/indian-express-malayalam/media/media_files/uploads/2023/01/university-news5.jpg)
University News
University Announcements 17 June 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.
Kerala University Announcements: കേരള സര്‍വകലാശാല
കേരള സര്‍വ്വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 202324
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹിയറിംഗ്, ശ്രീകാര്യം, തിരുവനന്തപുരം, ബിഷപ്പ് മൂര്‍ കോളേജ് ഫോര്‍ ദി ഹിയറിംഗ് ഇംപയേര്‍ഡ്, മനകല, അടൂര്‍ എന്നീ കോളേജുകളില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം വര്‍ഷ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് (ഒക) ബി.കോം. (ഒക) ബി.എഫ്.എ. (ഒക) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കോളേജുകളുടെ വെബ്സൈറ്റ് വഴി 2023 ജൂണ്‍ 19 മുതല്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
കേരളസര്‍വകലാശാല 2023 ഏപ്രിലില്‍ നടത്തിയ പത്താം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് പഞ്ചവത്സര ബി.എ., ബി.കോം., ബി.ബി.എ., എല്‍.എല്‍.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2023 ജൂണ്‍ 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ എം.എസ്സി. മാത്തമാറ്റിക്സ് - പ്രീവിയസ് & ഫൈനല്‍ (എസ്.ഡി.ഇ., സപ്ലിമെന്‍ററി - ആന്വവല്‍ സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
കേരളസര്‍വകലാശാല 2023 ജനുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്സി. ഇലക്ട്രോണിക്സ് (340) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 2023 ജൂണ്‍ 21, 22 തീയതികളില്‍ അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാരജിസ്ട്രേഷന്‍ തീയതി നീട്ടി
കേരളസര്‍വകലാശാല നാലാം സെമസ്റ്റര്‍ എം.എ./എം.എസ്സി./എം.കോം./എം.എം.സി.ജെ./എം.എസ്.ഡബ്ല്യൂ./എം.എ.എച്ച്.ആര്‍.എം./എം.റ്റി.റ്റി.എം.(റെഗുലര്‍ - 2021 അഡ്മിഷന്‍) പരീക്ഷകളുടെ രജിസ്ട്രേഷന്‍ 2023 ജൂണ്‍ 18 വരെ നീട്ടിയിരിക്കുന്നു.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കേരളസര്‍വകലാശാല തുടര്‍ വിദ്യാഭ്യാസവ്യാപന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ നടത്തുന്ന ആറുമാസ ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (ഇഘകടര) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: പ്ലസ് ടു, പ്രായപരിധി ഇല്ല, അപേക്ഷാ ഫോം ക്രിസ്ത്യന്‍ കോളേജ് ലൈബ്രറി യില്‍ നിന്നും ലഭ്യമാകും. ക്ലാസ്സുകള്‍ ജൂലൈയില്‍ ആരംഭിക്കുന്നതാണ്. 2023 ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കേരളസര്‍വകലാശാലയില്‍ നിന്നും പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കുള്ള 2023-24 വര്‍ഷത്തെ മസ്റ്ററിങ് ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നു. കേരളസര്‍വകലാശാലയില്‍ നിന്നും പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ക്കായുള്ള 2023-24 വര്‍ഷത്തെ മസ്റ്ററിങ് 2023 ജൂണ്‍ 30 വരെ നീട്ടിയിരിക്കുന്നു. ഇതിനായി പെന്‍ഷന്‍കാര്‍ക്ക് ജീവന്‍പ്രമാണ്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫിനാന്‍സ് ഓഫീസര്‍, കേരളസര്‍വകലാശാല, പാളയം, തിരുവനന്തപുരം - 34 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയച്ചോ, നേരിട്ട് ഹാജരായോ മസ്റ്റര്‍ ചെയ്യാവുന്നതാണ്. ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ വഴി പെന്‍ഷന്‍കാര്‍ക്ക് പി.പി.ഒ നമ്പര്‍, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നീ രേഖകളോടെ പോസ്റ്റ് ഓഫീസ്, അക്ഷയ ജനസേവന കേന്ദ്രങ്ങളില്‍ നിന്നും ഓണ്‍ലൈനായി മസ്റ്റര്‍ ചെയ്യാവുന്നതാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പ്രവേശന പരീക്ഷ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023-24 അദ്ധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലാ പ്രവേശന പരീക്ഷയുടെ (CUCAT 2023) റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.
