണം

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ എം.എ അറബിക്/ ഇക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി ഡിഗ്രി ഏപ്രിൽ 2022 സെഷൻ പരീക്ഷയുടെ ഭാഗമായുള്ള പ്രൊജക്റ്റ്, 2022 നവംബർ അഞ്ച്, ശനി, വൈകിട്ട് നാലു മണിക്കകം വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. പ്രൊജക്റ്റ് തയ്യാറാക്കി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ അതത് വിഷയങ്ങളുടെ സിലബസിലും പ്രൈവറ്റ് രജിസ്ട്രേഷൻ പിജി പ്രോഗ്രാം റഗുലേഷനിലും ലഭ്യമാണ്.

രണ്ടാം വർഷ ബി.ബി.എ (വിദൂര വിദ്യാഭ്യാസം) പ്രൊജക്റ്റ്

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബി.ബി.എ (S.D.E.- സപ്ലിമെന്ററി – (2011- 2019 അഡ്മിഷൻ)) ഏപ്രിൽ 2022 പരീക്ഷയുടെ പ്രൊജക്റ്റ്, 2022 നവംബർ 11, വെള്ളി, വൈകിട്ട് നാല് മണി വരെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കാം

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 17 october 2022