scorecardresearch
Latest News

University Announcements 17 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 17 November 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17November 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സർവകലാശാല

ബി എഡ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്

സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്, എയ്ഡഡ്, കെ.യു.സി.റ്റി.ഇ., സ്വാശ്രയ കോളേജുകള്‍ എന്നിവയിലേക്കുള്ള ഒന്നാം വര്‍ഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുളള എല്ലാ സീറ്റുകളിലേക്കും ഇ.ഡബ്ല്യു.എസ്, ജനറല്‍, കെ.യു.സി.ടി.ഇ. മാനേജ്‌മെന്റ് ക്വാട്ട,
സെന്‍ട്രലൈസ്ഡ് സ്‌പോട്ട് അലോട്ട്‌മെന്റ് നവംബര്‍ 19 ന് പാളയം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടത്തും.

രജിസ്‌ട്രേഷന്‍ സമയം രാവിലെ 8 മുതല്‍ 10 വരെ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് (കെ.യു.സി.ടി.ഇ. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ അപേക്ഷയുടെ പ്രിന്റൗട്ട്
ഉള്‍പ്പെടെ) സഹിതം രാവിലെ 10നു മുന്‍പായി റിപ്പോര്‍ട്ട് ചെയ്യണം. സമയം കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കില്ല.

അലോട്ട്‌മെന്റ് സെന്ററുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താല്‍ ഹാജാരാകാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപത്രം നല്‍കി രക്ഷകര്‍ത്താവിനെ അയയ്ക്കാം. നിലവില്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അലോട്ട്‌മെന്റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി. വാങ്ങാന്‍ പാടുള്ളൂ. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ മാര്‍ക്‌ലിസ്റ്റുകളുടെയും യോഗ്യത തെളിയിക്കുന്ന മറ്റുസര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ കരുതണം.

ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ ടി സംവരണം തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതണം. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച സമയത്ത് രേഖപ്പെടുത്തിയ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌പോട്ട് അലോട്ട്‌മെന്റ് സമയത്ത് സമര്‍പ്പിക്കാന്‍ സാധിക്കാത്ത പക്ഷം അലോ
ട്ട്‌മെന്റ് പ്രക്രിയയില്‍നിന്ന് പുറത്താകും.

പരീക്ഷാ ഫലം

ഫെബ്രുവരിയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ (വിദൂരവി ദ്യാഭ്യാസം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സോഷ്യോളജി ഒഴികെയുളള വിഷയങ്ങളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഓണ്‍ലൈനായി നവംബര്‍ 21 വരെയും സോഷ്യോളജി വിഷയത്തിന്റെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും നവംബര്‍ 25 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മാര്‍ച്ചില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (മേഴ്‌സിചാന്‍സ് – 2010, 2011, 2012 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

എട്ടാം സെമസ്റ്റര്‍ 2008 സ്‌കീം – ജൂണ്‍ 2022, 2013 സ്‌കീം – മേയ് 2022, സിവില്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ആറാം സെമസ്റ്റര്‍ എം.സി.എ. പ്രോജക്ട് & വൈവ (റെഗുലര്‍ & സപ്ലിമെന്ററി, 2015 സ്‌കീം) 2022 നവംബര്‍ 28 ന് അതാത് കോളജുകളില്‍ നടത്തും.
വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒന്നാം സെമസ്റ്റര്‍ ബി.എ./ബി.എസ്‌സി./ബി.കോം. (ന്യൂ ജനറേഷന്‍ ഡബിള്‍ മെയിന്‍ പ്രോഗ്രാമുകള്‍) (2021 അഡ്മിഷന്‍), നവംബര്‍ 2022 ഡിഗ്രി പരീക്ഷയുടെ ടൈംടേ ബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ് സി. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017, 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2015, 2014, 2013 അഡ്മിഷന്‍), ഓഗസ്റ്റ് 2022 പരീക്ഷയുടെ ജിയോളജി കോഴ്‌സിന്റെ (കോര്‍ &കോംപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 22 മുതല്‍ അതതു കോളജുകളില്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ സി.ആര്‍. സി.ബി.സി.എ സ്.എസ്. 2 (യ) ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് (320) (റെഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്ററി -2017, 2018, 2019, 2020 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013, 2014, 2015 അഡ്മിഷന്‍) പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 24 മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സെപ്റ്റംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്. ബി.സി.എ. (332) (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2013 – 2016 അഡ്മിഷന്‍) പരീക്ഷകള്‍ നവംബര്‍ 21, 22, 23, 24 തീയതികളില്‍ അതതു കോളജുകളില്‍ നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫീസ്