പരീക്ഷ മാറ്റി
19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി, ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ്, നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഓണേഴ്‌സ്, മൂന്നാം സെമസ്റ്റര്‍ അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബി.കോം.-എല്‍.എല്‍.ബി. ഓണേഴ്‌സ് പരീക്ഷകള്‍ യഥാക്രമം 22, 23 തീയതികളിലേക്ക് മാറ്റി. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
19-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്ന്, നാല് സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2022, ഏപ്രില്‍ 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 26, 27 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബി.വോക്. ഫിഷ് പ്രൊസസിംഗ് ടെക്‌നോളജി നവംബര്‍ 2022 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2023 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 21, 22 തീയതികളില്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ നടക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
MG University Announcements: എംജി സര്‍വകലാശാല
എം.ജി ബിരുദ ഏകജാലകം; ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളില്‍ പ്രവേശത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനില്‍ ഫീസ് അടച്ച് താത്കാലിക പ്രവേശനം നേടാം. താത്കാലിക പ്രവേശനത്തിന് കോളജുകളില്‍ പോകേണ്ടതില്ല. ഓണ്‍ലൈനില്‍ ലഭിക്കുന്ന അലോട്ട്മെന്‍റ് മെമ്മോ ജൂണ്‍ 22ന് മുന്‍പ് കോളജുകളിലേക്ക് ഇ മെയില്‍ ചെയ്ത് താത്കാലിക പ്രവേശനം ഉറപ്പുവരുത്തണം. പ്രവേശനം ഉറപ്പാക്കിയതിന്‍റെ രേഖയായി കണ്‍ഫമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
സ്ഥിര പ്രവേശനം നേടുന്നതിന് കോളേജുകളില്‍ നേരിട്ടെത്തി ട്യൂഷന്‍ ഫീസ് അടയ്ക്കണം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനം എടുക്കുന്നതിന് ക്രമീകരണമില്ല.
ജൂണ്‍ 22ന് വൈകുന്നേരം നാലിനു മുന്‍പ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്ട്മെന്‍റ് ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാകും. പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികള്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്നതിന് കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് കൈവശം ഉണ്ടായിരിക്കണം.
ജൂണ്‍ 23ന് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സൗകര്യമുണ്ടാകും. പുതുതായി ഓപ്ഷനുകള്‍ ചേര്‍ക്കാന്‍ കഴിയില്ല.
വായനാ വാരാചണം
വായനാ വാരാചരണത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധി സര്‍വകലാശാലാ ലൈബ്രറി സംഘടിപ്പിക്കുന്ന പരിപാടികള്‍ ജൂണ്‍ 19 മുതല്‍ 24 വരെ നടക്കും. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സര്‍വകലാശാലാ ലൈബ്രറി സന്ദര്‍ശിക്കാന്‍ അവസരം നല്‍കും. ഇതോടനുബന്ധിച്ച് ലൈബ്രറി പ്രവര്‍ത്തനങ്ങളിലെ പുതിയ സംവിധാനങ്ങള്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി താലൂക്ക് തല ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
കോട്ടയം താലൂക്കിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കുള്ള ക്ലാസ് ജൂലൈ ഒന്നിന് സര്‍വകലാശാലാ ലൈബ്രറിയില്‍ നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലുമായി ബന്ധപ്പെടണം.
