Latest News

University Announcements 17 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 17 November 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ.ഇംഗ്ലീഷ് (2018 അഡ്മിഷന്‍/സപ്ലിമെന്ററി 2017 അഡ്മിഷന്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബര്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍/വീണ/വയലിന്‍/മൃദംഗം/ഡാന്‍സ്) (2019 അഡ്മിഷന്‍ – റെഗുലര്‍/2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/2015-2017 അഡ്മിഷന്‍ – സപ്ലിമെന്ററി/2013 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി നവംബര്‍ 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല 2021 നവംബര്‍ 5, 15, 16 എന്നീ തീയതികളില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.കോം./ബി.ബി.എ./ബി.എ.എല്‍.എല്‍.ബി. സെപ്റ്റംബര്‍ 2021 പരീക്ഷയുടെ പ്രോജ്ക്ട് മൂല്യനിര്‍ണ്ണയവും വൈവയും യഥാക്രമം 2021 നവംബര്‍ 20, 29, 30 എന്നീ തീയതികളില്‍ നടത്തുന്നതാണ്.

കേരളസര്‍വകലാശാല നവംബര്‍ 25 ന് ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ യൂണിറ്ററി എല്‍.എല്‍.ബി., നവംബര്‍ 2021 പരീക്ഷ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാലയുടെ സി.ബി.സി.എസ്. ബി.എസ്‌സി. 2015, 2016, 2017 അഡ്മിഷന്‍ മൂന്നാം സെമസ്റ്റര്‍ മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥികളുടെ 2021 മാര്‍ച്ച് 27 ന് നടത്തിയ ങങ 1341 ആള്‍ജിബ്ര ആന്റ് കാല്‍ക്കുലസ് ക വിഷയത്തിന്റെ പരീക്ഷ റദ്ദാക്കിയിരിക്കുന്നു. പുനഃപരീക്ഷ നവംബര്‍ 29 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ അതാത് കോളേജുകളില്‍ വച്ച് നടത്തുന്നതാണ്.

കേരളസര്‍വകലാശാല 2021 നവംബര്‍ 23 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എഡ്. പരീക്ഷയില്‍ നവംബര്‍ 25, 29, ഡിസംബര്‍ 1 എന്നീ തീയതികളിലെ പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 2, 4 , 6 എന്നീ തീയതികളിലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നതാണ്.

ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. – സ്‌പെഷ്യല്‍ പരീക്ഷ

കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം. പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കോവിഡ് – 19 കാരണം എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാമിന്റെ കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം നവംബര്‍ 25 നകം അതാത് പ്രിന്‍സിപ്പാളിന് സമര്‍പ്പിക്കേണ്ടതാണ്.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല നടത്തുന്ന മൂന്നും നാലും സെമസ്റ്റര്‍ ബി.സി.എ./ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.ബി.എ. (എസ്.ഡി.ഇ. – 2019 അഡ്മിഷന്‍, 2018 & 2017 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 25 വരെയും 150 രൂപ പിഴയോടെ നവംബര്‍ 29 വരെയും 400 രൂപ പിഴയോടെ ഡിസംബര്‍ 1 വരെയും അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ 18 മുതല്‍ ആരംഭിക്കുന്നതാണ്. പരീക്ഷാഫീസിനു പുറമെ സി.വി.ക്യാമ്പ് ഫീസായ 250 രൂപയും ആകെ ഫീസിന്റെ 5% തുകയും അധികമായി അടയ്‌ക്കേണ്ടതാണ്.

ബി.എച്ച്.എം.സി.റ്റി. – റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള തിരുവനന്തപുരം കുറ്റിച്ചലിലെ ലൂര്‍ദ് മാതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എച്ച്.എം.സി.റ്റി., ആലപ്പുഴ കരുവാറ്റയിലെ സ്‌നേഹാചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി, ആലപ്പുഴ തുറവൂരിലെ ശ്രീ നാരായണഗുരു മെമ്മോറിയല്‍ കാറ്ററിംഗ് കോളേജ് എന്നിവിടങ്ങളിലെ 2021 – 22 അദ്ധ്യയന വര്‍ഷത്തേക്കുളള നവംബര്‍ 8 ന് നടത്തിയ ബി.എച്ച്.എം.സി.റ്റി. പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പോട്ട്അഡ്മിഷന്‍

കേരളസര്‍വകലാശാലയുടെ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രോഗ്രാമിന് ഒഴിവുളള ഒരു സീറ്റിലേക്ക് സ്‌പോട്ട്അഡ്മിഷന്‍ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 19 ന് രാവിലെ 10 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

സര്‍ട്ടിഫിക്കറ്റ് ഇന്‍ മാജിക്കല്‍ ആര്‍ട്ട് – നവംബര്‍ 30 വരെ അപേക്ഷിക്കാം

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ലോകപ്രശസ്ത മജീഷ്യന്‍ ശ്രീ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുളള മാജിക് അക്കാദമിയുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാജിക്കല്‍ ആര്‍ട്ട് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരളസര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയാണ് ഈ കോഴ്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. യോഗ്യത: എസ്.എസ്.എല്‍.സി./തത്തുല്യം, കോഴ്‌സ് കാലാവധി: 3 മാസം, ക്ലാസുകള്‍: ശനി, ഞായര്‍ ദിവസങ്ങളില്‍ കാര്യവട്ടം ക്യാമ്പസിലെ കോംപീറ്റന്‍സ് ട്രെയിനിംഗ് സെന്റര്‍, കോഴ്‌സ്ഫീസ്: 12000/- (ആദ്യ ഗഡു: 6000/-, രണ്ടാം ഗഡു:3000/-, മൂന്നാം ഗഡു: 3000/-) ഉയര്‍ന്ന പ്രായപരിധി ഇല്ല.

www. keralauniversity.ac.in നിന്നും (Departments-Centre for Adult Continuing Education and Extension page) അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് എസ്.ബി.ഐ.യില്‍ അ/ര.ചീ.57002299878 ല്‍ 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം പി.എം.ജി. ജംഗ്ഷന്‍, സ്റ്റുഡന്‍സ് സെന്റര്‍ ക്യാമ്പസിലെ സി.എ.സി.ഇ.ഇ. ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30.

കേരളസര്‍വകലാശാല: വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകളുടെ അഡ്മിഷന്‍ തുടരുന്നു

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ 2021 – 2022 അദ്ധ്യയന വര്‍ഷത്തെ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേയ്ക്കുളള അഡ്മിഷന്‍ തുടരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കോമേഴ്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, ലൈബ്രറി സയന്‍സ്, ഹിസ്റ്ററി, ബി.ബി.എ. എന്നീ ബിരുദ കോഴ്‌സുകള്‍ക്കും ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍, കോമേഴ്‌സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, ലൈബ്രറി സയന്‍സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കുമാണ് അഡ്മിഷന്‍ നടക്കുന്നത്.

യു.ജി.സി-ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോയുടെ അംഗീകാരമുളള ഈ കോഴ്‌സുകളിലുടെ നേടുന്ന ബിരുദ-ബിരുദാനന്തര ബിരുദങ്ങള്‍ സര്‍വകലാശാലയുടെ റെഗുലര്‍ പഠന കോഴ്‌സുകള്‍ക്ക് സമാനവും ഈ പഠന രീതിയിലുടെ നേടുന്ന ബിരുദ- ബിരുദാനന്തര ബിരുദങ്ങള്‍ ഉന്നത പഠനത്തിനും ഉദ്യോഗത്തിനും അംഗീകാരമുളളതുമാണ്. ഈ കോഴ്‌സുകളിലേയ്ക്കുളള അപേക്ഷ ഡിസംബര്‍ 15 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ ശരിപകര്‍പ്പും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ഡിസംബര്‍ 15 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും മറ്റുവിവരങ്ങള്‍ക്കും www. ideku.net സന്ദര്‍ശിക്കുക.

MG University Announcements: എംജി സർവകലാശാല

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013-2016 അഡ്മിഷൻ – റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ ബി.എസ് സി. സൈബർ ഫോറൻസിക് (2014-2018 അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 10 ന് ആരംഭിക്കും.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ 2021-22 ബാച്ച് എം.എ. ഹിസ്റ്ററി പ്രവേശനത്തിന് എസ്.ടി. വിഭാഗത്തിലും, എം.എ. ആന്ത്രോപോളജിയിൽ എസ്.സി., എസ്.ടി., ജനറൽ വിഭാഗങ്ങളിലും ഏതാനും സീറ്റൊഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ നവംബർ 22ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 6238852247, 8547593689.

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ്, സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പുകളിൽ 2021 അധ്യയന വർഷം ആരംഭിക്കുന്ന എം.എസ് സി. മാത്തമാറ്റിക്‌സ് പ്രോഗ്രാമിൽ ജനറൽ ഈഴവ, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്., മുസ്‌ലിം വിഭാഗങ്ങളിലും എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സിൽ ജനറൽ, ഈഴവ, എച്ച്.ഒ.ബി.സി. വിഭാഗങ്ങളിലും എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സിൽ ജനറൽ, എച്ച്.ഒ.ബി.സി., ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങളിലും സീറ്റൊഴിവുണ്ട്. പ്രസ്തുത കോഴ്‌സുകളിലേക്കുള്ള സി.എ.റ്റി (ക്യാറ്റ്) എൻട്രൻസ് പരീക്ഷയെഴുതിയ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ 19ന് ഉച്ചയ്ക്ക് 12ന് സർവകലാശാല ഭരണവിഭാഗത്തിലെ 21-ാം നമ്പർ മുറിയിൽ നേരിട്ട് ഹാജരാകണം. സംവരണ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ നിശ്ചിത സമയത്ത് ഹാജരാകാത്തപക്ഷം, ജനറൽ വിഭാഗം വിദ്യാർഥികളെ അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകളിലെ ഒഴിവുകൾ നിയമപ്രകാരം പുനർവിജ്ഞാപനം ചെയ്തിട്ടും നികത്താനാകാത്ത സാഹചര്യത്തിൽ സർവകലാശാല നിയമപ്രകാരം പ്രസ്തുത സീറ്റുകളിലേക്ക് ഒ.ഇ.സി., എസ്.ഇ.ബി.സി., ജനറൽ വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത സംബന്ധിച്ച വിശദവിവരം www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 8304870247.