എട്ട്, ഒന്‍പത്, പത്ത് സെമസ്റ്റര്‍ ബി.ആര്‍ക്ക്. (2008 സ്‌കീം) (2010, 2011, 2012 അഡ്മിഷന്‍) സപ്ലിമെന്ററി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 17 ന് ആരംഭിച്ചു. പിഴകൂടാതെ നവംബര്‍ 24 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസംബറില്‍ ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ 2018 സ്‌കീം (റെഗുലര്‍ – 2018 അഡ്മിഷന്‍), 2014 സ്‌കീം (സപ്ലിമെന്ററി – 2014 – 2017 അഡ്മിഷന്‍) ബാച്ചി ലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്. എം.സി.ടി.) പരീക്ഷയുടെ അപേക്ഷകള്‍ ക്ഷണിച്ചു. പിഴകൂടാതെ നവംബര്‍ 23 വരെയും 150 രൂപ പിഴയോടെ 26 വരെയും 400 രൂപ പിഴയോടെ 29 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

MG University Announcements: എം ജി സർവകലാശാല

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (2020 അഡ്മിഷന്‍ റഗുലര്‍, 2019,2018,2017 അഡ്മിഷനുകള്‍ റീ-അപ്പിയറന്‍സ്), അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. സൈബര്‍ ഫോറന്‍സിക് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ റീ-അപ്പിയറന്‍സ് – നവംബര്‍ 2022) ബിരുദ പരീക്ഷകള്‍ ഡിസംബര്‍ ആറിന് ആരംഭിക്കും. ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

വൈവ വോസി

ഒക്ടോബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍.എല്‍.ബി. (2019 അഡ്മിഷന്‍ റഗുലര്‍, 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷയുടെ വൈവ വോസി നവംബര്‍ 23 മുതല്‍ എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

മൂന്നാം സെമസ്റ്റര്‍ ബി.വോക്. അക്കൗണ്ടിംഗ് ആന്‍ഡ് ടാക്‌സേഷന്‍ (2020 അഡ്മിഷന്‍ റഗുലര്‍, പുതിയ സ്‌കീം – ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രായോഗിക പരീക്ഷ അതത് കേന്ദ്രങ്ങളില്‍ നവംബര്‍ 21 ന് നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട് മൂല്യനിര്‍ണയം, വൈവ വോസി

നാലാം സെമസ്റ്റര്‍ എം.സി.എ. (2020 അഡ്മിഷന്‍ റഗുലര്‍), ആറാം സെമസ്റ്റര്‍ എം.സി.എ. (റഗുലര്‍, സപ്ലിമെന്ററി) നവംബര്‍ 2022 പരീക്ഷകളുടെ പ്രോജക്ട് മൂല്യനിര്‍ണയവും, വൈവ വോസിയും നവംബര്‍ 21 മുതല്‍ നടക്കും. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ. എല്‍.എല്‍.ബി. (ഓണേഴ്‌സ്, 2018 അഡ്മിഷന്‍ റഗുലര്‍ – മാര്‍ച്ച് 2022) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഡിസംബര്‍ ഒന്നിനകം പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

മൂന്ന്, നാല് സെമസ്റ്റര്‍ എം.എ. ഇക്കണോമിക്‌സ് (പ്രൈവറ്റ് പഠനം, 2019 അഡ്മിഷന്‍ – സെപ്റ്റംബര്‍ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഡിസംബര്‍ രണ്ടിനകം ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ എട്ടിനു തുടങ്ങും.

