scorecardresearch

University Announcements 17 June 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 17 June 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പി.ജി. എം.ടെക്. പ്രവേശന പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുകളില്‍ 2022 – 23 വര്‍ഷത്തെ പി.ജി., എം.ടെക്. അഡ്മിഷനു വേണ്ടിയുളള പ്രവേശന പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദമായ ടൈംടേബിള്‍ admissions. keralauniversity.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍, മൈനര്‍ പ്രോജക്ട്

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2022 ഫെബ്രുവരിയില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് (2020 അഡ്മിഷന്‍, 2017, 2018, 2019 അഡ്മിഷന്‍ – സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍, മൈനര്‍ പ്രോജക്ട് പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ 24 വരെ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 ജൂണ്‍ 27 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ. (ന്യൂജനറേഷന്‍ കോഴ്‌സുകള്‍) പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2022 മെയ് മാസം നടത്തിയ ആറാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. (സി.ആര്‍.) ബി.ബി.എ., ബി.എ.ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.സി.എ., ബി.എസ്‌സി.ഇലക്‌ട്രോണിക്‌സ്, ബി.എസ്‌സി.ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (സപ്ലിമെന്ററി – 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2015 അഡ്മിഷന്‍) പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല ജൂണ്‍ 30 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ്.ഡിഗ്രി (2019 സ്‌കീം – റെഗുലര്‍/ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല ജൂലൈ 11 ന് ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ജര്‍മ്മന്‍, ഡിപ്ലോമ ഇന്‍ ജര്‍മ്മന്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂണ്‍ 21 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 24 വരെയും 400 രൂപ പിഴയോടെ ജൂണ്‍ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. (മേഴ്‌സിചാന്‍സ് – 2013 അഡ്മിഷന്‍) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജൂണ്‍ 28 വരെയും 150 രൂപ പിഴയോടെ ജൂലൈ 1 വരെയും 400 രൂപ പിഴയോടെ ജൂലൈ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ജൂണ്‍ 9 ലെ സര്‍വകലാശാല വിജ്ഞാപനത്തില്‍ ലഭ്യമാണ്.

MG University Announcements: എംജി സർവകലാശാല

പരീക്ഷ ജൂലൈ 4 മുതൽ

ഒന്നാം സെമസ്റ്റർ ബി എ / ബി.കോം – സി.ബി.സി.എസ് (2021 അഡ്മിഷൻ – റെഗുലർ ) പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ ജൂലൈ നാലിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് – ബി. എസ് സി (സൈബർ ഫോറൻസിക് – 2021 അഡ്മിഷൻറെഗുലർ/ 2020 അഡ്മിഷൻ – ഇംപ്രൂവ്മെൻ്റ് / 2017 , 2018, 2019 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്) പരീക്ഷ ജൂലൈ നാലിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ.

ഗ്രേസ് മാർക്കിന് അപേക്ഷിക്കാം

2019 അഡ്മിഷൻ സി ബി സി എസ് ബിരുദ കോഴ്‌സുകളുടെ 2,3,4,5 സെമെസ്റ്റർ ബെറ്റർമെന്റ്/സപ്ലിമെന്ററിപരീക്ഷകളുടേയും പുനർമൂല്യനിർണയത്തിൻ്റെയും ഫലം കാത്തിരിക്കുന്നവർ ഫല പ്രഖ്യാപനത്തിനു മുമ്പ് അപേക്ഷിച്ചാൽ ഗ്രേസ് മാർക്ക് അവരുടെ റഗുലർ മാർക്കിനൊപ്പം ചേർത്തു നൽകുന്നതാണ്. ഇതിലെക്കുള്ള അപേക്ഷ നിശ്ചിത ഫോറത്തിൽ നൽകണം. അപേക്ഷാ ഫോറവും വിശദാംശങ്ങും www. mgu.ac.in എന്ന വെബ് സൈറ്റിൽ.

പരീക്ഷാ ഫലം

ഐ എം പി എസ് എസ് 2021 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് എം.എ. – (ഇക്കണോമിക്സ്, ഹിസ്റ്ററി ആൻറ് പൊളിറ്റിക്കൽ സയൻസ് – 2020-2025 – ബാച്ച് – സോഷ്യൽ സയൻസസ് ഫാക്കൽറ്റി ) സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് 2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ടി.ടി.എം.- (റഗുലർ – 2020-2022 ബാച്ച് – ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് ഫാക്കൽറ്റി ) സി.എസ്.എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പ്രൊഫഷണല്‍ അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. പ്രതിദിനം 1075 രൂപ പ്രകാരം പരമാവധി 29025 രൂപ വരെയാണ് പ്രതിമാസ വേതനം. താല്‍പര്യമുള്ളവര്‍ 25-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച ഒന്ന്, രണ്ട് സെമസ്റ്റര്‍/പ്രീവിയസ് പി.ജി. (എസ്.ഡി.ഇ.) ഏപ്രില്‍ 2022, സി.യു.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍ സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 21-ന് നടക്കും.

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 28, 29, 30 തീയതികളില്‍ വേമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ നടക്കും.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. അഗ്രിക്കള്‍ച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 20, 23 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഹാള്‍ടിക്കറ്റ്

ജൂണ്‍ 20-ന് തുടങ്ങുന്ന അദീബെ ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും രണ്ടാം വര്‍ഷ അദീബെ ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റിലും ലഭ്യമാണ്.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.കോം. പ്രൊഫഷണല്‍/ഓണേഴ്‌സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം ബി എ ഡിഗ്രി (റെഗുലർ /സപ്ലിമെന്ററി) – ഒക്‌ടോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്.

പരീക്ഷാഫലം

പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എഡ്. (സി ബി സി എസ് എസ് -റെഗുലർ) മെയ് 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 27.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എ. ആന്ത്രോപോളജി (സി ബി സി എസ് എസ് -റെഗുലർ /സപ്ലിമെന്ററി) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 27.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി ബി സി എസ് എസ് -റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.സി.എ (സി ബി സി എസ് എസ് -റെഗുലർ /സപ്ലിമെന്ററി) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എ. ഹിന്ദി, എം.എസ്.സി. മോളിക്യൂലാർ ബയോളജി (സി ബി സി എസ് എസ് -റെഗുലർ 2021 അഡ്‌മിഷൻ) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 29.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

ഒന്നാം സെമസ്റ്റർ ബി.എ. സോഷ്യൽ സയൻസ് (ഹിസ്റ്ററി), ബി.എസ്.സി. ലൈഫ് സയൻസ് (സുവോളജി) ആൻഡ് കംപ്യുട്ടേഷണൽ ബയോളജി, ബി.എസ്.സി.കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് , ബി.എം.എം.സി (ന്യൂ ജനറേഷൻ കോഴ്‌സ്) നവംബർ 2020 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 28.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പരീക്ഷ മാറ്റി വെച്ചു

20.06.2022 മുതൽ പയ്യന്നൂർ കോളേജിൽ വെച്ച് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി. പ്ളാൻറ് സയൻസ് വിത്ത് ബയോഇൻഫോർമാറ്റിക്‌സ് (ന്യൂ ജനറേഷൻ) പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 17 june 2022