പരീക്ഷാഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി (സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഡിസംബർ ഒന്നുമുതൽ ഓൺലൈനായി അപേക്ഷിക്കാം.

ഓൺലൈൻ പരിശീലനം

മഹാത്മാഗാന്ധി സർവകലാശാല മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (എം.ഒ.ഒ.സി.) പദ്ധതിയുടെ കോളേജ്തല കോർഡിനേറ്റർമാർക്കായി ജൈവവളം നിർമ്മാണ പദ്ധതിയെക്കുറിച്ച് ഓൺലൈൻ പരിശീലനം നൽകുന്നു. നാളെ (നവംബർ 19) രാവിലെ 10ന് ആരംഭിക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബി.ടെക്. ഓറിയന്റേഷന്‍ പ്രോഗ്രാം

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ബി.ടെക്. പ്രവേശനം നേടിയവര്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം 22 മുതല്‍ 26 വരെ സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് ഹാജരാകണം. ഫോണ്‍ 0494 2400223, 9188400223, www. cuiet.info

ബി.ടെക്. സ്‌പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി വിഭാഗങ്ങളില്‍ ഒഴിവുള്ള ബി.ടെക്. സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. 20-നും, 23 മുതല്‍ 30 വരെയും രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 മണി വരെ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ വിദ്യാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസില്‍ ഹാജരാകണം. മറ്റ് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സാധിക്കാത്തപക്ഷം സ്ഥാപനത്തില്‍ നിന്നുള്ള എന്‍.ഒ.സി. നിര്‍ബന്ധമായും ഹാജരാക്കണം. ഫോണ്‍ 0494 2400223, 9539033666, www. cuiet.info

എം.പി.എഡ്. പരീക്ഷ

മാറ്റി വെച്ച, നാലാം സെമസ്റ്റര്‍ എം.പി.എഡ്. പേപ്പര്‍ 11-ന്റെ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 18-നും പേപ്പര്‍ 10-ന്റേത് 23-നും നടക്കും. 19-ന് നടക്കുന്ന പരീക്ഷയില്‍ മാറ്റമില്ല.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍സയന്‍സ്, മലയാളം, മലയാളം വിത് ജേണലിസം, സാന്‍സ്‌ക്രിറ്റ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍, സാന്‍സ്‌ക്രിറ്റ് സാഹിത്യ ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ഇലക്‌ട്രോണിക്‌സ് നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി, സുവോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി, ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ്, ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ് ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെയും അപേക്ഷിക്കാം.

കോവിഡ്-19 സ്പെഷ്യൽ പരീക്ഷ

നാലാം സെമസ്റ്റർ എം.പി.എഡ്. ജൂലൈ 2020 റഗുലർ, സപ്ലിമെന്ററി കോവിഡ് സ്പെഷ്യൽ പരീക്ഷ 18-ന് തുടങ്ങും. പരീക്ഷക്ക് യോഗ്യരായവരുടെ പട്ടിക വെബ്സൈറ്റിൽ.

Kannur University Announcements: കണ്ണൂർ സർവകലാശാല

വിദൂര വിദ്യാഭ്യാസം – സമ്പർക്ക ക്ലാസുകൾ

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ നവംബർ 20 ,21 തീയതികളിലായി എസ് എൻ കോളേജ് കണ്ണൂർ, എൻ.എ.എസ്. കോളേജ് കാഞ്ഞങ്ങാട് എന്നീ പഠന കേന്ദ്രങ്ങളിൽ വച്ചു രാവിലെ 10 മണിമുതൽ വൈകുന്നേരം 4 മണിവരെ നടത്തപ്പെടുന്നു.വിശദ വിവരങ്ങൾ വെബ് സൈറ്റിൽ.

ടൈംടേബിൾ

08.12.2021 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി (2007 അഡ്മിഷൻ മുതൽ), ഏപ്രിൽ 2020 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 2007 മുതൽ 2010 വരെയുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

Read More: University Announcements 16 November 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 17 november 2021

Next Story
Victers Channel Timetable November 18: വിക്ടേഴ്‌സ് ചാനൽ, നവംബർ 18 വ്യാഴാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com