പരീക്ഷാ ഫലം

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയ്ക്കും പിഴ കൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-യു.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ അഞ്ച് വരെയും 170 രൂപ പിഴയോടെ എട്ടു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും ആറാം സെമസ്റ്റര്‍ റഗുലര്‍ പരീക്ഷയ്ക്കും പിഴ കൂടാതെ ഡിസംബര്‍ ഒന്നു വരെയും 170 രൂപ പിഴയോടെ അഞ്ചു വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബോട്ടണി നവംബര്‍ 2021 പരീക്ഷയുടെ തടഞ്ഞുവച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

സീറ്റ് ഒഴിവ്

മഞ്ചേശ്വരം നിയമ പഠന വകുപ്പില്‍ 2022-23 വര്‍ഷത്തിലേക്കുള്ള ത്രിവത്സര എല്‍ എല്‍ ബി പ്രവേശനത്തിന് എസ് സി, എസ് ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 21നു രാവിലെ 10നു മഞ്ചേശ്വരം ക്യാമ്പസില്‍ വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാകണം. ഫോണ്‍: 8943006208

ഹാള്‍ ടിക്കറ്റ്

രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം. എസ് സി. റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, ഏപ്രില്‍ 2022 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റര്‍ എം. സി. എ./ എം. സി. എ. (ലാറ്ററല്‍ എന്‍ട്രി) റെഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, മെയ് 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകര്‍പ്പിനും 25 വരെ അപേക്ഷിക്കാം. ഗ്രേഡ് കാര്‍ഡും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കോളജ് മുഖാന്തിരം പിന്നീട് വിതരണം ചെയ്യും.

സര്‍വകലാശാല പഠനവകുപ്പിലെ ആറാം സെമസ്റ്റര്‍ എം. സി. എ./ എം. സി. എ. (ലാറ്ററല്‍ എന്‍ട്രി) റെഗുലര്‍/ സപ്ലിമെന്ററി, മെയ് 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകര്‍പ്പിനും 29 വരെ അപേക്ഷിക്കാം.

യോഗ്യതാപത്രവും അനുബന്ധ രേഖകളും സമര്‍പ്പിക്കണം

ഒന്നാം സെമസ്റ്റര്‍ പരീക്ഷാ രജിസ്‌ട്രേഷന് മുന്നോടിയായി, 2022 അഡ്മിഷന്‍ ബിരുദ വിദ്യാര്‍ഥികളുടെ പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ പത്രങ്ങളുടെ പകര്‍പ്പും മെട്രിക്കുലേഷന്‍/ റെക്കഗ്‌നിഷന്‍ അപേക്ഷകളും നിര്‍ദിഷ്ട അഡ്മിഷന്‍ ഡാറ്റയുടെ പ്രിന്റൗട്ടിനൊപ്പം 26ന് വൈകീട്ട് അഞ്ചിനകം പരീക്ഷാവിഭാഗത്തില്‍ സമര്‍പ്പിക്കണം. വിശദമായ സര്‍ക്കുലര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പ്രായോഗിക പരീക്ഷ

ആറാം സെമസ്റ്റര്‍ ബി. ടെക്. (സപ്ലിമെന്ററി – പാര്‍ട്ട് ടൈം ഉള്‍പ്പടെ), മേയ് 2021 ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് പ്രായോഗിക പരീക്ഷകള്‍ 21നും സിവില്‍ എന്‍ജിനീയറിങ് പ്രായോഗിക പരീക്ഷകള്‍ ഡിസംബര്‍ രണ്ടിനും വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 17 november 2022