scorecardresearch

University Announcements 17 January 2023: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 17 January 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.

Kerala University Announcements: കേരള സര്‍വകലാശാല

പ്രാക്ടിക്കല്‍

2022 ഡിസംബറില്‍ നടത്തിയ ആറാം സെമസ്റ്റര്‍, 2023 ജനുവരിയില്‍ നടത്തിയ രണ്ട്, നാല് സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) പ്രാക്ടിക്കല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരി
ച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2022 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് പ്രോസസിങ് (359), ബി.വോക്. ഫുഡ് പ്രോസസിങ് ആന്‍ഡ് മാനേജ്‌മെന്റ് (356) പ്രാക്ടിക്കല്‍ പരീക്ഷ കള്‍ ജനുവരി 23 മുതല്‍ അതത് കോളജുകളില്‍ വച്ച് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2023 ജനുവരി 19, 20 തീയതികളില്‍ ശാസ്താംകോട്ട കെ.എസ്.എം. ഡി.ബി. കോളജില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബി.വോക്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സിന്റെ ഡിസംബര്‍ 2022 പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 23, 24 തീയതികളില്‍ നടത്തും. മറ്റു പരീക്ഷകള്‍ക്കു മാറ്റമില്ല.

ടൈം ടേബിള്‍

2023 ജനുവരിയില്‍ നടത്തുന്ന റെഗുലര്‍ ബി.ടെക്. നാലാം സെമസ്റ്റര്‍ (2008 &മാു; 2013 സ്‌കീം) കോഴ്‌സ്‌കോഡില്‍ വരുന്ന ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേര്‍ഡ് രണ്ട്, നാല് സെമസ്റ്റര്‍ (2008 & 2013 സ്‌കീം) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

2023 മാര്‍ച്ചില്‍ നടത്തുന്ന പിഎച്ച്.ഡി. കോഴ്‌സ് വര്‍ക്ക് (ഡിസംബര്‍ 2022 സെഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ജനുവരി 23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആര്‍.എം. (റെഗുലര്‍ – 2021 അഡ്മിഷന്‍, സപ്ലിമെന്ററി – 2019 &മാു; 2020 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2010 – 2017 അഡ്മിഷന്‍) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം., ജനുവരി 2023 (റെഗുലര്‍ – 2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷന്‍, സപ്ലിമെന്ററി – 2018 & 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2013 – 2016 അഡ്മിഷന്‍), ഫെബ്രുവരി ആറു മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് സീറ്റ് ഒഴിവ്

‘സെന്റര്‍ ഫോര്‍ ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ നടത്തുന്ന ഒരു വര്‍ഷ ‘ഡിപ്ലോമ ഇന്‍ ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്’ കോഴ്‌സിലേക്ക് ജനറല്‍ വിഭാഗത്തിലും എസ്.സി./എസ്.ടി. വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളളവര്‍ 2023 ജനുവരി 25 ന് മുന്‍പ്
നേരിട്ട് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഡയരക്ടറെ നേരിട്ടോ 9349439544 എന്ന നമ്പറില്‍ ഫോണിലൂടെയോ ജനുവരി 25 ന് മുന്‍പ് ബന്ധപ്പെടണം.

MG University Announcements: എം ജി സര്‍വകലാശാല

പ്രൈവറ്റ് രജിസ്‌ട്രേഷന്‍

മൂന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ ബി.എ, ബി.കോം (സി.ബി.സി.എസ്. – 2021 അഡ്മിഷന്‍) പരീക്ഷകള്‍ക്കു ജനുവരി 20 മുതല്‍ 27 വരെ അപേക്ഷ നല്‍കാം. പിഴയോടു കൂടി ജനുവരി 28 നും സൂപ്പര്‍ ഫൈനോടെ 30 വരെയും അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

പ്രൈവറ്റ് പഠനത്തിലേക്ക് മാറാന്‍ അവസരം

ബി.എ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം എന്നീ കോഴ്സുകള്‍ ചെയ്യുന്ന റഗുലര്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും അവരുടെ സ്ട്രീം പ്രൈവറ്റ് രജിസ്ട്രേഷനിലേക്ക് മാറ്റാം. യു.ജി. പ്രൈവറ്റ് രജിസ്ട്രേഷന്‍ 2022-23 വിജ്ഞാപനത്തിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം മൂന്ന്, നാല്, അഞ്ച്, ആറ് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

പ്രാക്ടിക്കല്‍

ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്ററുകള്‍ ബി.വോക് സസ്റ്റൈനബിള്‍ അഗ്രികള്‍ച്ചര്‍ (2016,2017,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്, പഴയ സ്‌കീം – ഓഗസ്റ്റ് 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 20 മുതല്‍ പാലാ സെന്റ് തോമസ് കോളജില്‍ നടത്തും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

നാലാം സെമസ്റ്റര്‍ ബി.വോക് ഡി.റ്റി.പി ആന്‍ഡ് പ്രിന്റിങ് ടെക്‌നോളജി (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് 2019,2018 അഡ്മിഷന്‍ സപ്ലിമെന്ററി – ഡിസംബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍, വൈവ പരീക്ഷകള്‍ ജനുവരി 20 നു നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (2021 അഡ്മിഷന്‍ റഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി, 2019 അഡ്മിഷന്‍ സപ്ലിമെന്ററി – ഒക്ടോബര്‍ 2022) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 23 മുതല്‍ നടത്തും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

