scorecardresearch

University Announcements 17 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 17 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 17 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Advertisment

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ലൈബ്രേറിയന്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് കോഴ്‌സിനു വേണ്ടിയുള്ള ലൈബ്രേറിയന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് രജിസ്ട്രാര്‍, കാലിക്കറ്റ് സര്‍വകലാശാലാ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം ജില്ല - 673 635 എന്ന വിലാസത്തില്‍ 24-നകം സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

മെയ് 23-ന് നടത്താന്‍ നിശ്ചയിച്ച സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 6-ലേക്ക് മാറ്റി. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.

Advertisment

സര്‍വകലാശാലാ പഠനവിഭാഗത്തിലെ 18-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ് നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ നടക്കും.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഒന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ആര്‍ട്ട് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പഠന വകുപ്പുകളിലെ യു. ജി/ പി. ജി പ്രവേശനം- തീയതി നീട്ടി

കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ യു. ജി/പി. ജി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സമയപരിധി 2022 ജൂൺ 15 വൈകുന്നേരം 5.00 മണി വരെ നീട്ടി. വിശദ വിവരങ്ങൾ www.admission.kannuruniveristy.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നീലേശ്വരം, മാങ്ങാട്ടുപറമ്പ്, പാലയാട്, മാനന്തവാടി ക്യാമ്പസുകളിലും കോഴിക്കോടും പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കും. പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കുന്നതാണ്

വിവരങ്ങൾക്ക്- ഹെൽപ്പ് ലൈൻ നമ്പർ: 7356948230, E mail id: deptsws@kannuruniv.ac.in

റിസർച്ച് സൂപ്പർവൈസർ

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ റിസർച്ച് സൂപ്പർവൈസർ അംഗീകാരത്തിനായി യോഗ്യരായ റഗുലർ അധ്യാപകർ / ശാസ്ത്രജ്ഞർ - ഇൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളും സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 15.06.2022 വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പായി "ഡയറക്ടർ, റിസർച്ച് ഡയറക്ടറേറ്റ്, കണ്ണൂർ സർവകലാശാല, താവക്കര ക്യാമ്പസ്, 670002 എന്ന വിലാസത്തിൽ സമർപ്പിക്കണം. ആവശ്യമായ രേഖകൾ ഇല്ലാതെയും ശരിയായ സാക്ഷ്യപ്പെടുത്തലില്ലാതെയും സ്ഥാപന മേധാവി വഴി അല്ലാതെയും സമർപ്പിക്കുന്ന അപൂർണ്ണമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ എം.എ ഭരതനാട്യം ഡിഗ്രി (CBSS- റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) (ഏപ്രിൽ-2022)ന്റെ പ്രായോഗിക പരീക്ഷകൾ 2022 മെയ് 19,20 തീയതികളിൽ പിലാത്തറ ലാസ്യ കോളേജിൽ നടത്തും.

പരീക്ഷാ ടൈം ടേബിൾ

സർവകലാശാല പഠന വകുപ്പുകളിലെ മാറ്റിവെച്ച മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ/ എം.പി.എഡ് /ബി.പി.എഡ്. പരീക്ഷകളുടെ (നവംബർ 2021) ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Read More: University Announcements 17 May 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: