scorecardresearch

Latest News

University Announcements 17 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 17 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 17 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

കേരള സര്‍വകലാശാല

കേരളസര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരളസര്‍വകലാശാലയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. സര്‍വകലാശാല ഫീസുകളും, അപേക്ഷകളും പരമാവധി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ മുന്‍കൂര്‍ അനുമതിയോടുകൂടി മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുളളൂ.

കേരളസര്‍വകലാശാല ലൈബ്രറിയില്‍ നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കേരളസര്‍വകലാശാല ലൈബ്രറിയില്‍ പുതിയ അംഗത്വം നല്‍കുന്നത് ജനുവരി 27 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. നിലവിലെ ലൈബ്രറി അംഗങ്ങള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവേശനം അനുവദിക്കുന്നതാണ്.

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ ബി.കോം. കൊമേഴ്‌സ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (247) കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജനുവരി 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.പി.എ. (വോക്കല്‍, വീണ, വയലിന്‍, മൃദംഗം, ഡാന്‍സ്) (2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ്, 2015 – 2017 അഡ്മിഷന്‍ – സപ്ലിമെന്ററി, 2013 അഡ്മിഷന്‍ – മേഴ്‌സിചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും ജനുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ നടത്തുന്ന പിഎച്ച്ഡി. കോഴ്‌സ്‌വര്‍ക്ക് (ഡിസംബര്‍ 2021 സെഷന്‍) പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ജനുവരിയില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. സൈക്കോളജി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ജനുവരി 19 ന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കൗണ്‍സിലിംഗ് സൈക്കോളജി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 4 ലേക്ക് മാറ്റിയിരിക്കുന്നു.

കേരളസര്‍വകലാശാലയുടെ ഒന്നാം സെമസ്റ്റര്‍ എം.സി.എ. (2020 സ്‌കീം – റെഗുലര്‍) പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 19, 20, 21, 24 & 25 തീയതികളില്‍ നടത്തുന്നതാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല 2022 ജനുവരി 14 ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ്. (എഫ്.ഡി.പി.) (റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2018, 2017 അഡ്മിഷന്‍, അഡീഷണല്‍ സപ്ലിമെന്ററി 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് 2014 അഡ്മിഷന്‍) ബി.എസ്‌സി. ഹോംസയന്‍സ്, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കല്‍ ജനുവരി 19 ലേക്കും മാത്തമാറ്റിക്‌സ് പ്രാക്ടിക്കല്‍ ജനുവരി 21 ലേക്കും മാറ്റിയിരിക്കുന്നു.

എംജി സർവകലാശാല

ഗവേഷണ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ്

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പി.എച്ച.ഡി. കോഴ്‌സ് വർക്കിന്റെ ഭാഗമായ ‘റിസർച്ച് എതിക്‌സ് ആന്റ് ഡിജിറ്റൽ ലിറ്ററസി’ പേപ്പറിന്റെ ഓൺലൈൻ ക്ലാസ്സുകൾ ജനുവരി 20 മുതൽ ഫെബ്രുവരി നാല് വരെ സർവ്വകലാശാല ലൈബ്രറിയിൽ നടത്തുന്നു. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെയും 2020 വർഷത്തെ അഡ്മിഷൻ ബാച്ചിലുള്ള ഗവേഷണ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതാണ്. ഈ കോഴ്‌സിനെക്കുറിച്ചുള്ള വിശദവിവരങ്ങളും, രജിസ്‌ട്രേഷൻ ലിങ്കും, സർവ്വകലാശാലാ ലൈബ്രറിയുടെ വെബ്സൈറ്റിൽ (library. mgu.ac.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9495161509, 8289896323 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പരീക്ഷാതീയതി

ഫെബ്രുവരി രണ്ടിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. ടെക് (1997 മുതൽ 2009 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷാ ടൈംടേബിളിൽ മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ ടൈംടേബ്ൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ ഫെബ്രുവരി 2 ന്

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2017, 2018 അഡ്മിഷൻ – റീഅപ്പിയറൻസ്) (ഓപ്പൺ കോഴ്‌സ്) പരീക്ഷയുടെ ഭാഗമായുള്ള ഇലമെൻറ്സ് ഓഫ് പ്രിൻസിപ്ൾസ് ഓഫ് ഡിസൈൻ,

എൻ‌ട്രപ്രണേറിയൽ ലീഡേഴ്സ്, വിമൻ ഇൻ ഇൻഡ്യൻ ഡമോക്രസി എന്നീ പേപ്പറുകളുടെ പരീക്ഷ ഫെബ്രുവരി രണ്ടിന് നടക്കും. ടൈം ടേബ്ൾ സർവ്വകലാശാല വെബ് സൈറ്റിൽ.

പരീക്ഷാകേന്ദ്രം

ജനുവരി 19 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ./ ബി.കോം – 2019 അഡ്മിഷൻ (പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ ഹാൾ ടിക്കറ്റുകൾ, രജിസ്റ്റർ ചെയ്ത സെന്ററിൽ നിന്നും വാങ്ങി ഹാൾ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ ഹാജരായി പരീക്ഷയെഴുതണം.

വൈവാ വോസി

2021 ഡിസംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എം.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2018 അഡ്മിഷൻ – റെഗുലർ , / 2017, 2016, 2015 അഡ്മിഷൻ – സപ്ലിമെന്ററി / 2014, 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ് / 2004-2011 അഡ്മിഷൻ – (റെഗുലർ / പ്രൈവറ്റ് അദാലത്ത്)- സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018 – വൈവാ വോസി പരീക്ഷയിൽ പങ്കെടുക്കുവാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കുള്ള വൈവ ജനുവരി 19 ന് ഓൺലൈനായി നടത്തും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2021 നവംബറിൽ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ കെമിസ്ട്രി – ഇനോർഗാനിക്, ഓർഗാനിക്, ഫിസിക്കൽ, പോളിമർ (സയൻസ് – ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.

2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ബിഹേവിയറൽ മെഡിസിൻ & റീഹാബിലിറ്റേഷൻ (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.എസ്. – പാർട്ട് ടൈം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 17 january 2022