രണ്ടാം സെമസ്റ്റര്‍ ബി.എസ്‌സി മാത്തമാറ്റിക്‌സ് മോഡല്‍ 2 കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ സോഫ്‌റ്റ്വെയര്‍ ലാബ് 2 യൂസിംഗ് സി++ പ്രാക്ടിക്കല്‍ പരീക്ഷയും ബി.എസ്‌സി ഫിസിക്‌സ് മോഡല്‍ 2 കമ്പ്യൂട്ടര്‍ സയന്‍സ് പരീക്ഷയുടെ ഇന്‍ട്രൊഡക്ഷന്‍ ടു കമ്പ്യൂട്ടേര്‍സ് ആന്‍ഡ് എ.എന്‍എസ്.ഐ സി പ്രോഗ്രാമിങ് പ്രാക്ടിക്കല്‍ പരീക്ഷയും ജനുവരി 23ന് ആരംഭിക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷല്‍ എഡ്യുക്കേഷന്‍ ലേണിങ് ഡിസെബിലിറ്റി ആന്‍ഡ് ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ – 2021 അഡ്മിഷന്‍ റഗുലര്‍, സപ്ലിമെന്ററി – ജനുവരി 2023) പരീക്ഷയുടെ പ്രായോഗിക പരീക്ഷ ജനുവരി 30 മുതല്‍ ഫെബ്രുവരി ആറു വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

തടഞ്ഞുവച്ച ഫലം പ്രസിദ്ധീകരിച്ചു

എം.എസ്‌സി അനലിറ്റിക്കല്‍ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, ബോട്ടണി, കെമിസ്ട്രി, ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി പ്രോഗ്രാമുകളുടെ 2022 മാര്‍ച്ചില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ (2016,2017,2018 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2012,2013,2014,2015 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ് – നവംബര്‍ 2021) പരീക്ഷയുടെ തടഞ്ഞു വച്ചിരുന്ന ഫലം പ്രസിദ്ധീരിച്ചു.

പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി 25 നകം ഡെപ്യൂട്ടി രജിസ്ട്രാര്‍ 7 (പരീക്ഷ)യ്ക്ക് അപേക്ഷ നല്‍കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, പി.ജി.സി.എസ്.എസ് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി-ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എസ്.സി ബയോ നാനോടെക്‌നോളജി പി.ജി.സി.എസ്.എസ് (2020 അഡ്മിഷന്‍ റഗുലര്‍-ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ജനുവരി 27 വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി, സി.എസ്.എസ് (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററി-ഓഗസ്റ്റ് 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഫെബ്രുവരി ഒന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.

നാലാം സെമസ്റ്റര്‍ എം.എച്ച്.ആര്‍.എം (2020 അഡ്മിഷന്‍ റഗുലര്‍, 2019 അഡ്മിഷന്‍ സപ്ലിമെന്ററിയും ഇംപ്രൂവ്‌മെന്റും, 2018,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി 2022 ഓഗസ്റ്റ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി 31 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.

Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല

എല്‍ എല്‍ ബി വൈവ

പത്താം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2022 പരീക്ഷയുടെ വൈവ തൃശൂര്‍, കോഴിക്കോട് ഗവ. ലോ കോളജുകളില്‍ 20-നു തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ 2019 മുതല്‍ 2022 വരെ പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ് നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 23-നു തുടങ്ങും.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്സ് ജനുവരി 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 27-നു തുടങ്ങും.

എസ്.ഡി.ഇ. ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 13-നു തുടങ്ങും.

പരീക്ഷാ അപേക്ഷ

സര്‍വകലാശാലാ നിയമപഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കു പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ഫെബ്രുവരി ഒന്നു വരെയും അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സര്‍വകലാശാല

പുനഃപ്രവേശനം

സര്‍വകലാശാലാ പഠനവകുപ്പുകളില്‍ 2022-23 അക്കാദമിക വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടും നാലും സെമസ്റ്ററുകളിലേക്ക് (യഥാക്രമം 2022,2021 അഡ്മിഷന്‍) പുനഃപ്രവേശനത്തിനായി 2023 ജനുവരി 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഹാള്‍ ടിക്കറ്റ്

20ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എഡ് (റഗുലര്‍/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്) നവംബര്‍ 2022 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി. എ. എല്‍. എല്‍. ബി (റെഗുലര്‍ / സപ്ലിമെന്ററി )മെയ് 2022 പരീക്ഷാഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസിന്റെ പുനഃപരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ 28നു വൈകുന്നേരം അഞ്ചു വരെ സര്‍വകലാശാലയില്‍ സ്വീകരിക്കും.

വാചാ പരീക്ഷ

നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലിഷ് (പ്രൈവറ്റ് രജിസ്‌ട്രേഷന്‍) റെഗുലര്‍ ഏപ്രില്‍ 2022 ന്റെ വാചാ പരീക്ഷ 23നു സര്‍വകലാശാല താവക്കര കാമ്പസിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടത്തും. ടൈം ടേബിള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാ ഫലം

കണ്ണൂര്‍ സര്‍വകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എം എസ് സി കമ്പ്യൂട്ടേഷണല്‍ ബയോളജി റെഗുലര്‍ നവംബര്‍ 2021 പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന/സൂക്ഷ്മ പരിശോധന/ഫോട്ടോകോപ്പി എന്നിവയ്ക്ക് ജനുവരി 30ന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.

പരീക്ഷാ വിജ്ഞാപനം

കണ്ണൂര്‍ സര്‍വകലാശാല ഹിസ്റ്ററി പഠനവകുപ്പിലെ മൂന്നാം സെമസ്റ്റര്‍ എം എ ഹിസ്റ്ററി (സി ബി സി എസ് എസ് 2020 സിലബസ്) റെഗുലര്‍/സപ്ലിമെന്ററി നവംബര്‍ 2022 പരീക്ഷയ്ക്കു ജനുവരി 19 വരെ പിഴയില്ലാതെ അപേക്ഷിക്കാം.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 17 january 2023