പരീക്ഷാ ഫലം
ആറാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ മാര്‍ച്ച് -2023(പ്രൈവറ്റ് രജിസ്ട്രേഷന്‍, 2020 അഡ്മിഷന്‍ റെഗുലര്‍, 2017-2019 അഡ്മിഷന്‍ റീ അപ്പിയറന്‍സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫീസ് അടച്ച് ജൂലൈ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി, ബി.ബി.എ എല്‍.എല്‍.ബി, ബി.കോം എല്‍.എല്‍.ബി പ്രോഗ്രാമുകളുടെ വിവിധ പരീക്ഷകള്‍ക്ക് ജൂണ്‍ 27 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
ജൂണ്‍ 30ന് പിഴയോടു കൂടിയും ജൂലൈ ഒന്നിന് സൂപ്പര്‍ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പ്രൈവറ്റ് രജിസ്ട്രേഷന്‍ മൂന്ന്, നാല് സെമസ്റ്റര്‍ എം.എ, എം.എസ്.സി, എം.കോം പരീക്ഷയ്ക്ക്(2021 അഡ്മിഷന്‍ റെഗുലര്‍) ജൂലൈ മൂന്നു മുതല്‍ ആറു വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടുകൂടി ജൂലൈ ഏഴു മുതല്‍ പത്തു വരെയും സൂപ്പര്‍ ഫൈനോടു കൂടി ജൂലൈ 11നും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലും സിപാസിലും രണ്ടാം സെമസ്റ്റര്‍ ബി.എഡ്(ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2022 അഡ്മിഷന്‍ റെഗുലര്‍, 2020, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2019, 2018 അഡ്മിഷന്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷ ജൂലൈ 19ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
എം.ജി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളജുകളിലും സിപാസിലും നാലാം സെമസ്റ്റര്‍ ബി.എഡ്(ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ 2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2019, 2018 അഡ്മിഷനുകള്‍ ആദ്യ മെഴ്സി ചാന്‍സ്) പരീക്ഷ ജൂലൈ 25ന് ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
Kannur University Announcements: കണ്ണൂര്‍ സര്‍കലാശാല
അസിസ്റ്റന്റ് പ്രൊഫസർ
പയ്യന്നൂർ സ്വാമി ആനന്ദ തീർത്ഥ കാമ്പസിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസ് ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്/ പി.എച്ച്.ഡി. ആണ് യോഗ്യത. അഭിമുഖം 20/06/2023 - ന് രാവിലെ 10 : 30 ന് പഠന വകുപ്പിൽ. ഫോൺ: 9847421467.
അപേക്ഷയിലെ തെറ്റ് തിരുത്താം
2023 -24 അക്കാദമിക വർഷത്തെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കുമ്പോൾ വന്ന തെറ്റുകൾ 200/- രൂപ പിഴ ഒടുക്കി 20.06.2023 വരെ തിരുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റിൽ സന്ദർശിക്കുക.
ടൈം ടേബിൾ
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ട് ,നാല് ,ആറ് സെമസ്റ്റർ എം സി എ ഡിഗ്രി ,മെയ് 2023 ,നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി) ഏപ്രിൽ 2023 എന്നീ പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പ്രായോഗിക പരീക്ഷകൾ
കണ്ണൂർ സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസം വഴിയുള്ള അവസാന വർഷ ബി.സി.എ ഡിഗ്രി (സപ്ലിമെൻറ്ററി/ ഇമ്പ്രൂവ്‌മെന്റ്) മാർച്ച് 2023 പരീക്ഷകളുടെ ഭാഗമായ പ്രൊജക്റ്റ് മൂല്യനിർണയം 2023 ജൂൺ 26 ന് ചിന്മയ ആർട്സ് & സയൻസ് കോളേജ്,ചാല -യിൽ വച്ച് നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷ മാറ്റി
2023 ജൂൺ 21 ന് നടക്കാനിരുന്ന പഠനവകുപ്പിലെ നാലാം സെമസ്റ്റർ (സി ബി സി എസ് എസ് -2020 സിലബസ് - റെഗുലർ/ സപ്ലിമെൻ്ററി മെയ് 2023 ) എം എ ജേർണലിസം & മാസ് കമ്യൂണിക്കേഷൻ്റെ മീഡിയ ലോ ആൻ്റ് എത്തിക്ക്‌സ് പരീക്ഷ ജൂൺ 23 ലേക്ക് മാറ്റി. നിലവിൽ മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us