University Announcements 17 May 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ആഗസ്റ്റില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ന്യൂ ജനറേഷന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കുക. അപേക്ഷിക്കേണ്ട അവസാന തീയതി 27.05.2023.
ടൈംടേബിള്‍
കേരളസര്‍വകലാശാല നടത്തുന്ന നാല്, ആറ് സെമസ്റ്റര്‍ ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (റീസ്ട്രക്ച്ചേര്‍ഡ്) എപ്രില്‍ 2023 മേഴ്സി ചാന്‍സ് (2007 & 2009 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല സ്പോര്‍ട്സ് സ്കോളര്‍ഷിപ്പ് വിതരണം
സൗത്ത് സോണ്‍/ഓള്‍ ഇന്ത്യാ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ കേരളസര്‍വകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മെഡല്‍ കരസ്ഥമാക്കിയ കായികതാരങ്ങള്‍ക്കുള്ള 2021 – 22, ഖേലോ ഇന്ത്യ ഗെയിംസ് 2019 – 20 & 2021 – 22 അധ്യയന വര്‍ഷങ്ങളിലെ കേരളസര്‍വകലാശാല സ്പോര്‍ട്സ് സ്കോളര്‍ഷിപ്പുകളുടെ വിതരണം 2023 മെയ് 20 ന് കേരളസര്‍വകലാശാല ബാസ്കറ്റ്ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വച്ച് നടത്തുന്നതാണ്. സ്കോളര്‍ഷിപ്പിന് അര്‍ഹരായിട്ടുള്ളവരുടെ പേരുവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റിലെ ന്യൂസ് ലിങ്കില്‍ ലഭ്യമാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
യു.ജി.സി. നെറ്റ് പരിശീലനം തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിക്കുന്ന യു.ജി.സി. നെറ്റ്-ജെ.ആര്‍.എഫ്. സൗജന്യ പരിശീലന ക്ലാസിന് തുടക്കമായി. മുന്നൂറിലധികം പേരാണ് ആദ്യദിനം ക്ലാസിനെത്തിയത്. ചടങ്ങില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ശൈലേഷ് അധ്യക്ഷനായി. ഗൈഡന്‍സ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ടി. അമ്മാര്‍, സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. യൂസഫ്, അറബിക് പഠനവിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, പി. ഹരിഹരന്‍ എന്നിവര്‍ സംസാരിച്ചു.
ഫോറന്‍സിക് സയന്‍സ് അസി. പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ തൃശൂര്‍ പോലീസ് അക്കാദമിയില്‍ നടത്തി വരുന്ന എം.എസ് സി. ഫോറന്‍സിക് സയന്‍സ് കോഴ്‌സിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍ നിയമനം നടത്തുന്നു. 40 വയസിന് താഴെ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 25-ന് വൈകീട്ട് 5 മണിക്ക് മുമ്പായി സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സിണ്ടിക്കേറ്റ് യോഗം
കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം 22-ന് രാവിലെ 10 മണിക്ക് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
അഞ്ചാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ തൃശൂര്‍ സെന്റ്‌മേരീസ് കോളേജില്‍ ജൂണ്‍ 8, 9 തീയതികളിലും ബി.വോക്. ഫുഡ്‌സയന്‍സ് പുല്‍പ്പള്ളി പഴശിരാജാ കോളേജില്‍ മെയ് 18, 19 തീയതികളിലും നടക്കും.
ബി.വോക്. അഞ്ചാം സെമസ്റ്റര്‍ ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍, അഞ്ച് ആറ് സെമസ്റ്റര്‍ ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം, ആറാം സെമസ്റ്റര്‍ മള്‍ട്ടിമീഡിയ എന്നിവയുടെ പ്രാക്ടിക്കല്‍ പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022, ഏപ്രില്‍ 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ ജൂണ്‍ 5-ന് തുടങ്ങും.
പരീക്ഷ
എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 2-ന് തുടങ്ങും.
22 മുതല്‍ 26 വരെ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ 29, 30, 31 തീയതികളില്‍ നടക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
22-ന് തുടങ്ങാന്‍ നിശ്ചയിച്ച് മാറ്റി വെച്ച ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (രണ്ട് വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 29-ന് തുടങ്ങും.
പരീക്ഷാ ഫലം
എം.എസ് സി. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഏപ്രില്‍ 2022 ബയോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, ജിയോഗ്രഫി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
MG University Announcements: എംജി സര്‍വകലാശാല
പ്രൈവറ്റ് യു.ജി പരീക്ഷകൾ ജൂൺ 14 മുതൽ
പ്രൈവറ്റ് രജിസ്‌ട്രേഷൻ ഒന്ന്, രണ്ട് സെമസ്റ്ററുകൾ ബി.എ/ ബി.കോം(സി.ബി.സി.എസ്.എസ് – 2015,2016 അഡ്മിഷനുകൾ സപ്ലിമെൻററി, 2012,2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – ജൂൺ 2023) പരീക്ഷകൾ ജൂൺ 14ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാ ടൈം ടേബിൾ
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്(സ്‌പെഷ്യൽ സപ്ലിമെൻററി- 2020 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ട വിദ്യാർഥികൾക്കുള്ളത് -ഏപ്രിൽ 2023 ) ബിരുദ പരീക്ഷയോടൊപ്പം ഓപ്പൺ കോഴ്‌സിൻറെ കമ്പ്യൂട്ടർ സെക്യൂരിറ്റി, ഇൻട്രൊഡക്ഷൻ ടു പ്രിൻസിപിൾസ് ഓഫ് ടൂറിസം എന്നീ പേപ്പറുകൾ ഉൾപ്പെടുത്തി. പരീക്ഷകൾ മെയ് 23 ന് നടക്കും.
പ്രാക്ടിക്കൽ
ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ്.സി എം.എൽ.ടി(സ്‌പെഷ്യൽ മെഴ്‌സി ചാൻസ് – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂൺ ഒന്നു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാ ഫലം
മൂന്നാം വർഷ ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി (ന്യു സ്‌കീം – 2015,2016 അഡ്മിഷനുകൾ – ജനുവരി 2023) സപ്ലിമെൻററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധനയ്ക്കുള്ള അപേക്ഷ മെയ് 27 വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
2023 ജനുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ്(2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ജൂൺ ഒന്നു വരെ ഫീസടച്ച് പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷ വിജ്ഞാപനം
05.07.2023 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് , ഏപ്രിൽ 2023 പരീക്ഷയ്ക്ക് 29.05.2023 മുതൽ 02.06.2023 വരെ പിഴയില്ലാതെയും 03.06.2023 വരെ പിഴയോടുകൂടിയും ഓൺ ലൈൻ ആയി അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്
തീയതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം സി എ മെയ് 2022 , പരീക്ഷാ ഫലങ്ങളുടെ പുനഃപരിശോധന , സൂക്ഷ്മ പരിശോധന ,ഫോട്ടോകോപ്പി എന്നിവയ്ക്ക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി മെയ് 23 വരെ ദീർഘിപ്പിച്ചു.